Home | Articles | 

jintochittilappilly.in
Posted On: 15/08/20 23:58
നമ്മുടെ “കുടുംബവൃക്ഷത്തെ സൗഖ്യപ്പെടുത്താമോ” എന്നിട്ട്, “പൂർവ്വീക പാപം” തുടച്ചു നീക്കാമോ?

 

റോമിൽ ‍ സംഘടിപ്പിക്കപ്പെട്ട ഭൂതോച്ചാടകരുടെ ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ, ദൈവശാസ്ത്ര പണ്ഡിതനായ ഫാ. റൊഗെളിയോ അൽകാന്ററാ ഈ വിഷയത്തെ വിശകലനം ചെയ്യുന്നു.

കത്തോലിക്കാ സഭയിലെ ചില മേഖലകളില്‍, പ്രത്യേകിച്ച്, കരിസ്മാറ്റിക് കൂട്ടായ്മകളില്‍, ‘ജന്മാന്തര (തലമുറകളുടെ )സൗഖ്യത്തിനായി’, അല്ലെങ്കില്‍, ഒരാളുടെ കുടുംബവൃക്ഷത്തിന്റെ സൗഖ്യത്തിനായി പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുക, ജപമാല ചൊല്ലുക, കുര്‍ബാനയര്‍പ്പിക്കുക എന്നീ പതിവുകള്‍ വ്യാപകമായുണ്ട്. ഈ സമ്പ്രദായം ഒരുവശത്ത് ധാരാളം അനുയായികളെ ആകര്‍ഷിക്കുന്നു; മറുവശത്ത്, അത് പരുഷമായ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തുകയും ചെയ്യുന്നു.

2018 സെപ്റ്റംബറില്‍ റോമില്‍ സംഘടിപ്പിക്കപ്പെട്ട ഭൂതോച്ചാടകരുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ മെക്സിക്കന്‍ വൈദികനായ ഫാ. റൊഗെളിയോ അൽകാന്ററായുടെ നേതൃത്വത്തില്‍ ഈ വിഷയം പരാമര്‍ശിക്കപ്പെട്ടു; ഇതിനെക്കുറിച്ച് സമഗ്രമായ പഠനം നടത്താനും ആവശ്യപ്പെട്ടു.

ദൈവശാസ്ത്രത്തില്‍ ബിരുദാന്തര ബിരുദധാരിയും, മെക്സിക്കോ സിറ്റി അതിരുപതയുടെ കമ്മീഷന്‍ ഫോര്‍ ദി ഡോക്ട്രിന്‍ ഓഫ് ഫെയ്ത്ത് ന്റെ ഡയറക്ടറുമാണ് ഫാ. റൊഗെളിയോ അൽകാന്ററാ.ഈ സമ്മേളനത്തില്‍, ‘ജന്മാന്തര (തലമുറകളുടെ )സൗഖ്യത്തി’നെതിരെ നിസ്സംശയമായ വിലയിരുത്തല്‍ അദ്ദേഹം അവതരിപ്പിച്ചു.

 

ചിലര്‍ സാങ്കല്‍പ്പികമായി തിന്മയെ പൈതൃകമായി കരുതപ്പെടുന്നു


‘ജന്മാന്തരസൗഖ്യത്തെ’ (തലമുറകളുടെ സൗഖ്യത്തെ) പ്രചോദിപ്പിക്കുന്ന ആശയത്തെ ക്രോഡീകരിച്ചുകൊണ്ട് ഫാ. അൽകാന്ററാ കുറിക്കുന്നു: “ഇന്ന്‍ ജനങ്ങള്‍ അനുഭവിക്കുന്ന തിന്മയുടെ (മാനസികമായ, ധാര്‍മ്മികമായ, സാമൂഹികമായ, ആത്മീയമായ, കൂടാതെ ഭൗതികവുമായ) ക്ലേശങ്ങള്‍ക്ക് അവരുടെ പൂര്‍വ്വീകരില്‍ ഒരു കാരണമുണ്ട്. തിന്മ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന (തലമുറകൾ നീളുന്ന) ആ ചങ്ങലയിലെ അവസാനത്തെ കണ്ണിപോലെയാണ്, ഇപ്പോഴുള്ള ആള്‍.”

