Home | Articles | 

jintochittilappilly.in
Posted On: 08/07/20 20:55
മനുഷ്യാത്മാവിന്റെ ദൈവസായൂജ്യം:

 

8 min read

സായൂജ്യ (union ) ത്തിന്റെ വിഭജനവും നാനാതരത്തിലുള്ള തരഭേദങ്ങളും വിവരിച്ചു തുടങ്ങിയാൽ അവസാനിക്കയില്ല; ബുദ്ധി (understanding), മനസ്‌ (will,),ഓർമ്മ (memory); എന്ന അന്ത:ശക്തികളോരോന്നിലും (faculties;) ക്ഷണികമായും സ്ഥിരമായും സിദ്ധിക്കുന്ന വിവിധതരം സായൂജ്യമുണ്ട്‌; പ്രസ്തുത ശക്തികൾ മൂന്നിലുംകൂടി സമ്പൂർണ്ണമായോ ക്ഷണികമായോ സ്ഥിരമായോ  ഒക്കെ സിദ്ധിക്കുന്നവ വേറെയുമുണ്ട്‌.

ആത്മാവിന്റെ സത്തയിലും (substance of the soul) അന്ത:ശക്തികളിലും (faculties of the soul) സിദ്ധിക്കുന്ന സമ്പൂർണ്ണവും സ്ഥിരവുമായ സായൂജ്യത്തെപ്പറ്റി, തമിസ്രമായ സായൂജ്യാനുശീലന (obscure habit of union )ത്തോട് അതിനു ബന്ധമുള്ളടത്തോളം മാത്രമേ ഇവിടെ പ്രതിപാദിക്കുന്നുള്ളൂ.  അതിന്റെ ക്രിയ (act) യെ സംബന്ധിച്ച്‌ അതായത് അന്ത:ശക്തികളിൽ ക്ഷണികമല്ലാതെ സ്ഥിരമായ സായൂജ്യം ഇഹത്തിൽ സാധ്യമല്ല എന്ന വസ്തുത ദൈവാനുകൂല്യത്താൽ പിന്നീടു വിശദമാക്കിക്കൊള്ളാം(how there can be no permanent union in the faculties, in this life, but a transitory union only)..

പ്രതിപാദ്യവിഷയമായ ഐക്യം (സായൂജ്യം) എന്താണെന്ന് മനസിലാക്കുന്നതിനുവേണ്ടി, ദൈവം സത്താപരമായി എല്ലാ ആത്മാക്കളിലും - ഏറ്റവും വലിയപാപിയുടെ ആത്മാവിൽപ്പോലും - സന്നിഹിതനാണെന്ന സംഗതി സ്മരിക്കേണ്ടിയിരിക്കുന്നു(God dwells and is present substantially in every soul, even in that of the greatest sinner in the world).; സത്താപരമായ അസ്തിത്വം നിലനിർത്തിക്കൊണ്ടുപോകാൻ ഈ ഐക്യം കൂടിയേതീരൂ; ഇതില്ലാതെ വരുന്ന നിമിഷത്തിൽ സമസ്തവും ശൂന്യതയിലേക്ക്‌ പിന്തിരിയുന്നതായിരിക്കും.

ആത്മാവിന്റെ ദൈവസായൂജ്യമെന്നിവിടെ പറയുന്നത്‌ അനുസ്യൂതമായ ഈ സത്താപരൈക്യത്തെക്കുറിച്ചല്ല.  പ്രത്യുത ആത്മാവിന്റെ ദൈവത്തിലേക്കുള്ള രൂപാന്തരത്തെക്കുറിച്ച്‌ (union and transformation) മാത്രമാണ്.  ഇത്‌ അനുസ്യൂതമല്ല; സ്നേഹസാരൂപ്യം സംഭവിക്കുമ്പോൾ മാത്രമേ ഇതിനു സ്ഥാനമുള്ളു.  സാദൃശ്യമുളവാക്കുന്ന അതിസ്വഭാവിക ഐക്യമെന്ന് ഇതിനെ നാം നിർദ്ദേശിക്കുന്നു; മറ്റത്‌ സത്താപരവും ( അവശ്യാവശ്യകം) സ്വഭാവികവും മാത്രം.(when we speak of union of the soul with God, we speak not of this substantial union which is continually being wrought, but of the union and transformation of the soul with God, which is not being wrought continually, but only when there is produced that likeness that comes from love; we shall therefore term this the union of likeness, even as that other union is called substantial or essential).  ആത്മാവിന്റെയും ദൈവത്തിന്റെയും മനസുകൾ ഒന്നായി സ്വരുമിക്കുകയും ഇരുവർക്കുമിടയിൽ അഹിതകരമായി യാതൊന്നുമില്ലാതിരിക്കയും ചെയ്യുമ്പോളത്രേ അതിസ്വഭാവികൈക്യം (supernatural) സംഭവിക്കുന്നത്‌.  അതനുസരിച്ച്‌, ആത്മാവു തന്നിൽനിന്നു ദൈവേഷ്ടത്തിനു വിരുദ്ധമായതൊക്കെയും നിർമ്മാർജ്ജനം ചെയ്യുമ്പോൾ ദൈവത്തിലേക്കു സ്നേഹം മൂലമുള്ള അവളുടെ രൂപാന്തരം നിറവേറും(transformed in God through love).

