Home | Articles | 

jintochittilappilly.in
Posted On: 01/07/20 12:17
*ക്രിസ്തീയമല്ലാത്ത ഒന്നു കൊണ്ടും നിങ്ങളുടെ കാലയാപനത്തെ പരിപോഷിപ്പിക്കരുത്*

 


*ക്രിസ്തീയമല്ലാത്ത ഒന്നു കൊണ്ടും നിങ്ങളുടെ കാലയാപനത്തെ പരിപോഷിപ്പിക്കരുത്*

 

ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു (ഞാനല്ല ഈശോമിശിഹായുടെ സ്നേഹം) ക്രിസ്തീയമല്ലാത്ത ഒന്നു കൊണ്ടും നിങ്ങളുടെ കാലയാപനത്തെ പരിപോഷിപ്പിക്കരുത്. പാഷാണ്ഡതയുടെ വിരുദ്ധമായ സസ്യങ്ങളുമായി കൈമാറ്റമൊന്നും നടത്തരുത്. തങ്ങളുടെ സത്യവിശ്വാസത്തെക്കുറിച്ച് നിങ്ങളോട് ദൃഢമായി പ്രഖ്യാപിക്കുമ്പോൾത്തന്നെ ഈശോമിശിഹാ നൽകിയ വിശ്വാസത്തിൽ വിഷം കൂട്ടിക്കലർത്തുന്ന ആളുകളുണ്ട്. അത് മധു ചേർത്ത് ഒരു കപ്പിൽ നൽകുന്ന വീഞ്ഞിനു തുല്യമായ മാരക ലഹരി വസ്തുവാണ്. അവബോധമില്ലാത്ത ബലിയോട് തന്റെ തന്നെ നാശത്തിന് ഇടയാക്കുന്ന ആ വിഷപാനിയത്തെ പരമാനന്ദത്തോടെ ഏറ്റം സ്വീകരിക്കുകയാണ്. ഇത്തരം ആളുകളിൽ നിന്ന് നിങ്ങളെത്തന്നെ നിങ്ങൾ കാത്ത് സൂക്ഷിക്കണം.അഹങ്കാരം നിങ്ങളെ മത്തുപിടിപ്പിക്കാത്തിടത്തോളം കാലം ഈശോ മിശിഹായിൽ നിന്നും നിങ്ങളുടെ മെത്രാനിൽ നിന്നും അപ്പസ്തോലിക സംവിധാനങ്ങളിൽ നിന്നും വിഘടിച്ച് പോകാത്തിടത്തോളം കാലം നിങ്ങൾ സുരക്ഷിതർ ആയിരിക്കും. ആരാധനാ സമൂഹത്തിനുള്ളിലായിരിക്കുക എന്നതാണ് ശുദ്ധമായിരിക്കുക എന്നു പറയുന്നത്. അതിനു പുറത്തായിരിക്കുക അശുദ്ധിയും മറ്റു വാക്കുകളിൽ മെത്രാന്റെയും വൈദീകരുടെയും ഡീക്കൻമാരുടെയും അധികാരത്തിലല്ലാതെ പ്രവർത്തിക്കുന്ന ഏതൊരുവന്റെയും മനസാ :ക്ഷിശുദ്ധമായിരിക്കുവാൻ സാദ്ധ്യമല്ല.

 


ഇത്തരം ഒന്നും നിങ്ങളിൽ ഞാൻ സംശയിക്കാത്തതിനാൽ നിങ്ങളെ വേണ്ട സമയത്ത് സംരക്ഷിക്കാൻ ശ്രമിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്. എന്തെന്നാൽ നിങ്ങൾ എന്റെ ഹൃദയത്തിന് പ്രിയപ്പെട്ടവരാണ്.സാത്താന്റെ കെണികൾ വരാനിരിക്കുന്നത് മുൻകൂട്ടി കാണാൻ എനിക്ക് കഴിയുന്നുണ്ട്. അതു കൊണ്ട് അവർക്കെതിരായുള്ള നിങ്ങളുടെ ആയുധം കോമള ശീലമായിരിക്കട്ടെ. നിങ്ങളുടെ വിശ്വാസത്തെ കൂടുതൽ ഊഷ്മിള തയോടെ മുറുകെ പിടിക്കുക (കർത്താവിന്റെ ശരീരം തന്നെയായ), നിങ്ങളുടെ സ്നേഹത്തെയും (ഈശോമിശിഹായു
ടെ ജീവൻ തന്നെയായ രക്തം)..

 

*അപ്പസ്തോലനായ വി.യോഹന്നാന്റെ ശിഷ്യൻ - അന്ത്യോക്യയിലെ വി.ഇഗ്നേഷ്യസ്*




Article URL:







Quick Links

*ക്രിസ്തീയമല്ലാത്ത ഒന്നു കൊണ്ടും നിങ്ങളുടെ കാലയാപനത്തെ പരിപോഷിപ്പിക്കരുത്*

*ക്രിസ്തീയമല്ലാത്ത ഒന്നു കൊണ്ടും നിങ്ങളുടെ കാലയാപനത്തെ പരിപോഷിപ്പിക്കരുത്*   ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു (ഞാനല്ല ഈശോമിശിഹായുടെ സ്നേഹം) ക്രിസ്തീയമല്ലാത്ത ഒന്നു കൊണ്ടും നിങ്ങളുടെ കാലയാപന... Continue reading