Home | Articles | 

jintochittilappilly.in
Posted On: 07/07/20 01:38
*അക്രൈസ്തവ മതങ്ങളോടുള്ള കത്തോലിക്കാ സഭയുടെ സമീപനവും, അക്രൈസ്തവ മതാനുയായികളോടുള്ള സഭയുടെ സുവിശേഷപ്രഘോഷണരീതിയും [വിശുദ്ധ പോൾ ആറാമൻ മാർപാപ്പ]*

 



മനുഷ്യഗണത്തിലെ വമ്പിച്ച ഒരു വിഭാഗമായ ,  അക്രൈസ്തവ മതാനുയായികളെ സംബന്ധിച്ചും പ്രസ്തുത പ്രാരംഭ സുവിശേഷ പ്രഘോഷണരീതി ആവശ്യമാണ്. അക്രൈസ്തവമതങ്ങളോടു കത്തോലിക്കാ സഭയ്ക്ക് ബഹുമാനവും ആദരവുമുണ്ട്. കാരണം,  വലിയൊരു വിഭാഗം ജനങ്ങളുടെ ജീവചൈതന്യമാണ്‌ അവ വ്യക്തമാക്കുന്നത്.അനേക നൂറ്റാണ്ടുകളിലെ,  ദൈവത്തെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ  പ്രതിധ്വനിയാണ് അവയിലൂടെ നാം ശ്രവിക്കുക. അവ പൂർണങ്ങളല്ല ; എങ്കിലും, ദീർഘകാലം മികച്ച ആത്മാർത്ഥതയോടും ഹൃദയനൈർമല്യത്തോടും കൂടി നടത്തപ്പെട്ട അന്വേഷണങ്ങളുടെ ഫലങ്ങളാണവ. അഗാധങ്ങളായ മത സിദ്ധാന്തങ്ങളുടെ ശ്രദ്ധാർഹമായ ഒരു പൈതൃകം അവയ്ക്കു കൈമുതലായുണ്ട്. മനുഷ്യൻ എങ്ങനെ പ്രാർത്ഥിക്കണമെന്നു തലമുറകളെ അവ പഠിപ്പിച്ചിട്ടുണ്ട്. [മെത്രാനും സഭാചരിത്രകാരനുമായ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന]സെസേറിയായിലെ എവുസേബിയൂസിനെ ഉദ്ധരിച്ചുകൊണ്ട് രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ശൈലിയിൽ പറഞ്ഞാൽ, അവയെ "സുവിശേഷത്തിനുള്ള കളമൊരുക്കലായും, വചനത്തിന്റെ അസംഖ്യം ബീജങ്ങൾ കൊണ്ട് നിറഞ്ഞവയായും" പരിഗണിക്കാവുന്നതാണ്.

ഇപ്രകാരമുള്ള  "ഒരു സ്ഥിതിവിശേഷം" സങ്കീർണങ്ങളും വിഷമം പിടിച്ചതുമായ പ്രശ്‍നങ്ങളെ ഉളവാക്കുമെന്നതിൽ സംശയമില്ല. എന്നാൽ, ക്രിസ്തീയ പാരമ്പര്യത്തിന്റെയും സഭയുടെ അധ്യാപനാധികാരത്തിന്റെയും വെളിച്ചത്തിൽ അവയെ പഠനവിഷയമാക്കുകയാണെങ്കിൽ, ഇന്നത്തെയും ഭാവിയിലെയും മിഷനറിമാർക്കു അക്രൈസ്തവമതങ്ങളെ സമീപിക്കുന്നതിനു ഒരു പുതിയ ചക്രവാളം സൃഷ്ടിക്കപ്പെടാതിരിക്കുകയില്ല. ഒരു കാര്യം ഇവിടെ എടുത്തുപറയുവാൻ ഞാനാഗ്രഹിക്കുന്നു. അക്രൈസ്തവ മതങ്ങളോട് ഉള്ള ബഹുമാനമോ മതിപ്പോ,  അഥവാ, അവയെ സമീപിക്കുന്നതിൽ അഭിമുഖികരിക്കേണ്ടിവരുന്ന  പ്രശ്നങ്ങളോ അക്രൈസ്തവരോട് ക്രിസ്തുവിനെപറ്റി പ്രസംഗിക്കുന്നതിനു സഭയ്ക്കുള്ള കർത്തവ്യനിർവ്വഹണത്തിൽ ഒരു പ്രതിബന്ധമാകാൻ പാടില്ല. നേരെമറിച്ചു,  ക്രിസ്തുവിന്റെ രഹസ്യത്തിൽ അടങ്ങിയിരിക്കുന്ന മൂല്യങ്ങൾ (cf എഫേ 3:8 - "വിജാതീയരോട്‌ ക്രിസ്‌തുവിന്റെ  ദുർഗ്രഹമായസമ്പന്നതയെക്കുറിച്ചു പ്രസംഗിക്കാനും")  ഗ്രഹിക്കുന്നതിനുള്ള അവകാശം  അവർക്കെല്ലാവർക്കും ഉണ്ടെന്നാണ് സഭ സിദ്ധാന്തിക്കുന്നത്.

