#Falseinculturation
"ദേവാലയത്തിന്റെ അകത്തളത്തിലേക്ക് അവിടുന്ന് എന്നെ കൊണ്ടുപോയി. കര്‍ത്താവിന്റെ ആലയത്തിന്റെ വാതില്‍ക്കല്‍, പൂമുഖത്തിനും ബലിപീഠത്തിനും നടുവില്‍, ഇരുപത്തിയഞ്ചോളം പേര്‍ ദേവാലയത്തിന് പുറംതിരിഞ്ഞു കിഴക്കോട്ടു നോക്കി നില്‍ക്കുന്നു. അവര്‍ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്‌കരിക്കുകയായിരുന്നു. അവിടുന്നു ചോദിച്ചു: മനുഷ്യപുത്രാ, നീ കണ്ടില്ലേ?യൂദാഭവനം ഇവിടെ കാട്ടുന്ന മേച്ഛതകള്‍ നിസ്‌സാരങ്ങളോ? അവര്‍ ദേശത്തെ അക്രമങ്ങള്‍കൊണ്ടു നിറച്ചു. എന്റെ ക്രോധത്തെ ഉണര്‍ത്താന്‍ അവര്‍ വീണ്ടും തുനിഞ്ഞിരിക്കുന്നു, അവര്‍ അതാ മൂക്കത്തു കമ്പു വയ്ക്കുന്നു. അതിനാല്‍ ക്രോധത്തോടെ ഞാന്‍ അവരുടെനേരെ തിരിയും. ഞാന്‍ അവരെ വെറുതെവിടുകയില്ല. ഞാന്‍ കരുണ കാണിക്കുകയില്ല. അവര്‍ എന്റെ കാതുകളില്‍ ഉറക്കെ കരഞ്ഞാലും ഞാന്‍ കേള്‍ക്കുകയില്ല". - [എസെക്കിയേൽ 8 :16 -18]
മിസ്റ്റിക്കുകളുടെ മിസ്റ്റിക് , മിസ്റ്റിക്കൽ വേദപാരംഗതൻ , മാർപാപ്പാമാർ തങ്ങളുടെ ആത്മീയ പിതാവായി പ്രഖ്യാപിച്ച "വി യോഹന്നാൻ ക്രൂസും" മറ്റൊരു മിസ്റ്റിക്കായ വി അമ്മത്രേസ്യയും സെമിനാരിയിലോ മഠത്തിലോ ഏകാഗ്രതയ്ക്കുവേണ്ടിയോ മിസ്റ്റിക്കൽ അനുഭവങ്ങൾക്ക് വേണ്ടിയോ "യോഗ" പരിശീലിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടില്ല. വി യോഹന്നാൻ ക്രൂസിന്റെ ആത്മീയ കൃതികൾ വായിച്ചാൽ ഇത്രയും മനോഹരമായ ആത്മീയത ഞാൻ ഇതുവരെയും കണ്ടീട്ടില്ല എന്നെ ആർക്കും തോന്നൂ. കാരണം യേശുക്രിസ്തുവിന്റെ സ്വഭാവം പരിശീലിക്കുന്ന അനുഭവം ആ കൃതികളിലൂടെ ജീവിക്കുമ്പോൾ നമുക്ക് അനുഭവവേദ്യമാകും. കർമലീത്താ സഭയുടെ നവീകരണക്കാർ ആണ് - വി യോഹന്നാൻ ക്രൂസും വി അമ്മത്രേസ്യയും. ഇന്നും ,കേരളീയരെ സംബന്ധിച്ചിടത്തോളം വി യോഹന്നാൻ ക്രൂസും അദ്ദേഹത്തിന്റെ ആധ്യാത്മികതയും അന്യം പോലെയാണ്. കാരണം അത് നമ്മേ "കുരിശിന്റെ ഭോഷത്തം" പരിശീലിപ്പിക്കുന്നു. ഒരിക്കൽ ഒരാൾ കൊൽക്കത്തയിലെ വി തെരേസയോട് (മദർ തെരേസയോട്) ഇപ്രകാരം ചോദിച്ചു: "ക്രൈസ്തവ ആധ്യാത്മികതയിൽ യോഗയെ കുറിച്ച് അമ്മയ്ക്ക് എന്താണഭിപ്രായം"? മദർ പുഞ്ചിരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു : "യേശുക്രിസ്തു ഞങ്ങൾക്കു യോഗ പരിശീലനം നൽകിയിട്ടില്ല; നേരെമറിച്ചു, "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥനയാണ് പരിശീലിപ്പിച്ചത്.