'അഹിതകര' (repugnant) മെന്നു പറഞ്ഞത്‌ "ക്രിയ"(act) മാത്രമല്ല 'ശീല'(habit)ത്തെ സംബന്ധിച്ചു കൂടിയും സാധുവാണെന്നോർക്കണം; തന്നിമിത്തം മന:പൂർവ്വമായ ന്യൂനതകളുടെ 'ക്രിയ' (voluntary acts)മാത്രമല്ല, അവയുടെ ശീലം അഥവാ തഴക്കം പോലും (habits of any such imperfections) നിശ്ശേഷം നീക്കം ചെയ്യപ്പെട്ടിരിക്കണം.  

ഏതൊരു സൃഷ്ടിയുടെയും സമസ്‌തപ്രവൃത്തികൾക്കും കഴിവുകൾക്കും ദൈവത്തിന്റെ സത്തയോടു പൊരുത്തമില്ലാത്തതിനാലും ദൈവത്തെ ‌ പ്രാപിക്കുവാൻ അവയുടെ മാദ്ധ്യമം അപര്യാപ്തമാകയാലും, ആത്മാവ്‌ സൃഷ്ടികളൊക്കെയിൽനിന്നും സ്വന്തം പ്രവർത്തനങ്ങളിലും കഴിവുകളിലും നിന്നും (അതായത്‌ ഗ്രഹണം, ആസ്വാദനം, അനുഭൂതി - understanding, perception and feeling) നിസ്സംഗത നേടേണ്ടിയിരിക്കുന്നു (soul be stripped of all things created).  അങ്ങനെ ദൈവത്തിനു ചേരാത്തതും ദൈവത്തോടു സദൃശ്യമല്ലാത്തതുമെല്ലാം ബഹിഷ്കരിച്ചു ദൈവസാരൂപ്യം (likeness of God) സമ്പാദിക്കുമ്പോൾ ദൈവേഷ്ടമല്ലാതെ യാതൊന്നും അവളിൽ ശേഷിക്കയില്ല;  ഇങ്ങനെയാണു ദൈവത്തിൽ രൂപാന്തരം പ്രാപിക്കുന്നത്‌ (transformed in God).

തന്നിമിത്തം, ദൈവം മേൽപ്രസ്താവിച്ചതുപോലെ, സ്വഭാവികസത്ത നൽകിക്കൊണ്ടും തന്റെ സാന്നിദ്ധ്യത്താൽ അതിനെ നിലനിർത്തിക്കൊണ്ടും ആത്മാവിൽ സദാസന്നിഹിതനാണെങ്കിലും അതിസ്വഭാവികസത്ത എപ്പോഴും അവൾക്കു നൽകുന്നില്ല.(yet He does not always communicate supernatural being to it).