ദൈവത്തെയും മനുഷ്യനെയും  അവന്റെ ജീവിതത്തേയും  മരണത്തേയും  പരമാന്ത്യത്തേയും സത്യത്തെയും
സംബന്ധിച്ച് സന്ദിഗ്ദ്ധാവസ്ഥയിൽ  അവർ ആരാഞ്ഞു കൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളെയും അവയുടെ സുനിശ്ചിതമായ പൂർണ്ണതയിൽ പ്രസ്തുത മൂല്യങ്ങളിൽ സകല മനുഷ്യർക്കും കണ്ടെത്തുവാൻ കഴിയുമെന്ന് നാം വിശ്വസിക്കുന്നു.സ്വാഭാവിക മതങ്ങളിൽ പ്രശംസാർഹമായ പല ആവിഷ്കാരണങ്ങളും കാണുവാൻ സാധിക്കുമെങ്കിലും, സുവിശേഷവത്കരണത്തിലൂടെ സഭ പ്രഘോഷിക്കുന്ന ക്രിസ്തുവിന്റെ മതത്തിൽ മാത്രമേ ദൈവത്തിന്റെ സംവിധാനമനുസരിച്ചുള്ള വസ്തുനിഷ്ഠമായ ദൈവീക ബന്ധം സ്ഥാപിക്കുവാൻ മനുഷ്യന് സാധിക്കുകയുള്ളൂ എന്നും അവിടുത്തെ സജീവ സാന്നിധ്യവും പ്രവർത്തനവും അതിൽ മാത്രമേ അനുഭവപ്പെടുകയുള്ളൂ എന്നുമുള്ള വസ്തുതയാണ് സഭ ചൂണ്ടിക്കാണിക്കുന്നത്. ഇപ്രകാരം മനുഷ്യവർഗ്ഗത്തിലേക്ക്  കാരുണ്യപൂർവ്വം ഉറ്റുനോക്കികൊണ്ടിരിക്കുന്ന ദൈവത്തിന്റെ പിതൃത്വരഹസ്യം സഭ  നമുക്ക് മനസ്സിലാക്കിത്തരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ക്രിസ്തുമതം ദൈവത്തോടുള്ള യഥാർത്ഥവും സജീവവുമായ ബന്ധം ഫലപ്രദമായി സംസ്ഥാപിക്കുന്നു ;മറ്റു മതങ്ങൾക്കൊന്നിനും  അതു സാധ്യമല്ല. അവയുടെ അനുയായികളും സ്വർഗ്ഗത്തിലേക്ക് കൈകളുയർത്തി പ്രാർത്ഥിക്കുമെന്നു മാത്രം.