സാധാരണ കത്തോലിക്കാ വിശ്വാസികളെ വഴിതെറ്റിക്കും വിധം പല വ്യാജ പ്രവാചകരും ഇറങ്ങീയിട്ടുണ്ട്. ശ്രദ്ധിക്കുക.. കേൾക്കാൻ
ചെവിയുള്ളവൻ കേൾക്കട്ടെ.
ഈ വിഷയത്തെ സംബന്ധിച്ചുള്ള കത്തോലിക്കാ സഭയുടെ നിർദ്ദേശങ്ങളും പ്രബോധനവും താഴെ വായിക്കുക. സത്യത്തിൽ ചരിക്കുക.
"ഈ അടുത്ത നൂറ്റാണ്ടുകളിൽ മറ്റു മതങ്ങളുമായി അവരുടെ വ്യത്യസ്തങ്ങളായ പ്രത്യേക രീതികളിലുമുള്ള പ്രാർത്ഥനകളുമായി കൂടുതൽ ആവർത്തിച്ചുള്ള ബന്ധം മൂലം ധാരാളം കത്തോലിക്കാ വിശ്വാസികൾ അവരോടു തന്നെ, ക്രൈസ്തവമല്ലാത്ത ധ്യാനരീതികളെ ക്രിസ്ത്യാനികൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് സ്വയം ചോദിക്കുന്നതിലേക്കു നയിക്കപ്പെട്ടിട്ടുണ്ട്. എല്ലാറ്റിനുമുപരി, ഈ വിഷയം "പൗരസ്ത്യരീതികളെ" കുറിച്ചാണ് (പൗരസ്ത്യരീതികൾ - ഹിന്ദുത്വവും ബുദ്ധമതവും പ്രചരിപ്പിച്ച 'സെൻ', 'ട്രാൻസിഡന്റൽ ധ്യാനം', 'യോഗ' എന്നിവയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന രീതികളെയാണ് പൗരസ്ത്യരീതികൾ എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്). ഇന്ന് കുറച്ചു ആളുകൾ, ആരോഗ്യ ചികിത്സ കാരണങ്ങളാലാണ് ഈ രീതികളിലേക്കുതിരിയുന്നതു. ശാസ്ത്രസാങ്കേതികമായി പുരോഗമിച്ച സമൂഹത്തിലെ വളരെ തിരക്ക് പിടിച്ച ജീവിതത്തിൽ നിന്ന് ഉളവാകുന്ന അസമാധാനമാണ് ഇതിനു ഒരു കാരണം. ആന്തരീക സമാധാനത്തിനും മാനസിക സംന്തുലിതാവസ്ഥയ്ക്കുവേണ്ടിയുള്ള മാർഗ്ഗങ്ങളാണ് അവലംബിക്കാൻ കുറച്ചു ക്രിസ്ത്യാനികളെ പ്രേരിപ്പിക്കുന്നുണ്ട്... സമീപകാലത്തു വളരെയധികം ക്രിസ്ത്യാനികൾ തങ്ങളുടെ പരമ്പരാഗത പ്രാർത്ഥന രീതികൾ നിഷ്പ്രയോജനമായി എന്ന നിഗമനത്തിൽ എത്തിചേർന്നിട്ടുണ്ട്. അതിനാൽ ക്രൈസ്തവ പ്രാർത്ഥനയിൽ, ഇതുവരെ അന്യമായ വിജാതിയ പ്രാർത്ഥനരീതികളെ ഉൾകൊള്ളിച്ചു, ക്രിസ്ത്യൻ പൈതൃകത്തെ സമ്പന്നമാക്കാൻ ഇപ്പോൾ സാധിക്കുമോ എന്ന് അവർ ആകാംഷയോടെ ആരായുന്നുണ്ട്". (ഒറാസിയോന്നിസ് ഫോർമാസ് , നമ്പർ# 2)
മലയാളം കൂട്ടിവായിക്കാൻ അറിയാവുന്ന കത്തോലിക്കാ വിശ്വാസിക്ക് സഭയുടെ ഈ നിർദ്ദേശം ഗ്രഹിക്കാൻ കഴിയും; എന്നാൽ തീയോളജിയിൽ ഡോക്ടറേറ്റും മറ്റും എടുത്ത കത്തോലിക്കർക്ക് ഇത് മനസിലാവുന്നില്ലെങ്കിൽ ??? സങ്കടകരം തന്നെ.
