Home | Articles | 

jintochittilappilly.in
Posted On: 08/08/20 23:55
കത്തോലിക്കാ സഭയുടെ സാർവ്വത്രിക മതബോധനഗ്രന്ഥങ്ങൾ :

 


സഭയിലെ ഒന്നാമത്തെ സാർവ്വത്രിക മതബോധനഗ്രന്ഥത്തെക്കുറിച്ചു പറയുകയാണെങ്കിൽ, ലോകമെമ്പാടുമുള്ള സഭയുടെ ഉപയോഗത്തിനായി ഒരു പൊതുമതബോധനഗ്രന്ഥം തയ്യാറാക്കണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത് ട്രെൻ്റ് (1545-1563) കൗൺസിലാണ്. കുട്ടികൾക്കു വേണ്ടിയല്ല, അജപാലകർക്കു വേണ്ടിയാണ് ഇത് തയ്യാറാക്കപ്പെട്ടത്.

 കത്തോലിക്കാ വിശ്വാസത്തിന്റെ സംക്ഷേപമെന്ന നിലയിൽ ഒരു മതബോധന ഗ്രന്ഥം തയ്യാറാക്കുന്നതിന് മിലാനിലെ കർദ്ദിനാളായ വിശുദ്ധ ചാൾസ് ബൊറോമിയോയെ ചുമതലപ്പെടുത്തി. 1566ൽ ചാൾസ് ബൊറോമെയോ കത്തോിക്കാസഭയുടെ ഒന്നാമത്തെ സാർവ്വത്രിക മതബോധനഗ്രന്ഥം തയ്യാറാക്കി. അഞ്ചാം പീയൂസ് പാപ്പ അതംഗീകരിച്ചു പ്രസിദ്ധീകരിച്ചു.

"ട്രെൻ്റ് കൗൺസിലിന്റെ മതബോധനഗ്രന്ഥം', "റോമൻ മതബോധനഗ്രന്ഥം' എന്നീ പേരുകളിലൊക്കെ ഈ മതബോധനഗ്രന്ഥം അറിയപ്പെടുന്നുണ്ട്. നാല് ഭാഗങ്ങളാണു ഈ മതബോധനഗ്രന്ഥ ത്തിനുണ്ടായിരുന്നത്: വിശ്വാസപ്രമാണം, കൂദാശകൾ, കൽപ്പനകൾ, കർത്തൃപ്രാർത്ഥന.

സഭയിലെ രണ്ടാമത്തെ സാർവ്വത്രിക മതബോധനഗ്രന്ഥത്തെക്കുറിച്ച്  പറയുകയാണെങ്കിൽ, ഒന്നാം വത്തിക്കാൻ (1870) കൗൺസിലിൽ വെച്ച് ഒരു സാർവ്വത്രിക മതബോധനഗ്രന്ഥം ഉണ്ടാക്കണമെന്ന നിർദ്ദേശം വന്നെങ്കിലും അത് തീരുമാനിക്കപ്പെട്ടില്ല. ഒന്നാം വത്തിക്കാൻ കൗൺസിലിനു ശേഷം ഓരോ രാജ്യത്തെയും മെത്രാന്മാരുടെ കോൺഫറൻസുകൾ മതബോധനഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. അമേരിക്കയിലെ ബാൾട്ടിമോർ മതബോധനഗ്രന്ഥവും (1885), ഇറ്റലിയിലെ വിശുദ്ധ പത്താം പീയൂസിന്റെ മതബോധനഗ്രന്ഥവുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.