സ്നേഹവും പ്രസാദവും മൂലം മാത്രമാണ് ഇതു നൽകപ്പെടുന്നത്‌.  എല്ലാ ആത്മാക്കളും 'പ്രസാദ'മുള്ളവരല്ലല്ലോ.  ഉള്ളവർ തന്നെയും ഒരേപദവിയിലല്ല; സ്നേഹത്തിന്റെ ഏറ്റക്കുറവും പലതരത്തിലായിരിക്കും. (communicated only by love and grace, which not all souls possess; and all those that possess it have it not in the same degree; for some have attained more degrees of love and others fewer) സ്നേഹത്തിൽ കൂടുതൽ പുരോഗമിച്ച, അതായത്‌ ദൈവേഷ്ടത്തിനു കൂടുതൽ വിധേയരായ ആത്മാക്കൾക്ക്‌ ദൈവം തന്നെത്തന്നെ കൂടുതലായി നൽകും. സമ്പൂർണ്ണമായ വിധേയത്വവും സാദൃശ്യവുമുള്ളവർ അതിസ്വഭാവികമായ ഐക്യവും സാദൃശ്യവും സമ്പൂർണ്ണമായി പ്രാപിക്കും.

ആയതിനാൽ, അന്യത്ര വിശദീകരിച്ചതുപോലെ, ഒരാത്മാവ്‌ സൃഷ്ടികളിൽ പക്ഷം വയ്ക്കുകയും സ്വന്തം കഴിവുകളിൽ ആശ്രയിക്കുകയും അങ്ങനെ തഴങ്ങുകയും ചെയ്യുന്നതിന്റെ അളവനുസരിച്ചു ദൈവൈക്യത്തിനുള്ള സാധ്യത അവൾക്കു കുറഞ്ഞു വരും. (Wherefore, as has already been explained, the more completely a soul is wrapped up in the creatures and in its own abilities, by habit and affection, the less preparation it has for such union; for it gives not God a complete opportunity to transform it supernaturally) എന്തുകൊണ്ടെന്നാൽ, തന്നെ അതിസ്വാഭവികമായി രൂപാന്തരപ്പെടത്തക്കവണ്ണം അവൾ ദൈവത്തിനു സമ്പൂർണ്ണമായ ആത്മാർപ്പണം ചെയ്യുന്നില്ല.  ഇതിന്റെയെല്ലാം നിഗമനം, ആത്മാവിനു കരണീയം ഒന്നുമാത്രമേയുള്ളുവെന്നതത്രേ.  അതായത്‌ പൊരുത്തക്കുറവുകളും വൈരുദ്ധ്യങ്ങളുമെല്ലാം  നിശ്ശേഷം അകറ്റുക; അപ്പോൾ, പ്രകൃതിമൂലം സ്വാഭാവികമായി അവൾക്കു സ്വയം നൽകുന്ന ദൈവം പ്രസാദം(grace) മൂലം അതിസ്വാഭാവികമായി സ്വയം നൽകാതിരിക്കയില്ല.

 വി. യോഹന്നാൻെറ സുവിശേഷത്തിൽ (1:13) ഇതിനു  വിശദീകരണമുണ്ട് : ദൈവപുത്രരാകുന്നത്തതിനുള്ള കഴിവ്  രക്തത്തിൽ നിന്നല്ലാതെയും, (സ്വഭാവപ്രകൃതവും  ശരീരഘടനയുമനുസരിച്ചു  )   ജഡത്തിൻെറ അഭീഷ്ടമനുസരിച്ചല്ലാതെയും  - ( സ്വഭാവിക ശക്തിയുടെയും ത്രാണിയുടെയും  സ്വതന്ത്രമന സ്സിനൊത്തവണ്ണം)  പുരുഷൻെറ   ഇച്ഛയിൽ  നിന്നുപോലുമല്ലാതെയും (എല്ലാത്തരത്തിലുമുള്ള  ബൗദ്ധീക  വിവേചനവും ഗ്രഹണവും ഇതിലടങ്ങിയരിക്കുന്നു.)

  ജനിച്ചവർക്കു മാത്രം നൽകി  ദൈവത്തിൽ രൂപാന്തരം പ്രാപിക്കുവാൻ ഈ പറഞ്ഞ തരത്തിൽപെട്ടവർക്കാർക്കും ദൈവപുത്രരാകുവാനുള്ള അനുഗ്രഹം  സിദ്ധിച്ചിട്ടില്ല, പ്രത്യുത  ദൈവത്തിൽ നിന്നു ജനിച്ചവർക്കു മാത്രം, അതായത് ,പ്രസാദത്താൽ നവജന്മം സിദ്ധിച്ചവർക്കും പഴയ  മനുഷ്യനെ സംബസിച്ച സകലതിനും മരിച്ച  തങ്ങൾക്കുപരി അതിസ്വാഭാവിക മണ്ഡലത്തിലേയ്ക്കുയർത്തപ്പെട്ടവർക്കും , ആലോചനകളെയല്ലാം അതിശയിക്കുന്ന നവജന്മവും പുത്രസ്ഥാനവും ദൈവത്തിൽ നിന്നു പ്രാപിക്കുന്നവർക്കും മാത്രം. (being born again through grace, and dying first of all to everything that is of the old
man, are raised above themselves to the supernatural, and receive from God this rebirth and adoption,
which transcends all that can be imagined)

