Home | Articles | 

jintochittilappilly.in
Posted On: 16/07/20 19:39
കത്തോലിക്കാ വിശ്വാസത്തെ സഭയ്ക്കകത്തു നിന്നും ആക്രമിക്കാൻ ശ്രമിക്കുന്ന സഭാ ശത്രുക്കളുടെ തത്ത്വങ്ങൾ (principles)

 


കത്തോലിക്കാ വിശ്വാസത്തെ സഭയ്ക്കകത്തു നിന്നും ആക്രമിക്കാൻ ശ്രമിക്കുന്ന സഭാ ശത്രുക്കളുടെ തത്ത്വങ്ങൾ (principles) ചുവടെ ചേർക്കുന്നു.

1. നിസ്സംഗതവാദം (indifferentism)

2. ആപേക്ഷികതാവാദം (relativism)

3. ഐരെനിസിസം(Irenicism).

നിങ്ങള് ലോകത്തിന്റേതായിരുന്നുവെങ്കില് ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്, നിങ്ങള് ലോകത്തിന്റേതല്ലാത്തതുകൊണ്ട്‌, ഞാന് നിങ്ങളെ ലോകത്തില്നിന്നു തെരഞ്ഞെടുത്തതുകൊണ്ട്‌, ലോകം നിങ്ങളെ ദ്വേഷിക്കുന്നു.(യോഹന്നാന് 15 : 19)

പ്രിയ കത്തോലിക്കാ സഹോദരങ്ങളെ, നിങ്ങൾ കേൾക്കുന്ന (സഭയ്ക്കകത്തെ)വിശ്വാസപ്രഘോഷണത്തിൽ ഇത്തരം തത്ത്വങ്ങളുടെ അംശങ്ങളുണ്ടെങ്കിൽ അവിടം വിട്ടുപോകുന്നതായിരിക്കും നന്ന്. ഇന്ന് ഇതിന്റെ പല വാക്താക്കളും നമ്മുടെ ഇടയിൽ തന്നെയുണ്ട്. ഒരു സാധാരണ വിശ്വാസിക്ക് മനസിലാകുന്ന വിധത്തിൽ പറയുകയാണെങ്കിൽ,ഇക്കൂട്ടരുടെ പ്രഘോഷണങ്ങളുടെ അന്തഃസത്ത ഇതായിരിക്കും - "യേശുക്രിസ്തു ഏകരക്ഷകൻ; കത്തോലിക്കാസഭയാണ് ഏകസത്യസഭ എന്നീ അടിസ്ഥാനവിശ്വാസങ്ങളെ മങ്ങലേൽപ്പിക്കുക" ; അത് വഴി യേശുക്രിസ്തുവിന്റെ രക്ഷാകരരഹസ്യത്തിന്റെയും ഏക സത്യസഭയുടെയും അനന്യത (uniqueness) തകർക്കുന്നതിൽ അവർ വിജയിക്കും. വിശ്വാസികളിൽ ആശയക്കുഴപ്പവും (confusion) ഉളവാകും.

തുടർന്ന് സഭയുടെ പ്രബോധനം വായിക്കുക,

"ഒരു മതം മറ്റേതൊരുമതത്തേയും പോലെ നല്ലതാണെന്നു വാദിച്ച് മതാത്മക സത്യങ്ങളെ വെറും വ്യക്തിഗതമായിട്ടുള്ള കാഴ്ച്ചപാടായിട്ട് തരംതാഴ്ത്താനുള്ള പ്രവണത – ആപേക്ഷികതാവാദവുമായി (relativism) ബന്ധപ്പെട്ടിരിക്കുന്നു. ഇതു നിസ്സംഗതവാദത്തിന്റെ (indifferentism) ഒരു പ്രതിഫലനമാണ്. പോൾ ആറാമന് മാര്പ്പാപ്പാ പ്രബോധിപ്പിക്കുന്നത് ഇപ്രകാരമാണ്: “നമ്മുടെ അപ്പസ്തോലിക പ്രവർത്തനം സിദ്ധാന്തത്തിലും (theory) പ്രയോഗികതയിലും (practice) ക്രിസ്തീയവിശ്വാസ പ്രഖ്യാപനത്തെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്ന തത്ത്വങ്ങളെ സംബന്ധിച്ച്‌ അവ്യക്തമായ വിട്ടുവീഴ്ച്ചകള് സൃഷ്ടിക്കുന്നതാകരുത്".(Pope Paul VI teaches: “Our apostolate must not make vague compromises concerning the principles which regulate and govern the profession of Christian faith both in theory and in practice.”) - [സത്യത്തിലും സ്നേഹത്തിലുമുള്ള സംവാദം -മതാന്തര സംവാദങ്ങൾക്കുള്ള അജപാലന നിർദ്ദേശങ്ങൾ, നമ്പർ #46, വത്തിക്കാൻ]

