Home | Articles | 

jintochittilappilly.in
Posted On: 07/07/20 01:12
സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല'

 

 

"എനിക്ക് പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും  ഞാൻ ഗ്രഹിക്കുകയും ചെയ്താലും സകല വിജ്ഞാനവും മലകളെ മാറ്റാൻ തക്ക വിശ്വാസവും എനിക്കുണ്ടായാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല"
(1 കോറിന്തോസ് 13:2)

സ്നേഹമില്ലെങ്കിലും എനിക്കും നിങ്ങൾക്കും പ്രവചിക്കാൻ പറ്റും; സകല രഹസ്യങ്ങളും ഗ്രഹിക്കാൻ പറ്റും; യേശു ഏക രക്ഷകൻ എന്ന് വാമൊഴിയായി പ്രഘോഷിക്കാൻ പറ്റും കത്തോലിക്കാ സഭയുടെ ഏകത്വത്തെ കുറിച്ചും അനന്യതയെ കുറിച്ചും പ്രഘോഷിക്കാൻ പറ്റും..

എന്നാൽ, സ്നേഹമില്ലെങ്കിൽ ... മത്തായി 7:21-23 ...യേശു നമ്മോടു പറയും:"നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞീട്ടില്ല ;അനീതി പ്രവർത്തിക്കുന്നവരെ ,നിങ്ങൾ എന്നിൽ നിന്നും അകന്നു പോകുവിൻ".

സ്നേഹപൂർണത ആവശ്യമാണ് നിത്യജീവന് .. കാരണം ദൈവം സ്നേഹമാണ് (1 യോഹ 4:8,16,17).

അതുകൊണ്ട്‌, നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍.
(മത്തായി 5 : 48)

വിധിദിനത്തില്‍ നമുക്ക്‌ ആത്‌മധൈര്യം ഉണ്ടാകുന്നതിനു സ്‌നേഹം നമ്മില്‍ പൂര്‍ണത പ്രാപിച്ചിരിക്കുന്നു. എന്തെന്നാല്‍, ഈ ലോകത്തില്‍ത്തന്നെ നാം അവനെപ്പോലെ ആയിരിക്കുന്നു.[1 യോഹന്നാന്‍ 4 : 17]

സ്നേഹത്തെയും സത്യത്തെയും വേർതിരിക്കുന്നത് ആത്മാവിനെ ശരീരത്തിൽ നിന്നും വേർപെടുത്തുന്നത് പോലെയാണ്.. ആത്മാവില്ലാത്ത ശരീരം മൃതമാണ്,  അതുപോലെ സ്നേഹമില്ലാത്ത സത്യവും സത്യമില്ലാത്ത  സ്നേഹവും മൃതമാണ്  ;ഒരു ക്രൈസ്തവജീവിതം ഇവ രണ്ടിലും പൂർണ്ണത പ്രാപിക്കാൻ ലക്ഷ്യം വച്ചുള്ളതാകണം.

"സത്യം ഇല്ലായെങ്കിൽ സ്നേഹം വൈകാരികതയിലേക്ക് അധപതിക്കും; സ്നേഹം ശൂന്യവും തന്നിഷ്ടം പോലെ നിറയ്ക്കാവുന്നതുമായ ചിപ്പിയായി ത്തീരും. സ്നേഹമെന്ന വാക്ക് വിവിധാർത്ഥം തോന്നിക്കത്തക്കരീതിയിൽ പോലും ദുരുപയോഗിക്കുകയും വികൃതമാക്കപെടുകയും ചെയ്യും" [ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ,"സത്യത്തിൽ സ്നേഹം എന്ന ചാക്രിക ലേഖനം - നമ്പർ 3 "]

"സ്നേഹത്തിൽ സത്യം പറഞ്ഞുകൊണ്ട് ശിരസ്സായ ക്രിസ്തുവിലേക്ക് എല്ലാവിധത്തിലും നാം വളരേണ്ടിയിരിക്കുന്നു" (എഫേസോസ് 4 :15)

