Home | Articles | 

jintochittilappilly.in
Posted On: 14/09/20 20:41
മറ്റുള്ളവരുടെ പാപങ്ങൾക്ക് നമ്മൾ ഉത്തരവാദികളാണോ?

 


"നിത്യനിയമത്തിന് എതിരായ വാക്കോ പ്രവർത്തിയോ ആഗ്രഹമോ ആണ് പാപം". (വി. ആഗസ്തീനോസ്)

അല്ല, മറ്റൊരു വ്യക്തിയെ പാപത്തിനായി വഴിതെറ്റിക്കുകയോ പ്രലോഭിപ്പിക്കുകയോ മറ്റൊരു വ്യക്തിയുടെ പാപത്തിൽ സഹകരിക്കുകയോ മറ്റൊരാളെ പാപം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ മറ്റുള്ളവരുടെ പാപങ്ങൾക്ക് നമ്മൾ ഉത്തരവാദികൾ അല്ല. കൂടാതെ, തക്ക സമയത്ത് മുന്നറിയിപ്പ് നൽകുകയും പാപം ചെയ്യാതിരിക്കാൻ സഹായിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ മറ്റുള്ളവരുടെ പാപങ്ങൾക്ക് നമ്മൾ ഉത്തരവാദികൾ അല്ല.

കുറച്ചുകൂടി വ്യക്തമായി പറയുകയാണെങ്കിൽ, പാപം വ്യക്തിപരമായ ഒരു പ്രവർത്തിയാണ്.

കൂടാതെ, മറ്റുള്ളവർ ചെയ്യുന്ന പാപങ്ങളിൽ സഹകരിക്കുമ്പോൾ, നമുക്കും അവയിൽ ഉത്തരവാദിത്വം ഉണ്ട്:

* അവയിൽ നേരിട്ടും മനസ്സറിവോടെയും പങ്കുചേരുമ്പോൾ

* അവയെ സംബന്ധിച്ച ആജ്ഞ നൽകുക; ഉപദേശിക്കുക,  പ്രശംസിക്കുക, അംഗീകരിക്കുക,  എന്നിവ ചെയ്യുമ്പോൾ

* നമുക്കു ബാധ്യതയുണ്ടായിരിക്കേ, അവയെ വെളിപ്പെടുത്താതിരിക്കുകയോ അവയെ തടയാതിരിക്കുകയോ ചെയ്യുമ്പോൾ

* തിന്മ ചെയ്യുന്നവരെ സംരക്ഷിക്കുമ്പോൾ

നാം മറ്റുള്ളവരുടെ പാപങ്ങളിൽ സഹകാരികളാകുന്നു.

പാപത്തിന്റെ വ്യവസ്ഥിതികൾ (structures of sin)എന്നൊരു വസ്തുതയുണ്ടോ?

പാപത്തിന്റെ വ്യവസ്ഥിതികൾ (structures) എന്നത് സംസാര രീതിയിലേ ഉള്ളൂ. പാപം എപ്പോഴും ഒരു വ്യക്തിയുമായി ബന്ധപ്പെട്ടതാണ്. തിന്മയായ ഒന്ന് അറിവോടും സമ്മതത്തോടും കൂടെ ചെയ്യാൻ സമ്മതിക്കുന്ന വ്യക്തിയുമായി ബന്ധപ്പെട്ടതാണത്... എന്നാലും, ദൈവത്തിന്റെ കല്പനയ്ക്കു വിരുദ്ധമായ സമൂഹപരമായ സാഹചര്യങ്ങളും സ്ഥാപനങ്ങളും ഉണ്ട്. അവയെ സംബന്ധിച്ച് "പാപത്തിന്റെ വ്യവസ്ഥിതികൾ" എന്ന് നാം പറയുന്നു. എന്നാൽ അവയും വ്യക്തിപരമായ പാപങ്ങളുടെ അനന്തരഫലങ്ങൾ ആണ്.

അങ്ങനെ പാപം മനുഷ്യരെ പരസ്പരം തിന്മയിൽ സഹകാരികളാക്കും,  ജഡികാസക്തി, അക്രമം, അനീതി എന്നിവ മനുഷ്യരുടെയിടയിൽ വാഴാൻ ഇടയാക്കും..  

വി. ആഗസ്തീനോസ്‌   അപ്പസ്തോലനായ വി. പൗലോസിന്റെ വാക്കുകളിൽ ഇങ്ങനെ വിശദീകരിക്കുന്നു."വിശ്വാസത്തില്‍നിന്നല്ലാതെ ഉദ്‌ഭവിക്കുന്നതെന്തും പാപമാണ്‌.(റോമാ 14 : 23). അങ്ങനെ എവിടെ സനാതനവും മാറ്റമില്ലാത്തതുമായ സത്യത്തിന്റെ അറിവ്‌ ഇല്ലാതിരിക്കുന്നുവോ അവിടെ പുണ്യം ഏറ്റവും ശ്രേഷ്ടമായ ധാർമ്മിക ജീവിതത്തിൽ പോലും തെറ്റായി മാറുന്നു".

പൗരാണിക കാലത്തെ  വലിയ തത്ത്വ ജ്ഞാനിയായ അരിസ്റ്റോട്ടിൽ (ബി സി 382-322) ഇപ്രകാരം പഠിപ്പിച്ചിരുന്നു : "അതുകൊണ്ട്, സദ്ഗുണവും ദുർഗുണവും നമ്മുടെ ശക്തിക്ക് അധീനമാണ്. കാരണം, പ്രവർത്തി നമ്മുടെ ശക്തിക്ക് അധീനമാണെങ്കിൽ ഉപേക്ഷയും നമ്മുടെ ശക്തിക്ക് അധീനമാണ്. 'ഇല്ല' എന്ന് നമുക്ക് പറയാൻ കഴിയുമ്പോൾ 'അതേ' എന്നും നമുക്ക് പറയാൻ കഴിയും.