കത്തോലിക്കാ സഭയുടെ ഈ മുന്നറിയിപ്പിനെ നിസാരവത്കരിക്കുന്നവർ പാഷാണ്ഡതയിൽ നിന്നും അകലെയല്ല എന്ന് വേണം കരുതാൻ.ഒരു പക്ഷേ വിശ്വാസത്യാഗത്തിൽ നിന്ന് പോലും അകലെയല്ല.
"ദൈവത്തെക്കുറിച്ചുളള അറിവിൽ അവർക്കു തെറ്റുപറ്റി യെന്നു മാഽതമല്ല, സംഘർഷത്തിൽ ജീവിക്കുന്ന അവർ ആ വലിയ തിൻമകളെ സമാധാനമെന്നു വിളിക്കുകയും ചെയ്തു." - ജ്ഞാനം 14 : 22
"പേരുപറയാൻ കൊളളാത്ത വിഽഗഹങ്ങളുടെ ആരാധനയാണ് എല്ലാ തിൻമകളുടെയും ആരംഭ വും കാരണവും അവസാനവും." - ജ്ഞാനം 14 : 27
"അധമമായ സംസർഗം സദാചാരങ്ങളെ ദുഷിപ്പിക്കും." - 1 കോറിന്തോസ് 15 : 33
"ക്രൈസ്തവധ്യാനരീതികളിൽ പൗരസ്ത്യമായതോ അക്രൈസ്തവമായതോ ആയ ധ്യാനരീതികൾ സംയോജിപ്പിക്കുന്നത് അപകടകരവും തെറ്റുകൾ നിറഞ്ഞതും ആണ് എന്ന് സഭ കണ്ടെത്തിയിരിക്കുന്നു. ഈ ലക്ഷ്യത്തിലേക്കുള്ള നിർദ്ദേശങ്ങൾ വളരെയധികം ഉണ്ട് . അവ ചെറിയ അളവിലോ വലിയ അളവിലോ വിപ്ലകരമാണ്. ചിലർ യഥാർത്ഥ ക്രിസ്ത്യൻ ധ്യാനാത്മകതയിൽ മാനസിക - ശാരീരിക തയാറെടുപ്പിനായി മാത്രം പൗരസ്ത്യരീതികളെ ഉപയോഗിക്കുന്നുണ്ട്. ഈ ലക്ഷ്യത്തിലേക്കു അവർ "ക്രിയാത്മകമല്ലാത്ത ദൈവശാസ്ത്രത്തെ" ഉപയോഗിക്കുന്നു." (ഒറാസിയോന്നിസ് ഫോർമാസ് , നമ്പർ#12).
യുക്കാറ്റ് 356 ന്റെ വ്യാഖ്യാനം ഇപ്രകാരം പഠിപ്പിക്കുന്നു (മറ്റൊരു വ്യാഖ്യാനത്തിന്റെ ആവശ്യകതയില്ല ,ഉള്ളടക്കത്തിന് തൊട്ടു മുമ്പുള്ള പേജ് നോക്കുക): "പലരും ഇന്ന് ആരോഗ്യപരമായ കാരണങ്ങളാൽ 'യോഗ' അഭ്യസിക്കുന്നുണ്ട്. ധ്യാനപദ്ധതികയിൽ ചേരുന്നുമുണ്ട്. കൂടുതൽ പ്രശാന്തതയും ആത്മസംയമനവും നേടാൻ വേണ്ടിയാണത്. ചിലർ നൃത്തപരിശീലനപദ്ധതിയിൽ ചേരുന്നു. പുതിയ രീതിയിൽ തങ്ങളുടെ ശരീരങ്ങൾ അനുഭവിക്കാൻ വേണ്ടിത്തന്നെ. ഈ സാങ്കേതിക വിദ്യകൾ എപ്പോഴും ദോഷരഹിതമല്ല (ദോഷകരമാണ്)”.
