Home | Articles | 

jintochittilappilly.in
Posted On: 09/08/20 01:51
ഉടമസ്ഥൻ,ആടുകൾ,ഇടയന്മാർ,തൊഴുത്ത് - വിശ്വാസ ചിന്ത

 

 

ഒരു ഉടമസ്ഥൻ തന്റെ  ആടുകളെ തന്റെ ഇടയന്മാർക്കു ഭരമേല്പിച്ചിരിക്കുന്നു; സകല ആടുകൾക്കും വേണ്ടി  ഒരേ ഒരു തൊഴുത്തും ; ആ  തൊഴുത്തിന് കാവലായും  ഇടയന്മാരെ ഉടമസ്ഥൻ നിയോഗിച്ചു.  ഈ തൊഴുത്ത് സ്ഥാപിച്ചവനും  അതിന്റെ  ഉടയവനും ഒരേ ഉടമസ്ഥൻ തന്നെ. ഇടയന്മാർ ആടുകളെ മേയ്ക്കുകയും അവയെ പരിപാലിക്കുകയും അവയെ ഒരേ തൊഴുത്തിൽ ഒന്നിച്ചു കൂട്ടുകയും വേണം; കാരണം ഇടയന്മാരും ആടുകളും തൊഴുത്തും ഈ ഉടമസ്ഥന് സ്വന്തം. ഉടമസ്ഥന്റെ ഉടമസ്ഥതയിലല്ലാത്ത തൊഴുത്തിലേക്കു ആടുകളെ കൂട്ടികൊണ്ട് പോകാൻ ഇടയന്മാർക്കു അധികാരമില്ല .ഉടമസ്ഥന്റെ ഉടമസ്ഥതയിലുള്ള  ചില ആടുകളെയും കൊണ്ട് സ്വയമായി ഒരു തൊഴുത്തും സ്ഥാപിക്കാനോ ഇടയന്മാർക്ക് അധികാരമില്ലതാനും. ഇടയനും ആടുകളും ഉടമസ്ഥന്റെ അധികാരത്തിൻ കീഴിലാണ് . കൂട്ടം തെറ്റുന്ന ആടുകളും വഴിതെറ്റി നടക്കുന്ന ആടുകളും ചെന്നായ്ക്കൾക്ക് ഇരയായി തീരും. ഉടമസ്ഥനെ ധിക്കരിച്ചു ആടുകളെയും മോഷ്ട്ടിച്ചു നടക്കുന്ന ഇടയന്മാരും നീതിപീഠത്തിന്  മുമ്പിൽ നിൽക്കേണ്ടി വരും. ആടുകളെ വഴിതെറ്റിക്കുന്ന ഇടയന്മാരും ഇടയനെ വിട്ടു പിരിഞ്ഞു ധിക്കാരികളായ ആടുകളും നാശമടയുമെന്ന് ചുരുക്കം.  

ഇടയന്മാർക്കും ആടുകൾക്കും  സ്വന്തം തീരുമാനപ്രകാരം  ഉടമസ്ഥന്റെ അധികാരപരിധിയുള്ള ഈ തൊഴുത്ത് ഉപേക്ഷിച്ചു പോകാം, അത് വ്യക്തിപരമായ തീരുമാനം.. അത് ഉടമസ്ഥനോടുള്ള അനുസരണക്കേടും സ്നേഹനിരസനവുമാണ്..

അങ്ങനെ തൊഴുത്ത് വിട്ടു പോകുന്ന ഇടയന്മാരും ആടുകളും തങ്ങളുടെ പുതിയ തൊഴുത്തുകൾ തങ്ങൾ വിട്ടുപിരിഞ്ഞുവന്ന തൊഴുത്താണെന്നു അവകാശപ്പെടാൻ എങ്ങനെ സാധിക്കും?

ഇവർ ആയിരിക്കുന്ന ഇവർ സ്ഥാപിച്ച പുതിയ തൊഴുത്തുകൾ എങ്ങനെ ആ സ്നേഹനിധിയായ ഉടമസ്ഥന്റെ അധികാരപരിധിയിൽ ഉൾപെടും?