ദൈവശാസ്ത്രന്മാരുടെ ദൈവശാസ്ത്രജ്ഞനായ വി. ആഗസ്തീനോസ് (എ.ഡി 354-430) പറയുന്നു : "കത്തോലിക്കാ സഭയിൽ പാപങ്ങൾക്ക് മാപ്പില്ലായിരുന്നെങ്കിൽ നിത്യജീവിതത്തിനും നിത്യവിമോചനത്തിനുമുള്ള  പ്രത്യാശ ഉണ്ടാകുമായിരുന്നില്ല.സഭയ്ക്ക് ഇത്ര വലിയ ദാനം നൽകിയ ദൈവത്തോട് നമുക്ക് നന്ദി പറയാം".

 വിശുദ്ധ ജോൺ വിയാനി ഇപ്രകാരം പറയുന്നു:  

പലരും പറയുന്നു,  "ഞാൻ അത്യധികം തിന്മ ചെയ്തു. പ്രിയ കർത്താവിന്  എന്നോട് ക്ഷമിക്കാൻ സാധിക്കുകയില്ല". അത് കടുത്ത ദൈവദൂഷണം ആണ്. കാരണം അത് ദൈവത്തിന്റെ കാരുണ്യത്തിന് അതിരു നിശ്ചയിക്കുന്നു. അതിന് അതിരൊന്നുമില്ല. അത് അനന്തമാണ്. നമ്മുടെ പ്രിയപ്പെട്ട കർത്താവിന്റെ കാരുണ്യത്തെ പറ്റി സംശയിക്കുകയെന്നതുപോലെ അവിടുത്തെ ദ്രോഹിക്കുന്ന മറ്റൊന്നുമില്ല.

സമാധാനം നമ്മോടുകൂടെ!

References:

1. യൂക്കാറ്റ് 319, 320

2. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം,  ഖണ്ഡിക # 1868,  1869.

Note : ഈ എഴുതിയതിൽ ഒന്നും തന്നെ എന്റെ വ്യക്തിപരമായ അറിവുകളോ തോന്നലുകളോ ദർശനങ്ങളോ അല്ല.. കത്തോലിക്കാ സഭയുടെ വിശ്വാസഭണ്ഡാഗാരത്തിൽ നിന്നും ഉള്ളവ മാത്രമേ ഇതിൽ ഉള്ളൂ.

Related Topic:

നമ്മുടെ “കുടുംബവൃക്ഷത്തെ സൗഖ്യപ്പെടുത്താമോ” എന്നിട്ട്, “പൂർവ്വീക പാപം” തുടച്ചു നീക്കാമോ?
 

ശാപങ്ങള്‍ എന്തെങ്കിലും ഫലം ഉളവാക്കുമോ?

Read more: https://jintochittilappilly.in/articles/6558.aspx




Article URL:







Quick Links

വിശുദ്ധലിഖിതങ്ങളുടെ വ്യാഖ്യാനവും തലമുറകളുടെ ശാപവും [കത്തോലിക്കാ വിശ്വാസവിചാരം]

വിശുദ്ധലിഖിതങ്ങളുടെ വ്യാഖ്യാനവും തലമുറകളുടെ ശാപവും [കത്തോലിക്കാ വിശ്വാസവിചാരം]         ആവിലായിലെ വിശുദ്ധ ത്രേസ്യ പറയുന്നത്. “ലോകത്തിലുള്ള സകല തിന്മയും വരുന്... Continue reading


മറ്റുള്ളവരുടെ പാപങ്ങൾക്ക് നമ്മൾ ഉത്തരവാദികളാണോ?

"നിത്യനിയമത്തിന് എതിരായ വാക്കോ പ്രവർത്തിയോ ആഗ്രഹമോ ആണ് പാപം". (വി. ആഗസ്തീനോസ്) അല്ല, മറ്റൊരു വ്യക്തിയെ പാപത്തിനായി വഴിതെറ്റിക്കുകയോ പ്രലോഭിപ്പിക്കുകയോ മറ്റൊരു വ്യക്തിയുടെ പാപത്തിൽ സഹകരിക്കുകയോ മറ്... Continue reading


"മാനവകുലത്തിന്റെ മുഴുവൻ ഏക രക്ഷകൻ - യേശു ക്രിസ്തു "

"സത്യത്തോടുള്ള ആദ്യ പ്രതികരണം സത്യത്തോട് തന്നെയുള്ള വെറുപ്പാണെന്ന് " ആദിമസഭയിലെ പണ്ഡിതനായ തെർത്തുല്യൻ പറയുന്നു. "മറ്റാരിലും രക്‌ഷയില്ല.ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌... Continue reading


പരിപൂർണമായ സ്നേഹം

ആദ്ധ്യാത്മികമായ സ്നേഹം എന്തെന്നു ഗ്രഹിക്കുവാനും അതു വിവരിക്കുവാനും ദൈവം എന്നെ സഹായിക്കട്ടെ. സ്നേഹം എപ്പോൾ തികച്ചും ആദ്ധ്യാത്മികമെന്നും എപ്പോൾ അതിൽ സുഖലോലുപതയുടെ കലർ പ്പുണ്ടായിരിക്കുമെന്നും അതേപ്പ... Continue reading