"യുക്കാറ്റ് 356 - കത്തോലിക്കാ വിശ്വാസികൾക്ക് നൽകുന്നത് മുന്നറിയിപ്പാണ് ,അനുകൂല്യമോ അനുമതിയോ അല്ല". കത്തോലിക്കാ സഭയുടെ ഒരു ഔദ്യോഗിക രേഖകളിലും യോഗയെയോ പൗരസ്ത്യ ധ്യാനപദ്ധതികളെയോ അനുകൂലിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തീട്ടില്ല. സാംസ്കാരികാനുരൂപണത്തിന്റെ പേരിൽ യോഗയെ അനുകൂലിക്കുന്നവർ ചിന്തിക്കേണ്ട ഒരു ഗുരുതര പ്രശനം - " എന്ത് സുവിശേഷ ഫലമാണ് ഇതിനു നൽകാൻ കഴിഞ്ഞീട്ടുള്ളത്?? മറ്റു മതങ്ങളുടെ ആചാരങ്ങളെ പരിഹസിക്കാൻ കത്തോലിക്കാ തിരുസഭ ആരെയും ചുമതലപെടുത്തിയിട്ടില്ലല്ലോ? ഇത്തരം അനുകരണങ്ങൾ മൂലം, അനവധി കത്തോലിക്കാ വിശ്വാസികൾ വിശ്വാസം ഉപേക്ഷിച്ചു "ദൈവവചനം വളച്ചൊടിക്കുന്നവരുടെ" കൂടെ കൂടിയിട്ടുണ്ട്.... വിശ്വാസത്തെ മുറിപ്പെടുത്തുന്ന ഒരു അനുരൂപണവും കത്തോലിക്കാ സഭ അംഗീകരിക്കുന്നില്ല. സാംസ്കാരികാനുരൂപണം ഹൃദയപരിവർത്തനം ആവശ്യപെടുന്നു എന്നുള്ളത് മറക്കരുത്.
('യേശുക്രിസ്തു ജീവജലത്തിന്റെ വാഹകൻ', നമ്പർ # 6.2) പഠിപ്പിക്കുന്നു: " കിഴക്കിന്റെ ജ്ഞാനത്തിൽ നിന്ന് കടം എടുക്കുന്നതിൽ ഒരു ഉപദ്രവവും ഇല്ല എന്ന് ധാരാളം ആളുകൾ ധരിച്ചുവെച്ചിരിക്കുന്നുണ്ട്. എന്നാൽ അതീന്ദ്രിയ ധ്യാനത്തിന്റെ ഉദാഹരണം, അറിയാതെ തന്നെ അവരെ തന്നെ മറ്റൊരു മതത്തിലേക്ക് സമർപ്പിക്കാനുള്ള സാധ്യതയെ കുറിച്ച് ക്രിസ്ത്യാനികൾ ജാഗ്രത പുലർത്തണം എന്നതാണ്"....
('യേശുക്രിസ്തു ജീവജലത്തിന്റെ വാഹകൻ', നമ്പർ # 2.1) പഠിപ്പിക്കുന്നു: "ന്യൂ ഏജ് സിന്ധാന്തങ്ങളിലേക്കു നയിക്കുന്ന പാരമ്പര്യങ്ങളിൽ യോഗയും"
***മനസ്സിന്റെ ഏകാഗ്രതയ്ക്കു യോഗ മുതലായ ന്യൂ ഏജ് സിന്ധാന്തങ്ങളും പരിശീലനങ്ങളും മിക്ക കത്തോലിക്കാ സെമിനാരികളെയും ധ്യാനകേന്ദ്രങ്ങളെയും സ്വാധീനിച്ചു എന്ന് കത്തോലിക്കാ സഭ സമ്മതിക്കുന്നു.