രണ്ടാം വത്തിക്കാൻ കൗൺസിലിൽ (1962-1965) ഒരു സാർവ്വത്രിക മതബോധനഗ്രന്ഥമെന്ന ആശയത്തേക്കാൾ, മതബോധനത്തിൽ പാലിക്കപ്പെടേണ്ട സാമാന്യതത്ത്വങ്ങൾ നിർദ്ദേശിക്കുന്ന ഒരു പൊതു മതബോധനഡയറക്ടറി എന്ന ആശയത്തിനാണ് പ്രാമുഖ്യം ലഭിച്ചത്. അതനുസരിച്ച് 1971 ഏപ്രിൽ 11ന് പൊതുമതബോധന ഡയറക്ടറി പ്രകാശനം ചെയ്യപെട്ടു.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പരിസമാപ്തിയുടെ ഇരുപതാം വാർഷികം ആഘോഷിക്കാൻ വേണ്ടി വിളിച്ചുകൂട്ടപ്പെട്ട 1985-ലെ അസാധാരണ സിനഡിലാണ് സാർവ്വത്രിക മതബോധനഗ്രന്ഥം എന്ന ആശയത്തിന് നിയതരൂപം കൈവന്നത്. സാർവ്വത്രിക മതബോധനഗ്രന്ഥം തയ്യാറാക്കുന്നതിന് പാപ്പ ഒരു കമ്മീഷനെ ചുമതല ഏൽപ്പിച്ചു. കർദ്ദിനാൾ റാറ്റ്സിംഗർ (ബെനഡിക്ട് പതിനാറാമൻ പാപ്പ) ആയിരുന്നു ഇതിന്റെ അദ്ധ്യക്ഷൻ. 1992 ഒക്ടോബർ 11-ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം സഭയുടെ ഔദ്യോഗിക പ്രബോധനസമാഹാരമാണ്. സഭയുടെ സനാതനവിശ്വാസസത്യങ്ങളാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ പ്രബോധനങ്ങളുടെ വെളിച്ചത്തിലാണ് ഇതിൽ വിശ്വാസസത്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. സഭയുടെ പ്രബോധനാധികാരത്തിൽ നിന്നുള്ള ഔദ്യോഗികവും ആധികാരികവുമായ ഒരു രേഖയാണിത്. പ്രഥമവും പ്രധാനവുമായി സഭയിലെ വിശ്വാസപ്രബോധകരും സംരക്ഷകരുമായ മെത്രാന്മാരെ ഉദ്ദേശിച്ചാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. എന്നാൽ വൈദികർക്കും മതാധ്യാപകർക്കും, സഭയിൽ ഏതൊരു വ്യക്തിക്കും ഈ രേഖ പ്രയോജനപ്പെടുത്താവുന്നതാണ്.'

(കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിന്റെ ഉള്ളടക്കം) നാലു പ്രധാന ഭാഗങ്ങളാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിനുള്ളത്.

(1). വിശ്വാസപ്രഖ്യാപനം

ദൈവത്തെ പ്രാപിക്കാനുള്ള മനുഷ്യന്റെ കഴിവ്, ദൈവാവിഷ്ക്കരണം, യേശുക്രിസ്തു: ദൈവിക വെളിപാടിന്റെ പൂർണ്ണത, ദൈവിക വെളിപാടിന്റെ കൈമാറ്റം, വിശുദ്ധഗ്രന്ഥവും വിശുദ്ധപാരമ്പര്യവും, ക്രൈസ്തവവിശ്വാസ പ്രഖ്യാപനം, വിശ്വാസപ്രമാണത്തിന്റെ വ്യാഖ്യാനം എന്നിവയാണ് ഈ വിഭാഗത്തിന്റെ പ്രധാന ഉള്ളടക്കം.

(2). ക്രിസ്തീയ രഹസ്യത്തിന്റെ ആഘോഷം

കൗദാശിക പദ്ധതി, ആരാധനക്രമം - ത്രിത്വത്തിന്റെ പ്രവൃത്തി, സഭയുടെ ഏഴു കൂദാശകളെയും കുറിച്ചുള്ള വിശദീകരണം, ഇതര ആരാധനാഘോഷങ്ങൾ എന്നിവയാണ് ഈ വിഭാഗത്തിലെ പ്രധാന ഉള്ളടക്കം.

(3). ക്രിസ്തുവിലുള്ള ജീവിതം

മനുഷ്യന്റെ സ്വാതന്ത്ര്യം, മനുഷ്യന്റെ പ്രവൃത്തികളുടെ ധാർമ്മികത, ധാർമ്മികമനസ്സാക്ഷി, സുകൃതങ്ങൾ, പാപം, സാമൂഹ്യനീതി, പത്തുകൽപ്പനകളുടെ വിശദീകരണം എന്നിവയാണ് ഈ വിഭാഗത്തിലെ ഉള്ളടക്കം.

(4). ക്രൈസ്തവ പ്രാർത്ഥന

പ്രാർത്ഥന, പ്രാർത്ഥനയുടെ ഉറവിടങ്ങൾ, പ്രാർത്ഥനയുടെ
ആവിഷ്കാരങ്ങൾ, സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയുടെ വിശദീകരണം എന്നിവയാണ് ഈ വിഭാഗത്തിലെ ഉള്ളടക്കം.

