Home | Articles | 

jintochittilappilly.in
Posted On: 04/07/20 14:20
പുതിയ സുവിശേഷവത്കരണം (New Evangelization) - മുഴുവൻ സഭയുടെയും ഉത്തരവാദിത്വം

 

(5 min read)

കർത്താവിനാൽ വിളിക്കപ്പെടുകയും അയയ്ക്കപ്പെടുകയും ചെയ്യുകയെന്നത് എന്നും പ്രസക്തമായ കാര്യമാണ്. എന്നാൽ, സമകാലീന ചരിത്രസാഹചര്യത്തിൽ അതിനു പ്രത്യേക പ്രാധാന്യമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ (*ഈ രേഖ 1999 ലാണ് പുറപ്പെടുവിച്ചത്) അന്ത്യഘട്ടം മതാത്മക വീക്ഷണപ്രകാരം, പരസ്പര വിരുദ്ധങ്ങളായ പ്രതിഭാസങ്ങളാൽ മുദ്രിതമാണ്. ഒരുവശത്ത്, സമൂഹത്തിൽ തീവ്രമായ മതനിരപേക്ഷതയുണ്ട് (intense secularization). അതിന്റെ ഫലമായി ദൈവനിഷേധമുണ്ടാകുന്നു.സർവാതിശാ
യിയായ (transcendent)ശക്തിയെക്കുറിച്ചുള്ള സകലപരാമർശങ്ങളും പരിത്യജിക്കപ്പെടുകയും ചെയ്യുന്നു. മറുവശത്ത്, മഹത്തരമായ മതാത്മക സംവേദകത്വമുണ്ടായിരിക്കുന്നു (greater religious sensitivity). ദൈവത്തിനുവേണ്ടിയുള്ള ജന്മസിദ്ധമായ ആഗ്രഹത്തെ തൃപ്തിപ്പെടുത്താൻ അത് അന്വേഷിക്കുന്നു. ആ ആഗ്രഹം മനുഷ്യജാതി മുഴുവൻറയും ഹൃദയങ്ങളിലുള്ളതാണ്. പക്ഷേ, അത് ചിലപ്പോൾ തൃപ്തികരമായ പ്രകാശനത്തിൽ പരാജയപ്പെടുന്നു.

“രക്ഷകനായ ക്രിസ്തു തിരുസ്സഭയെ ഭരമേല്പിച്ച ദൗത്യം ഇന്നും അതിന്റെ പൂർത്തീകരണത്തിൽനിന്ന് ഏറെ അകലെയാണ്. ക്രിസ്തുവിന്റെ വരവുതൊട്ടുള്ള രണ്ടാം സഹസ്രാബ്ദം അവസാനിക്കാറായി. ഈ ഘട്ടത്തിൽ മനുഷ്യവംശത്തെ മുഴുവനും ഒന്നിച്ചു വീക്ഷിക്കുമ്പോൾ, ഈ ദൗത്യം ഇനിയും തുടക്കത്തിൽത്തന്നെ നില്ക്കുന്നുവെന്നു മനസ്സിലാകും.അതിന്റെ പുരോഗതിക്കായി നമ്മെത്തന്നെ പൂർണഹൃദയത്തോടെ സമർപ്പിക്കേണ്ടതാണെന്നും മനസ്സിലാകും". ഇന്ന് ഈ പ്രേഷിതദൗത്യം നിർവഹിക്കുന്നത്, വ്യാപകമായ തോതിൽ, അനേകം രാജ്യങ്ങളുടെ നവീനസുവിശേഷവത്കരണത്തിന്റെ (new evangelization)സാഹചര്യത്തിലാണ്. ആ രാജ്യങ്ങൾ ദീർഘകാല ക്രൈസ്തവ പാരമ്പര്യമുള്ളവയാണ്. എന്നാൽ, ജീവിതത്തെ സംബന്ധിച്ച ക്രൈസ്തവസങ്കല്‌പം കുറഞ്ഞുകൊണ്ടിരിക്കുന്നതായി കാണപ്പെടുന്നവയുമാണ്. മനുഷ്യവംശത്തിന്റെ പൊതുവായ സാഹചര്യത്തിലും ആ ദൗത്യം നിർവഹിക്കപ്പെടുന്നു. ക്രിസ്തു കൊണ്ടുവന്ന രക്ഷയുടെ പ്രഘോഷണം എല്ലാവരും കേൾക്കുകയോ മനസ്സിലാക്കുകയോ ചെയ്യാത്തതാണ് ആ സാഹചര്യം.

