Home | Articles | 

jintochittilappilly.in
Posted On: 30/07/20 22:26
സഭയിൽ കടുത്ത ഇരട്ട പ്രതിസന്ധി വന്നു - പോപ്പ് എമേരിത്തൂസ് ബെനഡിക്റ്റ് പതിനാറാമൻ

 

2016 ൽ ഈശോ സഭാ വൈദികനായ ജാക്വസ് സെർവൈസ് പോപ്പ് എമേരിത്തൂസ് ബെനഡിക്റ്റ് പതിനാറാമനുമായി നടത്തിയ അഭിമുഖത്തിൽ നിന്നും,

തുടർന്ന് വായിക്കുക

Fr Jacques Servais SJ : ലയോളയിലെ വി.ഇഗ്നേഷ്യസ് ആത്മീയ പരിശീലനങ്ങളിൽ (Spiritual Exercises), പഴയനിയമത്തിന്റെ പ്രതികാര അവതരണങ്ങൾ പൗലോസിന് എതിരായി ഉപയോഗിക്കുന്നില്ല (cfr. 2 Thessalonians 1: 5-9). എന്നിരുന്നാലും, ക്രിസ്തുവിന്റെ മനുഷ്യാവതാരം വരെ മനുഷ്യർ “നരകത്തിലേക്ക് ഇറങ്ങിയത് ” എങ്ങനെയെന്ന് ആലോചിക്കാൻ നമ്മെ ക്ഷണിക്കുന്നു (Spiritual Exercises n. 102; see. ds iv, 376).“ഞാൻ ചെയ്തതിനേക്കാൾ വളരെ കുറച്ച് പാപങ്ങൾ ചെയ്യുക വഴി നരകത്തിൽ അവസാനിച്ച എണ്ണമറ്റ മറ്റു വ്യക്തികളുടെ ” ഉദാഹരണം നാം പരിഗണിക്കേണ്ടതാണ്(Spiritual Exercises, n. 52).ഈ മനോഭാവത്തിലാണ് വിശുദ്ധ ഫ്രാൻസിസ് സേവ്യർ തന്റെ അജപാലനകർമ്മത്തിൽ, കഴിയുന്നത്ര “അവിശ്വാസികളെ ” നിത്യനാശത്തിന്റെ ഭയാനകമായ വിധിയിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെടുത്തിയത്.നന്മയുടെയും തിന്മയുടെയും ന്യായവിധിയെ സംബന്ധിച്ച് ട്രെൻറ്റ് കൗൺസിൽ (Council of Trent) ഔപചാരികമാക്കിയ പ്രബോധനഭാഗമാണ് ജാൻസെനിസ്റ്റുകൾ (Jansenists) വളരെ കാർക്കശ്യത്തോടെ മൗലികമായി അവതരിപ്പിച്ചതും , പിന്നീട് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിൽ (CCC § 5 633, 1037) ഈ പ്രബോധനത്തെ കൂടുതൽ സംയമിതമായ രീതിയിൽ (more restrained way) പഠിപ്പിക്കുന്നതും.ഈ കാലഘട്ടത്തിൽ, സമീപകാല ദശകങ്ങളിൽ, സഭയുടെ മതബോധനം തീർച്ചയായും കണക്കിലെടുക്കേണ്ട ഒരുതരം “വിശ്വാസസത്യത്തിന്റെ വളർച്ച”(development of dogma) ഉണ്ടായിട്ടുണ്ടെന്ന് പറയാമോ?