 

ഈ തിന്മകള്‍ എവിടെനിന്നുമായിരിക്കാം കടന്നുവരുന്നത്?


അവ മൂന്നുമടങ്ങുള്ള ഉത്ഭവസ്ഥാനത്തുനിന്നുമാണെന്ന്‍ തോന്നിപ്പിക്കുംവിധമാണ് കാര്യങ്ങള്‍. ഒരാളുടെ പൂര്‍വ്വീകരുടെ മോശം താല്പര്യങ്ങള്‍, അവരുടെ പാപങ്ങള്‍, പിന്നെ, അവരുടെ പിന്തുടര്‍ച്ചക്കാരില്‍ ആവാഹിച്ചിരിക്കുന്ന ശാപങ്ങള്‍. ഈ മൂന്നു കാര്യങ്ങള്‍ ഒരാളുടെ പിന്തുടര്‍ച്ചക്കാരില്‍ “ചില തിന്മകളോടുള്ള ചായ് വുകളും പ്രവണതകളും” ശക്തമായി ഉണ്ടാവാന്‍ നിര്‍ബന്ധിക്കപ്പെടുന്നു, അല്ലെങ്കില്‍, ഏറെ മോശമായ, “പൂര്‍വ്വീക ബന്ധനത്തില്‍” തളയ്ക്കപ്പെടുന്നു.

സൗഖ്യത്തിന്റെയും വിടുതലിന്റെയും ശുശ്രൂഷയ്ക്കായി സമര്‍പ്പിച്ചിട്ടുള്ള ചില വൈദികരും കൂട്ടായ്മകളും ഇക്കാര്യത്തില്‍ വിശ്വാസികള്‍ക്ക് നിര്‍ദ്ദേശിക്കുന്ന പരിഹാരം, “അവരുടെ പൂര്‍വ്വീകരില്‍നിന്നും അവര്‍ക്ക് ലഭ്യമായ ഹാനികരമായ ‘പാരമ്പര്യത്തെ’മുറിച്ചുമാറ്റാന്‍ കെല്‍പ്പുള്ള പ്രത്യേക പ്രാര്‍ത്ഥനകളാലും മതപരമായ പരിശീലങ്ങളാലും കുടുംബവൃക്ഷത്തെ സൗഖ്യമാക്കി,” അവര്‍ക്ക് സ്വയം-വിടുതലും പൂര്‍വ്വീകരുടെ പാപക്ഷമയും നേടാം എന്നായിരിക്കും.

ഈ ലക്ഷ്യത്തെപ്രതി, “പുതിയ ആശയങ്ങളായ: സ്ഥാനാന്തരഗമനം, സ്വാധീനം, തലമുറകൾ നീളുന്ന ശാപം, പൂര്‍വ്വീകരാലുള്ള പാരമ്പര്യം, ബന്ധനം , കുടുംബവൃക്ഷത്തിന്റെ സൗഖ്യം, തുടങ്ങിയവപോലുള്ള ആചാരങ്ങള്‍ നടപ്പിലാക്കാറുണ്ട്.”

 

ഈ സിദ്ധാന്തം എവിടെനിന്നു വരുന്നു?


ഈ ആശയത്തെ പിന്തുണയ്ക്കുന്ന നിരവധി ലേഖകരുടെ അര്‍ത്ഥപൂര്‍ണ്ണമായ ഉദ്ധരണികള്‍ ചേര്‍ത്തുവെച്ചുകൊണ്ട്, “പൂര്‍വ്വീക പാപം” എന്ന പ്രമാണം ഇരുപതാം നൂറ്റാണ്ടിന്റെ പകുതിക്കുമുന്‍പ് പഠിപ്പിച്ചിരുന്ന ഒരു കത്തോലിക്കാ ഗ്രന്ഥകര്‍ത്താവിനെയും നമുക്ക് കണ്ടെത്താനാകുന്നില്ല എന്ന് ഫാ. അൽകാന്ററാ പ്രഖ്യാപിക്കുന്നു.

