Home | Articles | 

jintochittilappilly.in
Posted On: 08/09/20 12:56
ആപേക്ഷികതാവാദം, നിസ്സംഗതവാദം, സിൻക്രെറ്റിസം - സത്യവിശ്വാസത്തിനെതിരായ വാദമുഖങ്ങൾ

 

 
"സത്യത്തിലും സ്നേഹത്തിലുമുള്ള സംവാദം" എന്ന മതാന്തര സംവാദങ്ങൾക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ  അജപാലന നിർദ്ദേശങ്ങളിൽ ഇപ്രകാരം പഠിപ്പിക്കുന്നു:

"ഒരു മതം മറ്റേതൊരുമതത്തേയും പോലെ നല്ലതാണെന്നു വാദിച്ച് മതാത്മക സത്യങ്ങളെ വെറും വ്യക്തിഗതമായിട്ടുള്ള കാഴ്ച്ചപാടായിട്ട് തരംതാഴ്ത്താനുള്ള പ്രവണത – ആപേക്ഷികതാവാദവുമായി (relativism) ബന്ധപ്പെട്ടിരിക്കുന്നു. ഇതു നിസ്സംഗതവാദത്തിന്റെ (indifferentism) ഒരു പ്രതിഫലനമാണ്. പോൾ ആറാമന്‍ മാര്‍പ്പാപ്പാ പ്രബോധിപ്പിക്കുന്നത് ഇപ്രകാരമാണ്: “നമ്മുടെ അപ്പസ്തോലിക പ്രവർത്തനം സിദ്ധാന്തത്തിലും (theory) പ്രയോഗികതയിലും (practice) ക്രിസ്തീയവിശ്വാസ പ്രഖ്യാപനത്തെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്ന തത്ത്വങ്ങളെ സംബന്ധിച്ച്‌ അവ്യക്തമായ വിട്ടുവീഴ്ച്ചകള്‍ സൃഷ്ടിക്കുന്നതാകരുത്..... ആപേക്ഷികതാവാദവും  (relativism) പ്രത്യേകമായി വിവിധമതങ്ങളിലെ വിശ്വാസതത്വങ്ങളെയും ആചാരങ്ങളെയും കൂട്ടിച്ചേര്‍ത്തുകൊണ്ടു രൂപീകൃതമാകുന്ന സിൻക്രേറ്റിസത്തിലേക്ക് (syncretism) നയിക്കാം.. [ *സിൻക്രെറ്റിസം - സർവമതങ്ങളിലെയും വിശിഷ്ട്ടംശങ്ങൾ ചേർത്ത് ഒരു മതതത്ത്വസംഹിത നിർമിക്കൽ] ..... എന്തു വിലകൊടുത്തും (മതവിശ്വാസങ്ങളുടെ) വ്യത്യാസങ്ങൾ ഇല്ലാതാക്കി അതിലൂടെ സമാധാനം ഉണ്ടാക്കുവാനുള്ള അതിരുകടന്ന ശ്രമമാണ് ഐരെനിസിസം(Irenicism). ആത്യന്തികമായി ഇന്നു നമ്മള്‍ പ്രഘോഷിക്കാൻ ആഗ്രഹിക്കുന്ന ദൈവവചനത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചും ശക്തിയെക്കുറിച്ചുമുള്ള സംശയമല്ലാതെ യതൊന്നുമല്ല ഈ സിദ്ധാന്തം".[സത്യത്തിലും സ്നേഹത്തിലുമുള്ള സംവാദം,  നമ്പർ 46, 47, 48]

"ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്‌ഞാനസ്‌നാനവുമേയുള്ളു". (എഫേസോസ്‌ 4 : 5)

ദൈവത്തെപ്പറ്റിയുള്ള അറിവിനെതിരായ വാദമുഖങ്ങളെയും ഔദ്‌ധത്യപൂര്‍ണമായ എല്ലാ പ്രതിബന്‌ധങ്ങളെയും ഞങ്ങള്‍ തകര്‍ക്കുകയും ക്രിസ്‌തുവിനെ അനുകരിക്കേണ്ടതിന്‌ എല്ലാ ചിന്താഗതികളെയും കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു.(2 കോറിന്തോസ്‌ 10 : 5)

സമാധാനം നമ്മോടുകൂടെ !




Article URL:







Quick Links

ആപേക്ഷികതാവാദം, നിസ്സംഗതവാദം, സിൻക്രെറ്റിസം - സത്യവിശ്വാസത്തിനെതിരായ വാദമുഖങ്ങൾ

  "സത്യത്തിലും സ്നേഹത്തിലുമുള്ള സംവാദം" എന്ന മതാന്തര സംവാദങ്ങൾക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ  അജപാലന നിർദ്ദേശങ്ങളിൽ ഇപ്രകാരം പഠിപ്പിക്കുന്നു: "ഒരു മതം മറ്റേതൊരുമതത്തേയും പോലെ നല്ലതാണെന്... Continue reading


കത്തോലിക്കാ വിശ്വാസത്തെ സഭയ്ക്കകത്തു നിന്നും ആക്രമിക്കാൻ ശ്രമിക്കുന്ന സഭാ ശത്രുക്കളുടെ തത്ത്വങ്ങൾ (principles)

കത്തോലിക്കാ വിശ്വാസത്തെ സഭയ്ക്കകത്തു നിന്നും ആക്രമിക്കാൻ ശ്രമിക്കുന്ന സഭാ ശത്രുക്കളുടെ തത്ത്വങ്ങൾ (principles) ചുവടെ ചേർക്കുന്നു. 1. നിസ്സംഗതവാദം (indiffe... Continue reading


ദൈവത്തെക്കുറിച്ചുള്ള കത്തോലിക്കരുടെയും മുസ്ലിംകളുടെയും വിശ്വാസം ഒന്നല്ല, കത്തോലിക്കർക്ക് മുസ്ലിംകളുമായി ചേർന്ന് പൊതുവായ ഒരു ആരാധനയുമില്ല.

മുസ്ലിം സഹോദരങ്ങൾ വിശ്വസിക്കുന്ന "ഏക ദൈവവും (അള്ളാഹു)" ക്രൈസ്തവർ വിശ്വസിച്ചു ഏറ്റുപറയുന്ന "ഏക ദൈവവും  (പരിശുദ്ധ ത്രീത്വം - പിതാവ് പുത്രൻ പരിശുദ്ധാത്മാവ്)" ഒന്നല്ല. ക്രൈസ്തവ വിശ്വാസപ്രകാ... Continue reading