സഭയുടെ നിർവചനം ഇതാണ്: കർത്താവായ യേശു പാപികളോടൊപ്പം ഒരേ മേശയിൽ ഇരിക്കുന്നു....എല്ലാ മാർപാപ്പാമാരിലും മഹാന്മാരായ വിശുദ്ധരെ നാം പ്രതീക്ഷിക്കരുതെന്ന് അവിടുന്ന് ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്-അവരിൽ പാപികളും ഉണ്ടാകുമെന്ന് നാം പ്രതീക്ഷിക്കണം - [കർദിനാൾ ജോസഫ് റാറ്റ്സിങ്ങർ]
സഭാധികാരികളുടെ ഭാഗത്തു നിന്ന് *വിശ്വാസപരവും ധാർമികപരവുമായ ഗൗരവമേറിയ വീഴ്ചകളിൽ മനം നൊന്ത് ഇരിക്കുന്നവർക്ക് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ നൽകുന്ന ശരിയായ "തിരുസഭ ദർശനം"*. ഒരുപക്ഷെ, നിങ്ങളിൽ ചിലർ കത്തോലിക്കാ സഭ വിട്ടു പോകാനുദ്ദേശിക്കുന്നവർ ഉണ്ടാകാം മറ്റുചിലർ കത്തോലിക്കാ സഭയോട് വിദ്വേഷം വച്ച് പുലർത്തുന്നവരുണ്ടാകാം തിരുസഭ പുരോഹിതരും സന്യസ്തരും മാത്രമാണെന്ന് കരുതുന്നവരുണ്ടാകാം..
വീഡിയോ കാണുക ..*ഇംഗ്ലീഷ് അറിയാത്തവർക്ക് താഴെ അതിന്റെ മലയാളം പരിഭാഷ വായിച്ചു മനസിലാക്കാവുന്നതാണ്*. https://www.facebook.com/jinto.antony.750/posts/10220965874248151
*വിശ്വാസസത്യതിരുസംഘത്തിന്റെ തലവനായിരുന്ന സമയത്തു റെയ്മണ്ട് അറോയോയുമായുള്ള അഭിമുഖം. [EWTN വേൾഡ് ഓവർ: കർദിനാൾ റാറ്റ്സിംഗർ അഭിമുഖം]*
2003 സെപ്റ്റംബർ 5 ന് EWTN- ൽ സംപ്രേഷണം ചെയ്ത കാർഡിനൽ ജോസഫ് റാറ്റ്സിംഗറുമായി EWTN ന്യൂസ് ഡയറക്ടർ റെയ്മണ്ട് അറോയോ നടത്തിയ അഭിമുഖത്തിന്റെ ട്രാൻസ്ക്രിപ്റ്റ് ചുവടെ ചേർക്കുന്നു.1981-ൽ വി.ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ നിയോഗിച്ച വിശ്വാസസത്യതിരുസംഘത്തിന്റെ തലവനായിരുന്നു കർദിനാൾ ജോസഫ് റാറ്റ്സിംഗർ.