ആകയാല്‍, “അത് കത്തോലിക്കാസഭ നമുക്ക് നല്‍കിയ ദൈവീക വെളിപാട് സ്വീകരിക്കാന്‍ കാംക്ഷിക്കുന്നവരില്‍ ഗുരുതരമായ ഒരു അപകടത്തെ പ്രതിനിധീകരിക്കുന്ന ഒരു ‘കല്പിത പ്രമാണ’മാണ്, ഒരു കണ്ടുപിടിത്തമാണതെന്ന്, അദ്ദേഹം ഉപസംഹരിക്കുന്നു.

ഫാ. അൽകാന്ററായെ സംബന്ധിച്ചിടത്തോളം, ഈ സിദ്ധാന്തം, “വിഗ്രഹോപാസകരുടെ പ്രചോദനത്താല്‍ പ്രൊട്ടസ്റ്റന്റുകാര്‍ക്കിടയിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പ്രൊട്ടസ്റ്റന്റു മിഷനറിയായിരുന്ന, കെന്നെത്ത് മാക്‌ആള്‍ ആയിരുന്നു, കുടുംബവൃക്ഷത്തിന്റെ ‘സൗഖ്യം’ എന്ന സമ്പ്രദായത്തിനു ഉള്‍പ്രേരണ നല്‍കിയത്. തത്ഫലമായി, അത് ഒരു പ്രസ്ഥാനമായി മാറി.”

അതിലുമുപരിയായി, തത്വചിന്തപരമായും ശാസ്ത്രീയമായും ഈ ആശയങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഫാ. അൽകാന്ററാ വാദിക്കുന്നു. “പൂര്‍വ്വീകരില്‍നിന്നുള്ള ക്ഷതം എന്നു പറയപ്പെടുന്ന തത്വചിന്തപരമായ അടിസ്ഥാനം, ഹൈന്ദവ മതത്തില്‍ നിന്നും ഉരിത്തിരിഞ്ഞ ‘കര്‍മ്മം’ (‘KARMA’) എന്നു പൊതുവായി അറിയപ്പെടുന്ന ആശയത്തോട് വളരെ സാമ്യമുണ്ട്.”

പൂര്‍വ്വീകരുടെ പാപം എന്ന പ്രമാണത്തിന് ദൈവശാസ്ത്രപരമായ യാതൊരു അടിസ്ഥാനവുമില്ലെങ്കിലും, അതിനുവേണ്ടി വാദിക്കുന്നവര്‍, “ ക്രിസ്തീയ ദൈവശാസ്ത്രത്തില്‍ ‘കര്‍മ്മം’ എന്ന പ്രയോഗത്തെ മനശാസ്ത്രപരമായ വിജ്ഞാനത്തെ, പ്രത്യേകിച്ച്, കാള്‍ ജംഗിന്റെ ചിന്തയെ അടിസ്ഥാനപ്പെടുത്തി ന്യായീകരിക്കാന്‍ ശ്രമിക്കുന്നു” എന്ന്‍, ഫാ. അൽകാന്ററാ സൂചിപ്പിക്കുന്നു.

കത്തോലിക്കാ പ്രമാണമായ ഉത്ഭവപാപവുമായി അവരുടെ ആശയങ്ങള്‍ വേരുറപ്പിച്ചു സ്ഥാപിക്കാനും അവര്‍ ശ്രമിക്കുന്നു, എന്നാല്‍, ആ പ്രയോഗത്തിനു ഉചിതമായ ന്യായീകരണമൊന്നുമില്ലെന്നതും വാസ്തവം.