അനേകർ ക്രിസ്തുവിനെ കേട്ടു. പക്ഷേ, അവിടുത്തെ പ്രബോധനത്തെ, വസ്തുനിഷ്ഠമായ ജീവിതസമർപ്പണത്തിലേക്കു നയിക്കുന്നതിന് എന്നതിനേക്കാൾ, പൊതു ധാർമ്മിക തത്ത്വസമാഹാരം മാത്രമായി അറിയുകയും സ്വീകരിക്കുകയും ചെയ്തിരിക്കുന്നുവെന്നു തോന്നുന്നു. ഇത് ദുഃഖകരവും എന്നാൽ സുവ്യക്തവുമായ ഒരു വസ്തുതയാണ്. മാമ്മോദീസ സ്വീകരിച്ച ധാരാളം ആളുകൾ ക്രിസ്തുവിനെ അനുഗമിക്കുകയെന്ന ധർമ്മം പരിത്യജിച്ചിരിക്കുന്നു; ആപേക്ഷികതാവാദത്തിന്റെ (relativism)
സിദ്ധാന്തങ്ങളനുസരിച്ചു ജീവിക്കുകയും ചെയ്യുന്നു. പല സംഭവങ്ങളിലും, ക്രൈസ്തവ വിശ്വാസത്തിന്റെ ധർമ്മത്തെ സാംസ്കാരിക ഘടകം മാത്രമായി ചുരുക്കുന്നു. അതാകട്ടെ കേവലം വ്യക്തിപരമായ മണ്ഡലത്തിൽ ഒതുക്കപ്പെട്ടതും, വ്യക്തിപരമോ സാമൂഹികമോ ആയ ജീവിതത്തിൽ യാതൊരു പ്രസക്തിയുമില്ലാത്തതുമാകുന്നു.

ആധുനിക സാങ്കേതിക വിദ്യ നൽകുന്ന ഉചിതമായ സകല മാർഗ്ഗങ്ങളും വിവേകത്തോടെ നവീന സുവിശേഷ വത്കരണത്തിൽ ഉപയോഗിക്കുകയും വേണം.ജീവിതവിശുദ്ധിമൂലമുള്ള സാക്ഷ്യത്തിനു പകരം നിൽക്കുകയില്ല സാങ്കേതികവിദ്യയെന്ന കാര്യം ഒരിക്കലും മറക്കരുത്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സുവിശേഷം അറിയിക്കാൻ സഭയ്ക്കിന്നു യഥാർത്ഥ സാക്ഷികളെ ആവശ്യമുണ്ട്. ഇതിൽ നിന്നു പൊതുവേ ക്രിസ്ത്യാനികളെ സംബന്ധിച്ചും, പ്രത്യേകിച്ച് വൈദികരെ സംബന്ധിച്ചും ഒരു ആവശ്യം ഉരുത്തിരിയുന്നു. തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും അഗാധവും യഥാർത്ഥവുമായ പരിശീലനം നേടുകയെന്ന ആവശ്യമാണത്.തങ്ങളുടെ വിശ്വാസത്തിനും പ്രത്യാശയ്ക്കും കാരണം പറയാൻ അത് അവരെ സഹായിക്കും. വ്യക്തിപരമായ സംവാദവും ധാരണയുംവഴി വിശ്വാസത്തെ സുസംഘടിതമായ രീതിയിൽ ക്രമമായിട്ട് അവതരിപ്പിക്കുന്നതിന്റെ പ്രാധാന്യം അവർക്ക് അതു വ്യക്തമാക്കിക്കൊടുക്കുകയും ചെയ്യും. എന്നിരുന്നാലും സുവിശേഷപ്രഘോഷണത്തെ സംവാദം മാത്രമായി ചുരുക്കാൻ പാടില്ല. യഥാർത്ഥത്തിൽ അനുരൂപപ്പെടുത്താനോ എളുപ്പം കിട്ടുന്ന ഒരു ജനസമ്മതി നേടാനോ വ്യക്തിപരമായ സൗകര്യം അന്വേഷിക്കാനോ ഉള്ള പ്രലോഭനമുണ്ടാകുമ്പോൾ സത്യത്തെ സംബന്ധിച്ച ധീരത പ്രകടിപ്പിക്കുകയെന്നത് കീഴടക്കാൻ പ്രയാസമുള്ള ഒരു വെല്ലുവിളിയായിരിക്കും.(The courage of the truth is, in fact, an ineluctable challenge when confronted with temptation to conform, or to seek facile popularity or personal convenience.)

