Home | Articles | 

jintochittilappilly.in
Posted On: 08/09/20 13:05
മാർപാപ്പമാരുടെയും സാർവ്വത്രിക സൂനഹദോസുകളുടെയും തെറ്റാവരത്തിന് (Infallible teachings) ചില നിബന്ധനകൾ

 

ഒന്നാം വത്തിക്കാൻ കൗൺസിൽ ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നു : "പത്രോസിന്റെ  പിൻഗാമികൾക്ക് പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തിരിക്കുന്നത് അവിടുത്തെ വെളിപ്പെടുത്തൽ വഴി അവർ പുതിയ സിദ്ധാന്തം അവതരിപ്പിക്കുന്നതിനല്ല. പിന്നെയോ, അപ്പോസ്തോലന്മാരിലൂടെ  നൽകപ്പെട്ട വെളിപാടോ  വിശ്വാസനിക്ഷേപമോ (deposit of faith) അവിടുത്തെ സഹായത്താൽ വിശുദ്ധമായി സൂക്ഷിക്കുകയും വിശ്വസ്തതയോടെ അവതരിപ്പിക്കുകയും ചെയ്യുന്നതിനാണ്". (പാസ്റ്റർ അറ്റെർനുസ് , അദ്ധ്യായം 4)

*പൗരസ്ത്യ കത്തോലിക്കാ സഭകളുടെ കാനോന 597:* (ഇത് തന്നെ ലാറ്റിൻ കാനോൻ 749,  $3 കാണുക)

$1. എല്ലാ ക്രൈസ്തവവിശ്വാസികളുടെയും പരമോന്നത ഇടയനും, തന്റെ സഹോദരരെ വിശ്വാസത്തിൽ ഉറപ്പിക്കേണ്ട പ്രബോധകനുമെന്ന നിലയിൽ വിശ്വാസവും ധാർമ്മികതയും സംബന്ധിച്ചുള്ള ഒരു പ്രബോധനം നിർണ്ണായകമായി പ്രഖ്യാപിക്കുമ്പോൾ ഉദ്യോഗവശാൽ (vi muneris) റോമാമാർപാപ്പയ്ക്ക് അപ്രമാദിത്വപ്രബോധനാധികാരമുണ്ട്.

$2. വിശ്വാസത്തെയും ധാർമ്മികതയെയും സംബന്ധിച്ച് സാർവ്വത്രികസഭയുടെ പ്രബോധകരും വിധികർത്താക്കളുമെന്ന നിലയിൽ ഒരു സാർവ്വത്രികസൂനഹദോസിൽ ഒരുമിച്ചുകൂടി തങ്ങളുടെ പ്രബോധനാധികാരം വിനിയോഗിക്കുകയും വിശ്വാസത്തെയും ധാർമ്മികതയെയും സംബന്ധിച്ച ഒരു പ്രബോധനം നിർണ്ണായകമായി പ്രഖ്യാപിക്കുകയും ചെയ്യുമ്പോൾ മെത്രാൻ സംഘത്തിനും അപ്രമാദിത്വമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിരിക്കുകയും എന്നാൽ തമ്മിൽത്തമ്മിലും പത്രോ സിന്റെ പിൻഗാമിയുമായും കൂട്ടായ്മയിലായിരിക്കുകയും ചെയ്യുന്ന മെത്രാന്മാർ വിശ്വാസം, ധാർമ്മികത എന്നിവയുടെ ആധികാരികപ്രബോധകരെന്ന നിലയിൽ ഒരു കാര്യം സുനിശ്ചിതമായി കരുതപ്പെടണമെന്ന് റോമാമാർപാപ്പയുമായി യോജിച്ച് ഏകയോഗമായി പ്രഖ്യാപിക്കുമ്പോഴും അവർ ഇതേ
അധികാരം വിനിയോഗിക്കുന്നു.

*$3. വ്യക്തമായും അപ്രകാരം പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിൽ ഒരു പ്രബോധനവും അപ്രമാദിത്വമുള്ളതായി കണക്കാക്കപ്പെടുന്നില്ല.*[*3.No doctrine is understood to be infallibly defined unless it is clearly established as such.*]

വിശ്വാസത്തെയും ധാർമ്മികതയെയും സംബന്ധിച്ച് ആധികാരികമായി പഠിപ്പിക്കുമ്പോൾ മാർപാപ്പയ്ക്കും മെത്രാൻ സംഘത്തിനുമുള്ള തെറ്റാവര പ്രബോധനാധികാരത്തെക്കുറിച്ച് ഈ കാനോന വ്യക്തമാക്കുന്നു. ഈ പഠനം രണ്ടാം വത്തിക്കാൻ  സൂനഹദോസിന്റെ തിരുസ്സഭ എന്ന പ്രമാണരേഖയിൽ വിശദീകരിച്ചിട്ടുണ്ട് (LG  25),