 

എന്നാല്‍…ബൈബിളില്‍ പൂര്‍വ്വീക പാപം എന്നത് കാണുന്നില്ലേ?


പഴയ നിയമത്തില്‍ നിരവധി അവസരങ്ങളില്‍ പൂര്‍വ്വീകരുടെ പാപങ്ങള്‍ മനുഷ്യരുടെ ജീവിതങ്ങളെ സ്വാധീനിക്കുമെന്ന ആശയം നാം വായിക്കുന്നുണ്ട്. അവയുടെ ശരിയായ വ്യാഖ്യാനം അതാതിന്റെ സന്ദര്‍ഭങ്ങള്‍ക്ക്‌ അനുസൃതമായി വായിക്കേണ്ടതാണെന്നും , “ആധികാരികമായ ആശയം, ഉദാഹരണത്തിന്, ദിവ്യമായ ശിക്ഷാവിധിയും കരുണയും, നമ്മെ പഠിപ്പിക്കുന്ന ക്രിസ്തുവിന്റെ പരിപൂര്‍ണ്ണതയിലേയ്ക്ക് എത്തപ്പെടുന്ന ബോധനപരമായ ദൈവീക വെളിപാടിന്റെ പുരോഗതിക്ക് സമമായി ഇത് മനസ്സിലാക്കേണ്ടാതാണെന്നും” ഇതിനെക്കുറിച്ച്, ഫാ. അൽകാന്ററാ വിവരിക്കുകയും വിശകലനം നടത്തുകയും ചെയ്യുന്നുണ്ട്.

മാനുഷിക പാപത്തിനുള്ള ദൈവീകമായ മറുപടിയെന്നോണം, തികച്ചും ദൈവത്തിന്റെ കരുണയാണ് ബൈബിളില്‍ ഉടനീളം ശക്തമായി പ്രതിപാദിക്കുന്നത്. അതിന്‍ പ്രകാരം, “ഓരോ മനുഷ്യനും തന്റെ സ്വന്തം പാപങ്ങളും അവന്റെ പാപത്തിന്‍നിന്നുള്ള അനന്തരഫലവും വഹിക്കുമെന്നും,” പഴയ നിയമത്തിലെ മറ്റ് വചനങ്ങളില്‍ വളരെ വ്യക്തമായി വിവരിക്കുന്നുണ്ട്. ഈ വചനങ്ങളില്‍ “പാപത്തിന്റെ സ്വകാര്യമായ വ്യാപ്തിയെക്കുറിച്ച്” ഊന്നിപ്പറയുന്നുണ്ട്.

അതിനാല്‍, “പാപത്തിന്റെ അനന്തരഫലവും സ്വകാര്യ പാപബോധവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്, വ്യക്തമായ വിശദീകരണം” മുന്‍പേതന്നെ പഴയ നിയമത്തിലുണ്ടെന്ന് , ഫാ. അൽകാന്ററാ തന്റെ ശ്രോതാക്കളെ ഓര്‍മ്മപ്പെടുത്തുന്നു. സുവിശേഷങ്ങങ്ങളിലുള്ള യേശുവിന്റെ വചനങ്ങളില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു ; ഉദാഹരണത്തിന്, ഒരു ജന്മനാ അന്ധനായവനെക്കുറിച്ച് “അവന്റെയോ അവന്റെ മാതാപിതാക്കളുടെയോ പാപങ്ങള്‍ മൂലമാണോ അവന്‍ ആ അവസ്ഥയില്‍പെട്ടത് ?” എന്ന് ചോദിച്ചവരോട്, അവിടുന്ന് നൽകിയ മറുപടി ശ്രദ്ധിക്കുക .

