Home | Articles | 

jintochittilappilly.in
Posted On: 09/08/20 02:19
"ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ എന്തെന്നാൽ അവർ ദൈവത്തെ കാണും".

 


ആറാമത്തെ സുവിശേഷഭാഗ്യം ഇങ്ങനെ ഉദ്‌ഘോഷിക്കുന്നു :" ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ എന്തെന്നാൽ അവർ ദൈവത്തെ കാണും "ബുദ്ധിയെയും മനസിനെയും ദൈവത്തിന്റെ വിശുദ്ധിയുടെ ആവശ്യപ്പെടലുകളോടു പൊരുത്തപ്പെടുത്തുന്നവരെയാണു "ഹൃദയശുദ്ധിയുള്ളവർ "എന്നതു സൂചിപ്പിക്കുന്നത്. പ്രധാനമായും മൂന്നു തലങ്ങളിലാണ് ഈ പൊരുത്തപ്പെടുത്തൽ  :

1)സ്നേഹം,

2)ശുദ്ധത അഥവാ  ലൈംഗികനീതിനിഷ്ഠ,

3)സത്യത്തോടുള്ള സ്നേഹവും വിശാസത്തിന്റെ സത്യാവസ്ഥയും (orthodoxy).

ഹൃദയത്തിന്റെയും ശരീരത്തിന്റെയും വിശാസത്തിന്റെയും ശുദ്ധിക്കു പരസ്പര ബന്ധമുണ്ട്. . [CCC # 2518].                                   

                  

സഭാപിതാവായ വി അഗസ്റ്റിൻ  (നാലാം നൂറ്റാണ്ട്) : " വിശ്വാസികൾ വിശ്വാസപ്രമാണത്തിലെ വകുപ്പുകൾ വിശ്വസിക്കണം ; വിശ്വസിച്ചു കൊണ്ട് അവർ ദൈവത്തിന് വിധേയരാകാനും വിധേയരായിക്കൊണ്ട് നന്നായി ജീവിക്കാനും,നന്നായി ജീവിച്ചു കൊണ്ട് തങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കാനും, ശുദ്ധീകരിക്കപ്പെട്ട ഹൃദയത്തോടെ വിശ്വസിക്കുന്നത് മനസിലാക്കാനും വേണ്ടിയാണത്".      

 "ഇന്ന് കത്തോലിക്ക  സഭയുടെ വിശ്വാസപ്രമാണത്തിൽ അടിയുറച്ച വ്യക്തവും യഥാർത്ഥവുമായ പ്രബോധനത്തെ യാഥാസ്ഥിതികത്വമായാണ് മുദ്രകുത്തിയിരിക്കുന്നത്" [ബെനഡിക്ട് പതിനാറാമൻ മാർപാപ്പ]




Article URL:







Quick Links

"ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ എന്തെന്നാൽ അവർ ദൈവത്തെ കാണും".

ആറാമത്തെ സുവിശേഷഭാഗ്യം ഇങ്ങനെ ഉദ്‌ഘോഷിക്കുന്നു :" ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ എന്തെന്നാൽ അവർ ദൈവത്തെ കാണും "ബുദ്ധിയെയും മനസിനെയും ദൈവത്തിന്റെ വിശുദ്ധിയുടെ ആവശ്യപ്പെടലുകളോടു പൊരുത്തപ്പെടുത്... Continue reading