Home | Articles | 

jintochittilappilly.in
Posted On: 07/07/20 01:27
രണ്ടാം വത്തിക്കാൻ കൗൺസിൽ അജപാലനോന്മുഖമാണ് (Pastoral Oriented)

 

ഇക്കാര്യങ്ങള്‍ നമ്മുടെ സഹോദരരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നീ യേശുക്രിസ്‌തുവിന്റെ നല്ല ശുശ്രുഷകനായിരിക്കും-വിശ്വാസത്തിന്റെ വചനങ്ങളാലും നീ ഇതുവരെ അനുവര്‍ത്തിച്ചുപോന്ന നല്ല വിശ്വാസസംഹിതയാലും പരിപോഷിപ്പിക്കുന്ന ശുശ്രുഷകന്‍.(1 തിമോത്തേയോസ്‌ 4 : 6)

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അവസാനത്തെ പൊതു സമ്മേളനത്തിലെ (7 ഡിസംബർ 1965) വി പോൾ ആറാമൻ മാർപാപ്പയുടെ പ്രസംഗത്തിൽ നിന്ന്  കൗൺസിൽ രേഖകളുടെ സമീപനം "അജപാലനോന്മുഖമാണെന്ന് " വ്യക്തം : "മാനുഷികവും താൽക്കാലികവുമായ മൂല്യങ്ങളോടുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ താൽപ്പര്യം ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്ന ഏതൊരു നിരീക്ഷകനും അത് അജപാലനപരമായ  സ്വഭാവത്തിൽ നിന്നാണെന്ന് നിഷേധിക്കാൻ കഴിയില്ല"

വി ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ "രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ" ഉദ്‌ഘാടനപ്രസംഗത്തിൽ (ഒക്ടോബർ  11 , 1962) നിന്ന് :   

ക്രിസ്തീയവിശ്വാസതത്വങ്ങളുടെ [Doctrine]സംരക്ഷണവും പ്രചാരവും കൗൺസിലിന്റെ പ്രധാനചുമതലയെന്നു സ്ഥാപിച്ചിരിക്കുന്ന സ്ഥിതിക്ക്‌ അതിൽനിന്നും വ്യക്തമാകുന്ന ഒന്നാണ്, ഇതു സംബന്ധിച്ചു കൗൺസിൽ എന്താണു ചെയ്യേണ്ടതെന്ന കാര്യം ആരാധനാപരവും നൈയാമികവും പ്രേഷിതപരവും ഭരണപരവുമായ അനുഭവസമ്പത്ത്‌ ഈ ഇരുപത്തൊന്നാമത്തെ സാർവ്വത്രിക സൂനഹദോസിനു കൈമുതലായുണ്ട്‌.  അങ്ങനെയുള്ള ഈ കൗൺസിൽ വിശ്വാസസത്യങ്ങളെ കുറവോ കോട്ടമോ കൂടാതെ, അവികലമായും അന്യൂനമായും അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു.  ഇരുപതുനൂറ്റാണ്ടു കാലത്തേക്ക്‌ പ്രതിബന്ധങ്ങളുടെയും മദ്ധ്യേ യാതൊരുകേടും കൂടാതെ സംരക്ഷിക്കപ്പെട്ട നമ്മുടെ പിതൃസ്വത്താണ് ഈ തത്ത്വസംഹിത.  വേണ്ടതുപോലെ എല്ലാവരാലും സ്വീകരിക്കപ്പെട്ടിട്ടുള്ള ഒന്നല്ല ഈ പിതൃസ്വത്ത്‌.  എന്നാൽ നല്ലമനസ്സുള്ള ഏതുമനുഷ്യനും എപ്പോഴും സുപ്രാപ്യമായ ഒരനർഘനിക്ഷേപമാണിത്‌.

ഈ അമൂല്യനിക്ഷേപം കാത്തുസൂക്ഷിക്കുക മാത്രമല്ല നമ്മുടെ ചുമതല.  കാരണം, പൗരാണികത്വം മാത്രം പറഞ്ഞിരുന്നാൽ പോരല്ലോ.  നേരെമറിച്ച്‌ നമ്മുടെ ഈ യുഗം നമ്മിൽ നിന്നാവശ്യപ്പെടുന്നതു ചെയ്യുവാൻ  ഭയലേശമന്യേ ഉത്സാഹപൂർവ്വം നമ്മെത്തന്നെ സമർപ്പിക്കണം.  അങ്ങനെ, ഈ ഇരുപതു നൂറ്റാണ്ട്‌ സഭ നിങ്ങളുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ടെന്നും നാം വിചാരിക്കുന്നു.

