Home | Articles | 

jintochittilappilly.in
Posted On: 15/08/20 23:38
പരാജിതന്റെ സുവിശേഷം

 

ഭോഷൻമാരായ ഗലാത്തിയക്കാരെ , യേശുക്രിസ്തു നിങ്ങളുടെ കൺമുമ്പിൽ ക്രൂശിതനായി ചിത്രികരിക്കപ്പെട്ടിരിക്കെ നിങ്ങളെ ആരാണ് ആഭിചാരം ചെയ്തത് ? (ഗലാത്തിയ 3:1).

ക്രൂശിതനായ ക്രിസ്തുവിന്റെ മുമ്പിൽ നാം മുട്ടുകുത്തുമ്പോൾ, നാം മനസിലാക്കേണ്ട ഒരു സത്യം - "ലോകത്തിൻറെ ദൃഷ്ടിയിൽ തീർത്തും പരാജയപെട്ടവനായ ഒരു വ്യക്തിയാണ് ക്രൂശിതനായ യേശു ക്രിസ്തു". എന്നാൽ , ക്രൂശിതനായ ക്രിസ്തു ഉത്ഥിതനായതിന്റെ തെളിവാണ് ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന 240 കോടി വരുന്ന ക്രൈസ്തവർ. ഓരോ ക്രൈസ്തവനും തന്റെ വിശ്വാസത്തിന്റെ കാതലായി കരുതുന്ന ഒന്നാണ് യേശുവിന്റെ ഉത്ഥാനമഹത്വം. ജീവിതത്തിൽ ഞാനും നിങ്ങളും പരാജയപ്പെട്ട് തളർന്നിരിക്കുന്നവരാകാം.. മറ്റുള്ളവരുടെ കണ്ണിൽ ഒരുപക്ഷേ പരാജയത്തിന്റെ അവതാരമാകാം നാം... നമ്മുടെ ജീവിതത്തിലെ എല്ലാ പരാജയങ്ങളും മനസിലാക്കാനും , നമ്മെ മനസിലാക്കാനും പ്രചോദിപ്പിക്കാനും കഴിയുന്ന ഒരുവൻ മാത്രമേയുള്ളു.. അത് യേശുക്രിസ്തുവാണ്.. ലോക പരാജയമെന്ന് വിധിയെഴുതിയ ലോകത്തിന് യേശു നൽകിയ മറുപടിയാണ് ഞാനും നിങ്ങളും.. നമ്മുടെ ക്രൈസ്തവ ജീവിതം... മറ്റു പലർക്കും മരണത്തോടെ തീരും ജീവിതം .എന്നാൽ ക്രൈസ്തവാ, അങ്ങേയ്ക്ക് ക്രിസ്തുവിനെ പോലെ ഒരു ക്രൂശീകരണം കാണും..എന്നാൽ അതിനെക്കാൾ ശ്രേഷ്ഠമായ ഉത്ഥാനവുമുണ്ടെന്ന് ഓർത്തുകൊള്ളുക. നാം ഉത്ഥാന മഹത്വത്തിന്റെ മക്കളാണ്. ഏശയ്യാ പ്രവചനം ഇപ്രകാരം പറയുന്നു : " യുവാക്കൾപോലും തളരുകയും ക്ഷീണിക്കുകയും ചെയ്തേക്കാം;ചെറുപ്പക്കാർ ശക്തിയറ്റു വീഴാം. എന്നാൽ, ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും, അവർ കഴുകന്മാരെ പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാൽ തളരുകയുമില്ല" (ഏശയ്യാ 40:30-31).

"അന്‌ധകാരത്തില്നിന്നു പ്രകാശം ഉദിക്കട്ടെ എന്ന്‌ അരുളിച്ചെയ്‌ത ദൈവം തന്നെയാണ്‌, ക്രിസ്‌തുവിന്റെ മുഖത്തു വെളിവാക്കപ്പെട്ട ദൈവതേജസ്‌സിനെപ്പറ്റിയുള്ള അറിവിന്റെ പ്രകാശം ഞങ്ങള്ക്കു തരേണ്ടതിനു ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ചിരിക്കുന്നത്‌.എന്നാല്, പരമമായ ശക്‌തി ദൈവത്തിൻറെതാണ്‌, ഞങ്ങളുടേതല്ല എന്നു വെളിപ്പെടുത്തുന്നതിന്‌ ഈ നിധി മണ്പാത്രങ്ങളിലാണ്‌ ഞങ്ങള്ക്കു ലഭിച്ചിട്ടുള്ളത്‌.ഞങ്ങള് എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്ക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്‌നാശരാകുന്നില്ല.പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്‌തരാകുന്നില്ല. അടിച്ചുവീഴ്‌ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല.യേശുവിന്റെ ജീവന് ഞങ്ങളുടെ ശരീരത്തില് പ്രത്യക്‌ഷമാകുന്നതിന്‌ അവിടുത്തെ മരണം ഞങ്ങള് എല്ലായ്‌പോഴും ശരീരത്തില് സംവഹിക്കുന്നു." (2 കോറിന്തോസ്‌ 4 : 6-10)

"ഉണര്ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്ന്നിരിക്കുന്നു. കര്ത്താവിന്റെ മഹത്വം നിന്റെ മേല് ഉദിച്ചിരിക്കുന്നു.അന്‌ധകാരം ഭൂമിയെയും കൂരിരുട്ട്‌ ജനതകളെയും മൂടും. എന്നാല്, കര്ത്താവ്‌ നിന്റെ മേല് ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നില് ദൃശ്യമാവുകയും ചെയ്യും".(ഏശയ്യാ 60 : 1-2)

സമാധാനം നമ്മോടുകൂടെ !



Article URL:







Quick Links

പരാജിതന്റെ സുവിശേഷം

ഭോഷൻമാരായ ഗലാത്തിയക്കാരെ , യേശുക്രിസ്തു നിങ്ങളുടെ കൺമുമ്പിൽ ക്രൂശിതനായി ചിത്രികരിക്കപ്പെട്ടിരിക്കെ നിങ്ങളെ ആരാണ് ആഭിചാരം ചെയ്തത് ? (ഗലാത്തിയ 3:1). ക്രൂശിതനായ ക്രിസ്... Continue reading


"ഭാരത കത്തോലിക്കാ സഭയിലെ തെറ്റായ സാംസ്കാരികാനുരൂപണത്തിന്റെ (False Inculturation or Paganism) വക്താക്കളുടെ ന്യായങ്ങൾ ?? "

ഇന്ത്യയിലെ കത്തോലിക്കാ സഭയിൽ തെറ്റായ സാംസ്കാരികാനുരൂപണത്തിനറെ വാക്താക്കൾ ഉണ്ടെന്നുള്ളതിന്റെ തെളിവാണ് അഭിവന്ദ്യ അബ്രഹാം മറ്റം പിതാവിനറെ ഈ വെളിപ്പെടുത്തലുകൾ. "കമ്മ്യൂണിറ്റി ബൈബിളും ,ഓണം കുർബാനയും ,&n... Continue reading