Home | Articles | 

jintochittilappilly.in
Posted On: 21/08/20 00:20
കത്തോലിക്കാ വിശ്വാസം - പുരുഷന്മാർ മാത്രമേ തിരുപ്പട്ടകൂദാശ സ്വീകരിക്കാവൂ എന്നത് സ്ത്രീകളെ തരംതാഴ്ത്തുന്നുണ്ടോ?

 


തിരുപ്പട്ട കൂദാശയുടെ മൂന്ന് പദവികൾ : "ദൈവസ്ഥാപിതമായ സഭാശുശ്രൂഷ,പുരാതനകാലം മുതൽക്കേ മെത്രാന്മാർ, പുരോഹിതന്മാർ, ഡീക്കന്മാർ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന വ്യക്തികളാൽ വ്യത്യസ്‌ത പദവികളിൽ നിർവഹിക്കപ്പെടുന്നു. [1]


ചോദ്യം : പുരുഷന്മാർ മാത്രമേ തിരുപ്പട്ടകൂദാശ സ്വീകാരിക്കാവൂ എന്നത് സ്ത്രീകളെ തരംതാഴ്ത്തുന്നുണ്ടോ? [2]

ഉത്തരം : പുരുഷന്മാർ മാത്രമേ തിരുപ്പട്ടം സ്വീകാരിക്കാവൂ എന്ന നിയമം സ്ത്രീകളെ ഒരുവിധത്തിലും തരം താഴ്ത്തുന്നില്ല. ദൈവദൃഷ്ടിയിൽ സ്ത്രീക്കും പുരുഷനും ഒരേമഹത്വമാണുള്ളത് എന്നാൽ അവർക്ക് വ്യത്യസ്ത കടമകളും ---സിദ്ധികളുമാണുള്ളത്. പൗരോഹിത്യം സ്ഥാപിക്കുന്നതിനുള്ള അന്തിമാത്താഴത്തിൽ സന്നിഹിതരാകാൻ യേശു പുരുഷന്മാരെ മാത്രമേ തിരഞ്ഞെടുത്തിരുന്നുള്ളു എന്ന വസ്തുതയിൽ താൻ നിയന്ത്രിക്കപ്പെടുന്നതായി സഭ കരുതുന്നു.ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പാ 1994-ൽ ഇങ്ങനെ പ്രസ്താവിച്ചു: "സ്ത്രീകൾക്ക് പൗരോഹിത്യപ്പട്ടം നൽകാൻ സഭയ്‌ക്ക്‌ ഒരു അധികാരവുമില്ല. സഭയുടെ സകലവിശ്വാസികളും ഈ വിധിതീർപ്പ് അന്തിമമായി കരുതണം."