ഇത്തരം വാദപ്രതിവാദങ്ങൾ നടത്താൻ ഒരു സാർവ്വത്രിക സൂനഹദോസിന്റെ ആവശ്യമില്ലായിരുന്നു.  എങ്കിലും സഭ പഠിപ്പിച്ചിട്ടുള്ളതെല്ലാം പ്രശാന്തമനസോടെ സാർവ്വത്രിക ക്രിസ്തീയതത്ത്വമായി ഇക്കാലത്തു സകലരും സ്വീകരിക്കുകയും ഒരു നവചൈതന്യത്തോടെ അനുവർത്തിക്കുകയും വേണം.  അതിൽനിന്നൊന്നും കുറവു ചെയ്യാൻ പാടില്ല. ത്രെന്തോസ്‌ സൂനഹദോസും(Trent council )  ഒന്നാം വത്തിക്കാൻ സൂനഹദോസും (first vatican council) വ്യക്തമായി പഠിപ്പിച്ചിട്ടുള്ളതുപോലെ തന്നെ അവ പരിരക്ഷിക്കപ്പെടണം.  ലോകം മുഴുവനിലുമുള്ള ക്രിസ്തീയവും കാതോലികവും പ്രേഷിതപരവുമായ ചൈതന്യം പ്രതീക്ഷിച്ചിരിക്കുന്നതുപോലെ വിശ്വാസികളുടെ പൂർണ്ണതയ്ക്കുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുമാറ്‌ ഈ സനാതനസത്യങ്ങളെല്ലാം (immutable doctrine) ആധുനിക ശാസ്ത്രീയമായ ഗവേഷണരീതികൾക്കും സാഹിത്യരൂപങ്ങൾക്കും സമകാലീനചിന്തകൾക്കും അനുരൂപമായി ആവിഷ്കരിക്കണം.  

(1)വിശ്വാസസത്യങ്ങളുടെ സത്താപരമായ അംശവും,  (2) അവതരിപ്പിക്കുന്ന വിധവും തമ്മിലന്തരമുണ്ട്‌.  [Other is in fact the deposit of Faith, that is, the truths which are contained in our venerable doctrine, another is the way in which they are proclaimed, but always in the same sense and in the same sense].ഈ രണ്ടാമതു പറഞ്ഞകാര്യമാണ് ഇവിടെ അതീവക്ഷമയോടെ പര്യാലോചിക്കാനുള്ളത്‌.  സകലകാര്യങ്ങളും സഭയുടെ പ്രബോധനാധികാരത്തിനു വിധേയമായിത്തന്നെ ഇരിക്കണം.  അജപാലനമാണ് (pastoral) ഈ പ്രബോധനാധികാരത്തിന്റെ സ്വഭാവംതന്നെ [the character of the Council’s magisterium would be “predominantly pastoral”].**End quote**

അതിനാൽ,  രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖകൾ കഴിഞ്ഞ ഇരുപതു സാർവ്വത്രിക കൗൺസിലുകളുടെ വിശ്വാസ പാരമ്പര്യത്തിന്റെ  വെളിച്ചത്തിൽ ആയിരുന്നു കൊണ്ട്  വേണം മനസിലാക്കാൻ. തീർത്തും അജപാലനോന്മുഖമായ രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖകൾ, സഭയുടെ മുൻ കൗൺസിലുകളായ ത്രെന്തോസ്‌,  ഒന്നാം വത്തിക്കാൻ കൗൺസിലുകളുടെ തുടർച്ചയെന്നും മനസ്സിലാക്കി കഴിഞ്ഞാൽ അതിനോടുള്ള സമീപനം ശരിയായ ക്രമത്തിലാണെന്ന് സാരം. ഉദാ :ദൈവീകാവിഷ്‌കാരണം (Constitution on Divine Revelation) എന്ന രേഖ പരിശോധിച്ചാൽ, അതിൽ ത്രെന്തോസ്‌ സൂനഹദോസിന്റെ തുടർച്ചയാണെന്ന് മനസിലാക്കാവുന്നതാണ്, അതോടൊപ്പം ഇരുപതാം നൂറ്റാണ്ടിന്റെ സാഹചര്യത്തിൽ മനസിലാക്കാനുള്ള ഒരവബോധം വിശ്വാസികൾക്ക് നൽകുന്നു (development of dogma).

