Home | Articles | 

jintochittilappilly.in
Posted On: 14/08/20 00:02
രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ സാധുവായതിനാൽ (valid), അതിലെ ചില പ്രസ്താവകളിൽ തെറ്റുണ്ടെന്ന് എങ്ങനെ ഒരുവന് പറയാൻ സാധിക്കും? വിശിഷ്യാ, ലുമെൻ ജെൻസിയം പോലുള്ള ഡോഗ്മറ്റിക് കോൺസ്റ്റിറ്റ്യുഷന്റെ (Dogmatic constitution) കാര്യത്തിൽ ?

 

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ സാധുവായതിനാൽ (valid),  അതിലെ  ചില  പ്രസ്താവകളിൽ  തെറ്റുണ്ടെന്ന് എങ്ങനെ ഒരുവന് പറയാൻ സാധിക്കും?  വിശിഷ്യാ,  ലുമെൻ ജെൻസിയം പോലുള്ള ഡോഗ്മറ്റിക് കോൺസ്റ്റിറ്റ്യുഷന്റെ (Dogmatic constitution) കാര്യത്തിൽ ?

രണ്ടാം കൗൺസിലിന് മുമ്പുള്ള സാർവ്വത്രിക കൗൺസിലുകളുടെ ചരിത്രം വിലയിരുത്തുകയാണെങ്കിൽ,  അവയിലെ പ്രമാണരേഖകളിൽ ഏതെങ്കിലും തെറ്റുകൾ  സംഭവിച്ചീട്ടുണ്ടോ?

പിന്നീട്,  മറ്റൊരു കൗൺസിലിനോ മാർപാപ്പയ്ക്കോ അത്തരം തെറ്റുകൾ തിരുത്താൻ സാധിക്കുമോ? 

സാർവ്വത്രിക സൂനഹദോസുകൾക്ക്  അപ്രമാദിത്വ സ്വഭാവമുള്ളതാണല്ലോ; പിന്നെയെങ്ങനെ,  ഒരു സാർവ്വത്രിക സൂനഹദോസിലെ ചില പ്രസ്താവനകളിൽ തെറ്റായ പദപ്രയോഗങ്ങൾ ഉണ്ടെന്നു പറയുന്നതിന്റെ മാനദണ്ഡം എന്താണ്?  

[ലുമെൻ ജെൻസിയം അഥവാ തിരുസഭ, നമ്പർ 16 : "സൃഷ്ടാവായ ദൈവത്തെ ഏറ്റുപറയുന്നവരും അവിടുത്തെ പരിത്രാണ പദ്ധതിയിൽ ഉൾപ്പെടുന്നു.  മുഹമ്മദീയരാണിവരിൽ (Muslims) പ്രധാനപ്പെട്ടവർ.  അബ്രാഹത്തിന്റെ വിശ്വാസം അവരും ഏറ്റുപറയുന്നു.  ഏകനും കരുണ നിറഞ്ഞവനും, അന്ത്യനാളിൽ മനുഷ്യരെ വിധിക്കാനിരിക്കുന്നവനുമായ ദൈവത്തെ നമ്മോടൊത്ത് (കത്തോലിക്കരോടൊത്ത്) അവരും (മുസ്ലിം സഹോദരങ്ങളും) ആരാധിക്കുന്നുണ്ട്".] ഈയൊരു പദപ്രയോഗം സഭയുടെ ഡോഗ്മറ്റിക് കോൺസ്റ്റിറ്റ്യുഷന്റെ
ഭാഗമായത് കൊണ്ട് കൗൺസിലിനെ തള്ളി പറയുന്നവരുമുണ്ട്.

"രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനങ്ങൾ സഭയുടെ പൈതൃകത്തിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്" എന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള വി. പോൾ ആറാമൻ മാർപാപ്പയുടെ പ്രസംഗത്തിൽ (General audience, Wednesday, January 12, 1966) കൗൺസിൽ പ്രമാണരേഖകളുടെ സ്വഭാവത്തെക്കുറിച്ചും വിശ്വാസികൾ അവയെ  എങ്ങനെ സമീപിക്കണമെന്നും  ഉദ്ബോധിപ്പിക്കുന്നു :

"സഭയുടെ പ്രബോധനാധികാരത്തിൻ്റെ   അപ്രമാദിത്വം   പ്രയോഗിച്ചുകൊണ്ടു   വിശ്വാസപരമായ
( സൈദ്ധാന്തിക)  കാര്യങ്ങളിൽ  ഗൗരവമായ   നിർവ്വചനങ്ങൾ നൽകുന്നത് രണ്ടാം വത്തിക്കാൻ കൗൺസിൽ  വേണ്ടെന്നുവച്ചതിൻ്റെ  വെളിച്ചത്തിൽ (it has avoided giving solemn dogmatic definitions, committing the infallibility of the ecclesiastical magisterium) ഏതുരീതിയിലുള്ള അധികാരം, അല്ലെങ്കിൽ ദൈവശാസ്ത്ര വിശദീകരണം  ആണു  കൗൺസിൽ തങ്ങളുടെ പ്രബോധനങ്ങൾക്കു നൽകാനാഗ്രഹിക്കുന്നത്  എന്നു ചോദിക്കുന്നവരുണ്ട്.1964 മാർച്ച് 6 ന്  പ്രഖ്യാപിച്ചതും  അതേ   വർഷം നവംബർ 16 ന്  ആവർത്തിച്ചതുമായ  കൗൺസിൽ പ്രഖ്യാപനം ഓർമ്മിക്കുന്നവർക്ക്  ഇതിൻ്റെ  ഉത്തരം  അറിയാം.  ഈ കൗൺസിൽ അജപാലന ദൗത്യത്തിന് (pastoral character) ഊന്നൽ നൽകുന്ന ഒരു കൗൺസിൽ ആയതിനാൽ  അപ്രമാദിത്വസ്വഭാവത്തോടുകൂടെ അസാധാരണമായ തരത്തിൽ  വിശ്വാസപരമായ കാര്യങ്ങൾ   പ്രഖ്യാപിക്കുന്നതിൽ നിന്നു  വിട്ടുനിൽക്കുകയാണ് ചെയ്തത് (it avoided pronouncing in an extraordinary way dogmas endowed with the note of infallibility).എന്നിരുന്നാലും,  കൗൺസിലിൻ്റെ  പ്രബോധനങ്ങൾക്ക് സഭയുടെ പരമോന്നത  സാധാരണ പ്രബോധനാധികാരം  (Supreme Ordinary Magisterium) ബാധകമാണ്.സുവ്യക്തമായ തരത്തിൽ ആധികാരികമായ  ഈ സാധാരണ പ്രബോധനാധികാരം (Ordinary Magisterium) ഓരോ കൗൺസിൽ രേഖയുടെയും സ്വഭാവത്തെയും  ലക്ഷ്യത്തെയും കുറിച്ച്  എന്താണോ കൗൺസിൽ  ഉദ്ദേശിക്കുന്നത്  അതു  മനസിലാക്കിക്കൊണ്ട്    ആത്മാർത്ഥതയോടെയും    വിധേയത്വത്തോടെയും  എല്ലാ വിശ്വാസികളും സ്വീകരിക്കേണ്ടതാണ് (must be accepted docilely and sincerely by all the faithful)".

"രണ്ടാം വത്തിക്കാൻ കൗൺസിൽ,  യൂണിവേഴ്‌സലിസം,  പച്ചമാമ വണക്കം" -ചിലർ ചോദിച്ച ചോദ്യത്തിന് സത്യസന്ധമായി  മറുപടി:

ആഗോളകത്തോലിക്കാ സഭയിൽ കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിക്കുന്ന അനേകരുടെ പ്രതീക്ഷയാണ് ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ..  ചിലയിടങ്ങളിൽ നവീകരണവാദത്തിന്റെ  (liberalism) മേധാവിത്തം സഭയിൽ വിശ്വാസ പ്രതിസന്ധി (crisis of faith) സൃഷ്ടിക്കുമ്പോൾ സത്യവിശ്വാസത്തിന്റെ (orthodoxy of catholic faith) നേതൃസ്വരമെന്നാണ് EWTN പോലുള്ള കത്തോലിക്കാ മാധ്യമങ്ങൾ അത്തനേഷ്യസ് പിതാവിനെക്കുറിച്ചു പറയുന്നത്.  [കാണുക - https://www.ncregister.com/daily-news/how-bishop-athanasius-schneider-became-a-leading-voice-for-catholic-truth]