സുവിശേഷവത്കരണം നടത്തുമ്പോൾ ഒരു വസ്തുത ഓർമ്മിച്ചിരിക്കണം. സുവിശേഷവത്കരണത്തിന്റെ പരമ്പരാഗതങ്ങളായ ചില ആശയങ്ങളും പദപ്രയോഗങ്ങളും സമകാലീന സംസ്കാരത്തിന്റെ ഭൂരിഭാഗത്തിനും ഇന്നു മനസ്സിലാക്കാൻ പറ്റാത്തവയായിട്ടുണ്ടെന്നതാണ് ആ വസ്തുത. ഉദ്ഭവപാപം, അതിന്റെ അനന്തര ഫലങ്ങൾ, വീണ്ടെടുപ്പ്, കുരിശ്, പ്രാർത്ഥനയുടെ ആവശ്യം, സ്വയംപ്രേരിതമായ ത്യാഗം, ലൈംഗികനിർമ്മലത, ആത്മനിയന്ത്രണം, അനുസരണം, വിനയം, പ്രായശ്ചിത്തം, ദാരിദ്യം മുതലായ വാക്കുകളുടെ ക്രൈസ്തവമായ അർത്ഥത്തിനു ചില സാഹചര്യങ്ങളിലേക്കു കടന്നുചെല്ലാനാവുകയില്ല. പുതിയ സുവിശേഷവത്കരണം സമകാലീനലോകത്തിനു തന്നെത്തന്നെ വെളിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തണം. ക്രൈസ്തവവും മാനുഷികവുമായ ഈ പദങ്ങളുടെ അഗാധമായ അർത്ഥത്തെ വീണ്ടും കണ്ടെത്തുന്നതിന് ലോകത്തെ സഹായിക്കാനാണത്. സഭ നിരന്തരം പഠിപ്പിക്കുന്ന വിശ്വാസസിദ്ധാന്തത്തോടുള്ള വിശ്വസ്തതയോടും ക്രൈസ്തവ സിദ്ധാന്തത്തിന്റെ പദാവലിയെ സംബന്ധിച്ച ശക്തമായ ഉത്തരവാദിത്തബോധത്തോടും കൂടിയായിരിക്കണം പ്രസ്തുത സ്വയം പ്രകാശന മാർഗ്ഗങ്ങൾ കണ്ടെത്തുന്നത് (New evangelization, in fidelity to the doctrine of the faith constantly taught by the Church and with a strong sense of responsibility with regard to the vocabulary of Christian doctrine). പണ്ടേ കണ്ടെത്തിയിട്ടുള്ളതും
വിശ്വാസപ്രമാണത്തിൽ സംഗ്രഹിച്ചിട്ടുള്ളതും സുസ്ഥാപിതങ്ങളുമായ വിശ്വാസക്രോഡീകരണങ്ങളെ പുതിയ സുവിശേഷവത്കരണം, ഈ പരിശ്രമത്തിൽ ഉപേക്ഷിക്കാൻ പാടില്ല(In this effort, new evangelization cannot discard the established formulations of faith which have already being arrived at and which are summarized in the Creed).

"പുതിയ സുവിശേഷവത്കരണത്തിലേക്കുള്ള വിളി ഒന്നാമതായി മാനസാന്തരത്തിലേക്കുള്ള വിളിയാണ്" ദൈവവചനം മനുഷ്യൻ്റെ ബുദ്ധിയെ പഠിപ്പിക്കുകയും പാപത്തെ ത്യജിക്കാൻ അവൻ്റെ മനസ്സിനെ ചലിപ്പിക്കുകയും ചെയ്യുമ്പോൾ, സുവിശേഷപ്രവർത്തനം അതിൻ്റെ ലക്ഷ്യത്തിലെത്തുന്നു. കൂദാശകളിൽ പ്രത്യേകിച്ച് കുർബ്ബാനയാഘോഷത്തിൽ പങ്കുചേരുകയെന്നതിലാണ് ആ ലക്ഷ്യം അടങ്ങിയിരിക്കുന്നത്. പോൾ ആറാമൻ പാപ്പ ഇങ്ങനെ പഠിപ്പിച്ചു: "ഓരോ ക്രൈസ്തവ വ്യക്തിയെയും വിശ്വാസത്തിന്റെ കൂദാശകളിലുള്ള ജീവിതത്തിലേക്ക് നയിക്കത്തക്കവിധം ജനങ്ങളെ വിശ്വാസത്തെപ്പറ്റി പഠിപ്പിക്കുകയെന്നതാണ് സുവിശേഷവത്കരണത്തിൻ്റെ കൃത്യമായ ധർമ്മം. കൂദാശകളെ നിസ്സംഗതയോടെയോ മനസ്സില്ലാമനസ്സോടെയോ സ്വീകരിക്കാൻ പഠിപ്പിക്കുക എന്നതല്ല അതിൻ്റെ ധർമ്മം".

