Home | Articles | 

jintochittilappilly.in
Posted On: 09/08/20 00:12
ഭക്തിസാധനങ്ങളിലും (sensible objects) തീർത്ഥസ്ഥലങ്ങളിലും (places of devotion) നിന്നു സിദ്ധിക്കുന്ന സംതൃപ്തിക്ക് വിധേയമാകുക നിമിത്തം ഉളവാകുന്ന ചില ദോഷങ്ങൾ:

 

ഭക്തിസാധനങ്ങളുടെ ഉപയോഗത്തിൽ നിന്നുളവാകുന്ന ഐന്ദ്രിയ സുഖത്തോടുള്ള പ്രതിപത്തി നിമിത്തം ഭക്താത്മാക്കൾക്ക്‌ ആന്തരികവും ബാഹ്യവുമായ നിരവധി ദോഷങ്ങൾ നേരിടാറുണ്ട്. ആദ്ധ്യാത്മികമായ ഏകാഗ്രത ഒരിക്കലും കൈവരികയില്ലെന്നതാണ് ആന്തരികമായ ദോഷം. അതിനാണെങ്കിൽ സജീവദൈവാലയമാകുന്ന അനുചിന്തനത്തിൽ പ്രവേശിച്ചും നലം തികഞ്ഞ സുകൃതങ്ങൾ അഭ്യസിച്ചുംകൊണ്ട്‌ ഐന്ദ്രിയസുഖങ്ങളെയെല്ലാം അതിശയിപ്പിക്കുകയും വിസ്മരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണല്ലോ. എല്ലാ സ്ഥലത്തും പ്രാർത്ഥിക്കാൻ കഴിവില്ലാതെ വരുന്നതാണ് ബാഹ്യമായ ദോഷം.  അങ്ങനെ, തങ്ങളുടെ പ്രതിപത്തിക്കിണങ്ങാത്ത സ്ഥലങ്ങളിൽ പ്രാർത്ഥിക്കുകയില്ലെന്നു വരുമ്പോൾ, 'എന്റെ ആശാന്റെ എഴുത്ത് മാത്രമേ എനിക്ക് അറിയൂ' എന്ന് ചിലർ പറയാറുള്ളതു പോലെ, അനസ്യൂതമായ പ്രാർത്ഥനയുടെ കടമ തന്നെയും പലപ്പോഴും ലംഘിച്ചെന്ന് വരാം.

 കൂടാതെയും ഇത്തരം പ്രതിപത്തി ദയനീയമായ അനവസ്ഥിതിയായിരിക്കും (inconsistency) അവരിൽ ഉളവാക്കുക. ചിലർ ഒരു സ്ഥലത്തും ഉറയ്ക്കുകയില്ല; അവരിൽ പലർക്കും നിർദ്ദിഷ്ടമായ പരിപാടിയൊന്നും കാണുകയുമില്ല. ഇന്ന് അവർ ഒരിടത്താണെങ്കിൽ നാളെ മറ്റൊരിടത്തായിരിക്കും.  പർണശാലകൾ (hermitage) തന്നെയും അവർ മാറി മാറി പരീക്ഷിച്ചു നോക്കും; പ്രാർത്ഥനസ്ഥലത്തിന്റെ (oratory) അലങ്കാരങ്ങളും പലവിധത്തിൽ മാറ്റി നോക്കും.

 ജീവിതാവസ്ഥകളും ദിനചര്യകളും മാറിമാറി ആയുസ്സിന്റെ നല്ലൊരു ഭാഗം ചെലവാക്കുന്നവർ കുറവല്ല. ഭക്താഭ്യാസങ്ങളിൽ അവർ പ്രദർശിപ്പിക്കാറുള്ള തുഷ്ടിയും തീഷ്ണതയുമെല്ലാം കേവലം ഐന്ദ്രിയം മാത്രമായിരിക്കും. അസുഖങ്ങളിലും അസൗകര്യങ്ങളിലും നിന്നുളവാകുന്ന ക്ലേശങ്ങൾക്കു വിധേയരായി കൊണ്ടും സ്വാഭീഷ്ടത്തെ ത്യജിച്ചുകൊണ്ടും അനുചിന്തനം അഭ്യസിക്കുവാൻ അവർ ഒരിക്കലും ശ്രമിക്കുകയില്ല; തന്നിമിത്തം, തങ്ങളുടെ അഭിരുചിക്കിണങ്ങുന്നതെന്നു തോന്നുന്ന ഏതെങ്കിലും ഭക്തിസ്ഥാനം, അഥവാ ജീവിതാവസ്ഥ അല്ലെങ്കിൽ പരിപാടി കണ്ടാലുടൻ, നിൽക്കുന്ന സ്ഥാനം ഉപേക്ഷിച്ചിട്ട് അവർ അങ്ങോട്ട് വരികയായി; അത്തരത്തിലുള്ള പരക്കംപാച്ചിലിന്റെയെല്ലാം പ്രേരണ ഐന്ദ്രിയസുഖമായതിനാൽ ഏറെതാമസിയാതെ അവർ അടുത്ത മാറ്റം നോക്കിക്കൊണ്ടിരിക്കും. ഐന്ദ്രിയസുഖം അനവസ്ഥിതമാണ് (for sensible pleasure is not constant), അതിന് ഒരിക്കലും സ്ഥിരതയില്ല.

(വി യോഹന്നാൻ ക്രൂസ്,  മിസ്റ്റിക് ഓഫ് മിസ്റ്റിക്സ്, മൗതിക വേദപാരംഗതൻ ; കൃതി - കർമ്മലമലയേറ്റം, പുസ്തകം മൂന്ന്, അദ്ധ്യായം 41)




Article URL:







Quick Links

ഭക്തിസാധനങ്ങളിലും (sensible objects) തീർത്ഥസ്ഥലങ്ങളിലും (places of devotion) നിന്നു സിദ്ധിക്കുന്ന സംതൃപ്തിക്ക് വിധേയമാകുക നിമിത്തം ഉളവാകുന്ന ചില ദോഷങ്ങൾ:

ഭക്തിസാധനങ്ങളുടെ ഉപയോഗത്തിൽ നിന്നുളവാകുന്ന ഐന്ദ്രിയ സുഖത്തോടുള്ള പ്രതിപത്തി നിമിത്തം ഭക്താത്മാക്കൾക്ക്‌ ആന്തരികവും ബാഹ്യവുമായ നിരവധി ദോഷങ്ങൾ നേരിടാറുണ്ട്. ആദ്ധ്യാത്മികമായ ഏകാഗ്രത ഒരിക്കലും കൈവര... Continue reading