Home | Articles | 

jintochittilappilly.in
Posted On: 04/07/20 13:17
സെക്റ്റുകളും (Sects) പുതിയ മതപ്രസ്ഥാനങ്ങളും

 


മനുഷ്യരിന്നു വീണ്ടും ആധ്യാത്മികതയെ അന്വേഷിക്കുകയാണ്. മതത്തെ എന്നതിലേറെ വിവിധ രീതികളിലൂടെ അതിനെ അന്വേഷിക്കുകയാണ്. വിശുദ്ധ പൗലോസിന്റെ മഹത്തായ ചില വാദപ്രതിവാദങ്ങൾ നടന്ന
അരയോപ്പാഗുസിനെ ഓർമ്മിപ്പിക്കുന്ന (അപ്പ. 17:22-32) ഒരു സമൂഹത്തിൽ അതിനെ തേടുകയാണ്. ജീവിതത്തിന് അർത്ഥം നല്കുകകൂടി ചെയ്യുന്ന ആധ്യാത്മിക മാനത്തെ വീണ്ടും കണ്ടെത്തുക ആവശ്യമാണ്. വികാരപരവും സാമൂഹികവുമായ ബന്ധങ്ങളുടെ രൂപഘടനയെ വീണ്ടും നിർമ്മിക്കാനുള്ള അഗാധമായ ആഗ്രഹവുമുണ്ട്. ചിലരാജ്യങ്ങളിൽ ആഘടനയെ കുടുംബ ജീവിതത്തിന്റെ അസ്ഥിരത നശിപ്പിച്ചു കളഞ്ഞതാണല്ലോ. പ്രസ്തുത ആഗ്രഹം ക്രിസ്തുമതത്തിൽത്തന്നെയുള്ള നവോത്ഥാനഗ്രൂപ്പുകളിൽ പ്രകടമാണ്. കൃത്രിമമതരൂപങ്ങളിലും (Syncretism) അതു കാണാം. ആഗോളവത്ക്കരണ പ്രവണതയുടെ ഒരുഭാഗമാണല്ലോ കൃത്രിമമതവാദം. സവിശേഷ മതങ്ങൾക്ക് ഉപരിയായുള്ള ഐക്യത്തിനു വേണ്ടിയുള്ള ഒരന്വേഷണമാണത്.

ഇത്തരത്തിലുള്ള വിവിധ ഗ്രൂപ്പുകളെ വിവിധാർത്ഥദ്യോതകമായ “സെക്റ്റുകൾ” എന്ന ശീർഷകത്തിൽ ഉൾപ്പെടുത്താം. അവയിൽ ചിലത് ജ്ഞാനവാദപരമോ (gnostic) രഹസ്യവിദ്യാപരമോ (esoterie) ആയ പ്രചോദനത്തിൽ നിന്നുണ്ടായവയാണ്. ചിലത് ക്രൈസ്തവമെന്നു തോന്നിക്കുന്നവയാണ്. ചിലതാകട്ടെ ക്രിസ്തുവിനും സഭയ്ക്കും എതിരായിട്ടുള്ളവയാണ്. ഈ ഗ്രൂപ്പുകൾ തികച്ചും വിജയിക്കുന്നുണ്ട്. കാരണം, അവർ മോഹഭംഗമനുഭവിക്കുന്നവരോടാണു ബന്ധപ്പെടുന്നത്. സമകാലീനരിൽ അനേകം പേർക്ക് വളരെ എളുപ്പത്തിൽ ആ ഗ്രൂപ്പുകളിൽ സമ്പർക്കം പുലർത്താൻ കഴിയും. സ്വന്തമായി ആരങ്കിലുമുണ്ടെന്ന തോന്നൽ അത് ഉളവാക്കുകയും ചെയ്യും. അവർ അവയിൽ വാത്സല്യവും സാഹോദര്യവും കണ്ടു മുട്ടുന്നു. സംരക്ഷണം പോലുമുണ്ടെന്ന തോന്നലുണ്ടാകുകയും ചെയ്യുന്നു. മിക്കപ്പോഴും ലളിതമായ ഉത്തരങ്ങളിൽ നിന്നും വ്യക്തമെന്നു തോന്നിക്കുന്നവയും അതേസമയം മിഥ്യയുമായ പ്രശ്നപരിഹാരങ്ങളിൽ നിന്നുമാണ് ഈ തോന്നലുണ്ടാകുന്നത്. "വിജയത്തിൻ്റെ സുവിശേഷം" (the gospel of success) അതിന്റെ ഒരു ഉദാഹരണമാണ്. ഏറ്റവും സങ്കീർണ്ണമായ ചോദ്യങ്ങൾക്കു സെക്റ്റുകൾ നല്കുന്ന ഉത്തരങ്ങളായി അതുകാണപ്പെടുന്നു. പ്രായോഗികമായ ഒരു ദൈവശാസ്ത്രവും അതു നല്കുന്നതായി തോന്നും. സമൂഹത്തിന്റെ മോശമായ പെരുമാറ്റം സഹിച്ച വ്യക്തിത്വത്തെ അതു പുകഴ്ത്തുന്നു. ചില സംഭവങ്ങളിൽ ആളുകൾ മാനസികമായ മുറിവേറ്റവരാണ്. നഗരജീവിതത്തിൽ ഏറെ പ്രബലപ്പെട്ടിരിക്കുന്ന അജ്ഞേയതയിൽ പരിത്യജിക്കലോ തികഞ്ഞ ഒറ്റപ്പെടലോ അനുഭവിക്കുന്നവരാണ്. നഷ്ടപ്പെട്ട ഐക്യം തിരിച്ചുതരുന്ന - ശാരീരകമോ ആധ്യാത്മികമോ ആയ സൗഖ്യദാനത്തിന്റെ അനുഭവംപോലും തരുന്ന - ഒരു ആധ്യാത്മിക ദർശനത്തെ അവർ സന്നദ്ധതയോടെ സ്വീകരിക്കും.