മാർപാപ്പയുടെ തെറ്റാവരത്തിന് ചില നിബന്ധനകളുണ്ട്. (1) സഭ മുഴുവനും വേണ്ടി സഭയുടെ മുഖ്യഇടയനെന്ന നിലയിൽ ആധികാരികമായി പഠിപ്പിക്കുന്നതാകണം. ഒരു സ്വകാര്യവ്യക്തി എന്ന നിലയ്ക്കോ ദൈവ ശാസ്ത്രജ്ഞനെന്ന നിലയ്ക്കോ ഉള്ള പഠിപ്പിക്കലല്ല ഇത്. (2) വിശ്വാസത്തെയും ധാർമ്മികതയെയും സംബന്ധിച്ചുള്ള പഠിപ്പിക്കലായിരിക്കണം. മറ്റു വിഷയങ്ങളെ സംബന്ധിച്ചുള്ള പ്രബോധനത്തിനു തെറ്റാവരം അവകാശപ്പെടാൻ പറ്റില്ല. (3) വ്യക്തമായും സംശയലേശമെന്യേയും കൃത്യമായും പഠിപ്പിക്കണം. ഇത്തരം പ്രബോധനങ്ങൾ അതിനാൽത്തന്നെ തെറ്റുകൂടാത്തതും തിരുത്തപ്പെടാൻ പാടില്ലാത്തതുമാണെന്നു സഭ പഠിപ്പിക്കുന്നു. പരിശുദ്ധാത്മാവിന്റെ പ്രത്യേക സഹായമാണ്, അല്ലാതെ ഭൂരിപക്ഷാഭിപ്രായമോ സഭയിലെ മെത്രാന്മാരുടെ സമ്മതമോ ഒന്നുമല്ല ഇത്തരം ഔദ്യോഗികപ്രബോധനത്തിന് തെറ്റാവരം നൽകുന്നത്.

മെത്രാന്മാർ സാർവ്വത്രിക സൂനഹദോസിൽ ഒരുമിച്ചുകൂടി ഔദ്യോഗികമായി പഠിപ്പിക്കുമ്പോഴും, ലോകത്തിലുള്ള മെത്രാന്മാർ ഒരുമയോടെ എന്നാൽ അവരവരുടെ സ്ഥലങ്ങളിൽ നിന്ന് - വിശ്വാസം, സന്മാർഗം എന്നീ വിഷയങ്ങളെ സംബന്ധിച്ച് തങ്ങളുടെ സാധാരണാധികാരമുപയോഗിച്ച് പഠിപ്പിക്കുമ്പോഴും തെറ്റാവരം ഉണ്ട്. മാർപാപ്പയുമായുള്ള ഐക്യത്തിലും, വ്യക്തമായും, സംശയത്തിനിടകൊടുക്കാതെയും പഠിപ്പിക്കണം. ഇത് അപമാദിത്വമായി പ്രഖ്യാപിക്കുകയും വേണം. എല്ലാ വിശ്വാസികളും അത്തരം പ്രബോധനങ്ങളെ  ചോദ്യം ചെയ്യാതെ പൂർണ്ണഹൃദയത്തോടെ സ്വീകരിക്കേണ്ടതുമുണ്ട്.

ഇനി,

"രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനങ്ങൾ സഭയുടെ പൈതൃകത്തിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്" എന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള വി. പോൾ ആറാമൻ മാർപാപ്പയുടെ പ്രസംഗത്തിൽ (General audience, Wednesday, January 12, 1966) കൗൺസിൽ പ്രമാണരേഖകളുടെ സ്വഭാവത്തെക്കുറിച്ചും വിശ്വാസികൾ അവയെ  എങ്ങനെ സമീപിക്കണമെന്നും  ഉദ്ബോധിപ്പിക്കുന്നു :

