അന്ധവിശ്വാസത്തെപ്പറ്റി കത്തോലിക്കാതിരുസഭ പഠിപ്പിക്കുന്നത്
|
ഒന്നാം പ്രമാണലംഘനമാണ് - അന്ധവിശ്വാസം.
അന്ധവിശ്വാസം - മതത്തിന്റെ വഴി പിഴച്ച ആധിക്യത്തെയാണ് കാണിക്കുന്നത്, മതാവബോധത്തിന്റെയും അത് നിഷ്കർഷിക്കുന്ന ആചാരങ്ങളുടെയും അപഭ്രമംശമാണ്.
"യഥാർത്ഥ ദൈവത്തിന് നാം സമർപ്പിക്കുന്ന ആരാധനയെപ്പോലും അന്ധവിശ്വാസം ബാധിക്കാവുന്നതാണ്.ഉദാഹരണമായി,മറ്റുവിധത്തിൽ നിയമപരമോ അത്യാവശ്യമോ ആയ ചില ആചാരങ്ങൾക്ക് ഒരാൾ ഏതാണ്ട് ഒരുതരം മാന്ത്രികമായ പ്രാധാന്യം ആരോപിക്കുന്നു. പ്രാർത്ഥനകളുടെയോ കൗദാശിക അടയാളങ്ങളുടെയോ ഫലദായകത്വം, അവ ആവശ്യപ്പെടുന്ന ആന്തരീകമനോഭാവങ്ങളെ അവഗണിച്ച്, കേവലം ബാഹ്യമായ അനുഷ്ഠാനത്തിന് ആരോപിക്കുന്നത്,അന്ധവിശ്വാസത്തിൽ നിപതിക്കലാണ്".
(കാണുക : കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം , ഖണ്ഡിക # 2110, 2111)
ദൈവികനിയമങ്ങളോട് അനാദരം കാണിക്കുന്നതു നിസ്‌സാരമല്ല. ഭാവിസംഭവങ്ങള് ഈ വസ്‌തുത തെളിയിക്കും.
വി: അഗസ്തീനോസ് :"വ്യാജദേവതകൾ പിശാചിന്റെ മുഖംമുടികളാണ്. ധനത്തെയും സ്വാർത്ഥതയെയും പൂജിക്കുവാൻ അവർ മനുഷ്യരെ പ്രേരിപ്പിക്കുന്നു. അങ്ങനെ അവനെ അന്ധവിശ്വാസിയും പാദസേവ ചെയ്യുന്നവനുമാക്കി മാറ്റുന്നു. അവരുടെ മുമ്പിൽ മുട്ടുമടക്കുക അന്ധവിശ്വാസമാണ്" (കാണുക : പോപ്പ് ബെനഡിക്ട് പതിനാറാമൻ ലിറ്റർജിയുടെ ചൈതന്യം, പേജ് 193)
|