Home | Articles | 

jintochittilappilly.in
Posted On: 09/08/20 00:03
വിശ്വാസം സംബന്ധിച്ച കാര്യങ്ങളിൽ സഭക്ക് ഒന്നടങ്കം തെറ്റു പറ്റുമോ?

 


ഞാന് ജറുസലെമിനു ചെയ്യാനിരിക്കുന്ന നന്മകളെക്കുറിച്ചു കേള്ക്കുന്ന ഭൂമിയിലെ സകല ജനതകളുടെയും മുന്പാകെ ഈ നഗരം എനിക്കു സന്തോഷത്തിനും സ്‌തുതിക്കും മഹത്വത്തിനും കാരണമാകും. ഞാന് അതിനു നല്കുന്ന സകല നന്മകളും സമൃദ്‌ധിയും കണ്ട്‌ അവര് ഭയന്നുവിറയ്‌ക്കും.
(ജറെമിയാ 33 : 9)
 

"തിന്മയ്ക്കു വശംവദമാകുന്ന ഭീരുത്വത്തിന്റെയും,തിന്മയോടു പോരാടുന്നുവെന്ന മിഥ്യാധാരണയുടെ മറവിൽ ചെയ്യുന്ന തിന്മയുടെയും ഇടയിലുള്ള ഇടുങ്ങിയ വഴി തിരിച്ചറിയണമെങ്കിൽ" കൃപാവരത്തിന്റെ സഹായമില്ലാതെ മനുഷ്യർക്ക് സാധ്യമല്ല. [സി സി സി #1889 ]

"മനുഷ്യനെ തന്റെ കൃപയുടെ പ്രവർത്തിയോട് ബന്ധിപ്പിക്കാനുള്ള ദൈവത്തിന്റെ സ്വതന്ത്രമായ പദ്ധതി മൂലം മാത്രമാണ് നമുക്ക് ദൈവത്തിന്റെ മുമ്പിൽ യോഗ്യതയുണ്ടാകുന്നത്. യോഗ്യത ആരോപിക്കേണ്ടത് ഒന്നാമതായി ദൈവത്തിന്റെ കൃപയ്ക്കും രണ്ടാമതായി മനുഷ്യന്റെ സഹകരണത്തിനുമാണ്.മനുഷ്യന്റെ യോഗ്യത ദൈവത്തിന്റേതാണ്".[സി സി സി #2025]

അവന് അവിടെ ഒരു ഗുഹയില് വസിച്ചു. അവിടെവച്ച്‌ കര്ത്താവിന്െറ സ്വരം അവന് ശ്രവിച്ചു: ഏലിയാ, നീ ഇവിടെ എന്തുചെയ്യുന്നു?
ഏലിയാ ഉത്തരം പറഞ്ഞു: സൈന്യങ്ങളുടെ ദൈവമായ കര്ത്താവിനെപ്രതിയുള്ള തീക്‌ഷ്‌ണതയാല് ഞാന് ജ്വലിക്കുകയാണ്‌. ഇസ്രായേല്ജനം അവിടുത്തെ ഉടമ്പടി ലംഘിച്ചു. അവര് അങ്ങയുടെ ബലിപീഠങ്ങള് തകര്ക്കുകയും അങ്ങയുടെ പ്രവാചകന്മാരെ വാളിനിരയാക്കുകയും ചെയ്‌തു. ഞാന് മാത്രമേ ശേഷിച്ചിട്ടുള്ളു; എന്െറ ജീവനെയും അവര് വേട്ടയാടുകയാണ്‌....

കർത്താവായ ദൈവം ഏലിയയോട് :"എന്നാല്, ബാലിന്െറ മുന്പില് മുട്ടുമടക്കുകയോ അവനെ ചുംബിക്കുകയോ ചെയ്യാത്ത ഏഴായിരം പേരെ ഞാന് ഇസ്രായേലില് അവശേഷിപ്പിക്കും".
(1 രാജാക്കന്മാര് 19 : 9-18)

*പുതിയ ഇസ്രായേൽ = പരിശുദ്ധ കത്തോലിക്കാ സഭ

അന്‌ധകാരം ഭൂമിയെയും കൂരിരുട്ട്‌ ജനതകളെയും മൂടും. എന്നാല്, കര്ത്താവ്‌ നിന്െറ മേല് ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നില് ദൃശ്യമാവുകയും ചെയ്യും.
(ഏശയ്യാ 60 : 2)
 
യൂകാറ്റ് [ചോദ്യോത്തരം 13] ഇപ്രകാരം വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു:

വിശ്വാസത്തിൽ വിശ്വാസികൾക്കു മുഴുവനും തെറ്റുപറ്റുകയില്ല. എന്തെന്നാൽ ശിഷ്യന്മാരിലേക്കു തന്റെ പരിശുദ്ധാത്മാവിനെ അയക്കുമെന്നും അവരെ സത്യത്തിൽ സൂക്ഷിക്കുമെന്നും യേശു അവരോടു വാഗ്ദാനം ചെയ്തിട്ടുണ്ട് (യോഹ. 14:17) (സി സി സി :80-82, 85-87, 92, 100)