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഇപ്രകാരം തന്റെ ചാക്രിക ലേഖനത്തിൽ പറയുന്നു : "ശാസ്ത്രമല്ല മനുഷ്യനെ രക്ഷിക്കുന്നത്. സ്നേഹത്തിലൂടെയാണ് മനുഷ്യൻ രക്ഷ പ്രാപിക്കുന്നത്. ഈ ലോകത്തിലെ കാര്യങ്ങളെ സംബന്ധിച്ചു പോലും ഇത് ബാധകമാണ്.ഒരുവന് സ്വജീവിതത്തിൽ മഹത്തായ സ്നേഹത്തിന്റെ അനുഭവമുണ്ടാകുമ്പോൾ അത് ജീവിതത്തിന് നവമായ അർത്ഥം നൽകുന്ന "രക്ഷയുടെ" ഒരു നിമിഷമാണ്. എന്നാൽ,  തന്നിലർപ്പിക്കപ്പെട്ടിരിക്കുന്ന സ്നേഹത്തിന് അതിനാൽ തന്നെ തന്റെ ജീവിത സമസ്യ പരിഹരിക്കാനാവില്ലെന്ന് അവൻ വൈകാതെ തിരിച്ചറിയും. അത് ദുർബലമായ ഒരു സ്നേഹമാണ്. മരണം മൂലം അത് ശിഥിലമായേക്കാം. മനുഷ്യന് നിരുപാധികമായ സ്നേഹം ആവശ്യമുണ്ട്."മരണത്തിനോ ജീവനോ ദൂതന്‍മാര്‍ക്കോ അ ധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ശക്‌തികള്‍ക്കോ
ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്‌ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിലൂടെയുള്ള ദൈവസ്‌നേഹത്തില്‍നിന്നു നമ്മെവേര്‍പെടുത്താന്‍ കഴിയുകയില്ല"‌(റോമാ 8 : 38-39) എന്ന് പറയുവാൻ തന്നെ പ്രാപ്തനാക്കുന്ന ഉറപ്പാണ് അവന് വേണ്ടത്. ഈ പരമമായ സ്നേഹം,  ഇതിന്റെ സമ്പൂർമായ ഉറപ്പോടെ
 നിലനിൽക്കുന്നുവെങ്കിൽ - അപ്പോൾ മാത്രം- പ്രത്യേകമായ സാഹചര്യങ്ങളിൽ അവന്  എന്തു തന്നെ സംഭവിച്ചാലും മനുഷ്യൻ "രക്ഷിക്കപ്പെടുന്നു". യേശു നമ്മെ രക്ഷപ്പെടുത്തി എന്നു പറയുമ്പോൾ ഇതാണ് അർത്ഥമാക്കുന്നത്. അവനിലൂടെ നാം ദൈവത്തെക്കുറിച്ച് ഉറപ്പുള്ളവർ ആയിത്തീർന്നു.ലോകത്തിന്റെ വിദൂരസ്ഥമായ "ആദ്യകാരണ" മായിട്ടുള്ള ഒരു ദൈവത്തെ പറ്റിയല്ല ഈ ഉറപ്പ്, കാരണം  അവിടുത്തെ ഏകജാതനായ പുത്രൻ മനുഷ്യനായിത്തീരുകയും "എന്നെ സ്നേഹിക്കുകയും എനിക്കു വേണ്ടി തന്നെത്തന്നെ ബലിയർപ്പിക്കുകയും ചെയ്ത ദൈവപുത്രനിലുള്ള വിശ്വാസം വഴിയാണ് ഞാൻ ജീവിക്കുന്നത്" (ഗലാ  2: 20) എന്ന് അവനെ പറ്റി എല്ലാവർക്കും പറയുവാൻ സാധിക്കുകയും ചെയ്യുന്നു". [പ്രത്യാശയിൽ രക്ഷ, നമ്പർ 26]

