Home | Articles | 

jintochittilappilly.in
Posted On: 08/08/20 23:35
സാഹോദര്യ നിർവിശേഷമായ തെറ്റുതിരുത്തൽ [FRATERNAL CORRECTION]

 


ചോദ്യം [Question]:- ഒരുവൻ തന്റെ സഭാമേലധികാരികളെ [Prelate] തിരുത്താൻ ബാദ്ധ്യസ്ഥനാണോ?

ചോദ്യത്തിനുള്ള എതിർവാദം [Objection to Question] :
                                                                                                   ഗലാത്തിയർക്കെഴുതിയ ലേഖനം 2:11 ൽ പറയുന്നു, " എന്നാല്‍, കേപ്പാ അന്ത്യോക്യായില്‍ വന്നപ്പോള്‍ അവനില്‍ കുറ്റം കണ്ടതുകൊണ്ട്‌, ഞാന്‍ അവനെ മുഖത്തുനോക്കി എതിര്‍ത്തു." - (തുല്യനെന്ന പോലെ note in P.O.C. Bible ) ആയതിനാൽ അധികാരത്തിൻ കീഴിലുള്ളവരാരും തന്റെ സഭാമേലധികാരിക്ക് തുല്യനല്ലാത്തതിനാൽ അവർ മേലധികാരികളെ തിരുത്തേണ്ടതില്ല.

ഈ എതിർവാദത്തിന് വി.തോമസ് അക്വിനാസ് നൽകുന്ന മറുപടി [Reply to Objection by St.Thomas Aquinas]:
 

                                              പരസ്യമായി ഒരാളെ എതിർത്തു നിൽക്കുക എന്നത് സഹോദര്യപരമായ തെറ്റുതിരുത്തൽ രീതിയെ അതിലംഘിക്കുന്നു എന്നതിനാൽ സാധാരണ ഗതിയിൽ വി. പൗലോസ് അപ്രകാരം ചെയ്‌തിരിക്കില്ല. എന്നാൽ വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ തുല്യരെന്ന നിലയിൽ അപ്രകാരം പ്രവർത്തിക്കാം.

തുല്യരല്ലാത്തവർ രഹസ്യമായും ബഹുമാനപുരസ്സരവും തെറ്റുതിരുത്തൽ നടത്താം. ആയതിനാൽ തന്നെയാണ് വി. പൗലോസ് അപ്പസ്തോലൻ കൊളോസോസ്സുകാർക്കെഴുതിയ ലേഖനത്തിൽ അവരുടെ ഉന്നതാധികാരിയെ ഉപദേശിക്കാൻ ആവശ്യപ്പെടുന്നത്. "കര്‍ത്താവില്‍ സ്വീകരിച്ചിരിക്കുന്ന ശുശ്രൂഷ നിര്‍വഹിക്കാന്‍ പരിശ്രമിക്കുക എന്ന്‌ ആര്‍ക്കിപ്പൂസിനോടു പറയുക".(കൊളോസോസ്‌ 4 : 17) "നീയാകട്ടെ, എല്ലാക്കാര്യങ്ങളിലും സമചിത്തത പാലിക്കുക; കഷ്ടതകള്‍ സഹിക്കുകയും സുവിശേഷകന്റെ ജോലി ചെയ്യുകയും നിന്റെ ശുശ്രൂഷ നിര്‍വ്വഹിക്കുകയും ചെയ്യുക".(2 തിമോത്തേയോസ്‌ 4 : 5) ഇപ്പറഞ്ഞ കാര്യങ്ങൾ ഒക്കെയും പാലിക്കേണ്ടതാണ്.
 
എങ്കിൽ തന്നെയും, വിശ്വാസം അപകടത്തിലാകുന്ന അവസ്ഥയിൽ [if the faith were endangered] അധികാരത്തിനു വിധേയരായിരിക്കുന്നവർ  വേണ്ടി വന്നാൽ തങ്ങളുടെ  അധികാരിയെ പോലും പരസ്യമായി വിമർശിക്കേണ്ടതുണ്ട് [ought to rebuke his prelate even publicly]. ഇക്കാരണത്താൽ തന്നെയാണ് വിശുദ്ധ പത്രോസിന്റെ കീഴിലായിരുന്ന വിശുദ്ധ പൗലോസ് വിശ്വാസം വലിയ അപകടത്തിലാകും എന്ന അവസരത്തിൽ വിശുദ്ധ പത്രോസിനെ പരസ്യം ആയി തന്നെ വിമർശിച്ചത് [rebuked him in public].ഇത് സംബന്ധിച്ച് വിശുദ്ധ അഗസ്റ്റിൻ ഗലാത്തിയ 2:11  നെ കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു: "ഏതു സമയത്തു പോലും സഭയുടെ   മേലധികാരികൾക്ക്  തെറ്റ് പറ്റാം  എന്നും  ആ  സമയത്തു തങ്ങളുടെ  കീഴിലുള്ളവരുടെ  അടുത്ത്  നിന്ന് തിരുത്തൽ സ്വീകരിക്കാൻ മടിക്കേണ്ടതില്ലെന്നും ഉള്ളതിന്റെ  മാതൃക  ആണ് വിശുദ്ധ പത്രോസ് എല്ലാ അധികാരികൾക്കും നൽകുന്നത്" ["Peter gave an example to superiors'].

