Home | Articles | 

jintochittilappilly.in
Posted On: 09/08/20 01:46
പാൻ തീയിസം [Pantheism]

 



സർവവും ദൈവമാകുന്നു എന്നും പ്രപഞ്ചം ദൈവമാകുന്നു എന്നും പ്രപഞ്ചപരിണാമം ദൈവപരിണാമമാണെന്നും വിശ്വസിക്കുന്നത് - പാൻ തീയിസം / വിശ്വദേവതാവാദം [സി സി സി 285]

ഭൂമിമാതാവല്ല തിന്മ അനുവദിക്കുന്നത്.. ഭൂമി കേവലം ഒരു സൃഷ്ടി മാത്രം..

[സി സി സി 324] :ഭൗതികതിന്മ മാത്രമല്ല, ധാർമ്മിക തിന്മപോലും ദൈവം അനുവദിക്കുന്നുവെന്ന വസ്തുത ഒരു ദിവ്യരഹസ്യമാണ്.

മഹാമാരികൾ - ഭൗതിക തിന്മയിൽ പെടുന്നതാണ്.. ദൈവം അനുവദിക്കാതെ [Permissive will] ഒന്നും തന്നെ സംഭവിക്കുകയില്ല.

ഭൂമി / പ്രകൃതി മാതാവല്ല പാപം പൊറുക്കുന്നത്..

ദൈവമാണ് പാപം പൊറുക്കുന്നത്..

പ്രകൃതി/ഭൂമി പരിരക്ഷിക്കാനുള്ളതാണ്..

[ ഇങ്ങനെ വായിക്കാനിടയായി :"ദൈവം എല്ലായ്പ്പോഴും മനുഷ്യനോട് ക്ഷമിക്കും മനുഷ്യൻ വല്ലപ്പോഴും പരസ്പരം ക്ഷമിക്കും എന്നാൽ പ്രകൃതി ഒരിയ്ക്കലും ആരോടും ക്ഷമിക്കില്ല"...] വിശ്വാസമായി ബന്ധപ്പെടുത്തി സംസാരിക്കുമ്പോൾ "പ്രകൃതി / ഭൂമി നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയില്ല" എന്ന് പറയുന്നതു കത്തോലിക്കാ വിശ്വാസത്തിന് വിരുദ്ധമാണ്..

മനുഷ്യനാണ് സൃഷ്ടി കർമത്തിന്റെ മകുടം. മനുഷ്യ സൃഷ്ടിയെ ഇതര സൃഷ്ട വസ്തുക്കളുടെ സൃഷ്ടിയിൽ നിന്നും വ്യക്തമായി വേർതിരിച്ചു കാണിച്ചു കൊണ്ട് ദൈവനിവേശിത വിവരണം ഈ സത്യം വിശദമാക്കുന്നു.. ലോകസൃഷ്ടികളിൽ മനുഷ്യനെ മാത്രം ആണ് ദൈവം അവനു വേണ്ടി തന്നെ സൃഷ്ടിച്ചത്.. [സി സി സി 342,343,356 കാണുക]

മനുഷ്യൻ മറ്റു സൃഷ്ടവസ്തുകളെക്കാൾ ഉന്നതനാണ്.. ഭൂമി മാതാവിന്റെ "പാപം പൊറുക്കൽ" കത്തോലിക്കാ വിശ്വാസപരമായി ആവശ്യം ഇല്ല.. വിശ്വാസപരമായി, ഭൂമി മാതാവ് [പച്ചമാമ] എന്ന പദം കത്തോലിക്കാ വിശ്വാസവുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നാണ്..

ഒരുവന് ലോകം മുഴുവന് നേടിയാലും സ്വന്തം ആത്‌മാവിനെ നഷ്‌ടപ്പെടുത്തിയാല് അവന്‌ എന്തു പ്രയോജനം? ഒരുവന് സ്വന്തം ആത്‌മാവിനുപകരമായി എന്തു കൊടുക്കും?  [മത്തായി 16 : 26]

ആടിനെക്കാള് എത്രയേറെ വിലപ്പെട്ടവനാണു മനുഷ്യന്! [മത്തായി 12 : 12]

അഞ്ചു കുരുവികള് രണ്ടു നാണയത്തുട്ടിനു വില്ക്കപ്പെടുന്നില്ലേ? അവയില് ഒന്നുപോലും ദൈവസന്നിധിയില് വിസ്‌മരിക്കപ്പെടുന്നില്ല.നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു. ഭയപ്പെടേണ്ടാ, നിങ്ങള് അനേകം കുരുവികളെക്കാള് വിലയുള്ളവരാണ്‌. [ലൂക്കാ 12 : 6-7]

നമ്മില് നിക്‌ഷേപിച്ചിരിക്കുന്ന ആത്‌മാവിനെ ദൈവം അസൂയയോടെ അഭിലഷിക്കുന്നു എന്നതിരുവെഴുത്തു വൃഥാ ആണെന്നു നിങ്ങള് വിചാരിക്കുന്നുവോ? [യാക്കോബ്‌ 4 : 5]



Article URL:







Quick Links

പാൻ തീയിസം [Pantheism]

സർവവും ദൈവമാകുന്നു എന്നും പ്രപഞ്ചം ദൈവമാകുന്നു എന്നും പ്രപഞ്ചപരിണാമം ദൈവപരിണാമമാണെന്നും വിശ്വസിക്കുന്നത് - പാൻ തീയിസം / വിശ്വദേവതാവാദം [സി സി സി 285] ... Continue reading