Home | Articles | 

jintochittilappilly.in
Posted On: 12/06/21 15:43
ആയുധം ഉപയോഗിച്ചല്ല മത വിശ്വാസം പ്രചരിപ്പിക്കേണ്ടത്!

 

കര്‍ത്താവ്‌ സെറുബാബേലിനോട്‌ അരുളിച്ചെയ്യുന്നു: സൈന്യബലത്താലല്ല, കരബലത്താലുമല്ല, എന്റെ ആത്‌മാവിനാലാണ്‌ - സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
(സഖറിയാ 4 : 6)
 
ഈശോയുടെ വാക്കുകൾ : നിങ്ങള്‍ ഏതെങ്കിലും നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ അവര്‍ നിങ്ങളെ സ്വീകരിക്കാതിരുന്നാല്‍ തെരുവിലിറങ്ങിനിന്നുകൊണ്ടു പറയണം:
നിങ്ങളുടെ നഗരത്തില്‍നിന്ന്‌ ഞങ്ങളുടെ കാലുകളില്‍ പറ്റിയിട്ടുള്ള പൊടിപോലും നിങ്ങള്‍ക്കെതിരേ ഞങ്ങള്‍ തട്ടിക്കളയുന്നു. എന്നാല്‍, ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍. (ലൂക്കാ 10 : 10-11)
 
ഈശോയുടെ വാക്കുകൾ അനുസരിച്ച പൗലോസ് അപ്പസ്തോലൻ :സീലാസും തിമോത്തേയോസും മക്കെദോനിയായില്‍നിന്ന്‌ എത്തിച്ചേര്‍ന്ന അവസരത്തില്‍, യേശുവാണ്‌ ക്രിസ്‌തുവെന്നു സാക്‌ഷ്യം നല്‍കിക്കൊണ്ട്‌, യഹൂദര്‍ക്കുബോധ്യം വരുത്താനുള്ള തീവ്രശ്രമത്തിലായിരുന്നു പൗലോസ്‌.
അവര്‍ അവനെ എതിര്‍ക്കുകയും ദൂഷണം പറയുകയും ചെയ്‌തപ്പോള്‍, അവന്‍ സ്വന്തം വസ്‌ത്രങ്ങള്‍ കുട ഞ്ഞുകൊണ്ട്‌ അവരോടു പറഞ്ഞു: നിങ്ങളുടെ രക്‌തം നിങ്ങളുടെ തന്നെ ശിരസ്‌സില്‍ പതിക്കട്ടെ. ഞാന്‍ നിരപരാധനാണ്‌. ഇനി ഞാന്‍ വിജാതീയരുടെ അടുക്കലേക്കു പോകുന്നു.(അപ്പ. പ്രവര്‍ത്തനങ്ങള്‍ 18 : 5-6)
 
മതവിശ്വാസം പ്രചരിപ്പിക്കേണ്ടത് സ്നേഹത്തിന്റെ ഭാഷയിലാകണം.. വിശ്വാസം ആരേയും അടിച്ചേല്പിക്കുകയല്ല വേണ്ടത്.. കാരണം, മതവിശ്വാസം പ്രചരിപ്പിക്കുന്നവർ മറക്കാതിരിക്കേണ്ട ഒരു കാര്യം - "ഞാൻ സംസാരിക്കുന്നത് സർവ്വശക്തനായ ദൈവത്തെക്കുറിച്ചാണ്, ആ ദൈവത്തെ സംരക്ഷിക്കേണ്ട ചുമതലയല്ല ഞാൻ നിർവഹിക്കുന്നത് ". പൗലോസ് അപ്പസ്തോലൻ: "വിജാതീയരുടെ അനുസരണം നേടിയെടുക്കേണ്ടതിനു വാക്കാലും പ്രവൃത്തിയാലും, അടയാളങ്ങളുടെയും അദ്‌ഭുതങ്ങളുടെയും ബലത്താലും പരിശുദ്‌ധാത്‌മാവിന്റെ ശക്‌തിയാലും ഞാന്‍ വഴി ക്രിസ്‌തു പ്രവര്‍ത്തിച്ചവയൊഴികെ ഒന്നിനെക്കുറിച്ചും സംസാരിക്കാന്‍ ഞാന്‍ തുനിയുകയില്ല". (റോമാ 15 : 18). ഇതാണ് ക്രൈസ്തവ സുവിശേഷവത്കരണം.. ദൈവത്തിന്റെ അരൂപിയുടെ പ്രവർത്തനമാണത്.. അല്ലാതെ, ദൈവത്തിന്റെ നാമത്തിൽ പടകോപ്പുകളും ആയുധങ്ങളും ഉപയോഗിച്ചു ഭീഷണിപെടുത്തിയല്ല എന്ന് സാരം . ഒരുവന്റെ മനസാക്ഷിയിൽ അവൻ നടത്തുന്ന വിധിതീർപ്പിനെ മാനിക്കാത്ത നിർബന്ധിത മതപ്രചാരണവും മതത്തിന്റെ പേരിലുള്ള ആക്രമണവും - മതതീവ്രവാദം - എന്നല്ലാതെ പിന്നെ എന്ത് വിളിക്കാൻ..
 