*റെയ്മണ്ട് അറോയോ:* അഭിവന്ദ്യ പിതാവേ , മറ്റൊന്ന് ഞാൻ -ഇത് മൊത്തം എന്റെ വ്യക്തിപരമായ ഒരു വിലയിരുത്തലാണ്- എന്റെ ഉദ്യോഗം [ജേർണലിസ്റ്റ്] അത്തരത്തിലായതുകൊണ്ടു, സഭയുടെ എല്ലാ തലങ്ങളിലും എത്തിപെടാനിടയായിട്ടുണ്ട്.ഞാൻ രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്നു, ഒപ്പം ധാരാളം ആളുകളുമായി സംസാരിക്കുകയും ചെയ്യുന്നു.അങ്ങ് സംവദിക്കുന്ന വ്യക്തികളുടെ ഗ്രൂപ്പുകളിലേക്കോ,അങ്ങ് അഭിമുഖീകരിക്കുന്ന വിഷയങ്ങളിലേക്കോ
ഒന്നും തന്നെ എനിക്ക് സമീപിക്കാൻ സാധിക്കില്ലെന്ന് ഉറപ്പുണ്ട്. എങ്കിലും, എനിക്ക് അങ്ങയോടു സത്യസന്ധമായി ഒരു കാര്യം സൂചിപ്പിക്കാനുണ്ട്,ഈ അടുത്ത നാളുകൾ എന്നെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ ഒരു പരീക്ഷണ കാലഘട്ടമായിരുന്നു.എനിക്കറിയാം,എന്റെ ചില സഹപ്രവർത്തകർക്കും ഇത്തരം ഒരനുഭവമുണ്ട്.അങ്ങ് പരിശോധിക്കുന്ന കേസുകളും ചില സമയങ്ങളിൽ അങ്ങ് നേരിടുന്ന വ്യക്തിത്വങ്ങളും പരിഗണിക്കുകയാണെങ്കിൽ ചില സമയങ്ങളിൽ നിരാശപ്പെടാനുള്ള ഒരു പ്രലോഭനമായേക്കാം അതെന്നെനിക്കുറപ്പുണ്ട് .. വിഷമകരമായ ഇത്തരം സാഹചര്യങ്ങളോ പ്രശ്നങ്ങളോ എങ്ങനെ വിജയകരമായി നമുക്ക്
കൈകാര്യം ചെയ്യാം?
*[കർദിനാൾ അക്കാലത്തു അഭിമുഖീകരിച്ചിരുന്ന സഭയുടെ പ്രശ്നങ്ങൾ - ആപേക്ഷികതവാദം [Relativism], നിസ്സംഗതവാദം [Indifferentism],പാഷണ്ഡതകൾ [Heresies] , അസ്വീകാര്യമായ ദൈവശാസ്ത്രങ്ങൾ (ഉദാ :വിമോചന ദൈവശാസ്ത്രത്തിലെ കമ്യുണിസ്റ്റ് ആശയങ്ങൾ, ഏഷ്യയിലെ നെഗറ്റീവ് തീയോളജി.....) , വിഷമതയേറിയ ദൈവശാസ്ത്രജ്ഞർ, അച്ചടക്കസംബന്ധമായ കേസുകൾ, കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്ന കേസുകൾ (pedophiles)... തുടങ്ങിയവ ]*
കർദിനാൾ റാറ്റ്സിംഗർ: അതെ. നമ്മുടെ കർത്താവ് നമ്മോടു പറഞ്ഞ കാര്യം നാം ഓർക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു.നമ്മുടെ കർത്താവ് ഇപ്രകാരം പറഞ്ഞു: "സഭയുടെ വയലുകളിൽ ഗോതമ്പ് മാത്രമല്ല പതിരും ഉണ്ടാകും -- ലോകത്തിലെ സമുദ്രങ്ങളിൽ നിന്ന് നിങ്ങൾ മത്സ്യം മാത്രമല്ല പിടിക്കുക , മത്സ്യം പിടിക്കുന്നതോടൊപ്പം ചില അസ്വീകാര്യമായ കാര്യങ്ങളും ലഭിക്കാറുണ്ട്’.അതിനാൽ, അവിടുന്ന് നമുക്ക് ഒരു സമൂഹത്തെ പ്രഖ്യാപിക്കുന്നു - അഴിമതികളും ഇടർച്ചകളും പാപികളും ഉൾകൊള്ളുന്ന ഒരു സഭ.അപ്പസ്തോലന്മാരുടെ രാജകുമാരനായ വിശുദ്ധ പത്രോസ് ഒരു വലിയ പാപിയായിരുന്നുവെന്ന് നാം ഓർക്കണം.