[കടപ്പാട്  : "വിശ്വാസം - ഉറവിടങ്ങളും വ്യാഖ്യാതാക്കളും,  പേജ് 66-69 " ; ഡോ സെബാസ്റ്റ്യൻ ചാലയ്ക്കൽ ]

മതബോധനഗ്രന്ഥങ്ങളുടെ ലിങ്കുകൾ താഴെ കാണാവുന്നതാണ് :

വിശുദ്ധ പത്താം പീയൂസിന്റെ മതബോധനഗ്രന്ഥം:   https://www.ewtn.com/catholicism/library/catechism-of-st-pius-x-1286

അമേരിക്കയിലെ ബാൾട്ടിമോർ മതബോധനഗ്രന്ഥം:   http://www.baltimore-catechism.com/

"ട്രെൻ്റ് കൗൺസിലിന്റെ മതബോധനഗ്രന്ഥം', "റോമൻ മതബോധനഗ്രന്ഥം' (സാർവ്വത്രിക) :

https://www.google.com/url?sa=t&source=web&rct=j&url=http://www.saintsbooks.net/books/The%2520Roman%2520Catechism.pdf&ved=2ahUKEwixnKyn8IrrAhV6IbcAHZXhC6AQFjAHegQIAxAB&usg=AOvVaw11Dx-8b2Vzik16bp_gnwrs&cshid=1596864786863

റോമൻ മതബോധന ഗ്രന്ഥത്തെക്കുറിച്ച് ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ : https://www.gloriadei.io/the-roman-catechism-and-its-timeliness/

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം  (സാർവ്വത്രിക) : https://www.vatican.va/archive/ENG0015/_INDEX.HTM




Article URL:







Quick Links

കത്തോലിക്കാ സഭയുടെ സാർവ്വത്രിക മതബോധനഗ്രന്ഥങ്ങൾ :

സഭയിലെ ഒന്നാമത്തെ സാർവ്വത്രിക മതബോധനഗ്രന്ഥത്തെക്കുറിച്ചു പറയുകയാണെങ്കിൽ, ലോകമെമ്പാടുമുള്ള സഭയുടെ ഉപയോഗത്തിനായി ഒരു പൊതുമതബോധനഗ്രന്ഥം തയ്യാറാക്കണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത് ട്രെൻ്റ് (1545-1563... Continue reading


കത്തോലിക്കാ സഭയുടെ പ്രബോധനാധികാരത്തിന്റെ (മാർപ്പാപ്പ, സാർവ്വത്രിക സൂനഹദോസുകൾ.. ) യഥാർത്ഥ അർത്ഥവും പരിമിതികളും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചില പ്രഖ്യാപനങ്ങൾ തിരുത്തപ്പെടാനുള്ള സാധ്യതയും.

ആഗോളകത്തോലിക്കാ സഭയിൽ കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിക്കുന്ന അനേകരുടെ പ്രതീക്ഷയാണ് ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ.. ചിലയിടങ്ങളിൽ പുരോഗമനവാദത്തിന്റെ (liberalism) മേധാവിത്തം സഭയിൽ വിശ്വാസ പ്രത... Continue reading


രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ സാധുവായതിനാൽ (valid), അതിലെ ചില പ്രസ്താവകളിൽ തെറ്റുണ്ടെന്ന് എങ്ങനെ ഒരുവന് പറയാൻ സാധിക്കും? വിശിഷ്യാ, ലുമെൻ ജെൻസിയം പോലുള്ള ഡോഗ്മറ്റിക് കോൺസ്റ്റിറ്റ്യുഷന്റെ (Dogmatic constitution) കാര്യത്തിൽ ?

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ സാധുവായതിനാൽ (valid),  അതിലെ  ചില  പ്രസ്താവകളിൽ  തെറ്റുണ്ടെന്ന് എങ്ങനെ ഒരുവന് പറയാൻ സാധിക്കും?  വിശിഷ്യാ,  ലുമെൻ ജെൻസിയം പോലുള്ള ഡ... Continue reading


മാർപാപ്പമാരുടെയും സാർവ്വത്രിക സൂനഹദോസുകളുടെയും തെറ്റാവരത്തിന് (Infallible teachings) ചില നിബന്ധനകൾ

ഒന്നാം വത്തിക്കാൻ കൗൺസിൽ ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നു : "പത്രോസിന്റെ  പിൻഗാമികൾക്ക് പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തിരിക്കുന്നത് അവിടുത്തെ വെളിപ്പെടുത്തൽ വഴി അവർ പുതിയ സിദ്ധാന്തം അവതരിപ്പിക്ക... Continue reading


രണ്ടാം വത്തിക്കാൻ കൗൺസിൽ അജപാലനോന്മുഖമാണ് (Pastoral Oriented)

ഇക്കാര്യങ്ങള്‍ നമ്മുടെ സഹോദരരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നീ യേശുക്രിസ്‌തുവിന്റെ നല്ല ശുശ്രുഷകനായിരിക്കും-വിശ്വാസത്തിന്റെ വചനങ്ങളാലും നീ ഇതുവരെ അനുവര്‍ത്തിച്ചുപോന്ന നല്ല വിശ... Continue reading