മറ്റൊരു സന്ദർഭത്തിൽ വി. യോഹന്നാൻ (3:5) തന്നെ ഇപ്രകാരം പറയുന്നു:
"പരിശുദ്ധാന്മാവിൽ നവജന്മം പ്രാപിക്കാത്തവനു  ദൈവരാജ്യം ദർശിക്കുവാൻ സാധിക്കുകയില്ല." പ്രസ്തുത  ദൈവരാജ്യം പുർണ്ണമായ പുണ്യപദവിതന്നെ. പരിശുദ്ധാന്മാവിൽ നവജന്മം ഇഹത്തിൽ പ്രാപിക്കുകയെന്നു പറഞ്ഞാൽ, ദൈവത്തോട് പവിത്രതയിൽ  ഏറ്റവും സാദൃശ്യമുള്ളതും  ന്യൂനതകളുടെ കലർപ്പോന്നുമില്ലാത്തതുമായ ഒരാത്മാവുണ്ടായിരിക്കുക  എന്നത്രേ ; സായൂജ്യത്തിൻ്റെ  ഭാഗഭാഗിത്വത്താൽ പരിപാവനമായ രൂപാന്തരം സാരാംശപരമായിട്ടല്ലെങ്കിലും  സാധിക്കുവാൻ ആത്മാവ് അർഹയായിരിക്കും.

 സ്വാഭാവികവും അതിസ്വാഭാവികവുമെന്ന രണ്ടുതരം ഐക്യത്തിൻെറ  പ്രകൃതം സുഗ്രഹമാകുന്നതിനുവേണ്ടി, ജനൽകണ്ണാടിയിൽ പതിയുന്ന സൂര്യരശ്മിയുടെ ദൃഷ്ടാന്തം
പരിശോധിക്കാം: കണ്ണാടി  ആഴുക്കിപിടിച്ചോ മങ്ങിയോ ഇരുന്നാൽ സൂര്യരശ്മികൾക്ക് അതിനുള്ളിൽകടക്കാനും സ്വന്തം വെളിച്ചത്തിലേക്ക് അതിനെ പൂർണ്ണമായി രൂപാന്തരപെടുത്താനും കഴിയുകയില്ല. കളങ്കമൊന്നുമില്ലാതെ വെടിപ്പായും  സ്വച്ഛ്മായും  ഇരിക്കുമ്പോൾ മാത്രമേ അതു  സാധിക്കയുള്ളു. പൊട്ടുപൊടികളുടെ അടയാളത്തിൽ നിന്നുള്ള സ്വച്ഛ്ത  എത്ര കുറഞ്ഞിരിക്കുമോ, അത്രയ്ക്കും അതിനു ഗ്രസിക്കാൻ കഴിയുന്ന രശ്മികൾ കുറഞ്ഞിരിക്കും; എത്ര അധികമോ അത്ര കൂടുതലും ഇതു   രശ്മിയുടെ കുറ്റം കൊണ്ടല്ല, പ്രത്യുത കണ്ണാടിയുടെ അപാകത കൊണ്ടുമാത്രം. കണ്ണാടി തികച്ചും  ശുദ്ധവും സ്വച്ഛവുമാണെങ്കിൽ  അതു രശ്മി തന്നെയെന്നു തോന്നത്തക്കവണ്ണവും,  രശ്മി  അതിനുള്ളിൽ  പ്രവേശിക്കയും അതിനെ രൂപാന്തരപ്പെടുത്തുകയും ചെയ്യാതിരിക്കയില്ല . രശ്മി തന്നെയെന്നു തോന്നിപ്പോകുന്ന കണ്ണാടിയുടെ പ്രകൃതം  രശ്മിയുടേതിൽ  നിന്നു  വ്യത്യസ്‌തമാണെങ്കിലും കണ്ണാടി ഭാഗഭാഗിത്വന്യായേന   രശ്മി അഥവാ വെളിച്ചംതന്നെയാണന്നു പറയാം.
 