('യേശുക്രിസ്തു ജീവജലത്തിന്റെ വാഹകൻ', നമ്പർ # 1.4) പഠിപ്പിക്കുന്നു: "ഒരു വിധത്തിൽ വ്യക്തികൾക്ക് പുതിയ രൂപത്തിലുള്ള മനശാസ്ത്രപരമായ സമീപനങ്ങൾ നൽകുന്നത് കത്തോലിക്കരുടെ ഇടയിൽ, ധ്യാനകേന്ദ്രങ്ങളിൽ പോലും, സെമിനാരികളിൽ, അർത്ഥികളെ ഒരുക്കുന്ന ഭവനങ്ങളിലെല്ലാം വളരെ പ്രസിദ്ധിയാർജിച്ചു കഴിഞ്ഞു. എന്നാൽ അതേസമയം പുരാതന കാലത്തുണ്ടായിരുന്ന ആചാരാനുഷ്ട്ടാനകളോടും ജ്ഞാനത്തോടും വലിയ ജിജ്ഞാസയും ഗൃഹാതുരത്വവും വർധിച്ചു വരികയും ചെയുന്നു. ഇതാണ് നിഗൂഢ തത്വ ശാസ്ത്രത്തിന്റെയും ജ്ഞാനവാദത്തിന്റെയും പ്രശസ്തിയുടെയും അഭൂതപൂർവമായ വളർച്ചയ്ക്കുള്ള ഒരു കാരണം. ധാരാളം ആളുകൾ - ശരിയായിട്ടോ അല്ലാതെയോയായി അറിയപ്പെടുന്ന - "സെൽറ്റിക്" ആത്മീയതയിലേക്ക് അല്ലെങ്കിൽ പുരാതന കാലഘട്ടത്തിലെ മതങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നു".
**ന്യൂ ഏജ് സിന്ധാന്തങ്ങളുടെ ആശയകുഴപ്പം.
('യേശുക്രിസ്തു ജീവജലത്തിന്റെ വാഹകൻ', നമ്പർ # 6.2) പഠിപ്പിക്കുന്നു:
നിർഭാഗ്യകരം എന്ന് സമ്മതിക്കണം, വളരെയധികം സംഭവങ്ങളിൽ കത്തോലിക്കാ കേന്ദ്രങ്ങൾ, സഭയിൽ ന്യൂ ഏജ് മതാത്മകത (യോഗ മുതലായവ) പ്രചരിപ്പിക്കുന്നതിൽ സജീവമായി ഏർപ്പെട്ടിരിക്കുന്നതായി കാണാം".
**ആയതിനാൽ, ആർഷഭാരത സംസ്കാരത്തെ സംരക്ഷിക്കാൻ ജീവൻ കൊടുക്കാൻ തുണിയുന്നതിനേക്കാൾ സകല മർത്യരുടെയും ഏക രക്ഷകനായ യേശുക്രിസ്തു പറഞ്ഞ ഓരോ വാക്കും വിശ്വസിച്ച അപ്പസ്തോലന്മാരുടെ വിശ്വാസം (കത്തോലിക്കാ വിശ്വാസം) സംരക്ഷിക്കാൻ ജീവൻ കൊടുക്കാം.
('യേശുക്രിസ്തു ജീവജലത്തിന്റെ വാഹകൻ', നമ്പർ # 1.5) പഠിപ്പിക്കുന്നു:
"ജനങ്ങളുടെ ആഗ്രഹങ്ങളുടെ നേരെ സഭ ബധിരയാണ് എന്ന ആരോപണം ഇല്ലാതിരിക്കണമെങ്കിൽ സഭാ മക്കൾ രണ്ടു കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്: മറ്റു കാലഘട്ടത്തേക്കാൾ കൂടുതലായി വിശ്വാസത്തിന്റെ അടിസ്ഥാനതത്വങ്ങളിലേക്കു അവരവർ വേരുകൾ ഉറപ്പിക്കണം. മാത്രവുമല്ല സഭയിൽ നിന്ന് തൃപ്തികരമായ ഉത്തരം ലഭിച്ചില്ലെങ്കിൽ മറ്റു സ്ഥലങ്ങളിലേക്ക് നയിക്കപ്പെടുന്ന ജനങ്ങളുടെ ഹൃദയങ്ങളിൽ എപ്പോഴുമുള്ള നിശബദ്ധരോധനത്തെ മനസിലാക്കണം. ഇതിനെല്ലാം യേശു ക്രിസ്തുവിലേക്കു കൂടുതൽ അടുത്തുവരാനും അവനെ അനുകരിക്കാൻ തയാറാകാനുമുള്ള വിളിയുണ്ട്. എന്തുകൊണ്ടെന്നാൽ അവനാണ് സന്തോഷത്തിലേക്കുള്ള യഥാർത്ഥ മാർഗവും ദൈവത്തെക്കുറിച്ചുള്ള സത്യവും, അവന്റെ സ്നേഹത്തിനു നേരെ പ്രത്യുത്തരിക്കുന്ന ഓരോ മനുഷ്യന്റെയും ജീവിത സാക്ഷാത്കാരവും".