“വിശുദ്ധ ലിഖിതങ്ങളിലെ വചനങ്ങളുടെ വിശകലനം വഴിയായി, ‘പൂര്‍വ്വീക പാപം’ എന്നു പറയപ്പെടുന്ന ‘പ്രമാണത്തിനും’, ‘വംശാവലി (കുടുംബ )വൃക്ഷത്തിന്റെ സൗഖ്യത്തിനുള്ള പ്രാര്‍ത്ഥനയ്ക്കും’ ദൈവീകമായ വെളിപാടില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് നമുക്ക് ഉപസംഹരിക്കാമെന്നു” ഫാ. അൽകാന്ററാ ദൃഡീകരിക്കുന്നു.
സ്വാധീനങ്ങളും, പാപങ്ങളും, ശാപങ്ങളും തമ്മിലുള്ള വ്യത്യാസം

അടുത്തതായി, സ്വാധീനം, പാപം, ശാപം എന്നിവ തിരിച്ചറിയുന്നതിനെക്കുറിച്ച് ഫാ. അൽകാന്ററാ സ്പഷ്ടമാക്കി.

പ്രാഥമികമായി, “ഭാവി തലമുറയിലെ ഒരാളുടെ പ്രവര്‍ത്തിയെയോ ചിന്തയെയോ മാറ്റം വരുത്തുന്നതോ, അല്ലെങ്കില്‍ തീരുമാനിക്കുന്നതോ ആയ ഒരു ഘടകമാണ് – ജന്മാന്തര (തലമുറകളുടെ ) സ്വാധീനം”, എന്നദ്ദേഹം വിവരിക്കുന്നു.പരിസ്ഥിതി സംബന്ധമായ ഘടകങ്ങളാലോ, അല്ലെങ്കില്‍, സഹവര്‍ത്തിത്വത്താലോ, (ഉദാഹരണം: മാനുഷികമായതോ മതപരമായതോ ആയ വിദ്യാഭ്യാസം, നല്ലതോ മോശമായതോ ആയ മാതൃക, തുടങ്ങിയവ) ഒരു തലമുറയുടെ സ്വാധീനം മറ്റൊന്നില്‍ നിലനില്‍ക്കുന്നു, അത് സ്വാഭാവികമായ ഒന്നാണ്.

രണ്ടാമതായി, ദൈവീക വെളിപാടിന്റെ അടിസ്ഥാനത്തില്‍, തലമുറകൾ നീളുന്നതോ , പരമ്പരാഗതമായതോ ആയ പാപം എന്നു പറയപ്പെടുന്നത്- ഒരു തലമുറയില്‍ നിന്നും മറ്റൊന്നിലേയ്ക്ക് വഹിക്കപ്പെടുന്നു എന്നു കരുതപ്പെടുന്ന പാപം- നിലനില്‍ക്കുന്നില്ല; അങ്ങനെയൊന്നില്ല. കാരണം, പാപം എന്നത് ഒരു സ്വതന്ത്രമായ പ്രവര്‍ത്തിയാണ്. ദൈവീക നിയമം അതിലംഘിക്കുന്നതുവഴിയായുള്ള അനന്തരഫലം –ദുഷ്ചെയ്തിയും ശിക്ഷയും-സ്വകാര്യമാണ് അഥവാ വ്യക്തിപരമാണ് , അതിനാല്‍ അത് കൈമാറ്റം ചെയ്യപ്പെടാനാവാത്തതുമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.
“പൂര്‍വ്വീക പാപം എന്നതുകൊണ്ട് നാം അര്‍ത്ഥമാക്കുന്നത് ഇന്നത്തെ തലമുറയിലേയ്ക്ക് വഹിക്കപ്പെടുന്ന പൂര്‍വ്വീകരുടെ പാപമെന്നുവരികില്‍, അത് നിലനില്‍ക്കുന്നില്ല, എന്തെന്നാല്‍, തലമുറകളിലൂടെ വഹിക്കപ്പെടാനാകുന്ന ഒരേയൊരു പാപം ഉത്ഭവപാപം മാത്രമാണെന്നും” ഫാ. അൽകാന്ററാ ആവര്‍ത്തിച്ചു പറയുന്നു.