പൗരാണിക കാലത്ത് മറ്റാരും ചെയ്യാത്തതുപോലെ ചിന്തോദ്ദീപകമായ വിധത്തിൽ യേശു സ്ത്രീകളുടെ മൂല്യം ഉറപ്പിച്ചുപറഞ്ഞിട്ടുണ്ട്. അവരെ സുഹൃത്തകളായി കരുതി. അവരെ സംരക്ഷിച്ചു.അവിടുത്തെ അനുയായികളിൽ സ്ത്രീകളുണ്ടായിരുന്നു.അവരുടെ വിശ്വാസം അവിടുന്ന് വളരെയേറെ വിലമതിച്ചു.കൂടാതെ അവിടുത്തെ ഉത്ഥാനത്തിന്റെ ആദ്യത്തെ സാക്ഷി ഒരു സ്‌ത്രീ ആയിരുന്നു.അതുകൊണ്ടാണ് മറിയം മഗ്ദലേന "അപ്പസ്തോലന്മാരുടെ -- അപ്പസ്തോലൻ" എന്ന് വിളിക്കപ്പെടുന്നത്. എന്നാലും പട്ടാഭിഷേകം വഴിയുള്ള
പൗരോഹിത്യം (തത്‌ഫലമായി അജപാലന ശുശ്രുഷയും) എപ്പോഴും പുരുഷൻമാർക്കാണ് നൽകിയിരിക്കുന്നത്. പുരുഷന്മാരായ പുരോഹിതരിൽ, ക്രൈസ്തവസമൂഹം യേശുക്രിസ്തുവിന്റെ പ്രാതിനിധ്യം കാണണമെന്ന് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.പുരുഷനും പിതാവുമെന്ന നിലയിലുള്ള ലിംഗാധിഷ്ഠിത സവിശേഷ ധർമ്മം
നിർവഹിക്കണമെന്ന് ആവശ്യപ്പെടുക കൂടി ചെയ്യുന്നസവിശേഷമായ സേവനമാണ് പുരോഹിതനായിരിക്കുകയെന്ന അവസ്‌ഥ. എന്നാലും അത് സ്ത്രീകളുടെ മേലുള്ള പുരുഷമേധാവിത്വത്തിന്റെ ഒരു രൂപമല്ല. മറിയത്തിൽ നാം കാണുന്നതുപോലെ സ്ത്രീകൾ സഭയിൽ ഒരു ധർമ്മം നിർവഹിക്കുന്നുണ്ട്. അത് പുരുഷന്മാരുടേതിനേക്കാൾ ഒട്ടും കുറഞ്ഞ കേന്ദ്രീയ ധർമ്മമല്ല. പക്ഷെ, അത് സ്ത്രൈണ ധർമ്മമാണ്.ഹവ്വ ജീവനുള്ള എല്ലാവരുടെയും അമ്മയായി.(ഉത്പത്തി 3:20). " ജീവനുള്ള സകലരുടെയും അമ്മമാരെന്ന നിലയിൽ സ്ത്രീകൾക്ക് പ്രത്യേക ദാനങ്ങളും കഴിവുകളുമുണ്ട്. അവർ ചെയ്യുന്ന തരത്തിലുള്ള പഠിപ്പിക്കലും മതപ്രഭാഷണവും ജീവകാരുണ്യപ്രവർത്തനങ്ങളും ആധ്യാത്മീകതയും മാർഗ്ഗനിർദേശവും ഇല്ലാതിരുന്നാൽ സഭ “ഒരു വശം തളർന്നതാകും.” പുരുഷൻമാർ സഭയിൽ തങ്ങളുടെ പൗരോഹിത്യശുശ്രുഷ ശക്തിയുടെ ഉപകരണമായി ഉപയോഗിക്കുമ്പോൾ അല്ലെങ്കിൽ സ്ത്രീകൾക്ക് അവസരം നിഷേധിക്കുമ്പോൾ അവർ പരസ്പര സ്നേഹത്തിനും യേശുവിന്റെ പരിശുദ്ധത്മാവിനും എതിരായി ദ്രോഹം ചെയ്യുന്നു." [end quote]
 

 "മാമ്മോദീസ സ്വീകരിച്ചിട്ടുള്ള പുരുഷന് മാത്രമേ സാധുവായ വിധത്തിൽ തിരുപ്പട്ടം സ്വീകരിക്കാനാവൂ. പന്ത്രണ്ടു അപ്പസ്തോലന്മാരുടെ ഗണത്തിലേക്ക് കർത്താവായ യേശു പുരുഷന്മാരെ തിരഞെടുത്തു. തങ്ങളുടെ ശുശ്രൂഷയുടെ പിന്തുടർച്ചക്കാരായി സഹപ്രവർത്തകരെ തിരഞ്ഞെടുത്തപ്പോൾ അപ്പസ്തോലന്മാരും അതുതന്നെയാണ് ചെയ്തത്. മെത്രാൻസംഘം - വൈദീകർ പൗരോഹിത്യത്തിലൂടെ ഇവരുമായി ഐക്യപ്പെട്ടു നിൽക്കുന്നു - അപ്പസ്തോലസംഘത്തെ ക്രിസ്തുവിന്റെ പുനരാഗമനംവരെ നിത്യം സന്നിഹിതമാക്കുകയും പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്നു. കർത്താവു തന്നെ നടത്തിയ ഈ തിരഞ്ഞെടുപ്പ് അംഗീകരിക്കാൻ താൻ ബാധ്യസ്ഥയാണെന്നു സഭ മനസിലാക്കുന്നു. ഇക്കാരണത്താൽ സ്ത്രീകൾക്കു തിരുപട്ടം ( ഡീക്കൻ പട്ടമോ , പൗരോഹിത്യ പട്ടമോ,മെത്രാൻ പട്ടമോ) കൊടുക്കുക സാധ്യമല്ല.[3]

