എന്റെ അഭിഷിക്‌തരെ തൊട്ടുപോകരുത്?
എന്റെ പ്രവാചകര്ക്ക് ഒരുപദ്രവും ചെയ്യരുത്? [സങ്കീര്ത്തനങ്ങള് 105 : 15]
പഴയ നിയമത്തിലെ 'അഭിഷിക്തൻ' എന്നാ പദപ്രയോഗത്തിനും പുതിയനിയമത്തിലെ 'അഭിഷിക്തൻ' പദപ്രയോഗത്തിനും വലിയ അർത്ഥവ്യത്യാസമുണ്ട്....
വി അഗസ്തീനോസ് ഇപ്രകാരം പറയുന്നു : "രഹസ്യാത്മകമായ അഭിഷേകം നിമിത്തം നാമോരുത്തരെയും ക്രൈസ്തവർ എന്ന് വിളിക്കുന്നത് പോലെ, ഏക പൗരോഹിത്യത്തിൽ അംഗങ്ങളായിരിക്കുന്നത് കൊണ്ട് നമുക്ക് ഓരോരുത്തരെയും പുരോഹിതർ എന്നും വിളിക്കാം".[വി ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ 'അല്മായ വിശ്വാസികൾ' എന്ന അപ്പസ്തോലിക ആഹ്വാനത്തിൽ കാണാവുന്നതാണ്]. ആയതിനാൽ, വൈദീകരോ, മെത്രാന്മാരോ, ഡീക്കന്മാരോ മാത്രമല്ല അഭിഷിക്തർ, പിന്നെയോ മാമോദീസ സ്വീകരിച്ച എല്ലാവരും തന്നെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടവരാണ്.. ഈ അഭിഷേകം നമുക്ക് കൂദാശകളിൽ നിന്നുമാണ് പകരപെടുന്നത്, അല്ലാതെ ഒരു പ്രത്യേക സ്ഥലത്തോ ചില അപൂർവ്വസിദ്ധികളുള്ള വ്യക്തികളിൽ നിന്നൊന്നുമല്ല. "അഭിഷേകം" ആരുടെയും സ്വകാര്യസ്വത്തല്ല.
കത്തോലിക്കാ സഭയിൽ മാമ്മോദീസ സ്വീകരിച്ചിരിക്കുന്ന : അല്മായ വിശ്വസികളെ – “പൊതു പൗരോഹിത്യം” സ്വീകരിച്ചവരായിട്ടാണ് മനസിലാക്കേണ്ടത്. തിരുപ്പട്ടം സ്വീകരിച്ച പുരോഹിതരെ – “ശുശ്രൂഷ പൗരോഹിത്യം” സ്വീകരിച്ചവരായിട്ടാണ് മനസിലാക്കേണ്ടത്. ആയതിനാൽ മാമ്മോദീസ സ്വീകരിച്ച നാമോരുത്തരും - യേശുക്രിസ്തുവിന്റെ "രാജകീയ പുരോഹിത പ്രവാചക" ഗണമാണ് .
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം,ഖണ്ഡിക#91:"ആവിഷ്കൃതസത്യത്തിന്റെ (revealed truth) ഗ്രഹണത്തിലും കൈമാറലിലും എല്ലാ വിശ്വാസികൾക്കും പങ്കുണ്ട്;തങ്ങളെ പഠിപ്പിക്കുകയും സത്യത്തിന്റെ സാകല്യത്തിലേക്ക് നയിക്കുകയും ( guides them into all truth)ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ അഭിഷേകം സ്വീകരിച്ചവരാണവർ (anointing of the Holy Spirit)"
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, ഖണ്ഡിക #739:
"പരിശുദ്ധാത്മാവ് 'ക്രിസ്തുവിന്റെ അഭിഷേകം' (Holy Spirit is the anointing of Christ) ആയതിനാൽ ശരീരത്തിന്റെ ശിരസ്സായ ക്രിസ്തു തന്റെ അവയവങ്ങളിൽ ആത്മാവിനെ വർഷിക്കുന്നു. അവരെ പരിപോഷിപ്പിക്കാനും സുഖപ്പെടുത്താനും, അവരുടെ പരസ്പരപ്രവർത്തനങ്ങളെ ക്രമീകരിക്കാനും, അവർക്ക് ജീവൻ നൽകാനും, സാക്ഷ്യംവഹിക്കാൻ അവരെ അയയ്ക്കാനും, പിതാവിനുള്ള തന്റെ ആത്മദാനത്തോടും ലോകം മുഴുവനും വേണ്ടിയുള്ള തന്റെ മധ്യസ്ഥതയോടും
അവരെ കൂട്ടിച്ചേർക്കാനും വേണ്ടിയാണത്. സഭയിലെ കൂദാശകൾ വഴി തന്റെ വിശുദ്ധവും വിശുദ്ധീകരിക്കുന്നതുമായ ആത്മാവിനെ ക്രിസ്തു തന്റെ ശരീരത്തിലെ അവയവങ്ങളിലേക്ക് പകർന്നു കൊടുക്കുന്നു".
പൂര്വകാലങ്ങളില് പ്രവാചകന്മാര് വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചിട്ടുണ്ട്.
"ശത്രുക്കൾക്കെതിരായ ശാപം ,പൂർവികരുടെ പാപങ്ങൾക്ക് തലമുറകളിലൂടെ നീളുന്ന ശിക്ഷ , പ്രതികാരത്തിനുള്ള ആഹ്വാനം " എന്നിവ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ വെളിച്ചത്തിൽ തിരുത്തേണ്ടതുണ്ട്. അതിനാൽ പഴയ നിയമമല്ല പുതിയനിയമമാണ് വിശ്വാസത്തിനും ധാർമ്മികതയ്ക്കും മാനദണ്ഡമായി എടുക്കേണ്ടത്. ("ബൈബിൾ വായന - വ്യാഖ്യാനം അടിസ്ഥാനതത്ത്വങ്ങൾ , പേജ് 17 ", സീറോ മലബാർസഭയുടെ ഡോക്ട്രെയ്നൽ കമ്മീഷൻ) . പഴയനിയമ ഭാഗങ്ങൾ ക്രിസ്തുവിന്റെ സുവിശേഷ വെളിച്ചത്തിൽ നിന്നുകൊണ്ട് വേണം മനസിലാക്കാൻ. കാരണം, ദൈവപുത്രനായ യേശുക്രിസ്തു ദൈവീകവെളിപാടുകളുടെ പൂർണതയാണ്. പിതാവായ ദൈവം യേശുക്രിസ്തുവിലൂടെ മനുഷ്യരോട് സംസാരിക്കാനുള്ളത് മുഴുവനും സംസാരിച്ചിരിക്കുന്നു. ആയതിനാൽ, കത്തോലിക്ക വിശ്വാസപ്രകാരം - "ഇനി വേറെ ദൈവീക വെളിപാടില്ല".
അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശോഭയേറിയ ഒരുമേഘംവന്ന് അവരെ ആവരണം ചെയ്‌തു. മേഘത്തില്‍നിന്ന് ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിന്‍.[മത്തായി 17 : 5]