“നമ്മുടെ പൂര്‍വ്വീകര്‍ ചെയ്ത പാപങ്ങളാണ്, ‘പൂര്‍വ്വീക പാപം’ എന്നു നാം സ്വതവേ അര്‍ത്ഥമാക്കുകയും, അത് ഇപ്പോഴുള്ള തലമുറയിലേയ്ക്ക് വഹിക്കപ്പെടുന്നില്ലെന്നും (കൈമാറ്റംചെയ്യുന്നില്ലെന്നും) അര്‍ത്ഥമാക്കുന്നെങ്കില്‍, ആ ആശയപ്രകടനം സ്വീകരിക്കാവുന്നതാണ്. എന്നിരുന്നാലും, അത് അതില്‍ത്തന്നെ അമ്പരപ്പ് ഉളവാക്കുന്നതിനാലും, പ്രഥമന്യായത്തില്‍ അതിനെ വ്യാഖ്യാനിക്കപ്പെടാവുന്ന അപകടസാധ്യതയുള്ളതിനാലും, ആ പദം ഒഴിവാക്കുന്നതാണ് അഭികാമ്യമെന്ന് ” അതോടൊപ്പം അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

പിന്‍ഗാമിക്ക് പാപം ചെയ്യാന്‍ പൂര്‍വ്വികരുടെ പാപങ്ങള്‍ക്ക് മുന്‍കൂട്ടിപ്രവര്‍ത്തിക്കാനാകില്ല. “ഒരു പാപിയോടടുത്തുകഴിയുന്നവരില്‍ പാപങ്ങളുടെ സ്വാധീനമുണ്ടാകും എന്ന ഉദാഹരണംപോലെ, സ്വാഭാവികമായ (പരിസ്ഥിതിക്കനുസൃതമായി) സ്വാധീനമുണ്ടാകാം, എന്നാല്‍, അവയ്ക്ക് ഒരാളെ പാപങ്ങള്‍ മുന്‍കൂട്ടിചെയ്യിക്കാനാകില്ല,” എന്നുമാത്രമേ അതിനെക്കുറിച്ച് പറയാനാകുകയുള്ളു. എല്ലാറ്റിലുമുപരി, ദുര്‍മാതൃകമൂലം പാപങ്ങള്‍ കുടുംബങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നു.

 

ശാപങ്ങള്‍ എന്തെങ്കിലും ഫലം ഉളവാക്കുമോ?


ഈ ഘട്ടത്തില്‍, ഒരാള്‍ക്ക് ഏതെങ്കിലും നന്മ നഷ്ടപ്പെടുത്താന്‍വേണ്ടി, “പിശാചിനോട്‌ അഭ്യര്‍ഥിച്ച് നേടുന്ന ശാപങ്ങള്‍”എന്ന ചോദ്യത്തെ ഫാ. അൽകാന്ററാ കൈകാര്യം ചെയ്യുന്നു. വ്യത്യസ്തമായ ശാപങ്ങളെ വിശകലനം ചെയ്തതിനുശേഷം, ഫാ. അൽകാന്ററാ അത്തരം ശാപങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് വിശദീകരിക്കുന്നു:

“ശപിക്കുന്ന ഒരാള്‍ക്ക് മറ്റൊരാളില്‍ തിന്മ വരണമെന്നാഗ്രഹിക്കാനേ സാധിക്കുകയുള്ളൂ, പക്ഷെ, മാനുഷികമായ ഈ ആഗ്രഹത്തിന് എന്തെങ്കിലും ഉപദ്രവമേല്‍പ്പിക്കാന്‍ ഒരു ശക്തിയുമില്ല. ഒരു ശപിക്കല്‍ നടത്തുന്നയാള്‍ മറ്റൊരാള്‍ക്കായി തിന്മയെ ക്ഷണിക്കുമ്പോള്‍ മാത്രമാണ്, ശാപത്തിന് ഒരു ഫലമുണ്ടാകുകയുള്ളു,”സിദ്ധാന്തപ്രകാരം, ഇത് ദൈവത്തോടോ പിശാചിനോടോ ചോദിക്കണമെന്നുമാത്രം.