സഭയുടെ സ്ഥായിയായ പ്രബോധനങ്ങളോട് (constant teaching) നൂറുശതമാനം വിശ്വസ്തതപുലർത്താൻ വിശ്വാസികളെ സഹായിക്കുന്ന രീതിയിലുള്ള ശുശ്രൂഷയാണ് പിതാവ് നിർവഹിക്കുക.. മെത്രാന്റെ മൂന്ന് ദൗത്യങ്ങളിൽ - വിശുദ്ധികരണം,  പ്രബോധനം,  ഭരണം - പ്രബോധനപരമായ വിഷയത്തിൽ  സാർവ്വത്രിക സഭയുടെ വിശ്വാസസംരക്ഷണത്തിൽ പങ്കുചേരാൻ മെത്രാന്മാർക്ക് കടമയുണ്ട് [കാണുക ; രണ്ടാം വത്തിക്കാൻ കൗൺസിൽ, തിരുസഭാ നമ്പർ 23 -"മെത്രാന്മാരുടെ സംഘത്തിലെ അംഗങ്ങളും ശ്ലീഹന്മാരുടെ നിയമാനുസരണമുള്ള പിൻഗാമികളും എന്ന നിലയിൽ ഓരോ മെത്രാനും ക്രിസ്തുവിന്റെ വ്യവസ്ഥാപനവും കല്പനയുമനുസരിച്ച് സഭ മുഴുവന്റെയും കാര്യത്തിൽ തൽപരനായിരിക്കാൻ ബാദ്ധ്യസ്ഥനാണ്. ഇപ്പറഞ്ഞ താൽപര്യം ഭരണപരമായി (jurisdiction) കൈകാര്യം ചെയ്യപ്പെടുന്നില്ലെങ്കിലും സാർവ്വത്രിക സഭയുടെ (universal church) ക്ഷേമത്തെ വളരെയേറേ സഹായിക്കാതിരിക്കുകയില്ല. എന്തുകൊണ്ടെന്നാൽ സാർവ്വത്രിക സഭയുടെ പൊതുശിക്ഷണവും വിശ്വാസൈക്യവും പരിരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക (to safeguard the unity of faith and the discipline common to the whole Church); തിരുസ്സഭ മുഴുവന്റെയും ഗുണത്തിനായുള്ള ഏതൊരു പ്രവർത്തനവും, പ്രത്യേകിച്ച് വിശ്വാസം പ്രചരിക്കാനും പൂർണ്ണസത്യപ്രകാശം ദർശിക്കാനും വേണ്ടിയുള്ള യത്നങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവ മെത്രാന്മാരുടെയും കടമയാകുന്നു].

എന്നാൽ,  ഈയിടെയായി കേരളത്തിലെ  ചില കത്തോലിക്കാ സഹോദരങ്ങൾ അത്തനേഷ്യസ് പിതാവിനെ സത്യവിശ്വാസത്തിന്  വിരുദ്ധമായി (പാഷാണ്ഡത) പഠിപ്പിക്കുന്ന മെത്രാനെന്നു ആരോപിക്കുകയുണ്ടായി. മറ്റു ചിലർ 'ശീഷ്മ' ക്കാരൻ (schismatic) എന്നു വരെ ആരോപിക്കുകയുണ്ടായി.. ഇവരിൽ ചിലർ ചോദിച്ച ചോദ്യത്തിന് സത്യസന്ധമായി  മറുപടി പറയുക എന്ന കടമ മാത്രമേ ഈ  ലേഖനം വഴി ഞാൻ ശ്രമിക്കുക. അവരോടുള്ള വ്യക്തിപരമായ ബഹുമാനം നിലനിർത്തി കൊണ്ടും സ്നേഹത്തോടെ അവരുടെ ചോദ്യങ്ങൾക്കെല്ലാം സത്യസന്ധമായി സമയമെടുത്ത് ഉത്തരം നൽകിയിരിക്കുന്നു അത്തനേഷ്യസ് പിതാവ്. ഇക്കൂട്ടരുടെ അവശ്യപ്രകാരം, ചോദ്യോത്തരങ്ങൾ അടങ്ങിയ ലിങ്ക് കേരള കത്തോലിക്കാ സഭയിലെ വിശ്വാസികളുടെ മുൻപാകെ പരസ്യമായി സമർപ്പിക്കുന്നു.

വായിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

https://jintochittilappilly.in/articles/6512.aspx

"യോഹന്നാന്‍ നീതിമാനും വിശുദ്‌ധനുമാണെന്ന്‌ അറിഞ്ഞിരുന്നതുകൊണ്ട്‌, ഹേറോദേസ്‌ അവനെ ഭയപ്പെട്ടു സംരക്‌ഷണം നല്‍കിപ്പോന്നു. അവന്റെ  വാക്കുകള്‍ അവനെ അസ്വസ്‌ഥനാക്കിയിരുന്നെങ്കിലും, അവന്‍ പറയുന്നതെല്ലാം സന്തോഷത്തോടെ കേള്‍ക്കുമായിരുന്നു".(മര്‍ക്കോസ്‌ 6 : 20)

*അനുബന്ധമായ പോസ്റ്റുകൾ വായിക്കാൻ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക:

രണ്ടാം വത്തിക്കാൻ കൗൺസിൽ അജപാലനോന്മുഖമാണ് (Pastoral Oriented)

https://jintochittilappilly.in/articles/6492.aspx

രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷമുള്ള കത്തോലിക്കാസഭയുടെ ആത്മീയസ്ഥിതി

https://jintochittilappilly.in/articles/6472.aspx

സഭയിൽ കടുത്ത ഇരട്ട പ്രതിസന്ധി വന്നു - പോപ്പ് എമേരിത്തൂസ് ബെനഡിക്റ്റ് പതിനാറാമൻ

https://jintochittilappilly.in/articles/6508.aspx

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രധാന കർത്തവ്യം - സത്യം സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

https://jintochittilappilly.in/articles/6493.aspx
Article URL:Quick Links

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ സാധുവായതിനാൽ (valid), അതിലെ ചില പ്രസ്താവകളിൽ തെറ്റുണ്ടെന്ന് എങ്ങനെ ഒരുവന് പറയാൻ സാധിക്കും? വിശിഷ്യാ, ലുമെൻ ജെൻസിയം പോലുള്ള ഡോഗ്മറ്റിക് കോൺസ്റ്റിറ്റ്യുഷന്റെ (Dogmatic constitution) കാര്യത്തിൽ ?

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ സാധുവായതിനാൽ (valid),  അതിലെ  ചില  പ്രസ്താവകളിൽ  തെറ്റുണ്ടെന്ന് എങ്ങനെ ഒരുവന് പറയാൻ സാധിക്കും?  വിശിഷ്യാ,  ലുമെൻ ജെൻസിയം പോലുള്ള ഡ... Continue reading


കത്തോലിക്കാ സഭയുടെ പ്രബോധനാധികാരത്തിന്റെ (മാർപ്പാപ്പ, സാർവ്വത്രിക സൂനഹദോസുകൾ.. ) യഥാർത്ഥ അർത്ഥവും പരിമിതികളും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചില പ്രഖ്യാപനങ്ങൾ തിരുത്തപ്പെടാനുള്ള സാധ്യതയും.

ആഗോളകത്തോലിക്കാ സഭയിൽ കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിക്കുന്ന അനേകരുടെ പ്രതീക്ഷയാണ് ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ.. ചിലയിടങ്ങളിൽ പുരോഗമനവാദത്തിന്റെ (liberalism) മേധാവിത്തം സഭയിൽ വിശ്വാസ പ്രത... Continue reading