 ജന്നൽകണ്ണാടി ആത്‌മാവിന്റെ പ്രതീകമാണല്ലോ; അന്യത്ര വിവരിച്ചതുപോലെ, ദൈവത്തിന്റെ സ്വഭാവിക സത്തയുടെ പ്രകാശം ആത്‌മാവിൽ അനുസ്യൂതം പതിഞ്ഞുകൊണ്ടിരിക്കുന്നു അഥവാ കൂടുതൽ ശരിയായിപ്പറഞ്ഞാൽ, ആത്‌മാവിൽ അധിവസിക്കുന്നു.
                
 ദൈവമല്ലാത്ത സമസ്തവും  ദൈവത്തെപ്രതി ഉപേക്ഷിച്ചു അവയിൽ നിന്നെല്ലാം നിസ്സംഗത നേടുവാനുള്ള  പ്രയത്നമാണല്ലോ സ്നേഹം; അങ്ങനെ  സൃഷ്‌ടികളുടെ കറയും  കളങ്കവുമെല്ലാം അകറ്റി സ്വന്തം മനസ്സിനെ ദൈവേഷ്ടത്തിൽ സമ്പൂർണ്ണമായി വിലയിപ്പിച്ചു തന്നിൽ പ്രവർത്തിക്കുവാൻ ദൈവത്തെ അനുവദിക്കുമ്പോൾ ആത്‌മാവു ദൈവപ്രകാശനത്തിനും  ദൈവത്തിലേക്കുള്ള  രൂപാന്തരീകരണത്തിനും അർഹയാവുകയും  അതോടൊപ്പംതന്നെ  ദൈവം തൻ്റെ  അതിസ്വാഭാവികസത്ത അവൾക്ക്  അനുഭവവേദ്യമാക്കുകയും ചെയ്യും; അപ്പോൾ ആത്‌മാവു ദൈവം തന്നെയാന്നെന്നേ തോന്നു ; ദൈവത്തിനുള്ളതെല്ലാം അവൾക്കും സ്വായത്തമാകും.

            ഭാഗഭാഗിത്വത്തിനുള്ള അവകാശത്തെ  പ്രദാനംചെയ്യുന്ന രൂപാന്തരംമൂലം  ദൈവത്തിൻ്റെയും ആത്മാവിന്റെയും  വിഭവങ്ങളെല്ലാം ഏകീഭവിപ്പിക്കുകയെന്ന  അതിസ്വാഭാവികാനുഗ്രഹം  ദൈവം ആത്മാവിനു നല്കുമ്പോളാണ്  മേൽപ്പറഞ്ഞ ഐക്യം നിറവേറുന്നത് . അപ്പോൾ ആത്മാവ് ആത്‌മാവെന്ന്തിനേക്കാളധിമായി ദൈവമെന്നു  തോന്നും. ഭാഗഭാഗിത്വംമൂലം  അവൾ ദൈവമാണെന്നുതന്നേ പറയാം; എന്നിരുന്നാലും  രശ്മി  തട്ടി പ്രകാശിക്കുന്ന  ജന്നൽ കണ്ണാടി രശ്മിയിൽ  നിന്നു വ്യത്യസതമായിരിക്കുന്നതുപോലെ, ആത്മാവിൻെറ  സ്വാഭാവികസത്ത , രൂപാന്തരികരണത്തിനുശേഷവും, ദൈവസത്തയിൽ നിന്നു മുമ്പത്തേപ്പോലെതന്നെ   വ്യത്യസ്തമായിരിക്കും.