എല്ലാ മാർപാപ്പാമാരിലും മഹാന്മാരായ വിശുദ്ധരെ നാം പ്രതീക്ഷിക്കരുതെന്ന് അവിടുന്ന് ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്-അവരിൽ പാപികളും ഉണ്ടാകുമെന്ന് നാം പ്രതീക്ഷിക്കണം.സഭയുടെ വയലുകളിൽ വളരെയധികം (കളകൾ)പതിരുകളുണ്ടാകുമെന്ന് അവിടുന്ന് നമ്മോട് പ്രഖ്യാപിക്കുന്നു.സഭയുടെ ചരിത്രമെല്ലാം പരിഗണിക്കുമ്പോൾ ഈയൊരവബോധം നമ്മെ ആശ്ചര്യപ്പെടുത്തരുത്.അഴിമതികളും ഇടർച്ചയുടെ പ്രവർത്തികളുമുള്ള നമ്മുടെ കാലഘട്ടത്തിനേക്കാൾ ബുദ്ധിമുട്ടുള്ള മറ്റ് സമയങ്ങളും സഭയിലുണ്ടായിരുന്നു.കത്തോലിക്കാ സഭയുടെ ഒൻപതാം നൂറ്റാണ്ട്, പത്താം നൂറ്റാണ്ട്, നവോത്ഥാന കാലഘട്ടം എന്നിവയെക്കുറിച്ച് ചിന്തിക്കുക മാത്രമാണ് നമ്മൾ ചെയ്യേണ്ടത്. അതിനാൽ, കർത്താവിന്റെ വാക്കുകൾ പരിഗണിക്കുമ്പോൾ, സഭയുടെ ചരിത്രത്തിൽ, നമുക്ക് ഇന്നത്തെ അഴിമതികളെ ആപേക്ഷികമാക്കാം [Scandals are always same in the history of church]. ഞങ്ങൾ കഷ്ടപ്പെടുന്നു.... നാം കഷ്ടപ്പെടണം... കാരണം അവർ [ഇടർച്ച വരുത്തിയവർ] - അതാണ് അഴിമതികൾ - വളരെയധികം ആളുകളെ കഷ്ടത്തിലാക്കി, ഇവിടെ ഞങ്ങൾ ഇരകളെക്കുറിച്ച് ചിന്തിക്കുന്നു. ഭാവിയിൽ ഇവ സംഭവിക്കാതിരിക്കാൻ തീർച്ചയായും നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യണം. എന്നാൽ മറുവശത്ത്, കർത്താവ് - ഇതാണ് സഭയുടെ സാരം - കർത്താവ് പാപികളോടൊപ്പം മേശയിലിരുന്നു.സഭയുടെ നിർവചനം ഇതാണ്: കർത്താവ് പാപികളോടൊപ്പം മേശയിൽ ഇരിക്കുന്നു. അതിനാൽ, ഇടർച്ചയുള്ള അവസ്ഥ ഇതുപോലെയാണെങ്കിൽ നമുക്ക് ആശ്ചര്യപ്പെടാനാവില്ല. നമുക്ക് നിരാശപ്പെടാനാവില്ല. നേരെമറിച്ച്, കർത്താവ് പറഞ്ഞു: “ഞാൻ ഇവിടെ നീതിമാന്മാർക്ക് വേണ്ടി മാത്രമല്ല ആയിരിക്കുക , പാപികൾക്കും വേണ്ടിയാണ്.” നമ്മെ രക്ഷിക്കാനായി കർത്താവ് യഥാർത്ഥത്തിൽ - ഇന്നും - പാപികളെ അന്വേഷിക്കുന്നുവെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കണം.