"ആപേക്ഷികതാവാദവും (relativism) പ്രത്യേകമായി വിവിധമതങ്ങളിലെ വിശ്വാസതത്വങ്ങളെയും ആചാരങ്ങളെയും കൂട്ടിച്ചേര്ത്തുകൊണ്ടു രൂപീകൃതമാകുന്ന സിൻക്രേറ്റിസത്തിലേക്ക് (syncretism) നയിക്കാം".
[സത്യത്തിലും സ്നേഹത്തിലുമുള്ള സംവാദം -മതാന്തര സംവാദങ്ങൾക്കുള്ള അജപാലന നിർദ്ദേശങ്ങൾ, നമ്പർ #47, വത്തിക്കാൻ]

*സിൻക്രെറ്റിസം - സർവമതങ്ങളിലെയും വിശിഷ്ട്ടംശങ്ങൾ ചേർത്ത് ഒരു മതതത്ത്വസംഹിത നിർമിക്കൽ

"എന്തു വിലകൊടുത്തും (മതവിശ്വാസങ്ങളുടെ) വ്യത്യാസങ്ങൾ ഇല്ലാതാക്കി അതിലൂടെ സമാധാനം ഉണ്ടാക്കുവാനുള്ള അതിരുകടന്ന ശ്രമമാണ് ഐരെനിസിസം(Irenicism). ആത്യന്തികമായി ഇന്നു നമ്മള് പ്രഘോഷിക്കാൻ ആഗ്രഹിക്കുന്ന ദൈവവചനത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും ശക്തിയെക്കുറിച്ചുമുള്ള സംശയമല്ലാതെ യതൊന്നുമല്ല ഈ സിദ്ധാന്തം".[സത്യത്തിലും സ്നേഹത്തിലുമുള്ള സംവാദം -മതാന്തര സംവാദങ്ങൾക്കുള്ള അജപാലന നിർദ്ദേശങ്ങൾ, നമ്പർ #48 , വത്തിക്കാൻ]

"രക്ഷകനായ യേശുക്രിസ്തുവിന്റെ വരവോടെ, അവിടുന്നു സ്ഥാപിച്ച സഭ മനുഷ്യവംശം മുഴുവന്റെയും രക്ഷയ്ക്കുള്ള ഉപകരണമായിരിക്കണമെന്ന് ദൈവം നിശ്ചയിച്ചു (cf. അപ്പ 17:30 -31). ലോകത്തിലെ മതങ്ങളോടു സഭയ്ക്കുള്ള ആത്മാർത്ഥമായ ആദരവിനെ, ഈ വിശ്വാസ സത്യം ലഘൂകരിക്കുന്നില്ല. അതേസമയം അത് നിസ്സംഗതാവാദത്തെ (indifferentism) മൗലികമായരീതിയിൽ തള്ളിക്കളയുകയും ചെയ്യുന്നു. "ഒരു മതം മറ്റ് ഏതു മതത്തെയും പോലെ നല്ലതാണ്" എന്ന വിശ്വാസത്തിലേക്കു നയിക്കുന്ന മതപരമായ ഒരു ആപേക്ഷികതാവാദം (relativism) ഈ നിസ്സംഗതാവാദത്തിന്റെ സവിശേഷതയായിട്ടുണ്ട്.... സഭയിലായിരിക്കുകയും, രക്ഷയുടെ പൂർണ്ണമാർഗ്ഗമുണ്ടായിരിക്കുകയും ചെയ്യുന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ, വസ്തുനിഷ്ഠമായി പറഞ്ഞാൽ, മറ്റു മതങ്ങളുടെ അനുയായികൾ ഏറെ അപര്യാപ്തതയുള്ള സാഹചര്യത്തിലാണ്. എന്നിരുന്നാലും, തങ്ങളുടെ ഉന്നതമായ ഈ അവസ്ഥയുടെ കാരണം തങ്ങളുടെ യോഗ്യതയല്ല പിന്നെയോ ക്രിസ്തുവിന്റെ യോഗ്യതകളാണ് എന്ന പരമാർത്ഥം സഭയുടെ മക്കൾ ഓർമ്മിച്ചിരിക്കണം. ഈ അനുഗ്രഹത്തോട് വിചാരത്താലും വചനത്താലും പ്രവർത്തിയാലും സഹകരിക്കാത്തവർ രക്ഷ പ്രാപിക്കുകയില്ല. മാത്രമല്ല അവർ കഠിനമായ വിധിക്കു പാത്രമാവുകയും ചെയ്യും"[ കത്തോലിക്കാസഭയുടെ വിശ്വാസസത്യ തിരുസംഘത്തിൻറെ പ്രമാണരേഖ "കർത്താവായ യേശു",നമ്പർ 22]