തെറ്റുചെയ്യുന്ന ഒരു വ്യക്തിയെ തിരുത്തുക എന്നത് ആത്മീയമായ ഒരു ധർമ്മപ്രവർത്തിയാണ്.അത് ഒരു കരുണയുടെ പ്രവർത്തിയുമാണ്. ആയതിനാൽത്തന്നെ സഹോദരരുടെ തെറ്റുതിരുത്തുന്നത് ഒരു ഉപവിപ്രവർത്തിയാണ്. ആയതിനാൽ സഭയിൽ ഉന്നതരുടെ തെറ്റുകൾപോലും തിരുത്തപ്പെടേണ്ടതുണ്ട്.....ഏതു നന്മപ്രവർത്തിയും അതിന്റെ സാഹചര്യത്തിന് അനുസരിച്ച് വിവേകത്തോടും  മിതത്വത്തോടും ചെയ്യണം എന്നതിനാൽ, അധികാരത്തിനുകീഴിലുള്ളവർ തങ്ങളുടെ സഭാമേലധികാരികളെ (നേതാക്കന്മാരെ)തിരുത്തേണ്ടതായി വരുന്നു എങ്കിൽ അത് ഉചിതമായരീതിയിൽത്തന്നെ ചെയ്യണം. ഒരിക്കലും വിവേകരഹിതമായോ പരുക്കനായോ തിരുത്താതെ സാമ്യതയോടെയും ബഹുമാനത്തോടെയും തിരുത്തുക. എന്നാൽ നമ്മൾ എല്ലാവരും തന്നെ ഓർക്കേണ്ട ഒരു കാര്യമുണ്ട്. തന്റെ ഉന്നതാധികാരികളെ ഉപവിയേപ്രതി തിരുത്തേണ്ടിവരുന്ന ഒരുവൻ ഒരിക്കലും സ്വന്തമായി മേന്മഭവിക്കാതിരിക്കട്ടെ, വിശുദ്ധ അഗസ്തിനോസ് തന്റെ നിയമത്തിൽ പറഞ്ഞിരിക്കുന്നതു പോലെ "ഉന്നത സ്ഥാനം വഹിക്കുന്നവർ അതിനാൽത്തന്നെ വളരെ വലിയ അപകടാവസ്ഥയിലാണ് എന്ന ബോദ്ധ്യത്തോടെ അവരെ സഹായിക്കുന്ന ഒരുവൻ എന്ന നിലയിൽ വേണം ഈ തെറ്റ് തിരുത്തൽ നിർവഹിക്കാൻ".

- വിശുദ്ധ തോമസ് അക്വിനാസ് Summa Theologiae (ii - ii, Question 33, article 4)

*PRELATE - (The original prelates are the bishops as possessors of jurisdiction over the members of the Church based on Divine institution)

Translated by a Catholic Priest.




Article URL:







Quick Links

സാഹോദര്യ നിർവിശേഷമായ തെറ്റുതിരുത്തൽ [FRATERNAL CORRECTION]

ചോദ്യം [Question]:- ഒരുവൻ തന്റെ സഭാമേലധികാരികളെ [Prelate] തിരുത്താൻ ബാദ്ധ്യസ്ഥനാണോ? ചോദ്യത്തിനുള്ള എതിർവാദം [Objection to Question] :          ... Continue reading


വത്തിക്കാനിൽ നടന്ന പച്ചമാമ വണക്കത്തെ തള്ളിപ്പറയുന്നത് സഭാത്മക നിലപാടല്ലേ? (മറുപടി നൽകുന്നു ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ)

"യഥാർത്ഥത്തിൽ ഒന്നാം വത്തിക്കാൻ കൗൺസിൽ മാർപാപ്പയെ ഒരു നിരപേക്ഷ പരമാധികാരിയായി നിർവ്വചിച്ചിട്ടില്ല;മറിച്ച് ,വെളിപ്പെടുത്തപ്പെട്ട വചനത്തോടുള്ള അനുസരണം ഉറപ്പുവരുത്തുന്നയാൾ ആയിട്ടാണ് അവതരിപ്പിച്ചി... Continue reading


Bishop Athanasius Schneider responses to some questions regarding “Second Vatican council appraisal, Universalism and Pachamama veneration”

The true meaning and the limits of the Magisterium of the Church (Pope, Ecumenical Council) and a possible correction of some affirmations of the Second Vatican Council   Question (1) : S... Continue reading