മാമ്മോദീസ സ്വീകരിച്ചീട്ടുള്ളവരും ശുശ്രൂഷ നിർവഹണത്തിനാവശ്യമായ യോഗ്യതയുണ്ടെന്നു വേണ്ടവിധം തെളിയിച്ചവരുമായ പുരുഷന്മാർക്ക് മാത്രമാണ് സഭ തിരുപ്പട്ട കൂദാശ (മെത്രാൻ പട്ടം, പുരോഹിത പട്ടം, ഡീക്കൻ പട്ടം) നൽകുന്നത്.[4]

"ആദിമുതൽ ഉത്ഭായിരുന്നതും ഞങ്ങൾകേട്ടതും സ്വന്തം കണ്ണുകൊത്ഭു കത്ഭതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊത്ഭു സ്പർശിച്ചതുമായ ജീവ൯റെ വചനത്തെപ്പറ്റി ഞങ്ങൾ അറിയിക്കുന്നു.ജീവൻ വെളിപ്പെട്ടു; ഞങ്ങൾ അതു കത്ഭു; അതിനു സാക്ഷ്യം നൽകുകയുംചെയ്യുന്നു. പിതാവിനോടുകൂടെ ആയിരുന്നതും ഞങ്ങൾക്കു വെളിപ്പെട്ടതുമായ നിത്യജീവൻ ഞങ്ങൾ നിങ്ങളോടുഽപഘോഷിക്കുന്നു.ഞങ്ങൾ കാണുകയുംകേൾക്കുകയും ചെയ്തതു നിങ്ങളെയും ഞങ്ങൾ അറിയിക്കുന്നു. ഞങ്ങളുമായി നിങ്ങൾക്കും കൂട്ടായ്മ ഉത്ഭാകേത്ഭതിനാണ് ഞങ്ങൾ ഇതു ഽപഘോഷിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മയാകട്ടെ, പിതാവിനോടും അവിടുത്തെ പുഽതനായ യേശുഽകിസ്തുവിനോടുമാണ്." (1 യോഹന്നാൻ 1 : 1-3)

"എന്തെന്നാൽ, ദൈവത്തിൽനിന്നു ജനിച്ച ഏവനും ലോകത്തെ കീഴടക്കുന്നു. ലോകത്തിൻമേലുളള വിജയം ഇതാണ് - നമ്മുടെ വിശ്വാസം." (1 യോഹന്നാൻ 5 : 4)

"ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാൻ ഞങ്ങൾക്ക് സാധ്യമല്ല"(അപ്പസ്തോലപ്രവർത്തനങ്ങൾ 4 :20)

"ശിഷ്യന്മാർ യേശുവിനെ പൂർണഹൃദയത്തോടെ വിശ്വസിച്ചു അതുപോലെ ക്രൈസ്തവൻ ജീവനിലേക്കുള്ള വഴിയെപ്പറ്റി ചോദിക്കുമ്പോൾ അവനു സഭയെ പൂർണമായി വിശ്വസിക്കാം. സഭ നൂറ്റാണ്ടുകളിലൂടെ ഒരു സജീവസത്യം സംവഹിക്കുന്നു അത് സഭയേക്കാൾ വലുതാണ്. വിശ്വാസ നിക്ഷേപം (depositum fidei) സംബന്ധിച്ച് നാം പറയുന്നു.സംരക്ഷിക്കപ്പെടേണ്ട വിശ്വാസ നിക്ഷേപമാണത്." [5]