 സായൂജ്യപ്രാപ്തിക്കുള്ള  മുന്നൊരുക്കം എന്തിലടങ്ങിയിരിക്കുന്നെന്നു   ഇത്രയുംകൊണ്ട്  സ്പഷ്ടമാണല്ലോ ; ദൈവത്തേയോ മറ്റെന്തിനേയോ കുറിച്ച  ആത്മാവു സമ്പാദിക്കുന്ന  ഗ്രഹണം.  ആസ്വാദനം , അനുഭൂതി , ഭാവന എന്നിവയിലൊന്നുമല്ല , പ്രത്യുത ; നിഷ്ക്കന്മഷതയും സ്നേഹവും (purity and love)-  അതായതു  ദൈവത്തെപ്രതി മാത്രം കൈവരിക്കുന്ന സർവ്വസംഗ പരിത്യാഗമത്രെ  അത്യന്താപേക്ഷിതം
(perfect resignation and detachment from everything for God’s sake alone).  പവിത്രത സർവങ്കഷമല്ലെങ്കിൽ (not perfect purity)  രൂപാന്തരം  പൂർണ്ണമായിരിക്കയില്ലെന്നും. പവിത്രതയു ടെ പരിമാണമനുസരിച്ചു  ആത്യാത്മിക  പ്രകാശത്തിനും
സായൂജ്യസംസിദ്ധിക്കും ഏറ്റക്കുറച്ചിലുണ്ടായിരിക്കമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ അംശങ്ങളും തികഞ്ഞാലല്ലാതെ വിശുദ്ധീകരണം സംബൂർണ്ണമാകയില്ലായെന്നും സമർതഥിക്കേണ്ടിയിരിക്കുന്നു .(yet the soul will not be perfect, as I say, if it be not wholly and perfectly bright and clean)

ഈ സംഗതി വിശദമാക്കുന്നത്തിനുവേണ്ടി വേറൊരുദാഹരണം പരിശോധിക്കാം: അത്യുൽകൃഷ്ടമായ ഒരു ചിത്രം: അതീവ സുഭഗവും സുസൂക്ഷമവുമാണതിൻെറ  കലാശില്പം. ചിത്രാകലയിൽ അത്ര പരിജ്ഞാനമില്ലാത്ത ഒരു  സാധാരണക്കാരൻ  അതിൽ വിശേഷമൊന്നും കാണുകയില്ല. നല്ല വാസനയും തികഞ്ഞ കലാശീലവുമുള്ള  മറ്റൊരാൾ അതിൻെറ  മേന്മയും കലാമൂല്യവും കൂടുതലായി ഗ്രഹിക്കും. സുശിക്ഷിതനായ ഒരു ചിത്രകാരൻ അതിൻെറ  സൂക്ഷ്മഭാവങ്ങൾ മനസ്സിലാക്കി വിസ്മയസ്തിമിതനാകും. ഒടുവിൽ ഒരു തികഞ്ഞ പ്രതിഭാസമ്പന്നൻ വന്നുനോക്കുമ്പോൾ മറ്റു മൂന്നുപേരും കാണാത്ത സുസൂക്ഷ്മമായ അനേകം വിശദാംശങ്ങൾ അയാളുടെ ശ്രദ്ധയിൽപ്പെടുവാൻ  ശേഷിക്കുന്നുണ്ടാവും. അങ്ങനെ കഴിവിൻെറയും  കലാശീലത്തിൻെറയും   അളവനുസരിച്ച് അധികമധികം തെളിഞ്ഞുവരാനുള്ള സൂക്ഷ്മമായ വിശദാംശങ്ങൾ ധാരാളമുണ്ടായിരിക്കും  ആ ചിത്രത്തിൽ.   

ആദ്ധ്യാത്മിക  പ്രകാശനത്തിൽ (enlightenment) അഥവാ രൂപാന്തരീകരണത്തിൽ (transformation) ദൈവത്തിൻെറ  നേർക്കുള്ള ആത്മാക്കളുടെ നിലപാടും ഏതാണ്ടിതുപോലെയാണ്. ഒരാത്മാവിനു തനറെ കഴിവിനനുസരണമായ സായൂജ്യപദവി പ്രാപിക്കാമെന്നു പറയുന്നതിൽ തെറ്റില്ലെങ്കിലും എല്ലാവരും അതേ പദവിയിൽ എത്തുകയില്ല.  ഓരോരുത്തരേയും സംബന്ധിച്ച ദൈവത്തിൻെറ  ഔദാര്യമാണ് അതിൻെറ  മാനദണ്ഡം  .
 