"സഭയുടെ പ്രബോധനാധികാരത്തിൻ്റെ   അപ്രമാദിത്വം   പ്രയോഗിച്ചുകൊണ്ടു   വിശ്വാസപരമായ
( സൈദ്ധാന്തിക)  കാര്യങ്ങളിൽ  ഗൗരവമായ   നിർവ്വചനങ്ങൾ നൽകുന്നത് രണ്ടാം വത്തിക്കാൻ കൗൺസിൽ  വേണ്ടെന്നുവച്ചതിൻ്റെ  വെളിച്ചത്തിൽ (it has avoided giving solemn dogmatic definitions, committing the infallibility of the ecclesiastical magisterium),  ഏതുരീതിയിലുള്ള അധികാരം, അല്ലെങ്കിൽ ദൈവശാസ്ത്ര വിശദീകരണം  ആണു  കൗൺസിൽ തങ്ങളുടെ പ്രബോധനങ്ങൾക്കു നൽകാനാഗ്രഹിക്കുന്നത്  എന്നു ചോദിക്കുന്നവരുണ്ട്.1964 മാർച്ച് 6 ന്  പ്രഖ്യാപിച്ചതും  അതേ   വർഷം നവംബർ 16 ന്  ആവർത്തിച്ചതുമായ  കൗൺസിൽ പ്രഖ്യാപനം ഓർമ്മിക്കുന്നവർക്ക്  ഇതിൻ്റെ  ഉത്തരം  അറിയാം.  ഈ കൗൺസിൽ അജപാലന ദൗത്യത്തിന് (pastoral character) ഊന്നൽ നൽകുന്ന ഒരു കൗൺസിൽ ആയതിനാൽ  അപ്രമാദിത്വസ്വഭാവത്തോടുകൂടെ അസാധാരണമായ തരത്തിൽ  വിശ്വാസപരമായ കാര്യങ്ങൾ   പ്രഖ്യാപിക്കുന്നതിൽ നിന്നു  വിട്ടുനിൽക്കുകയാണ് ചെയ്തത് (it avoided pronouncing in an extraordinary way dogmas endowed with the note of infallibility).എന്നിരുന്നാലും,  കൗൺസിലിൻ്റെ  പ്രബോധനങ്ങൾക്ക് സഭയുടെ പരമോന്നത  സാധാരണ പ്രബോധനാധികാരം  (Supreme Ordinary Magisterium) ബാധകമാണ്.സുവ്യക്തമായ തരത്തിൽ ആധികാരികമായ  ഈ സാധാരണ പ്രബോധനാധികാരം (Ordinary Magisterium) ഓരോ കൗൺസിൽ രേഖയുടെയും സ്വഭാവത്തെയും  ലക്ഷ്യത്തെയും കുറിച്ച്  എന്താണോ കൗൺസിൽ  ഉദ്ദേശിക്കുന്നത്  അതു  മനസിലാക്കിക്കൊണ്ട്    ആത്മാർത്ഥതയോടെയും    വിധേയത്വത്തോടെയും  എല്ലാ വിശ്വാസികളും സ്വീകരിക്കേണ്ടതാണ് (must be accepted docilely and sincerely by all the faithful)".

Extra Ordinary Magisterium:

മാർപാപ്പയോ ഒരു സാർവ്വത്രിക സൂനഹദോസോ സഭയുടെ ഒരു പ്രബോധനത്തെ ഔദ്യോഗികമായി നിർവചിച്ചു (defined) പ്രഖ്യാപിക്കുമ്പോൾ അത് സഭയുടെ അസാധാരണ പ്രബോധനാധികാരത്തിൽ  (Extra Ordinary Magisterium) നിന്നാകുന്നു.  ഇത്തരം ഔദ്യോഗിക പ്രബോധനങ്ങൾക്ക് സഭയ്ക്ക് നല്കപ്പെട്ടിട്ടുള്ള അപ്രമാദിത്ത സ്വഭാവം അഥവാ തെറ്റാവരമുണ്ട് (infallibility).

Ordinary Universal Magisterium:

ചില അവസരങ്ങളിൽ,  ഒരു പ്രബോധനം ഔദ്യോഗികമായി നിർവ്വചിക്കാത്ത അവസരത്തിലും മാർപ്പാപ്പയുടെയും മെത്രാൻ സംഘത്തിന്റെയും പ്രബോധനങ്ങൾക്ക് അപ്രമാദിത്തവരമുണ്ട്.  ഇതിന് സാധാരണവും സാർവ്വത്രികവുമായ പ്രബോധനാധികാരം (Ordinary Universal magisterium) എന്ന് പറയുന്നു. ഉദാഹരണം - 'ഗർഭച്ഛിദ്രത്തിന്റെ അധാർമ്മികത' റോമാ മാർപാപ്പയോ സാർവ്വത്രിക സൂനഹദോസിലെ മെത്രാൻസംഘമോ ഔദ്യോഗികമായി നിർവചിച്ചിട്ടില്ലെങ്കിലും സാധാരണവും സാർവ്വത്രികവുമായ പ്രബോധനാധികാരത്തിൽ അപ്രമാദിത്ത സ്വഭാവത്തോടെ പഠിപ്പിക്കുന്നവയാണ്.