Pope emeritus Benedict XVI: ഈ വിഷയത്തിൽ , നാം വളരെ ഗഹനമായ വിശ്വാസസത്യത്തിന്റെ പരിണാമം (evolution of dogma) നേരിടുന്നുവെന്നതിൽ സംശയമില്ല. മദ്ധ്യകാലഘട്ടങ്ങളിലെ പിതാക്കന്മാർക്കും ദൈവശാസ്ത്രജ്ഞർക്കും പരിമിതമായ (ഭൂശാസ്ത്രസംബന്ധമായ) അറിവിന്റെ അടിസ്ഥാനത്തിൽ , ലോകം മുഴുവൻ കത്തോലിക്കരായി കഴിഞ്ഞുവെന്നും അവിശ്വാസികളുടെ ജനസംഖ്യ വളരെ കുറവാണെന്നും കരുതപ്പെട്ടിരുന്നു. എന്നാൽ,ആധുനിക യുഗത്തിന്റെ ആരംഭത്തിൽ പുതിയ ലോകങ്ങളുടെ (പുതിയ രാജ്യങ്ങൾ) കണ്ടുപിടുത്തത്തോടെ സമൂലമായി കാഴ്ചപ്പാടുകൾ മാറ്റിയെന്നും കരുതുന്നു.കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ (രണ്ടാം വത്തിക്കാൻ കൗൺസിലിൽ), ജ്ഞാനസ്നാനപ്പെടാത്ത എല്ലാവരെയും നശിപ്പിക്കാൻ ദൈവത്തിന് കഴിയില്ലെന്നും സ്ഥിരീകരിച്ചു.എന്നുമാത്രമല്ല , ജ്ഞാനസ്നാനപ്പെടാത്തവരുടെ തികച്ചും സ്വാഭാവിക സന്തോഷം പോലും മനുഷ്യന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു യഥാർത്ഥ ഉത്തരമല്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിലെ മഹാന്മാരായ മിഷനറിമാർക്ക് ജ്ഞാനസ്നാനമേൽക്കാത്തവർ നരകത്തിൽ പോകുമെന്ന് ദൃഢതയോടെ ബോധ്യപ്പെട്ടിരുന്നുവെന്നത് ശരിയാണെങ്കിൽ - ഇത് അവരുടെ പ്രേഷിത സമർപ്പണത്തെ വിശദീകരിക്കുന്നു.ജ്ഞാനസ്നാനപ്പെടാതെ മരിക്കുന്നവരെല്ലാം നരകത്തിൽ പോകും എന്ന ദൃഢവിശ്വാസം രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം കത്തോലിക്കാ സഭയിൽ ഉപേക്ഷിക്കപ്പെട്ടു(in the Catholic Church after the Second Vatican Council that conviction was finally abandoned).ഇതിൽ നിന്ന് സഭയിൽ കടുത്ത ഇരട്ട പ്രതിസന്ധി വന്നു.(From this came a deep double crisis).

ഒരു വശത്ത്, ഇത് ഭാവിയിലെ പ്രേഷിത സമർപ്പണത്തിനുള്ള പ്രചോദനത്തെ നീക്കംചെയ്യുമെന്ന് തോന്നി. ക്രൈസ്തവ വിശ്വാസം കൂടാതെ തന്നെ രക്ഷപ്രാപിക്കാമെങ്കിൽ,അത് അംഗീകരിക്കാൻ മനുഷ്യരെ ബോധ്യപ്പെടുത്താൻ എന്തുകൊണ്ട് ശ്രമിക്കണം? അതുപോലെ, ക്രിസ്ത്യാനികൾക്കും ഒരു പ്രശ്നം ഉയർന്നുവന്നു: വിശ്വാസത്തിന്റെ നിർബന്ധിത സ്വഭാവവും അതിന്റെ ജീവിതരീതിയും (obligatory nature of the faith and its way of life) അനിശ്ചിതത്വവും പ്രശ്നവുമുള്ളതായി തോന്നി.മറ്റ് വഴികൾ വഴി സ്വയം രക്ഷിക്കാൻ കഴിയുന്നവരുണ്ടെങ്കിൽ, അന്തിമ വിശകലനത്തിൽ, ക്രൈസ്തവ വിശ്വാസത്തിന്റെ ആവശ്യകതകളോടും അതിന്റെ ധാർമ്മികതയോടും ക്രൈസ്തവർ മാത്രം ബന്ധപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല ? വിശ്വാസവും രക്ഷയും പരസ്പര ബന്ധമില്ലാത്തതാണെങ്കിൽ, വിശ്വാസം പ്രചോദനമറ്റതായി മാറും.

ക്രൈസ്തവ വിശ്വാസത്തിന്റെ സാർവ്വത്രിക ആവശ്യകതയെ ക്രൈസ്തവ വിശ്വാസം കൂടാതെ തന്നെ ഒരുവന് സ്വയം രക്ഷിക്കാൻ സാധ്യമാകുന്ന വഴികളുമായി അനുരഞ്ജിപ്പിക്കാനുള്ള നിരവധി ശ്രമങ്ങൾ ഈയിടെയായി രൂപപ്പെടുത്തിയിട്ടുണ്ട്.