അതിനാൽ,  സ്നേഹത്തിൽ ഇപ്രകാരം സത്യം ഉറപ്പോടെ ഏറ്റുപറയാം : മറ്റാരിലും രക്‌ഷയില്ല.
ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. (യേശു ഏക രക്ഷകൻ)അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11-12

യേശു അരുളിച്ചെയ്തു "വഴിയും സത്യവും ജീവനും ഞാനാകുന്നു. എന്നിലൂടെ അല്ലാതെ ആരും പിതാവായ ദൈവത്തിങ്കലേക്ക് വരുന്നില്ല". (യോഹന്നാൻ 14 :6)

മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ മുമ്പില്‍ ഞാനും ഏറ്റുപറയും.(മത്തായി 10 : 32)

ഇതാണ്‌ എന്റെ  കല്‍പന: ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കണം.സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല.ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നത്‌ നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്റെ സ്‌നേഹിതരാണ്‌
(യോഹന്നാന്‍ 15 : 12 -14)

അസ്സീസിയിലെ വി ഫ്രാൻസിസ് ഇപ്രകാരം വിളിച്ചു പറഞ്ഞിരുന്നു : "സ്നേഹം  (ഈശോ),  സ്നേഹിക്കപെടുന്നില്ല " എന്ന്.

ദുരാശമൂലം ലോകത്തിലുണ്ടാകുന്ന വിനാശത്തില്‍നിന്നു രക്‌ഷപെട്ടു ദൈവിക സ്വഭാവത്തില്‍ നിങ്ങള്‍ പങ്കുകാരാകുന്നതിന്‌, തന്‍െറ മഹത്വവും ഒൗന്നത്യവും വഴി അവിടുന്നു നിങ്ങള്‍ക്ക്‌ അമൂല്യവും ശ്രഷ്‌ഠവുമായ വാഗ്‌ദാനങ്ങള്‍ നല്‍കിയിരിക്കുന്നു.
ഇക്കാരണത്താല്‍ നിങ്ങളുടെ വിശ്വാസത്തെ സുകൃതംകൊണ്ടും,സുകൃതത്തെ ജ്‌ഞാനംകൊണ്ടും,ജ്‌ഞാനത്തെ ആത്‌മസംയമനംകൊണ്ടും, ആത്‌മസംയമനത്തെ ക്‌ഷമകൊണ്ടും, ക്‌ഷമയെ ഭക്‌തികൊണ്ടും, ഭക്‌തിയെ സഹോദരസ്‌നേഹം കൊണ്ടും, സഹോദരസ്‌നേഹത്തെ ഉപവികൊണ്ടും സമ്പൂര്‍ണമാക്കാന്‍ നന്നായി ഉത്‌സാഹിക്കുവിന്‍.ഇവ നിങ്ങളില്‍ ഉണ്ടായിരിക്കുകയും സമൃദ്‌ധമാവുകയും ചെയ്‌താല്‍, നിങ്ങള്‍ പ്രയോജനശൂന്യരും ഫലരഹിതരുമാകാതിരിക്കാന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള പൂര്‍ണമായ അറിവു സഹായിക്കും.
(2 പത്രോസ് 1 : 4-8)

സ്നേഹത്തെ സ്നേഹിച്ചു സ്നേഹമായി മാറുക .. അതാണ് ക്രൈസ്തവന്റെ വിളി.




Article URL:







Quick Links

സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല'

  "എനിക്ക് പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും  ഞാൻ ഗ്രഹിക്കുകയും ചെയ്താലും സകല വിജ്ഞാനവും മലകളെ മാറ്റാൻ തക്ക വിശ്വാസവും എനിക്കുണ്ടായാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല" (1 കോറിന... Continue reading


സഹനം

സഹനം   "ഒരു മനുഷ്യൻ മൂലം പാപവും പാപം മൂലം മരണവും ലോകത്തിൽ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു". (റോമ 5:12).   മനുഷ്യ സഹനങ്ങളുടെ... Continue reading