യുവജനങ്ങളുടെ കത്തോലിക്കാ മതബോധന ഗ്രന്ഥം (യൂകാറ്റ്) ചോദ്യാവലി # 457 ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നുണ്ട് :
 
Q # 457 : സത്യം പറയുന്നതിന് വിവേചനശക്തി ഉപയോഗിക്കേണ്ടി യിരിക്കുന്നത് എന്തുകൊണ്ട്?
 
സത്യം അറിയിക്കുന്നത് വിവേകപൂർവം പരസ്നേഹത്തിന്റെ സാഹചര്യത്തിലായിരിക്കണം. പലപ്പോഴും സത്യത്തെ ഒരായുധമായി ഉപയോഗിക്കുന്നു. അങ്ങനെ അത് സർഗാത്മക ഫലത്തിനുപകരം നാശകരമായ ഫലം ഉളവാക്കുന്നു. [CCC #2488-2489, 2491]
 
ഒരു വിവരം അറിയിക്കുമ്പോൾ സോക്രട്ടീസിന്റെ “മൂന്നു അരിപ്പകൾ ഉപയോഗിക്കണം. ഇതു സത്യമാണോ? ഇത് കരുണയുള്ളതാണോ? ഇതു സഹായകരമാണോ?..... നാം പറയുന്നതെല്ലാം സത്യമായിരിക്കണം. എന്നാൽ സത്യമായതെല്ലാം പറയണമെന്നില്ല. (end quote) 
 
 യേശു അവനോടു പറഞ്ഞു: വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും.
എനിക്ക്‌ എന്റെ പിതാവിനോട്‌ അപേക്‌ഷിക്കാന്‍ കഴിയുകയില്ലെന്നും ഉടന്‍ തന്നെ അവിടുന്ന്‌ എനിക്കു തന്റെ ദൂതന്‍മാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളെ അയച്ചുതരുകയില്ലെന്നും നീ വിചാരിക്കുന്നുവോ?
അങ്ങനെയെങ്കില്‍, ഇപ്രകാരം സംഭവിക്കണമെന്ന വിശുദ്‌ധ ലിഖിതം എങ്ങനെ നിറവേറും? (മത്തായി 26 : 52-54)
 
സത്യത്തിനുവേണ്ടിയല്ലാതെ സത്യത്തിനെതിരായി ഒന്നുംചെയ്യുക ഞങ്ങള്‍ക്കു സാധ്യമല്ല.
(2 കോറിന്തോസ്‌ 13 : 8)



Article URL:







Quick Links

ആയുധം ഉപയോഗിച്ചല്ല മത വിശ്വാസം പ്രചരിപ്പിക്കേണ്ടത്!

കര്‍ത്താവ്‌ സെറുബാബേലിനോട്‌ അരുളിച്ചെയ്യുന്നു: സൈന്യബലത്താലല്ല, കരബലത്താലുമല്ല, എന്റെ ആത്‌മാവിനാലാണ്‌ - സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. (സഖറിയാ 4 : 6... Continue reading


"നിർബന്ധിത മതപരിവർത്തനം കത്തോലിക്കാ തിരുസഭയുടെ അജണ്ടയോ ???"

ദൈവം മനുഷ്യന് "സ്വതന്ത്രമനസ്സ്" നൽകിയിട്ടുണ്ട്. അതിൽ മനുഷ്യന് തന്റെ "സ്വതന്ത്ര തെരഞ്ഞെടുപ്പുകൾ" നടത്താം. ദൈവം അതിനെ ബഹുമാനിക്കുകയും പൂർണ സ്വാതന്ത്ര്യവും നല്കിയീട്ടുണ്ട്. നന്മയോ തിന്മയോ , ജീവനോ മരണമോ... Continue reading