**സാംസ്കാരികാനുരൂപണത്തിൽ ഒരു പ്രയാസം: "സംസ്കാരത്തിന്റെ സ്വംശീകരണം എന്ന് പറയുന്നത് ഉപരിപ്ലവമായ അനുരൂപപ്പെടലിന്റെ ഒരു പ്രക്രിയയായി തെറ്റിദ്ധരിക്കപ്പെടരുത്. കൂടുതൽ സ്വീകാര്യമാക്കാൻവേണ്ടി വിവിധ വിശ്വാസങ്ങളെ കൂട്ടികുഴച്ചു സുവിശേഷത്തിന്റെ അനന്യതയിൽ വെള്ളം ചേർക്കുകയും അരുത്" ( വേർബും ഡൊമിനി, നമ്പർ 114).
വിവിധ പൗരസ്ത്യ കത്തോലിക്കസഭകളിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് വി ജോൺ പോൾ രണ്ടാമൻ മാർപാപ്പ നൽകുന്ന മുന്നറിയിപ്പ്:
"പരിധിവിട്ട തൽക്കാലനിവൃത്തിക്കുവേണ്ടി നിങ്ങളുടെതന്നെ ആളുകളുടെ സംവേദനശക്തിയെ ഒറ്റികൊടുത്തുകൊണ്ടു നിങ്ങളുടേതല്ലാത്ത സംസ്കാരങ്ങളെയും പാരമ്പര്യങ്ങളെയും അനുകരിക്കാൻ ശ്രമിക്കരുത്". ("ലിറ്റർജിയും പൗരസ്ത്യ കാനോനസംഹിതയും" - പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെ ഉദ്ബോധനം ).
"പൗരസ്ത്യധ്യാനരീതികളുടെ പ്രചാരകർ ഇത് ഉപകാരപ്രദമായ ടെക്നിക്കുകൾ മാത്രമാണെന്നും, അതിൽ ക്രിസ്തീയതക്ക് നിരക്കാത്ത പ്രബോധനകളൊന്നുമില്ലെന്നും ആണയിട്ടുപറഞ്ഞാലും ശരി, ഈ ടെക്നിക്കുകൾ അതിൽ തന്നെ ക്രിസ്ത്യാനിയെ സംബന്ധിച്ചു ഗുരുതര പോരായ്മകൾ ഉള്ളതാണ്. അതിലെ വ്യായാമങ്ങളും ആസനങ്ങളും മതപരമായ പ്രത്യേക ലക്ഷ്യത്തോടെ ചിട്ടപ്പെടുത്തിയിരിക്കുന്നതാണ്.അവ അതിൽ തന്നെ ഉപാസകനെ വ്യക്തിയല്ലാത്ത പരാശക്തിയിലേക്ക് നയിക്കാനുള്ള പടികളാണ്. ഒരു ക്രിസ്തീയ അന്തരീക്ഷത്തിലാണ് അവ നടപ്പാക്കുന്നത് എന്ന് വന്നാൽ പോലും അവയുടെ നൈസർഗ്ഗീകമായ അർത്ഥം മാറ്റമില്ലാതെ തുടരുന്നു" - കർദിനാൾ നൊബെർട്ടോ റിവേറ കരേരയുടെ ന്യൂ എയ്ജ് മൂവ്മെന്റിന് എതിരെ ജാഗ്രത പുലർത്തണം എന്ന ഇടയലേഖന ആഹ്വാനത്തിൽ (നമ്പർ 33) നിന്നും എടുത്തത്.
Note :(**ഒറാസിയോന്നിസ് ഫോർമാസ് , refer Foot note :12)
സമാധാനം നമ്മോടുകൂടെ.
ആമ്മേൻ
Related Post:
ഏതെങ്കിലും പ്രത്യേക തരത്തിലുള്ള ധ്യാനമുറ പ്രകാശങ്ങളുടെ പിതാവിൽ നിന്ന് ഉത്ഭവിക്കേണ്ടിയിരിക്കുന്നു. അവിടെനിന്നാണ് ഉത്തമവും പരിപൂർണ്ണമായ ഏതു ദാനവും വരുന്നത്.(Any inspiration to follow and practice extraordinary exercises of piety must most certainly come from the Father of Lights, from whom every good and perfect gift descends) - https://jintochittilappilly.in/articles/6499.aspx