യേശു പറഞ്ഞ വാക്കുകൾ ശ്രവിച്ച അപ്പസ്തോലന്മാർ പൂർണ്ണഹൃദയത്തോടെ അത് വിശ്വസിച്ചു. അതിൽ അടിയുറച്ച് ജീവിച്ച അവരുടെ വിശ്വാസത്തെയാണ് അപ്പസ്തോലന്മാരുടെ വിശ്വാസം [Apostolic Faith] എന്ന് പറയുക . ഈ അപ്പസ്തോലന്മാരുടെ വിശ്വാസപരമ്പര്യത്തെ കത്തോലിക്കാ സഭയിൽ നിന്ന് അറുത്തുമാറ്റാനുള്ള ശ്രമമാണ് പതിനാറാം നൂറ്റാണ്ടു സാക്ഷ്യം വഹിച്ച 'പ്രൊട്ടസ്റ്റന്റ് വിപ്ലവം'. തൽഫലമായി, അനേകർ അപ്പസ്തോലിക വിശ്വാസം ഉപേക്ഷിച്ചു. അന്ന് ഒരു കത്തോലിക്കാ സന്യാസ വൈദീകനായ മാർട്ടിൻ ലൂഥർ ശ്രമിച്ചപ്പോൾ, ഇന്ന് സഭയുടെ ഉന്നത തലത്തിൽ നിന്നുമാണ് ശ്രമം നടക്കുന്നത്. വനിതാ ഡീക്കൻപദവി കൊണ്ടുവരാനുള്ള ശ്രമം ഇതിൽ ഒന്ന് മാത്രം.

ജീവന്റെ വൃക്‌ഷത്തിന്മേല് അവകാശം ലഭിക്കാനും കവാടങ്ങളിലൂടെ നഗരത്തിലേക്കു പ്രവേശിക്കാനും തങ്ങളുടെ അങ്കികള് കഴുകി ശുദ്‌ധിയാക്കുന്നവര് ഭാഗ്യവാന്മാര്.നായ്‌ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധ കരും അസത്യത്തെ സ്‌നേഹിക്കുകയും അതു പ്രവര്ത്തിക്കുകയും ചെയ്യുന്ന സകലരും പുറത്ത്‌. (വെളിപാട്‌ 22 : 14-15)സമാധാനം നമ്മോടുകൂടെ !


References:

1. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ,ഖണ്ഡിക 1554

2. കത്തോലിക്കാ സഭയുടെ യുവജനമതബോധന ഗ്രന്ഥം - യൂകാറ്റ് (ചോദ്യം # 257)

3. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ,ഖണ്ഡിക 1577

4. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ,ഖണ്ഡിക 1598

5. യുവജന മതബോധനഗ്രന്ഥം ,ചോദ്യം 13Article URL:Quick Links

കത്തോലിക്കാ വിശ്വാസം - പുരുഷന്മാർ മാത്രമേ തിരുപ്പട്ടകൂദാശ സ്വീകരിക്കാവൂ എന്നത് സ്ത്രീകളെ തരംതാഴ്ത്തുന്നുണ്ടോ?

തിരുപ്പട്ട കൂദാശയുടെ മൂന്ന് പദവികൾ : "ദൈവസ്ഥാപിതമായ സഭാശുശ്രൂഷ,പുരാതനകാലം മുതൽക്കേ മെത്രാന്മാർ, പുരോഹിതന്മാർ, ഡീക്കന്മാർ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന വ്യക്തികളാൽ വ്യത്യസ്‌ത... Continue reading


പൊതുവെളിപാടും സ്വകാര്യവെളിപാടും - കത്തോലിക്കാ വിശ്വാസവിചാരം

ദൈവീക പൊതുവെളിപാട്  അടങ്ങിയിരിക്കുന്ന വിശുദ്ധ ഗ്രന്ഥത്തിലെ പുതിയനിയമത്തിൽ   27 പുസ്തകങ്ങൾ കാനോനികമെന്ന് എന്ന് അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തത് കത്തോലിക്കാ തിരുസഭയാണ് (എ ഡി 3... Continue reading