പരിപൂർണ്ണരായ ചില ആത്മാക്കൾ ഇഹത്തിൽ ഒരേ നിലയിൽ സമാധാനവും വിശ്രാന്തിയും അനുഭവിക്കുന്നതും എല്ലാവരും സംതൃപ്തരായിരിക്കുന്നതും കാണാമെങ്കിലും അവരിൽ ചിലർ മറ്റുള്ളവരേക്കാൾ വളരെയധികം ഉയർന്ന പദവിയിലായിരിക്കാം; ഓരോരുത്തരുടെയും വിവിധ തരത്തിലുള്ള കഴിവു (capacity) ഒരുപോലെ നിറവേറുകയാൽ എല്ലാവരും ഒരുപോലെ സംതൃപ്തരായിരിക്കയാണ്; എന്നാൽ സ്വന്തം കഴിവിനനുസൃതമായ വിശുദ്ധീകരണം സാധിച്ചു കഴിഞ്ഞിട്ടില്ലാത്തവർക്കു യഥാർത്ഥമായ സമാധാനവും സംതൃപ്തിയും കൈവരിക്കയില്ല.  നലംതികഞ്ഞ സായൂജ്യസിദ്ധിക്കാവശ്യമായ സ്വച്ഛതയും നിസ്സംഗതയും അന്ത:ശക്തികളിൽ അവർക്കിനിയും സ്വായത്തമാകേണ്ടിയിരിക്കുന്നു.(But the soul that attains not to such a measure of purity as is in conformity with its capacity never attains true peace and satisfaction, since it has not attained to the possession of thatdetachment and emptiness in its faculties which is required for simple union)

- വി യോഹന്നാൻ ക്രൂസ്  ;Mystical Doctor, Mystic of Mystics, 16 th Century;  (:"കർമ്മലമലയേറ്റം, പുസ്തകം 2, അധ്യായം 5 - പേജ് 108 മുതൽ 113 വരെ)

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ : "യഹൂദ- ക്രിസ്ത്യൻ ഗ്രന്ഥസഞ്ചയത്തിൽ "ഉത്തമഗീതം" അതിഭൗതികമായ ജ്ഞാനത്തിന്റെയും അനുഭവത്തിന്റെയും ഉറവിടവും,  മനുഷ്യന് അവന്റെ ആത്യന്തിക ലക്ഷ്യമായ ദൈവൈക്യം, നിശ്ചയമായും പ്രാപിക്കാൻ കഴിയും എന്ന വചനാധിഷ്ട്ടിത വിശ്വാസസത്തയുടെ പ്രകടനവുമായി തീർന്നു.എന്നാൽ ഈ ഐക്യം വെറുമൊരു ഏകീഭാവമോ ദൈവീകതയുടെ അനാമിക സമുദ്രത്തിൽ ആഴ്ന്നു പോകുന്ന അവസ്ഥയോ അല്ല, സ്നേഹം സംജാതമാക്കുന്ന ഒരൈക്യമാണത്. ദൈവവും മനുഷ്യനും വ്യത്യസ്തരായി തന്നെ നിലനിൽക്കുകയും പൂർണമായും ഒന്നാവുകയും ചെയ്യുന്ന ഐക്യം". [ചാക്രിക ലേഖനം "ദൈവം സ്നേഹമാകുന്നു" ,നമ്പർ 10]




Article URL:







Quick Links

മനുഷ്യാത്മാവിന്റെ ദൈവസായൂജ്യം:

8 min read സായൂജ്യ (union ) ത്തിന്റെ വിഭജനവും നാനാതരത്തിലുള്ള തരഭേദങ്ങളും വിവരിച്ചു തുടങ്ങിയാൽ അവസാനിക്കയില്ല; ബുദ്ധി (understanding), മനസ്‌ (will,),ഓർമ്മ (memory); എന്ന അന്ത:ശക്തികളോരോന്നിലും... Continue reading


ബൃഹദാരണ്യക ഉപനിഷത്തും മിശിഹാദർശനവും

അസതോ മാ സദ്ഗമയ: തമസോ മാ ജ്യോതിർ ഗമയ: മൃത്യോർ മാ അമൃതം ഗമയ: അസത്തയിൽനിന്ന് എന്നെ സത്തയിലേക്കു നയിക്കുക ( from the unreal lead me to the real), അന്ധകാരത്തിൽ നിന്ന് എന്നെ പ്രകാശത്തിലേക്കു നയിക... Continue reading