ഞങ്ങളുടെ അധ്വാനഫലം നിങ്ങള് നഷ്‌ടമാക്കാതെ അതു പൂര്ണമായിനേടാന് ശ്രദ്‌ധിക്കുവിന്.ക്രിസ്‌തുവിന്റെ പ്രബോധനത്തില് നിലനില്ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്റെ പ്രബോധനത്തില് നിലനില്ക്കുന്നവനു പിതാവും പുത്രനും ഉണ്ട്‌.പ്രസ്‌തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്, അവനെ നിങ്ങള് വീട്ടില് സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്‌.എന്തെന്നാല്, അവനെ അഭിവാദനം ചെയ്യുന്നവന് അവന്റെ ദുഷ്‌പ്രവൃത്തികളില് പങ്കുചേരുകയാണ്‌. (2 യോഹന്നാന് 1 : 8-11)

സമാധാനം നമ്മോടുകൂടെ !



Article URL:







Quick Links

കത്തോലിക്കാ വിശ്വാസത്തെ സഭയ്ക്കകത്തു നിന്നും ആക്രമിക്കാൻ ശ്രമിക്കുന്ന സഭാ ശത്രുക്കളുടെ തത്ത്വങ്ങൾ (principles)

കത്തോലിക്കാ വിശ്വാസത്തെ സഭയ്ക്കകത്തു നിന്നും ആക്രമിക്കാൻ ശ്രമിക്കുന്ന സഭാ ശത്രുക്കളുടെ തത്ത്വങ്ങൾ (principles) ചുവടെ ചേർക്കുന്നു. 1. നിസ്സംഗതവാദം (indiffe... Continue reading


ദൈവത്തെക്കുറിച്ചുള്ള കത്തോലിക്കരുടെയും മുസ്ലിംകളുടെയും വിശ്വാസം ഒന്നല്ല, കത്തോലിക്കർക്ക് മുസ്ലിംകളുമായി ചേർന്ന് പൊതുവായ ഒരു ആരാധനയുമില്ല.

മുസ്ലിം സഹോദരങ്ങൾ വിശ്വസിക്കുന്ന "ഏക ദൈവവും (അള്ളാഹു)" ക്രൈസ്തവർ വിശ്വസിച്ചു ഏറ്റുപറയുന്ന "ഏക ദൈവവും  (പരിശുദ്ധ ത്രീത്വം - പിതാവ് പുത്രൻ പരിശുദ്ധാത്മാവ്)" ഒന്നല്ല. ക്രൈസ്തവ വിശ്വാസപ്രകാ... Continue reading


സഭയുടെ ദൈവീകമാനം (Divine element) മാനുഷീകമാനം (Human element) പിന്നെ സഭാസ്നേഹവും - വിശ്വാസവിചാരം

(5 min read) ആനുകാലിക സാഹചര്യത്തിൽ കേരളം മുഴുവൻ പ്രചരിച്ച ഒരു തത്ത്വം ഇപ്രകാരമാണ് - "അപ്പൻ എത്ര മാരകമായ തെറ്റ് ചെയ്‌താലും അത് മറച്ചുവയ്ക്കുക മക്കളുടെ കടമയാണ്". അതായത്,  സഭാധികാരികൾ എത്ര ... Continue reading