"നിങ്ങളെയും അജഗണം മുഴുവനെയും പറ്റി  നിങ്ങൾ ജാഗരൂകരായിരിക്കുവിൻ. കർത്താവു സ്വന്തം രക്തത്താൽനേടിയെടുത്ത ദൈവത്തി൯റെ സഭയെ പരിപാലിക്കാൻ പരിശുദ്ധാത്മാവ് നിയോഗിച്ചിരിക്കുന്ന അജപാലകരാണു നിങ്ങൾ.എ൯റെ വേർപാടിനുശേഷം ഽകൂരരായ ചെന്നായ്ക്കൾ നിങ്ങളുടെ മധ്യെ  വരുമെന്നും അവ അജഗണത്തെ വെ റുതെ വിടുകയില്ലെന്നും എനിക്കറിയാം.ശിഷ്യരെ ആകർഷിച്ചു തങ്ങളുടെ പിന്നാലെ കൊത്ഭുപോകാൻവേത്ഭി സത്യത്തെ വളച്ചൊടിച്ചു ഽപസംഗിക്കുന്നവർ നിങ്ങളുടെയിടയിൽത്തന്നെ ഉത്ഭാകും." - അപ്പ. ഽപവർത്തനങ്ങൾ 20 : 28-30

കത്തോലിക്കാ വിശ്വാസത്തിനു വിരുദ്ധമായി  ദൈവജനത്തെ പഠിപ്പിച്ചു  പാഷണ്ഡികളായി തീർന്ന ഇടയന്മാരെ പറ്റി വി അഗസ്റ്റിൻ പറയുന്നു : "കത്തോലിക്കാ വിശ്വാസതത്ത്വത്തിൽ  നിന്നും അവർ നാളുകൾക്കു മുൻപ് പുറന്തള്ളപ്പെട്ടു. എങ്കിലും ആട്ടിൻപറ്റത്തിന് കെണിയൊരുക്കാനായി വാതിലിലൂടെയല്ലാതെ പ്രവേശിക്കുന്ന കള്ളന്മാരും കവർച്ചക്കാരുമായ അവർ ഇന്നും നിലനിൽക്കുന്നു".... അവളിൽ നിന്ന് വേർപിരിഞ്ഞു പോയ പ്രശസ്തരായ വാഗ്മികളെ ഓർത്തുകൊണ്ട് കത്തോലിക്കാ സഭ അപലപിക്കുന്നു : "ഞാനെൻറെ വസ്ത്രങ്ങൾ ഉരിഞ്ഞുമാറ്റി;ഇനി എങ്ങനെയാണ് അവ ധരിക്കുക?" തന്നിൽ നിന്ന് വേർപിരിഞ്ഞു പോയെങ്കിലും,പ്രഗത്ഭരായ, തങ്ങളുടെ പ്രസംഗങ്ങൾ കൊണ്ട്  മിശിഹായിലേക്കുള്ള വാതിൽ തുറന്ന അവരെ എങ്ങനെയാണ് തിരികെ കൊണ്ട് വരുന്നത് ???.

ഏക രക്ഷകനായ യേശുക്രിസ്തുവിനെയും അവിടുന്ന് സ്നേഹത്താൽ സ്ഥാപിച്ച കത്തോലിക്കാ സഭയെയും അറിയുന്നത് നിത്യജീവനിലേക്കുള്ള ഏക മാർഗമാണ്.

"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുഽകിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ." - യോഹന്നാൻ 17 : 3

ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌; ഈ പാറമേല്‍ എന്‍െറ സഭ ഞാന്‍ സ്‌ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. - മത്തായി 16 : 18

ആ രാജാക്കന്‍മാരുടെ നാളുകളില്‍, ഒരിക്കലും നശിപ്പിക്കപ്പെടാത്തതും പരമാധികാരം മറ്റൊരു ജനതയ്‌ക്കും വിട്ടുകൊടുക്കാത്തതുമായ ഒരു രാജ്യം സ്വര്‍ഗസ്‌ഥനായ ദൈവം പടുത്തുയര്‍ത്തും. മേല്‍പറഞ്ഞരാജ്യങ്ങളെ എല്ലാം തകര്‍ത്ത്‌, ഇല്ലാതാക്കി, അത്‌ എന്നേക്കും നിലനില്‍ക്കും.[ദാനിയേല്‍ 2 : 44]

"ഞാന്‍ നല്ല ഇടയനാണ്‌. പിതാവ്‌ എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു.ആടുകള്‍ക്കുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നു.ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്‌. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്‍െറ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും".[യോഹന്നാന്‍ 10 : 14-16]

ആമേൻ.





Article URL:







Quick Links

ഉടമസ്ഥൻ,ആടുകൾ,ഇടയന്മാർ,തൊഴുത്ത് - വിശ്വാസ ചിന്ത

  ഒരു ഉടമസ്ഥൻ തന്റെ  ആടുകളെ തന്റെ ഇടയന്മാർക്കു ഭരമേല്പിച്ചിരിക്കുന്നു; സകല ആടുകൾക്കും വേണ്ടി  ഒരേ ഒരു തൊഴുത്തും ; ആ  തൊഴുത്തിന് കാവലായും  ഇടയന്മാരെ ഉടമസ്ഥൻ നിയോഗിച്ചു.&nb... Continue reading