ഇക്കാരണത്താലാണ്,  സഭ  സുവിശേഷവത്ക്കരണത്തിനുവേണ്ടിയുള്ള അതിന്റെ  തീക്ഷ്ണത സജീവമായി നിലനിർത്തിപ്പോരുന്നതും, ഇക്കാലയളവിൽ പ്രത്യേകിച്ചും,  ആ ചൈതന്യത്തെ പൂർവ്വോപരി  ശക്തമാക്കുന്നതിന് പരിശ്രമിച്ചുകൊണ്ടിരിക്കുന്നതും. സർവ്വ ജനങ്ങളോടുമുള്ള ഒരു കർത്തവ്യമായിട്ടാണ് സഭ അത് വീക്ഷിക്കുന്നത്. ക്രിസ്തുവിന്റെ  സുവിശേഷം പ്രഘോഷിക്കുന്നതിൽ സഭ അതിന്റെ കഴിവിന്റെ പരമാവധി പ്രവർത്തിച്ചുകഴിയുന്നതുവരെ വിശ്രമിക്കുകയില്ല. പുതിയ പുതിയ അപ്പസ്തോലതലമുറകളെ സഭ എന്നും സജ്ജീകരിച്ചുകൊണ്ടാണിരിക്കുന്നത്.  എങ്കിലും, അപ്പസ്തോല  ചൈതന്യത്തിന്റെയും തീക്ഷ്ണതയുടെയും കാലം കടന്നുപോയി എന്നും മിഷൻ പ്രവർത്തനങ്ങൾ സ്തംഭിച്ചു എന്നും വിചാരിക്കുകയും പറയുകയും ചെയ്യുന്നവർ കുറെ പേരുള്ളതുകൊണ്ട്, ഈ വസ്തുത ഇവിടെ എടുത്തു പറയുന്നതിൽ  എനിക്ക് സന്തോഷമുണ്ട്. സഭയുടെ മിഷൻ പ്രവർത്തനം ഒരിക്കലും അവസാനിക്കുന്ന ഒന്നല്ലയെന്നും സുവിശേഷപ്രഘോഷണം പൂർത്തീകരണത്തിലെത്തിക്കുന്നതിനു സഭ അതിന്റെ  പരിശ്രമങ്ങൾ എന്നും തുടർന്നു നടത്തിക്കൊണ്ടിരിക്കുന്നുമെന്നുമാണ് സിനഡ് അക്കൂട്ടർക്ക് നൽകിയിട്ടുള്ള മറുപടി.[ഏവൻഗേലി നുൺഷ്യാന്തി, നമ്പർ 53,  ഡിസംബർ 1975]

വാസ്‌തവത്തില്‍ മറ്റൊരു സുവിശേഷമില്ല; എന്നാല്‍, നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്‌തുവിന്‍െറ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്‌. [ഗലാത്തിയാ 1 : 7]

രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖകളെ സഭയുടെ 1962 വരെയുള്ള വിശ്വാസപാരമ്പര്യത്തിൽ നിന്നും അടർത്തി ചിത്രീകരിക്കാനുള്ള ശ്രമം അപകടകരമാണ്. അതിന്റെ പരിണിത ഫലങ്ങൾ - കൗൺസിലിനെക്കുറിച്ചുള്ള തെറ്റിധാരണയും അവഗണനയും തെറ്റായ വ്യാഖ്യാനങ്ങളും സഭവിട്ടുപോകലും .... മുതലായവ .രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖകൾ തങ്ങൾക്കിഷ്ടമുള്ള  രീതിയിൽ  വ്യാഖ്യാനിച്ചും പഠിപ്പിച്ചും ദൈവജനത്തെ വഴിതെറ്റിക്കാനുള്ള ശ്രമം വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ തിരുസഭ മാതാവ് തന്റെ തനയർക്കു  നൽകുന്ന ഉപദേശം:

ഓരോ പ്രേഷിതനും സത്യത്തോട് ബഹുമാനം ഉണ്ടായിരിക്കണം.  കാരണം, അയാൾ പഠിക്കുന്നതും മറ്റുള്ളവരെ പഠിപ്പിക്കുന്നതും ദൈവം വെളിപ്പെടുത്തിയിട്ടുള്ള സത്യമാണ്.   മറ്റേതു സത്യത്തേക്കാളും അത് ഉന്നതമാണ്.  അത് പരമസത്യമായ ദൈവത്തെ തന്നെ സംബന്ധിക്കുന്നതത്രേ.  ആകയാൽ, സുവിശേഷപ്രസംഗകൻ എന്തെല്ലാം ത്യാഗങ്ങളും ക്ലേശങ്ങളും അനുഭവിക്കേണ്ടിവന്നാലും, ദൈവികസത്യം മറ്റുള്ളവർക്കു പകർന്നു കൊടുക്കുന്നതിൽ വിമുഖത കാണിക്കുവാൻ പാടില്ല. കേൾവിക്കാരെ പ്രീതിപ്പെടുത്തുന്നതിനോ, ഭയപ്പെടുത്തുന്നതിനോ, അത്ഭുതപ്പെടുത്തുന്നതിനോ, അല്ലെങ്കിൽ പ്രസംഗകന്റെ വാഗ്മിത്വമോ തന്മയത്വമോ വ്യക്തിവൈഭവമോ പ്രകടിപ്പിക്കുന്നതിനോ ഉദ്ദേശിച്ചുകൊണ്ട് സത്യത്തെ ഗോപനം ചെയ്യുകയോ  വികലമാക്കുകയോ അരുത്.  ഒരു യഥാർത്ഥ സുവിശേഷ പ്രസംഗകൻ സത്യത്തെ ഒരിക്കലും നിഷേധിക്കുകയില്ല; യഥാർത്ഥ സത്യത്തെ അന്വേഷിച്ച് കണ്ടെത്തുന്നതിൽ അലസതയോ സ്വന്തം കാര്യങ്ങളെക്കുറിച്ചുള്ള വ്യഗ്രതയോ ഭയമോ തടസ്സമാകാൻ അയാൾ സമ്മതിക്കുന്നതുമല്ല.  അതിനുവേണ്ടിയുള്ള പഠനം അനുസ്യൂതം തുടർന്നു കൊണ്ടിരിക്കും.  ഉദാരമായ മനസ്ഥിതിയോടു കൂടി സത്യത്തെ സേവിക്കുക എന്നതായിരിക്കും അയാളുടെ വ്രതം; മറിച്ച്, സത്യം അയാളെ സേവിക്കുക എന്നതായിരിക്കുകയില്ല.[ഏവൻഗേലി നുൺഷ്യാന്തി, നമ്പർ 78, ഡിസംബർ  1975]

നിങ്ങള്‍ നന്നായി മുന്നേറിക്കൊണ്ടിരുന്നു. സത്യത്തെ അനുസരിക്കുന്നതില്‍നിന്നു നിങ്ങളെ തടഞ്ഞത്‌ ആരാണ്‌?  [ഗലാത്തിയാ 5 : 7]

" എന്നാൽ ഒരു കാര്യം നമ്മുടെ ശക്തിക്കതീതമാണ്. അതായതു വിശ്വാസത്തിന്റെ  സമഗ്രതയുടെയോ  [Integrity of Faith] ഉപവിയുടെയുടെയോ   [Charity] പൂർണ്ണിമക്കാവശ്യമായ കാര്യങ്ങളിൽ ഒത്തുതീർപ്പുണ്ടാകുകയെന്നത്.  
ഇങ്ങനെ ഒത്തുതീർപ്പുണ്ടാക്കിയാൽ അത് സന്ദേഹത്തിനും എതിർപ്പുകൾക്കും ഇടം കൊടുക്കുമെന്നും നാം മുൻകൂട്ടി കാണുന്നുണ്ട്."[എക്ക്ലെസിയം സുവാം, നമ്പർ 109,  ഓഗസ്റ്റ്  1964]

സഹോദരരേ, നിങ്ങള്‍ എന്നെ അനുകരിക്കുന്നവരുടെകൂടെ ചേരുവിന്‍. ഞങ്ങളുടെ മാതൃകയനുസരിച്ചു ജീവിക്കുന്നവരെ കണ്ടുപഠിക്കുവിന്‍.എന്നാല്‍, പലരും ക്രിസ്‌തുവിന്റെ  കുരിശിന്റെ ശത്രുക്കളായി ജീവിക്കുന്നു എന്ന്‌ പലപ്പോഴും നിങ്ങളോടു ഞാന്‍ പറഞ്ഞിട്ടുള്ളതുതന്നെ ഇപ്പോള്‍ കണ്ണീരോടെ ആവര്‍ത്തിക്കുന്നു.
നാശമാണ്‌ അവരുടെ അവസാനം; ഉദരമാണ്‌ അവരുടെ ദൈവം. ലജ്‌ജാകരമായതില്‍ അവര്‍ അഭിമാനംകൊ ള്ളുന്നു.ഭൗമികമായതുമാത്രം അവര്‍ ചിന്തിക്കുന്നു. എന്നാല്‍, നമ്മുടെ പൗരത്വം സ്വര്‍ഗത്തിലാണ്‌; അവിടെനിന്ന്‌ ഒരു രക്‌ഷകനെ, കര്‍ത്താവായ യേശുക്രിസ്‌തുവിനെ, നാം കാത്തിരിക്കുന്നു.സകലത്തെയും തനിക്കു കീഴ്‌പ്പെടുത്താന്‍ കഴിയുന്ന ശക്‌തിവഴി അവന്‍ നമ്മുടെ ദുര്‍ബലശരീരത്തെ തന്റെ  മഹത്വമുള്ള ശരീരംപോലെ രൂപാന്തരപ്പെടുത്തും.[ഫിലിപ്പി 3 : 17-21]

സമാധാനം നമ്മോടുകൂടെ !