സെക്റ്റുകൾ എന്ന പ്രശ്നത്തിന്റെ സങ്കീർണവും മാറ്റിമറിക്കുന്നതുമായ സ്വഭാവം ഇതു വ്യക്തമാക്കുന്നു. അത് അസ്തിത്വപരമായ ദുഃഖത്തെ മതങ്ങളുടെ സ്ഥാപനപരമായ മാനങ്ങൾ നടത്തുന്ന പരിത്യജിക്കലുമായി കൂട്ടിച്ചേർക്കുന്നു. അത് മതത്തിന്റെ വൈവിധ്യമുള്ള രൂപങ്ങളിലും പ്രകടനങ്ങളിലും പ്രകാശിതമാവുകയും ചെയ്യുന്നു.

എന്നിരുന്നാലും സെക്റ്റുകളുടെ പെരുപ്പം മതരാഹിത്യവത്കൃതമായ സംസ്കാരത്തിനെതിരേയുള്ള ഒരു പ്രതികരണംകൂടിയാണ്. പരമ്പരാഗതമതത്തെ വേരോടെ പിഴുതെറിഞ്ഞ സാമൂഹികവും സാംസ്കാരികവുമായ കോലാഹലങ്ങളുടെ ഒരനന്തരഫലവുമാണ്. സെക്റ്റുകളാൽ സ്വാധീനിക്കപ്പെടുകയോ അവയിൽ വീഴുകയെന്ന അപകടസാധ്യതയിലായിരിക്കുകയോ ചെയ്യുന്നവരിലേക്ക് ഇറങ്ങിച്ചെല്ലുകയെന്നതാണ് സഭ സ്വീകരിക്കേണ്ട ഒരു വെല്ലുവിളി. യേശുക്രിസ്തുവിലുള്ള രക്ഷയുടെ സന്ദേശം അവരിൽ എത്തിക്കാൻവേണ്ടി അങ്ങനെ ചെയ്യണം.

യഥാർത്ഥത്തിൽ, രണ്ടാം വത്തിക്കാൻ സൂനഹദോസ് കണ്ടെത്തിയ “മനുഷ്യചരിത്രത്തിലെ പുതിയ യുഗം” ഓരോ ഭൂഖണ്ഡത്തിലും ഉണ്ടാവുകയാണ്. സംസ്കാരത്തോടുള്ള പുതിയൊരു അജപാലനസമീപനം ഈ തിരിച്ചറിവുമൂലം ഉണ്ടാകേണ്ടിയിരിക്കുന്നു. “സംസ്കാരത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ” സ്ഥാപിക്കാൻ ജോൺപോൾ രണ്ടാമൻ പാപ്പയെ പ്രേരിപ്പിച്ച ആ ബോധ്യത്തിന്റെ ചൈതന്യത്തിൽ പുതിയ ഈ വെല്ലുവിളികളെ സ്വീകരിക്കാൻ കഴിയുന്നതായിരിക്കണം ആ സമീപനം. അദ്ദേഹം എഴുതി: “അങ്ങനെ സംസ്കാരത്തെ സംബന്ധിച്ച ശ്രദ്ധാപൂർവകവും ദീർഘവീക്ഷണമുള്ളതുമായ ഒരു അജപാലന പ്രവർത്തനം സഭയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. അതു സഭയുടെ താത്പര്യത്തിൽപെട്ടതാണ്. സജീവസംസ്കാരം എന്നു വിളിക്കപ്പെടുന്ന സംസ്കാരത്തെയും അതായത് ഒരു ജനതയുടെ സ്വഭാവത്തെ പടുത്തുയർത്തുന്ന തത്ത്വങ്ങളെയും മൂല്യങ്ങളെയും അജപാലപ്രവർത്തനം സുപ്രധാനമാണ് (Letter instituting the Pontifical Council for Culture, op. cit).

[ "സംസ്കാരവും അജപാലന സമീപനവും, നമ്പർ 24" - വത്തിക്കാനിലെ സാംസ്‌കാരിക കാര്യങ്ങൾക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ 1999 ൽ പുറപ്പെടുവിച്ചത്]



Article URL:







Quick Links

സെക്റ്റുകളും (Sects) പുതിയ മതപ്രസ്ഥാനങ്ങളും

മനുഷ്യരിന്നു വീണ്ടും ആധ്യാത്മികതയെ അന്വേഷിക്കുകയാണ്. മതത്തെ എന്നതിലേറെ വിവിധ രീതികളിലൂടെ അതിനെ അന്വേഷിക്കുകയാണ്. വിശുദ്ധ പൗലോസിന്റെ മഹത്തായ ചില വാദപ്രതിവാദങ്ങൾ നടന്ന അരയോ... Continue reading


*അനുരഞ്ജനകൂദാശ - ചില പൗരസ്ത്യ കാനോനകൾ* CCEO *(അറിവിന്റെ വെട്ടം)*

കാനോന 722 : *§1.* അനുരഞ്ജനകൂദാശയുടെ കാർമ്മികൻ വൈദികൻ മാത്രമാണ്. *§2.* നിയമസാധുതയെ സംബന്ധിച്ച് ഒരു രൂപതാമെത്രാൻ പ്രത്യേക സാഹചര്യത്തിൽ വ്യക്തമായി എതിർക്കുന്നില്ലാത്തപക്ഷം എല്ലാ മെത്രാന... Continue reading