ഞാൻ ഇവിടെ രണ്ടെണ്ണം പരാമർശിക്കാം: ഒന്നാമതായി , കാൾറാനറുടെ
അജ്ഞാത ക്രിസ്ത്യാനികളുടെ പ്രസിദ്ധമായ പ്രബന്ധം (thesis of the anonymous Christians of Karl Rahner).

1. അജ്ഞാത ക്രിസ്ത്യാനികൾ (കാൾ റാനർ): മോക്ഷത്തിനു നമ്മെ യോഗ്യരാക്കുന്ന ഏറ്റവും അടിസ്ഥാനപരമായ പ്രവർത്തികളുണ്ട്. ആ പ്രവർത്തികൾ ദൈവവുമായുള്ള ഐക്യത്തിലേക്കുള്ള തുറക്കലിൽ ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം വാദിക്കുന്നു. ക്രിസ്തീയ വിശ്വാസം ഈ വീക്ഷണത്തിൽ മനുഷ്യനിൽ ഘടനാപരമായിട്ടുള്ളവയെ ബോധത്തിലേക്ക് നയിക്കും. അതിനാൽ, ഒരു മനുഷ്യൻ തന്റെ അനിവാര്യമായ സത്തയിൽ സ്വയം അംഗീകരിക്കുമ്പോൾ, ഒരു ക്രിസ്ത്യാനി എന്നതിന്റെ സാരാംശം ആശയപരമായ രീതിയിൽ എന്താണെന്ന് അറിയാതെ നിറവേറ്റുന്നു. അതിനാൽ, ക്രിസ്ത്യാനി മനുഷ്യനുമായി യോജിക്കുന്നു, ഈ അർത്ഥത്തിൽ, സ്വയം അംഗീകരിക്കുന്ന ഓരോ മനുഷ്യനും അവന്പോലും അറിയാതെ ഒരു ക്രിസ്ത്യാനിയാണ്. ഈ സിദ്ധാന്തം കൗതുകകരമാണെന്നത് ശരിയാണ്, പക്ഷേ അത് ഒരു മനുഷ്യൻ തന്നിൽത്തന്നെ എന്താണെന്നതിന്റെ ബോധപൂർവമായ അവതരണത്തിലേക്ക് ക്രിസ്തുമതത്തെ തന്നെ താഴ്ത്തുകയും ക്രിസ്തുമതത്തിന്റെ കേന്ദ്രമായ മാറ്റത്തിന്റെയും പുതുക്കലിന്റെയും പ്രക്രിയയേയും അവഗണിക്കുന്നു. മതത്തിന്റെ ബഹുവചന സിദ്ധാന്തങ്ങൾ (pluralistic theories of religion)മുന്നോട്ടുവച്ച പരിഹാരവും ഇവിടെ സ്വീകാര്യമല്ല, അതിനായി എല്ലാ മതങ്ങളും ഓരോരുത്തരും അവരവരുടെതായ രീതിയിൽ രക്ഷയുടെ വഴികളായിരിക്കും. ഈ അർത്ഥത്തിൽ അവയുടെ ഫലങ്ങളെ തുല്യമായി കണക്കാക്കണം. പഴയനിയമത്തിലും പുതിയനിയമത്തിലും ആദ്യമസഭയിലും പ്രയോഗിച്ച തരത്തിലുള്ള മറ്റ് മതത്തെക്കുറിച്ചുള്ള വിമർശനം വിവിധ മതങ്ങളെ പരിശോധിക്കുന്നതിൽ അടിസ്ഥാനപരമായി കൂടുതൽ യാഥാർത്ഥ്യവും കൂടുതൽ വസ്തുതാപരവും സത്യവുമാണ് (The critique of religion of the kind exercised in the Old Testament, in the New Testament and in the early Church is essentially more realistic, more concrete and true in its examination of the various religions). അത്തരമൊരു ലളിതമായ സമീപനം പ്രശ്നത്തിന്റെ വ്യാപ്തിക്ക് ആനുപാതികമല്ല.