ശിഷ്യന്മാർ യേശുവിനെ പൂർണഹൃദയത്തോടെ വിശ്വസിച്ചു. അതുപോലെ ക്രൈസ്തവൻ ജീവനിലേക്കുള്ള വഴിയെപ്പറ്റി ചോദിക്കുമ്പോൾ അവന് സഭയെ പൂർണമായി വിശ്വസിക്കാം. യേശു തന്നെ തന്റെ അപ്പസ്തോലന്മാർക്കു പഠിപ്പിക്കാൻ കല്പന നൽകി. അതുകൊണ്ട് സഭയ്ക്ക് പഠിപ്പിക്കാൻ അധികാരം ഉണ്ട്. (പ്രബോധനാധികാരം  - മജിസ്‌തേരിയും /Magisterium ).  സഭ തന്മൂലം നിശബ്ദമായിരിക്കാൻ പാടില്ല. സഭയിലെ ഒറ്റപ്പെട്ട അംഗങ്ങൾക്ക് തെറ്റുപറ്റാം. അവർ ഗൗരവ പൂർണ്ണമായ തെറ്റുകൾ ചെയ്തെന്നുവരാം. എന്നാലും സഭ മുഴുവനും ദൈവത്തിന്റെ സത്യത്തിൽ നിന്ന് ഒരിക്കലും തെന്നിപ്പോകുകയില്ല. സഭ നൂറ്റാണ്ടുകളിലൂടെ ഒരു സജീവ സത്യം സംവഹിക്കുന്നു. അത് അവളെക്കാൾ വലുതാണ്. വിശ്വാസ നിക്ഷേപം (ദെപ്പോസിത്തും  ഫിദേയീ - Deposit of Faith ) സംബന്ധിച്ചു നാം പറയുന്നു. സംരക്ഷിക്കപ്പെടേണ്ട വിശ്വാസ നിക്ഷേപമാണത്.
അത്തരത്തിലുള്ള ഒരു സത്യം വിവാദവിഷയമാക്കുകയോ കീഴ്മേൽ മറിക്കുകയോ ചെയ്യുമ്പോൾ അത്‌ വീണ്ടും വിശദീകരിക്കാൻ സഭ വിളിക്കപ്പെടുന്നു . "എല്ലായ്‌പോഴും എല്ലായിടത്തും എല്ലാവരും വിശ്വസിച്ചത്‌ എന്താണെന്ന് "(ലെറീൻസിലെ വിശുദ്ധ വിൻസെന്റ്  + 450) വിശദീകരിക്കാൻ തന്നെ.


യൂകാറ്റ് - കത്തോലിക്കാ സഭയുടെ യുവജന മതബോധന ഗ്രന്ഥം




Article URL:







Quick Links

വിശ്വാസം സംബന്ധിച്ച കാര്യങ്ങളിൽ സഭക്ക് ഒന്നടങ്കം തെറ്റു പറ്റുമോ?

ഞാന് ‍ ജറുസലെമിനു ചെയ്യാനിരിക്കുന്ന നന് ‍ മകളെക്കുറിച്ചു കേള് ‍ ക്കുന്ന ഭൂമിയിലെ സകല ജനതകളുടെയും മുന് ‍ പാകെ ഈ നഗരം എനിക്കു സന്തോഷത്തിനും സ്‌ത... Continue reading


കുമ്പസാരക്കാരനെതിരെ പരാതിയുണ്ടായാൽ...? കുമ്പസാരക്കാരൻ മര്യാദകേടായി പെരുമാറിയാൽ എന്താണ് പരിഹാര മാർഗ്ഗം ?

കരുണാർദ്രതയോടെ പാപങ്ങൾ ക്ഷമിക്കുന്ന ഈശോയുടെ സ്ഥാനത്തിരുന്ന് കുമ്പസാരക്കാരൻ അനുരഞ്ജന കൂദാശ പരികർമ്മം ചെയ്യും എന്നാണ് സഭ പ്രതീക്ഷിക്കുന്നത്. അഥവാ ഏതെങ്കിലും തരത്തിൽ കുമ്പസാരക്കാരൻ അനുതാപികളോട് മര്യാദ... Continue reading


കത്തോലിക്കാ സഭയുടെ പ്രബോധനാധികാരത്തിന്റെ (മാർപ്പാപ്പ, സാർവ്വത്രിക സൂനഹദോസുകൾ.. ) യഥാർത്ഥ അർത്ഥവും പരിമിതികളും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചില പ്രഖ്യാപനങ്ങൾ തിരുത്തപ്പെടാനുള്ള സാധ്യതയും.

ആഗോളകത്തോലിക്കാ സഭയിൽ കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിക്കുന്ന അനേകരുടെ പ്രതീക്ഷയാണ് ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ.. ചിലയിടങ്ങളിൽ പുരോഗമനവാദത്തിന്റെ (liberalism) മേധാവിത്തം സഭയിൽ വിശ്വാസ പ്രത... Continue reading


മാർപാപ്പമാരുടെയും സാർവ്വത്രിക സൂനഹദോസുകളുടെയും തെറ്റാവരത്തിന് (Infallible teachings) ചില നിബന്ധനകൾ

ഒന്നാം വത്തിക്കാൻ കൗൺസിൽ ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നു : "പത്രോസിന്റെ  പിൻഗാമികൾക്ക് പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തിരിക്കുന്നത് അവിടുത്തെ വെളിപ്പെടുത്തൽ വഴി അവർ പുതിയ സിദ്ധാന്തം അവതരിപ്പിക്ക... Continue reading


"മാനവകുലത്തിന്റെ മുഴുവൻ ഏക രക്ഷകൻ - യേശു ക്രിസ്തു "

"സത്യത്തോടുള്ള ആദ്യ പ്രതികരണം സത്യത്തോട് തന്നെയുള്ള വെറുപ്പാണെന്ന് " ആദിമസഭയിലെ പണ്ഡിതനായ തെർത്തുല്യൻ പറയുന്നു. "മറ്റാരിലും രക്‌ഷയില്ല.ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌... Continue reading