Home | Articles | 

jintochittilappilly.in
Posted On: 09/08/20 00:53
നിങ്ങളെല്ലാവരും അനുഷ്ഠിക്കുന്നത് പൊതുവായ ഏക വിശുദ്ധ കുർബ്ബാനയാണെന്ന് ഉറപ്പു വരുത്തുക - അന്ത്യോക്യയിലെ വി.ഇഗ്നേഷ്യസ്

 

സത്യമായ പ്രകാശത്തിന്റെ മക്കളെന്ന നിലയിൽ എല്ലാ അനൈക്യത്തിലും തെറ്റായ പ്രബോധനത്തിലും നിന്ന് അകന്നിരിക്കുവാൻ നിങ്ങൾ ശ്രദ്ധിക്കണം. നിങ്ങളുടെ മെത്രാൻ എവിടെയാണോ അവിടെ നിങ്ങൾ അജഗണമെന്ന പോലെ അദ്ദേഹത്തെ അനുഗമിക്കണം. ദൈവത്തിന്റെ ഓട്ടക്കളത്തിൽ ഓടുന്ന വരെ തങ്ങളുടെ വിനാശകരമായ പ്രലോഭനങ്ങളാൽ കെണിയിൽപെടുത്താൻ അന്വേഷിച്ചു നടക്കുന്ന നീതിമാൻമാർ എന്നു തോന്നിക്കുന്ന ധാരാളം ചെന്നായ്ക്കളുണ്ട്. എന്നാൽ നിങ്ങളുടെ ഇടയിൽ ഐക്യമുള്ളിടത്തോളം കാലം അവർ നിങ്ങളുടെയിടയിൽ സ്ഥാനം കണ്ടെത്തുകയില്ല.

ഇത്തരം വിഷം വമിക്കുന്ന കളകളുമായി നിങ്ങൾക്ക് ഇടപാടൊന്നുമില്ല. അവയെ പിതാവ് നട്ടതല്ല. അവയുടെ കൃഷിക്കാരനായി അവയക്ക് ഈശോമിശിഹാ ഇല്ല.[നിങ്ങളെ ഏതെങ്കിലും യഥാർത്ഥ ഭിന്നതയിൽ കണ്ടിട്ടുണ്ടെന്ന് ഞാൻ പറയുകയല്ല. ഞാൻ അല്പം മട്ട് അരിച്ചു മാറ്റുക മാത്രമാണ്.]ദൈവത്തിന്റെയും ഈശോമിശിഹായുടെതുമായ എല്ലാവരും തങ്ങളുടെ മെത്രാനോട് ചേർന്ന് നിൽക്കും.മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അവർ അനുതപിക്കുകയും സഭയുടെ ഐക്യത്തിലേക്ക് തിരിച്ചു വരികയും ചെയ്താൽ അവരും ദൈവത്തിന്റെതാകും. അങ്ങനെ അവർ തങ്ങളുടെ ജീവിതം ഈശോ മിശിഹായ്ക്ക് യോജിച്ചതാവുകയും ചെയ്യും എന്നാൽ എന്റെ സഹോദരരേ നിങ്ങൾക്ക് സംശയമൊന്നും വേണ്ട. പാഷാണ്ഡതയോട് ചേരുന്ന ആരും ഒരിക്കലും ദൈവരാജ്യം അവകാശപ്പെടുത്തുകയില്ല. വിശ്വാസ സത്വത്തിനു അന്യമായ ഒഴിഞ്ഞ വഴികളിലൂടെ അലഞ്ഞു തിരിയുന്നവർകർത്താവിന്റെ പീഢാനുഭവത്തിൽ ഒരു പങ്കുമില്ലാത്തവരാകും.

ആകയാൽ നിങ്ങളെല്ലാവരും അനുഷ്ഠിക്കുന്നത് പൊതുവായ ഏക വിശുദ്ധ കുർബ്ബാനയാണെന്ന് ഉറപ്പു വരുത്തുക.കാരണം ഈശോമിശിഹായുടെ ഒറ്റ ശരീരമേ ഉള്ളു. അവിടുത്തെ രക്തവുമായി ഐക്യപ്പെട്ടിരിക്കുന്ന ഒറ്റക്കാസായേ ഉള്ളൂ ബലിയർപ്പണത്തിന് ഒരു ബലിപീഠവും ഒരു മെത്രാനും അദ്ദേഹത്തോടു ചേർന്നു നിൽക്കുന്ന ദൈവീക ഗണവും'

[*അപ്പസ്തോലനായ വി.യോഹന്നാന്റെ ശിഷ്യൻ - അന്ത്യോക്യയിലെ വി.ഇഗ്നേഷ്യസ്*]

ഒരേ പ്രത്യാശയില് നിങ്ങള് വിളിക്കപ്പെട്ടതുപോലെ ഒരു ശരീര വും ഒരു ആത്‌മാവുമാണുള്ളത്‌.
ഒരു കര്ത്താവും ഒരു വിശ്വാസവും ഒരു ജ്‌ഞാനസ്‌നാനവുമേയുള്ളു.
സകലതിലുമുപരിയും സകലതിലൂടെയും സകലതിലും വര്ത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവന് മാത്രം. [എഫേസോസ്‌ 4 : 4-6]



Article URL:







Quick Links

നിങ്ങളെല്ലാവരും അനുഷ്ഠിക്കുന്നത് പൊതുവായ ഏക വിശുദ്ധ കുർബ്ബാനയാണെന്ന് ഉറപ്പു വരുത്തുക - അന്ത്യോക്യയിലെ വി.ഇഗ്നേഷ്യസ്

സത്യമായ പ്രകാശത്തിന്റെ മക്കളെന്ന നിലയിൽ എല്ലാ അനൈക്യത്തിലും തെറ്റായ പ്രബോധനത്തിലും നിന്ന് അകന്നിരിക്കുവാൻ നിങ്ങൾ ശ്രദ്ധിക്കണം. നിങ്ങളുടെ മെത്രാൻ എവിടെയാണോ അവിടെ നിങ്ങൾ അജഗണമെന്ന പോലെ അദ്ദേഹത... Continue reading


എവിടെയൊക്കെ ഈശോമിശിഹാ സന്നിഹിതനാണോ അവിടെയൊക്കെ നമുക്ക് കത്തോലിക്ക സഭയിലുള്ളതുപോലെ

എല്ലാ ഛിദ്രങ്ങളും സത്യം ചെയ്‌തുപേക്ഷിക്കുക .കാരണം അവ തിൻമകളുടെ ആരംഭമത്രെ. നിങ്ങളിൽ ഓരോരുത്തരും നിങ്ങളുടെ മെത്രാനെ അനുഗമിക്കുക .ഈശോമിശിഹാ തന്റെ പിതാവിനെ അനുസരണയോടെ അനുഗമിച്ചത് പോലെ നിങ്ങൾ നിങ്ങള... Continue reading


*ക്രിസ്തീയമല്ലാത്ത ഒന്നു കൊണ്ടും നിങ്ങളുടെ കാലയാപനത്തെ പരിപോഷിപ്പിക്കരുത്*

*ക്രിസ്തീയമല്ലാത്ത ഒന്നു കൊണ്ടും നിങ്ങളുടെ കാലയാപനത്തെ പരിപോഷിപ്പിക്കരുത്*   ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു (ഞാനല്ല ഈശോമിശിഹായുടെ സ്നേഹം) ക്രിസ്തീയമല്ലാത്ത ഒന്നു കൊണ്ടും നിങ്ങളുടെ കാലയാപന... Continue reading