Article URL:







Quick Links

*അക്രൈസ്തവ മതങ്ങളോടുള്ള കത്തോലിക്കാ സഭയുടെ സമീപനവും, അക്രൈസ്തവ മതാനുയായികളോടുള്ള സഭയുടെ സുവിശേഷപ്രഘോഷണരീതിയും [വിശുദ്ധ പോൾ ആറാമൻ മാർപാപ്പ]*

മനുഷ്യഗണത്തിലെ വമ്പിച്ച ഒരു വിഭാഗമായ ,  അക്രൈസ്തവ മതാനുയായികളെ സംബന്ധിച്ചും പ്രസ്തുത പ്രാരംഭ സുവിശേഷ പ്രഘോഷണരീതി ആവശ്യമാണ്. അക്രൈസ്തവമതങ്ങളോടു കത്തോലിക്കാ സഭയ്ക്ക് ബഹുമാനവും ആദരവുമുണ്ട്. കാരണ... Continue reading


"ഭാരത കത്തോലിക്കാ സഭയിലെ തെറ്റായ സാംസ്കാരികാനുരൂപണത്തിന്റെ (False Inculturation or Paganism) വക്താക്കളുടെ ന്യായങ്ങൾ ?? "

ഇന്ത്യയിലെ കത്തോലിക്കാ സഭയിൽ തെറ്റായ സാംസ്കാരികാനുരൂപണത്തിനറെ വാക്താക്കൾ ഉണ്ടെന്നുള്ളതിന്റെ തെളിവാണ് അഭിവന്ദ്യ അബ്രഹാം മറ്റം പിതാവിനറെ ഈ വെളിപ്പെടുത്തലുകൾ. "കമ്മ്യൂണിറ്റി ബൈബിളും ,ഓണം കുർബാനയും ,&n... Continue reading


കത്തോലിക്കാ സഭയിലെ അഴിമതികൾക്ക് കാരണം

കത്തോലിക്കാ സഭയിലെ അഴിമതികൾക്ക് കാരണം - "ആരാധനക്രമ വൈകൃതങ്ങളും പരിശുദ്ധ കുർബാനയോടുള്ള അനാദരവും" [REASONS FOR SCANDALS INSIDE THE CATHOLIC CHURCH - Liturgical abuse... Continue reading


സഭയുടെ ദൈവീകമാനം (Divine element) മാനുഷീകമാനം (Human element) പിന്നെ സഭാസ്നേഹവും - വിശ്വാസവിചാരം

(5 min read) ആനുകാലിക സാഹചര്യത്തിൽ കേരളം മുഴുവൻ പ്രചരിച്ച ഒരു തത്ത്വം ഇപ്രകാരമാണ് - "അപ്പൻ എത്ര മാരകമായ തെറ്റ് ചെയ്‌താലും അത് മറച്ചുവയ്ക്കുക മക്കളുടെ കടമയാണ്". അതായത്,  സഭാധികാരികൾ എത്ര ... Continue reading


തിരുസ്വരൂപങ്ങളോടുള്ള കത്തോലിക്കാ വിശ്വാസിയുടെ മനോഭാവം - വിശ്വാസ വിചാരം

കത്തോലിക്ക വിശ്വാസികളുടെ ചോദ്യങ്ങൾക്ക് സഭയുടെ മൗതിക വേദപാരംഗതനായ (മിസ്റ്റിക്കൽ ഡോക്ടർ) വി. യോഹന്നാൻ ക്രൂസ് ഉത്തരം നൽകുന്നു.  ചില മാർപാപ്പാമാർ  തങ്ങളുടെ ആധ്യാത്മിക പിതാവായും മിസ്റ്റി... Continue reading