2. ഹെൻ‌റി ഡി ലുബാക്ക്, മറ്റു ചില ദൈവശാസ്ത്രജ്ഞന്മാർ : അവസാനമായി, എല്ലാറ്റിനുമുപരിയായി ഹെൻ‌റി ഡി ലുബാക്കിനെയും അദ്ദേഹത്തോടൊപ്പം മറ്റ് ചില ദൈവശാസ്ത്രജ്ഞന്മാരെയും നമുക്ക് ഓർമിക്കാം. അവരെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിന്റെ “നിലനിൽപ്പിന് അനുകൂലമായത്” ക്രൈസ്തവ ജീവിതത്തിന്റെയും സഭയുടെയും അടിസ്ഥാന വ്യക്തിത്വത്തിന്റെ പ്രകടനമായിരിക്കും. ഈ “നിലനിൽപ്പിന് അനുകൂലമായത്” കുറച്ചുകൂടി വൃക്തമായ രീതിയിൽ വിശദീകരിക്കാൻ കഴിയും. അതിൽ സത്യമുണ്ടെന്നത് മനുഷ്യവർഗം വിശ്വസിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നു. അത് ഒരാൾ അനുഭവിക്കുന്നു. അത് ഒരാൾ ഇഷ്ടപ്പെടുന്നു. ഈ യാഥാർത്ഥ്യങ്ങൾ അവരുടെ ലോകത്തിലേക്ക് വെളിച്ചവുമായി കയറുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

***END QUOTE****

ഈ അഭിമുഖം തുടർന്ന് വായിക്കാൻ ;



https://www.catholicnewsagency.com/news/full-text-of-benedict-xvis-recent-rare-and-lengthy-interview-26142




Article URL:







Quick Links

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ സാധുവായതിനാൽ (valid), അതിലെ ചില പ്രസ്താവകളിൽ തെറ്റുണ്ടെന്ന് എങ്ങനെ ഒരുവന് പറയാൻ സാധിക്കും? വിശിഷ്യാ, ലുമെൻ ജെൻസിയം പോലുള്ള ഡോഗ്മറ്റിക് കോൺസ്റ്റിറ്റ്യുഷന്റെ (Dogmatic constitution) കാര്യത്തിൽ ?

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ സാധുവായതിനാൽ (valid),  അതിലെ  ചില  പ്രസ്താവകളിൽ  തെറ്റുണ്ടെന്ന് എങ്ങനെ ഒരുവന് പറയാൻ സാധിക്കും?  വിശിഷ്യാ,  ലുമെൻ ജെൻസിയം പോലുള്ള ഡ... Continue reading


സഭയിൽ കടുത്ത ഇരട്ട പ്രതിസന്ധി വന്നു - പോപ്പ് എമേരിത്തൂസ് ബെനഡിക്റ്റ് പതിനാറാമൻ

2016 ൽ ഈശോ സഭാ വൈദികനായ ജാക്വസ് സെർവൈസ് പോപ്പ് എമേരിത്തൂസ് ബെനഡിക്റ്റ് പതിനാറാമനുമായി നടത്തിയ അഭിമുഖത്തിൽ നിന്നും, തുടർന്ന് വായിക്കുക ... Continue reading


ബഹുമത പ്രാർത്ഥനയും [multireligious] ഇന്റർ റിലീജിയസ് [Inter-religious ] പ്രാർത്ഥനയും സാധ്യമോ?

  എമേരിത്തൂസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ദൈവശാസ്ത്രവീക്ഷണത്തിലൂടെ ഈയൊരു പ്രശ്നം വിലയിരുത്താനുള്ള ശ്രമമാണ് ചുവടെ ചേർത്തിരിക്കുന്നത്  [ അദ്ദേഹം വിശ്വാസസത്യതിരുസംഘത്തിന്റെ അധ്യക്ഷന... Continue reading


മൂന്നുതരം തീർത്ഥസ്ഥലങ്ങൾ(Three different kinds of place for devotion); അവയെ സംബന്ധിച്ച് അവലംബിക്കേണ്ട മനോഭാവങ്ങൾ:

വി യോഹന്നാൻ ക്രൂസിനെക്കുറിച്ചറിയാത്തവർ ഈ  വീഡിയോ കണ്ടശേഷം വായിക്കുക, ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെ വാക്കുകൾ - https://youtu.be/-8qcB6ueljk , https://youtu.be/xfLVvUN1wjE മനസ്സിൽ ഭക്തി ... Continue reading


വിശ്വാസത്തിന്റെ അനുസരണം

വിശ്വാസംമൂലം അബ്രാഹം തനിക്ക്‌ അവകാശമായി ലഭിക്കാനുള്ള സ്‌ഥലത്തേക്കു പോകാന്‍ വിളിക്കപ്പെട്ടപ്പോള്‍ അനുസരിച്ചു. എവിടേക്കാണു പോകേണ്ടതെന്നറിയാതെതന്നെയാണ്‌ അവന്‍ പുറപ്പെട്ടത... Continue reading