*കർദിനാൾ ജോസഫ് റാറ്റ്സിങ്ങർ (ബെനഡിക്ട് പതിനാറാമൻ മാർപാപ്പ)
[സി സി സി .1428]:മാനസാന്തരത്തിലേക്കുള്ള ക്രിസ്തുവിന്റെ വിളി ക്രൈസ്തവരുടെ ജീവിതങ്ങളിൽ പ്രതിധ്വനിച്ചുകൊണ്ടിരിക്കുകയാണ്. ഈ ദ്വിതീയ മാനസാന്തരം സഭ മുഴുവന്റെയും അവിരാമമായ ഒരു ധർമമാണ്. "പാപികളെ തന്റെ മാറോടുചേർക്കുന്ന സഭ ഒരേ സമയം വിശുദ്ധയും എന്നാൽ എപ്പോഴും ശുദ്ധികരിക്കപ്പെടെണ്ടവളുമാണ്.അവൾ നിരന്തരം പ്രായശ്ചിത്തത്തിന്റെയും നവീകരണത്തിന്റെയും പാതയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു". മാനസാന്തരത്തിനുള്ള ഈ പരിശ്രമം കേവലം മാനുഷിക പ്രവർത്തിയല്ല.നമ്മെ ആദ്യം സ്നേഹിച്ച ദൈവത്തിന്റെ കരുണനിറഞ്ഞ സ്നേഹത്തോട് പ്രത്യുത്തരിക്കാൻ കൃപാവരത്താൽ ആകർഷിക്കപ്പെടുകയും ചലിപ്പിക്കപ്പെടുകയും ചെയ്യുന്ന "അനുതപിക്കുന്ന ഹ്യദയത്തിന്റെ" ചലനമാണിത്.
യേശു അവിടെനിന്നു നടന്നുനീങ്ങവേ, മത്തായി എന്നൊരാള്‍ ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു. യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന് എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു.
യേശു അവന്‍െറ ഭവനത്തില്‍ ഭക്ഷണത്തിനിരുന്നപ്പോള്‍ അനേകം ചുങ്കക്കാരും പാപികളും വന്ന്, അവനോടും ശിഷ്യന്മാരോടും കൂടെ ഭക്ഷണത്തിനിരുന്നു.ഫരിസേയര്‍ ഇതുകണ്ട് ശിഷ്യന്മാരോടു ചോദിച്ചു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതെന്തുകൊണ്ട്? ഇതുകേട്ട് അവന് പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം.ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്‍െറ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത് നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്. *[മത്തായി 9 : 9-13]*
യേശു പറഞ്ഞു: നിങ്ങള്‍ ഇപ്പോള്‍ പിടി ച്ചമത്സ്യത്തില്‍ കുറെ കൊണ്ടുവരുവിന്‍.
ഉടനെ ശിമയോന്‍പത്രോസ് വള്ളത്തില്‍ കയറി വലിയ മത്സ്യങ്ങള്‍കൊണ്ടു നിറഞ്ഞവല വലിച്ചു കരയ്ക്കു കയറ്റി. അതില്‍ നൂറ്റിയ മ്പത്തിമൂന്നു മത്സ്യങ്ങളുണ്ടായിരുന്നു. ഇത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല.[യോഹന്നാന് 21 : 10-11]
തന്റെ ഗുരുവിനെ മൂന്നു പ്രാവശ്യം നിഷേധിച്ചു പറഞ്ഞ വിശുദ്ധ പത്രോസിനുണ്ടായ മാനസാന്തരം ഇതിനു സാക്ഷ്യം വഹിക്കുന്നു. യേശുവിന്റെ അനന്തമായ കാരുണ്യത്തിന്റെ കടാക്ഷം പത്രോസിൽനിന്ന് അനുതാപത്തിന്റെ കണ്ണുനീർ പ്രവഹിപ്പിച്ചു; കർത്താവിന്റെ ഉത്ഥാനത്തിനുശേഷം അവിടുത്തോടുള്ള സ്നേഹത്തിന്റെ മൂന്നു ദൃഢപ്രഖ്യാപനങ്ങൾ അദ്ദേഹത്തിൽനിന്നു പുറപ്പെടുത്തുവാനും അതിനു കഴിഞ്ഞു. രണ്ടാമത്തെ മനസാന്തരത്തിനു സാമൂഹീകമായ ഒരു മാനം കൂടി ഉണ്ട്."അനുതപിക്കുവിൻ" എന്ന സമസ്ത സഭയോടുമുള്ള കർത്താവിന്റെ ആഹ്വാനത്തിൽ അത് വ്യക്തമാണ്.[കത്തോലിക്കാതിരുസഭയുടെ മതബോധനഗ്രന്ഥം; ഖണ്ഡിക :1429]
സമാധാനം നമ്മോടുകൂടെ.. ആമേൻ