"വിശ്വാസികളാടും സകല ലോകത്തോടും സഭയുടെ സ്വഭാവത്തെയും സാർവ്വത്രിക ദൗത്യത്തെയും കുറിച്ച് സമഗ്രമായി പ്രഖ്യാപിക്കാൻ ഈ സൂനഹദോസ് അഭിലഷിക്കുന്നു. ഇക്കാര്യത്തിൽ മുൻ സൂനഹദോസുകളുടെ പ്രബോധനങ്ങൾ ഈ സൂനഹദോസും പിൻതുടരും". എല്ലാ മനുഷ്യരും ക്രിസ്തുവിൽ പൂർണ്ണ ഐക്യം പ്രാപിക്കുന്നതിനു സഭയുടെ ഈ ദൗത്യം അത്യാവശ്യമായി തീർന്നിരിക്കുകയാണ്, ആധുനിക പരിതസ്ഥിതികളിൽ.  കാരണം, സാമൂഹികവും സാങ്കേതികവും സാംസ്ക്കാരികവുമായ വിവിധ ശൃംഖലകൾ വഴി മനുഷ്യരിന്ന് അവഗാഢം ഒന്നിപ്പിക്കപ്പെട്ടിരിക്കുന്നു.[രണ്ടാം വത്തിക്കാൻ കൗൺസിൽ;തിരുസഭ നമ്പർ 1]

തുടർന്ന്,

രണ്ടാം വത്തിക്കാൻ കൗൺസിൽ;ദൈവീകാവിഷ്‌കരണം , നമ്പർ 1 ഇപ്രകാരം പഠിപ്പിക്കുന്നു :"തെന്ത്രോസ്, ഒന്നാം വത്തിക്കാൻ എന്നീ സൂനഹദോസുകൾ നൽകിയിട്ടുള്ള പഠനങ്ങളെ മുറുകെ പിടിക്കുന്ന ഈ സൂനഹദോസും  ദൈവീക വെളിപാട്, അതിന്റെ കൈമാറൽ എന്നിവയെക്കുറിച്ച് അവികലമായ പഠനങ്ങൾ ആവിഷ്ക്കരിക്കാനുദ്ദേശിക്കുകയും ചെയ്യട്ടെ. ഈ വിശ്വാസം പ്രത്യാശയിലേക്കും [hope], പ്രത്യാശ സ്നേഹത്തിലേയ്ക്കും അതിനെ നയിക്കട്ടെ .

[Foot note of നമ്പർ 1 :രണ്ടാം വത്തിക്കാൻ കൗൺസിലിൽ പൊതുവേ നിഴലിച്ചിരിക്കുന്ന അജപാലനപരമായ വീക്ഷണമാണ് ഇവിടെയും പ്രകടമാക്കുന്നത്. ഏതെങ്കിലുമൊരു പാഷണ്ഡതയെ ശപിച്ചു തള്ളുന്നതിനല്ല ഈ (ദൈവീകാവിഷ്‌കരണം)കോൺസ്റ്റിറ്റ്യൂഷൻ ഉദ്ദേശിക്കുന്നത്. വെറും ദൈവശാസ്ത്ര പ്രതിപാദനവുമല്ല ഇതിന്റെ ഉദ്ദേശ്യം. മനുഷ്യരിൽ വിശ്വാസവും പ്രത്യാശയും  സ്നേഹവും ജനിപ്പിക്കുകയും അതുവഴി അവരെ രക്ഷയിലേക്കാനയിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.]