പ്രഘോഷണം, സാക്ഷ്യം, സംവാദം, സേവനം എന്നിവ ഉൾക്കൊള്ളുന്നതാണ്
സുവിശേഷവത്കരണം. വേർതിരിക്കാനാവാത്ത മൂന്നുഘടകങ്ങളിൽ അടിയുറപ്പിച്ചുട്ടുള്ളതാണത്. വചനപ്രസംഗം, കൂദാശാപരമായ ശുശ്രൂഷ, വിശ്വാസികളെ നയിക്കൽ എന്നിവയാണ് ആ ഘടകങ്ങൾ.
വിശ്വാസികളുടെ നിരന്തരമായ പരിശീലനവും കൂദാശകളിലുള്ള പങ്കുചേരലും വചനപ്രസംഗത്തിൽ ഉൾപ്പെട്ടിരിക്കണം. അല്ലെങ്കിൽ അത് അർത്ഥശൂന്യമാകും.
അതുപോലെതന്നെ ആത്മാർത്ഥമായ ഹൃദയപരിവർത്തനമില്ലാതെയും, വിശ്വാസത്തെയും ക്രൈസ്തവധാർമ്മികതയുടെ തത്ത്വങ്ങളെയും പൂർണ്ണമായി സ്വീകരിക്കാതെയും, കൂദാശകളിൽ പങ്കുചേരുന്നതും അർത്ഥശൂന്യമായിരിക്കും. അജപാലനവീക്ഷണപ്രകാരം,സുവിശേഷവത്കരണത്തിന്റെ പ്രാഥമിക പ്രവർത്തനം, സുവിശേഷപ്രസംഗമാണെന്ന് സയുക്തികം കരുതപ്പെടുന്നു.ലക്ഷ്യപരമായ വീക്ഷണപ്രകാരമാകട്ടെ, സുവിശേഷവത്കരണത്തിന്റെ പ്രാഥമികഘടകം കൂദാശകളുടെ പ്രത്യേകിച്ച് കുമ്പസാരം കുർബാന എന്നിവയുടെ ആഘോഷമായിരിക്കണം. ഈ രണ്ടുധർമ്മങ്ങളെയും മനോജ്ഞമാംവിധം യോജിപ്പിക്കണം. അതിലാണ് പുതിയ സുവി ശേഷവത്കരണത്തിന്റെ സേവനത്തിൽ വൈദികരുടെ അജപാലന ശുശ്രൂഷയ്ക്കുള്ള സമഗ്രത അഥവാ സാകല്യത കണ്ടെത്തേണ്ടത്.