Ordinary Magisterium:

മാർപാപ്പയും, മാർപാപ്പയുമായുള്ള ഐക്യത്തിൽ മെത്രാന്മാരും സഭയിലെ ഔദ്യോഗിക പ്രബോധകർ എന്ന നിലയിൽ സഭയുടെ അനുദിനവിശ്വാസജീവിതത്തിന് ആവശ്യമായവ ദൈവജനത്തെ പഠിപ്പിക്കുമ്പോൾ സഭയിലെ സാധാരണ പ്രബോധനാധികാരം (ordinary magisterium) ഉപയോഗിക്കുന്നു. ഉദാഹരണം : നിരീശ്വരത്വത്തിനെതിരെ ഒരു പ്രത്യേക സാഹചര്യത്തിൽ മെത്രാൻ പുറപ്പെടുവിക്കുന്ന ഇടയലേഖനം അദ്ദേഹത്തിൽ നിക്ഷിപ്തമായ സാധാരണ പ്രബോധനാധികാരത്തിൽ നിന്നാണ്. ഇത്തരം പ്രബോധനങ്ങളോട് ആദരവും അനുസരണയും പ്രകടിപ്പിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്. മാർപാപ്പാമാരുടെ ചാക്രികലേഖനങ്ങൾ അവരുടെ സാധാരണ പ്രബോധനാധികാരത്തിൽ നിന്നുള്ളവയാണ്. അവ സഭയുടെ പരമപ്രബോധകരിൽ നിന്നായതുകൊണ്ട്  ഔദ്യോഗികമായി  അപ്രമാദിത്തം കല്പിക്കുന്നില്ലെങ്കിലും ദൈവികപദ്ധതിയിൽ അവയ്ക്കു തെറ്റുപറ്റില്ല എന്ന് കത്തോലിക്കാ വിശ്വാസം പഠിപ്പിക്കുന്നു. ഈ ചാക്രിക ലേഖനങ്ങൾ വിശ്വാസസത്യ പ്രബോധനങ്ങൾ (Dogmatic teachings) നിർവ്വചിക്കുന്നതിന്  മാർപാപ്പ ഉപയോഗിക്കുകയാണെങ്കിൽ അവയ്ക്ക് അപ്രമാദിത്തം ഉണ്ട്.  വ്യത്യസ്‌ത വത്തിക്കാൻ കാര്യാലയങ്ങളിൽ നിന്നുള്ള രേഖകൾ, അവയ്ക്ക് മാർപാപ്പയുടെ വ്യക്തമായ അംഗീകാരം എന്ത് മാത്രം ഉണ്ടോ, അതനുസരിച്ചു അവ മാർപാപ്പയുടെ സാധാരണ പ്രബോധനാധികാരത്തിൽ പങ്കുചേരുന്നു.

[*Reference : Extra Ordinary Magisterium,  Ordinary Universal Magisterium, Ordinary Magisterium ഈ വിഷയം അവതരിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന ഗ്രന്ഥം - "ആറ്റുതീരത്തെ വൃക്ഷം, പേജ് 96, 97"(അദ്ധ്യായം 7,  സഭയിലെ പ്രബോധനാധികാരം, മാർ ടോണി നീലങ്കാവിൽ)]ചില സാർവ്വത്രിക സൂനഹദോസുകളിലേ പ്രസ്താവനകൾ തുടർന്ന് വന്ന മറ്റു സാർവ്വത്രിക സൂനഹദോസുകളിൽ മാറ്റുകയും അല്ലെങ്കിൽ വ്യക്തത കൊണ്ടുവരുന്ന രീതിയിൽ സൈദ്ധാന്തികമാക്കുകയും ചെയ്തതായി സഭാ ചരിത്രത്തിൽ കാണാവുന്നതാണ്.

ഉദാഹരണം :

27. - യഹൂദർക്കെതിരേ പണ്ടു ക്രൈസ്തവ രാജാക്കന്മാർ ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങളെ ഇവിടെ സൂചിപ്പിക്കുന്നു. നാലാം ലാറ്ററൻ കൗൺസിൽ (1215) അത്തരം വിവേചനപരമായ ചില നിയമങ്ങൾ ക്രോഡീകരിച്ചിരുന്നു.