അലസതയിലും, ഞങ്ങളില്‍നിന്നു സ്വീകരി  ച്ചപാരമ്പര്യത്തിനിണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതൊരു സഹോദരനിലുംനിന്ന്‌ ഒഴിഞ്ഞു നില്‍ക്കണമെന്നു സഹോദരരേ, കര്‍ത്താവിന്റെ  നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടു കല്‍പിക്കുന്നു.(2 തെസലോനിക്കാ 3 : 6)

കര്‍ത്താവില്‍നിന്ന്‌ എനിക്കു ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്‍പിച്ചതുമായ കാര്യം
(1 കോറിന്തോസ്‌ 11 : 23)

വിശുദ്ധ പാരമ്പര്യത്തെക്കുറിച്ച് ഒത്തിരി തെറ്റായ കാഴ്ചപ്പാടുള്ള ആനുകാലിക സാഹചര്യത്തിൽ അതിന്റെ ശരിയായ മനസിലാക്കൽ ആവശ്യകമാണ് :
 
വായിക്കുക,

ഇംഗ്ലീഷിൽ ട്രഡീഷൻ (Tradition) എന്നും ലത്തീനിൽ ട്രദീസ്യോ(Traditio) ഗ്രീക്കിൽ പരദോസിസ് (paradosis) എന്നും പറയുന്നതിനെയാണ് പാരമ്പര്യമെന്ന് വ്യവഹരിക്കുന്നത്. "കൈമാറുക" എന്നാണ് ഇവയുടെ അർത്ഥം. തലമുറകളായി നിലനിർത്തിപ്പോരുന്ന സിദ്ധാന്തങ്ങളെയാണ് ഇവിടെ വിവക്ഷിക്കുന്നത്. അന്യഥാ പറയുന്നതായാൽ, തിരുസഭയിൽ ശതാബ്ദങ്ങളായി നിലനിർത്തിപ്പോരുന്ന വിശ്വാസം , ആചാരങ്ങൾ, തത്ത്വസംഹിതകൾ എന്നിവയാണ് പാരമ്പര്യം എന്നതിനു കല്പിക്കുന്ന അർത്ഥം. തന്റെ പ്രബോധനങ്ങൾ, പ്രവർത്തികൾ, മാതൃക ഇവയിലൂടെ ക്രിസ്തു നൽകിയ സത്യങ്ങളെ അപ്പസ്തോലന്മാർ തങ്ങളുടെ സുവിശേഷ പ്രസംഗം, മാതൃക, നിയമങ്ങൾ മുതലായവവഴി പിൻഗാമികൾക്കു കൈമാറി. ഈ പ്രക്രിയയ്ക്കു രണ്ടു രൂപങ്ങളുണ്ടായിരുന്നു. ദൈവം വെളിപ്പെടുത്തിയവ നിലനിന്നു പോന്നതു വാമൊഴിയായും വരമൊഴിയായുമാണ്. വാമൊഴിയായിട്ടുള്ളതിനെ പാരമ്പര്യമെന്നും [Sacred Tradition] വരമൊഴിയായിട്ടുള്ള തിനെ വിശുദ്ധ ലിഖിതങ്ങൾ [Sacred Scriptures ]എന്നും വിളിക്കുന്നു.

അതിനാല്‍, സഹോദരരേ, ഞങ്ങള്‍ വചനം മുഖേനയോ കത്തുമുഖേനയോ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുകയും അവയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുവിന്‍.(2 തെസലോനിക്കാ 2 : 15)

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ തെറ്റായ വ്യാഖ്യാനങ്ങളും,  സഭയുടെ 2000 വർഷത്തെ വിശ്വാസ പാരമ്പര്യത്തിൽ  നിന്നും അടർത്തിമാറ്റിയുള്ള പഠിപ്പിക്കലുകളും ,  കൗൺസിലിനെ മുഴുവനായും ശപിച്ചു തള്ളാനുള്ള ശ്രമങ്ങളും - അനേകം കത്തോലിക്കാ വിശ്വാസികളെ നിത്യനാശത്തിലേക്കു തള്ളിവിടും. കഴിഞ്ഞ 50-60 വർഷം ഇതിനു തെളിവ്.


നിന്നെ ഭരമേല്‍പ്പിച്ചിട്ടുള്ളതു നീ കാത്തുസുക്ഷിക്കുക. അധാര്‍മ്മികളായ വ്യര്‍ത്ഥഭാഷണത്തില്‍നിന്നും വിജ്ഞാനഭാസത്തിന്റെ വൈരുദ്ധ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുക.
ഇവയെ അംഗികരിക്കുകമൂലം ചിലര്‍ വിശ്വാസത്തില്‍നിന്നു തീര്‍ത്തും അകന്നു പോയിട്ടുണ്ട്‌. ദൈവത്തിന്റെ കൃപ നിന്നോടു കൂടെ ഉണ്ടായിരിക്കട്ടെ.(1 തിമോത്തേയോസ്‌ 6 : 20-21)

സമാധാനം നമ്മോടുകൂടെ !