വിശ്വാസികൾക്ക് സഭൈക്യപരമായ (എക്യൂമെനിക്കൽ) പരിശീലനം നൽകുകയെന്നത് സുവിശേഷവത്കരണത്തിന്റെ മറ്റൊരു വശമാണ്. അതിന്റെ പ്രാധാന്യം വർദ്ധിച്ചു വരുന്നു. “സഭൈക്യപരമായ പ്രവർത്തനത്തിൽ സജീവമായും ബുദ്ധിപൂർവകമായും പങ്കുവഹിക്കാനും” “വേർപെട്ടുപോയ നമ്മുടെ സഹോദരങ്ങളിൽ കണ്ടെത്താവുന്ന നമ്മുടെ പൊതു പൈതൃകത്തിന്റെ യഥാർത്ഥ ക്രൈസ്തവനിക്ഷേപങ്ങളെ വിലമതിക്കാനും” രണ്ടാം വത്തിക്കാൻ സൂനഹദോസ് എല്ലാ വിശ്വാസികളെയും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അതേസമയം “കത്തോലിക്കാ സിദ്ധാന്തത്തിന്റെ നിർമ്മലതയ്ക്ക് കോട്ടം വരുത്തുകയും അതിന്റെ യഥാർത്ഥവും സുനിശ്ചിതവുമായ അർത്ഥത്തെ മറയ്ക്കുകയും ചെയ്യുന്ന തെറ്റായ ഒരു സമാധാനസ്ഥാപനവാദം (irenicism) ഉണ്ട്. സഭൈക്യപ്രസ്ഥാനത്തിന് അതു പോലെ അന്യമായ മറ്റൊന്നില്ലെന്ന വസ്തുത ശ്രദ്ധിക്കേണ്ടതാണ്. സഭയുടെ പ്രബോധനാധികാരം സ്ഥാപിച്ചിട്ടുള്ള തത്ത്വങ്ങളോടു വിശ്വസ്തത പുലർത്തിക്കൊണ്ടു വേണം എപ്പോഴും സഭൈക്യപരിശ്രമം നടത്താൻ. അത് വിഭജനങ്ങൾ ഒഴിവാക്കുകയും ചേർച്ചയുള്ള തുടർച്ചയെ വളർത്തുകയും വേണം.

[ "വൈദികനും മൂന്നാം ക്രൈസ്തവ സഹസ്രാബ്ദവും, അദ്ധ്യായം 1" - വൈദീകർക്കുവേണ്ടിയുള്ള റോമൻ കാര്യാലയം പുറപ്പെടുവിച്ച രേഖ, 1999]



Article URL:







Quick Links

പുതിയ സുവിശേഷവത്കരണം (New Evangelization) - മുഴുവൻ സഭയുടെയും ഉത്തരവാദിത്വം

(5 min read) കർത്താവിനാൽ വിളിക്കപ്പെടുകയും അയയ്ക്കപ്പെടുകയും ചെയ്യുകയെന്നത് എന്നും പ്രസക്തമായ കാര്യമാണ്. എന്നാൽ, സമകാലീന ചരിത്രസാഹചര്യത്തിൽ അതിനു പ്രത്യേക പ്രാധാന്യമുണ... Continue reading


AN HONEST APPRAISAL OF SECOND VATICAN COUNCIL TEXTS (QUESTIONS & ANSWERS)

Question : The Second Vatican Council had an incalculable effect on the Church and the world, perhaps most significantly in the prayer of Catholics. As is well known, a committee under... Continue reading


“Him Alone Shall You Worship”: On the wrongness of Inter-Religious Prayer Meetings Why Christians ought not to engage in common prayer with non-Christians

Jesus Christ taught with absolute clarity that we should worship the One True God and he never joined in prayer with anyone from a different religion nor encouraged his disciples to do so... Continue reading


സഭയിൽ കടുത്ത ഇരട്ട പ്രതിസന്ധി വന്നു - പോപ്പ് എമേരിത്തൂസ് ബെനഡിക്റ്റ് പതിനാറാമൻ

2016 ൽ ഈശോ സഭാ വൈദികനായ ജാക്വസ് സെർവൈസ് പോപ്പ് എമേരിത്തൂസ് ബെനഡിക്റ്റ് പതിനാറാമനുമായി നടത്തിയ അഭിമുഖത്തിൽ നിന്നും, തുടർന്ന് വായിക്കുക ... Continue reading


ദൈവത്തെക്കുറിച്ചുള്ള കത്തോലിക്കരുടെയും മുസ്ലിംകളുടെയും വിശ്വാസം ഒന്നല്ല, കത്തോലിക്കർക്ക് മുസ്ലിംകളുമായി ചേർന്ന് പൊതുവായ ഒരു ആരാധനയുമില്ല.

മുസ്ലിം സഹോദരങ്ങൾ വിശ്വസിക്കുന്ന "ഏക ദൈവവും (അള്ളാഹു)" ക്രൈസ്തവർ വിശ്വസിച്ചു ഏറ്റുപറയുന്ന "ഏക ദൈവവും  (പരിശുദ്ധ ത്രീത്വം - പിതാവ് പുത്രൻ പരിശുദ്ധാത്മാവ്)" ഒന്നല്ല. ക്രൈസ്തവ വിശ്വാസപ്രകാ... Continue reading