29. നാലാം ലാറ്ററൻ കൗൺസിൽ ഏർപ്പെടുത്തിയ വിവേചനപരമായ നാലു കാനോനകൾ ശിക്ഷണപരമായിരുന്നു. അവയെ മാറ്റിക്കളയാവുന്നതാണ്. ഇവിടെ ഈ വിഷയം സിദ്ധാന്തപരമാക്കിയിരിക്കുന്നു. ഇതിനു മാറ്റമില്ല. പീയൂസ് 5-ാമൻ പാപ്പയുടെ കല്പനപ്രകാരം 1566-ൽ ഇടവക വൈദികർക്കുവേണ്ടി പുറപ്പെടു വിച്ച ട്രെന്റ് സൂനഹദോസിന്റെ വേദപാഠ പുസ്തകത്തിൽ കൊടുത്തിട്ടുള്ളത് ഈ വിഷയത്തിൽ ശ്രദ്ധിക്കേണ്ടതാണ്: “ക്രിസ്തുവിന്റെ മരണത്തെ സംബന്ധിച്ച കുറ്റം യഹൂദന്മാരിൽ എന്നതിനെക്കാൾ കൂടുതൽ നമ്മിലാണെന്നു തോന്നുന്നു. കാരണം, അതേ അപ്പസ്തോലന്റെ സാക്ഷ്യപ്രകാരം അവർ മഹത്ത്വത്തിന്റെ രാജാവിനെ അറിഞ്ഞിരുന്നെങ്കിൽ അവിടുത്തെ ക്രൂശിക്കുമായിരുന്നില്ല (1 കോറി 2:8). അതേ സമയം നാം അവിടുത്തെ അറിയുമെന്ന് ഏറ്റുപറയുകയും, നമ്മുടെ പ്രവൃത്തികൾമൂലം അവിടുത്തെ നിഷേധിക്കുകയും ചെയ്യുമ്പോൾ അവിടുത്തെമേൽ കൈവയ്ക്കുന്നതു പോലെ തോന്നുന്നു.” (cf. edition by Mc Hugband Callan (New York; Joseph F. Wagner, Inc., 1923) pp. 50-61, 362-365

*27 & 29 - രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണ രേഖ "അക്രൈസ്തവമതങ്ങളുടെ" ഫുട്നോട്ടിൽ നിന്നും എടുത്തതാണ് (POC Translation)..
Article URL:Quick Links

മാർപാപ്പമാരുടെയും സാർവ്വത്രിക സൂനഹദോസുകളുടെയും തെറ്റാവരത്തിന് (Infallible teachings) ചില നിബന്ധനകൾ

ഒന്നാം വത്തിക്കാൻ കൗൺസിൽ ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നു : "പത്രോസിന്റെ  പിൻഗാമികൾക്ക് പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തിരിക്കുന്നത് അവിടുത്തെ വെളിപ്പെടുത്തൽ വഴി അവർ പുതിയ സിദ്ധാന്തം അവതരിപ്പിക്ക... Continue reading


Bishop Athanasius Schneider responses to some questions regarding “Second Vatican council appraisal, Universalism and Pachamama veneration”

The true meaning and the limits of the Magisterium of the Church (Pope, Ecumenical Council) and a possible correction of some affirmations of the Second Vatican Council   Question (1) : S... Continue reading


രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ സാധുവായതിനാൽ (valid), അതിലെ ചില പ്രസ്താവകളിൽ തെറ്റുണ്ടെന്ന് എങ്ങനെ ഒരുവന് പറയാൻ സാധിക്കും? വിശിഷ്യാ, ലുമെൻ ജെൻസിയം പോലുള്ള ഡോഗ്മറ്റിക് കോൺസ്റ്റിറ്റ്യുഷന്റെ (Dogmatic constitution) കാര്യത്തിൽ ?

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ സാധുവായതിനാൽ (valid),  അതിലെ  ചില  പ്രസ്താവകളിൽ  തെറ്റുണ്ടെന്ന് എങ്ങനെ ഒരുവന് പറയാൻ സാധിക്കും?  വിശിഷ്യാ,  ലുമെൻ ജെൻസിയം പോലുള്ള ഡ... Continue reading


കത്തോലിക്കാ സഭയുടെ പ്രബോധനാധികാരത്തിന്റെ (മാർപ്പാപ്പ, സാർവ്വത്രിക സൂനഹദോസുകൾ.. ) യഥാർത്ഥ അർത്ഥവും പരിമിതികളും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചില പ്രഖ്യാപനങ്ങൾ തിരുത്തപ്പെടാനുള്ള സാധ്യതയും.

ആഗോളകത്തോലിക്കാ സഭയിൽ കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിക്കുന്ന അനേകരുടെ പ്രതീക്ഷയാണ് ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ.. ചിലയിടങ്ങളിൽ പുരോഗമനവാദത്തിന്റെ (liberalism) മേധാവിത്തം സഭയിൽ വിശ്വാസ പ്രത... Continue reading