മറ്റൊരാള്‍ക്ക് തിന്മ വരുത്തുന്നതിനുള്ള ആവശ്യപ്പെടലിനു ദൈവം ഉത്തരം നല്‍കാത്തതിനാല്‍, ദുര്‍ഭൂതങ്ങള്‍ മാത്രമേ ഒരു ശാപം പൂര്‍ത്തീകരിക്കുന്നതിന് സമ്മതിക്കുകയുള്ളു. എന്നാല്‍, അതെങ്ങനെ സാധ്യമാകും?

ഫാ. അൽകാന്ററാ പ്രതികരിക്കുന്നു: “ഒരു രഹസ്യാത്മകതയിലൂടെ – മിക്കപ്പോഴും നമുക്ക് ദുര്‍ഗ്രഹമായവയിലൂടെ- ദൈവം തന്റെ ശ്രേഷ്ട്ട സൃഷ്ട്ടിയായ മനുഷ്യരുടെ മാനസാന്തരത്തിനും രക്ഷയ്ക്കുമായി അവരില്‍ ശാരീരികവും മാനസികവും, അല്ലെങ്കില്‍, ആത്മീയവുമായ മുറിവേല്പിക്കാനും ദൈവം അവിടുത്തെ ശത്രുവായ സാത്താനെ അനുവദിക്കുന്നു.”

എന്നിരുന്നാലും, ചിലര്‍ അത്ഭുതപ്പെടും: കാലക്രമേണ, ഒരു ശാപത്തിനോ ആഭിചാരക്രീയയ്ക്കോ എന്തുഫലപ്രാപ്തിയുണ്ട് ? ഫാ. അൽകാന്ററായെ സംബന്ധിച്ചിടത്തോളം, ഒരു മനുഷ്യന്, ജീവിച്ചിരിക്കുന്ന തന്റെ പിന്‍ഗാമികളെമാത്രമേ ശപിക്കാനാകു, എന്തെന്നാല്‍, ജന്മമെടുക്കാത്തവരില്‍ അയാള്‍ക്ക് ഒരധികാരവും ഉണ്ടാവില്ല ;ജനിക്കാത്ത ഒരാളെ എങ്ങനെ ശപിക്കാനാകും?.

 

എന്തെല്ലാം അപകടങ്ങളുണ്ട്?


ചുരുക്കത്തില്‍, ഫാ. അൽകാന്ററാ നിരീക്ഷിക്കുന്നു: “ഒരാളുടെ കുടുംബവൃക്ഷത്തിനെ സൗഖ്യപ്പെടുത്താന്‍ വിശുദ്ധകുര്‍ബാനയര്‍പ്പണങ്ങളും പ്രാര്‍ത്ഥന ഉരുവിടലുകളും മറ്റും കത്തോലിക്കാ വിശ്വാസത്തിനും ആരാധനാക്രമത്തിനും അന്യമായ ഒന്നാണ്, കത്തോലിക്കാ വിശ്വാസവുമായി ഒത്തു പോകാത്തതാണ്. … ദൈവീക വെളിപാടിലോ, സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളിലോ, കത്തോലിക്കാ ദൈവശാസ്ത്രത്തിന്റെ ചരിത്രത്തിലോ ഇത്തരം ആചാരങ്ങളുടെ ഉദാഹരണങ്ങള്‍ ഒരാള്‍ക്ക് കണ്ടെത്താനാവില്ല.”
ഫ്രഞ്ച് മെത്രാന്മാരുടെ പഠനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ട്, ഫാ. അൽകാന്ററാ മുന്നറിയിപ്പ് നല്‍കുന്നതെന്തെന്നാല്‍, “കുടുംബവൃക്ഷത്തിന്റെ സൗഖ്യത്തിനുള്ള പ്രാര്‍ത്ഥന എന്നു പറയപ്പെടുന്നവ, ജനങ്ങള്‍, അവര്‍ക്ക് വെളിയില്‍, അവരുടെ യാതനകള്‍ക്കുള്ള കാരണങ്ങള്‍ അന്വേഷിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നു. ഇതിന്റെ ഫലമായി, ഒരു വ്യക്തിക്ക് ആ വ്യക്തിയെ സൗഖ്യമാക്കാന്‍ സാധിക്കുന്ന യഥാര്‍ഥമായിട്ടുള്ള മന:ശാസ്ത്രപരമായ സഹായത്തെ തടസ്സപ്പെടുത്തുന്നു. അതിനാല്‍, ഒരു വിശ്വാസിക്ക്, ഇക്കാര്യസാധ്യത്തിനായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്, അയാള്‍ക്ക് ഒരു സഹായമെന്നതിനെക്കാള്‍, അതൊരു മന:ശാസ്ത്രപരമായ അപകടമാണ്.”