 

ഈ സങ്കീർണമായ പ്രശ്നം മനസിലാക്കിയ ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ മുന്നോട്ട് വച്ച സഭയിലുള്ള ഒരു നടപടിയെക്കുറിച്ച്  (Syllabus of errors)  അവബോധമുണ്ടാകുന്നത് നല്ലതെന്നു തോന്നുന്നു.

വീഡിയോ ലിങ്ക് കാണുക :


 






Article URL:







Quick Links

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ സാധുവായതിനാൽ (valid), അതിലെ ചില പ്രസ്താവകളിൽ തെറ്റുണ്ടെന്ന് എങ്ങനെ ഒരുവന് പറയാൻ സാധിക്കും? വിശിഷ്യാ, ലുമെൻ ജെൻസിയം പോലുള്ള ഡോഗ്മറ്റിക് കോൺസ്റ്റിറ്റ്യുഷന്റെ (Dogmatic constitution) കാര്യത്തിൽ ?

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ സാധുവായതിനാൽ (valid),  അതിലെ  ചില  പ്രസ്താവകളിൽ  തെറ്റുണ്ടെന്ന് എങ്ങനെ ഒരുവന് പറയാൻ സാധിക്കും?  വിശിഷ്യാ,  ലുമെൻ ജെൻസിയം പോലുള്ള ഡ... Continue reading


രണ്ടാം വത്തിക്കാൻ കൗൺസിൽ അജപാലനോന്മുഖമാണ് (Pastoral Oriented)

ഇക്കാര്യങ്ങള്‍ നമ്മുടെ സഹോദരരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നീ യേശുക്രിസ്‌തുവിന്റെ നല്ല ശുശ്രുഷകനായിരിക്കും-വിശ്വാസത്തിന്റെ വചനങ്ങളാലും നീ ഇതുവരെ അനുവര്‍ത്തിച്ചുപോന്ന നല്ല വിശ... Continue reading


കത്തോലിക്കാ സഭയുടെ പ്രബോധനാധികാരത്തിന്റെ (മാർപ്പാപ്പ, സാർവ്വത്രിക സൂനഹദോസുകൾ.. ) യഥാർത്ഥ അർത്ഥവും പരിമിതികളും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചില പ്രഖ്യാപനങ്ങൾ തിരുത്തപ്പെടാനുള്ള സാധ്യതയും.

ആഗോളകത്തോലിക്കാ സഭയിൽ കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിക്കുന്ന അനേകരുടെ പ്രതീക്ഷയാണ് ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ.. ചിലയിടങ്ങളിൽ പുരോഗമനവാദത്തിന്റെ (liberalism) മേധാവിത്തം സഭയിൽ വിശ്വാസ പ്രത... Continue reading


മാർപാപ്പമാരുടെയും സാർവ്വത്രിക സൂനഹദോസുകളുടെയും തെറ്റാവരത്തിന് (Infallible teachings) ചില നിബന്ധനകൾ

ഒന്നാം വത്തിക്കാൻ കൗൺസിൽ ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നു : "പത്രോസിന്റെ  പിൻഗാമികൾക്ക് പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തിരിക്കുന്നത് അവിടുത്തെ വെളിപ്പെടുത്തൽ വഴി അവർ പുതിയ സിദ്ധാന്തം അവതരിപ്പിക്ക... Continue reading


അക്രൈസ്തവ സഹോദരങ്ങളോടുള്ള ക്രൈസ്തവരുടെ സമീപനമേന്താകണം? ക്രിസ്തു മതവും മറ്റു മത വിശ്വാസങ്ങളും തമ്മിലുള്ള വ്യത്യാസം? - ആർച്ചു ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ.

      രണ്ടാം വത്തിക്കാൻ കൗൺസിലിന് ഏതാനും വർഷങ്ങൾക്ക് മുൻപ് [1956] നൽകിയ വീഡിയോ സന്ദേശം.. രണ്ടാം വത്തിക്കാൻ കൗൺസിൽ "ഒരു പുതിയ സഭ" തുടങ്ങി എന്ന് പറയുന്ന രണ്ടു വിഭാഗങ്ങൾ ... Continue reading