അവസാനമായി, ഫാ. അൽകാന്ററാ ഇപ്രകാരം പ്രാമുഖ്യം കൊടുത്ത് സ്ഥിതീകരിക്കുന്നു: “ഇപ്രകാരമുള്ള കുര്‍ബാനകള്‍, മരണമടഞ്ഞ നമ്മുടെ പ്രീയപ്പെട്ടവരോടുള്ള നമ്മുടെ അനുകമ്പയെ വഴിതിരിച്ചുവിടുന്നു. സത്യത്തില്‍, അവര്‍ക്കുവേണ്ടി നാം കുര്‍ബാനകള്‍ അര്‍പ്പിക്കുന്നതിനു പകരം, അവരുടെ പാപങ്ങള്‍ അത്രയുംതന്നെ നമ്മെ ബാധിക്കുന്നതിനെ തടഞ്ഞുനിര്‍ത്താന്‍വേണ്ടി, നമുക്കുവേണ്ടിത്തന്നെയാണ് നാം കുര്‍ബാനകളിലൂടെ ചോദിക്കുന്നത്.”

 

=====***=====

COURTESY : ALETEIA ,dated Dec. 02. 2018

ORIGINAL SOURCE : https://aleteia.org/2018/12/02/can-we-heal-our-family-tree-and-wipe-out-ancestral-sin/




Article URL:







Quick Links

മറ്റുള്ളവരുടെ പാപങ്ങൾക്ക് നമ്മൾ ഉത്തരവാദികളാണോ?

"നിത്യനിയമത്തിന് എതിരായ വാക്കോ പ്രവർത്തിയോ ആഗ്രഹമോ ആണ് പാപം". (വി. ആഗസ്തീനോസ്) അല്ല, മറ്റൊരു വ്യക്തിയെ പാപത്തിനായി വഴിതെറ്റിക്കുകയോ പ്രലോഭിപ്പിക്കുകയോ മറ്റൊരു വ്യക്തിയുടെ പാപത്തിൽ സഹകരിക്കുകയോ മറ്... Continue reading


നമ്മുടെ “കുടുംബവൃക്ഷത്തെ സൗഖ്യപ്പെടുത്താമോ” എന്നിട്ട്, “പൂർവ്വീക പാപം” തുടച്ചു നീക്കാമോ?

റോമിൽ ‍ സംഘടിപ്പിക്കപ്പെട്ട ഭൂതോച്ചാടകരുടെ ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ, ദൈവശാസ്ത്ര പണ്ഡിതനായ ഫാ. റൊഗെളിയോ അൽകാന്ററാ ഈ വിഷയത്തെ വിശകലനം ചെയ്യുന്നു. കത്തോലിക്കാ സഭയിലെ ചില മേഖലകളില്‍, ... Continue reading