Home | Articles | 

jintochittilappilly.in
Posted On: 16/08/20 00:13
"നിർബന്ധിത മതപരിവർത്തനം കത്തോലിക്കാ തിരുസഭയുടെ അജണ്ടയോ ???"

 

ദൈവം മനുഷ്യന് "സ്വതന്ത്രമനസ്സ്" നൽകിയിട്ടുണ്ട്. അതിൽ മനുഷ്യന് തന്റെ "സ്വതന്ത്ര തെരഞ്ഞെടുപ്പുകൾ" നടത്താം. ദൈവം അതിനെ ബഹുമാനിക്കുകയും പൂർണ സ്വാതന്ത്ര്യവും നല്കിയീട്ടുണ്ട്. നന്മയോ തിന്മയോ , ജീവനോ മരണമോ തെരഞ്ഞെടുക്കാം; എന്നിരുന്നാലും ദൈവം താൻ സൃഷ്ട്ടിച്ച മനുഷ്യൻ പൂർണ്ണഹൃദയത്തോടെ നന്മയെ തെരഞ്ഞെടുക്കണം എന്ന് ആഗ്രഹിക്കുന്നു. കാരണം ദൈവം ജീവനാണ് , അനന്തനന്മയും അനന്തസ്നേഹവുമാണ്. ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലുമാണ് മനുഷ്യനെ സൃഷ്ട്ടിച്ചത്; അതിനാൽ ദൈവീകജീവനിലും ദൈവീകനന്മയിലും ദൈവീക സ്നേഹത്തിലും മനുഷ്യനെ പങ്കുചേർക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു. "പാപത്തിന്റെ ശമ്പളം മരണം" (റോമാ 6 : 23 ) (ശാരീരിക മരണവും ആത്മീയ മരണവും). ദൈവത്തിന് പുറമെയുള്ളതാണ് പാപവും മരണവും. മനുഷ്യൻ എപ്പോഴും ദൈവത്തോട് ചേർന്നിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു. "ഏറ്റവുമധികം സ്നേഹിക്കുന്ന വ്യക്തി എപ്പോഴും അരികിലിരിക്കാൻ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ ?"

ഗബ്രിയേൽ ദൂതൻ ദൈവത്താൽ കന്യകയായ മറിയത്തിന്റെ അടുക്കലേക്കു മംഗളവാർത്തയുമായി (യേശു കന്യകയായ മറിയത്തിലൂടെ മനുഷ്യാവതാരം ചെയ്യുമെന്നുള്ള വാർത്ത) അയക്കപ്പെട്ടതും, ദൈവം മറിയത്തിന്റെ സ്വതന്ത്രമനസ്സിനെ ബഹുമാനിക്കുന്നത് കൊണ്ടാണ്. എപ്പോഴും ദൈവഹിതം മാത്രം ആഗ്രഹിക്കുകയും ദൈവൈക്യത്തിൽ ആയിരുന്നതുകൊണ്ട് - ദൈവത്തിന്റെ രക്ഷാകര പദ്ധതിക്ക് പൂർണ്ണമനസ്സോടെ മറിയം ആമേൻ പറഞ്ഞു. "ഇതാ കർത്താവിന്റെ ദാസി, നിന്റെ വചനം എന്നിൽ നിറവേറ്റട്ടെ" (ലൂക്കാ 1 :38)

ആയതിനാൽ ,"നിർബന്ധിത മതപരിവർത്തനം" നടത്തുന്നത് ദൈവം തന്റെ ഹിതത്താൽ അവിടുത്തെ പുത്രനിലൂടെ സ്ഥാപിച്ച കത്തോലിക്ക സഭ എതിർക്കുന്നു. അത് അപ്പസ്തോലിക വിശ്വാസത്തിനു എതിരാണ്. കത്തോലിക്ക വിശ്വാസം - "ഒരിക്കലും ഒരു മനുഷ്യനെയും അവൻ ആയിരിക്കുന്ന മതത്തിൽ നിന്നും നിർബന്ധപൂർവ്വമോ ജീവനെ ഭീഷണിപ്പെടുത്തിയോ കത്തോലിക്ക സഭയിലേക്ക് "മതമാറ്റം" നടത്താൻ അനുവദിക്കുന്നില്ല. അത് ഒരു മനുഷ്യന്റെ സ്വതന്ത്രമനസ്സും സ്വതന്ത്രതെരഞ്ഞെടുക്കലും ആശ്രയിച്ചിരിക്കുന്നു". മറ്റു മതസ്ഥർക്ക് പണവും ജോലിയും മുതലായവ നൽകി മതപരിവർത്തനം കത്തോലിക്ക വിശ്വാസത്തിനു എതിരാണ്.അങ്ങനെ എവിടെയെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്തീട്ടുണ്ടെങ്കിൽ നാം മനസിലാക്കണം , ഇക്കൂട്ടർ കത്തോലിക്ക വിശ്വാസത്തിൽ അജ്ഞരാണ്. അത് തീർത്തും "ദൈവ ഹിതത്തിനു എതിരാണ്". ഈ കത്തോലിക്ക പ്രബോധനം "സുവിശേഷ പ്രഘോഷണത്തിനു" എതിരല്ല എന്നും മനസിലാക്കണം. യേശു ക്രിസ്തു സ്നേഹമാണ്; സ്നേഹം ആരെയും നിർബന്ധിക്കുന്നില്ല; എന്നാൽ യഥാർത്ഥ സ്നേഹം തേടുന്നവൻ സ്നേഹത്തെ പുൽകിയിരിക്കും.

ദൈവം ഈ ലോകത്തുള്ള സകലരുടെയും പിതാവാണ്;അവിടുന്നിൽ നിന്നുമാണ് നാം അസ്തിത്വം സ്വീകരിച്ചിരിക്കുന്നതും; ദൈവമില്ലെന്നു നാം ശഠിച്ചാലും ദൈവം തന്റെ സ്നേഹം നമ്മിൽ നിന്നും ഒരിക്കലും പിൻവലിക്കുകയില്ല; കാണാതായ ആടിനെ അന്വേഷിക്കുന്ന ഇടയനെ പോലെ അവിടുന്ന് സ്നേഹത്തോടെ നമ്മെ തേടി വരും. അതുകൊണ്ടാണ് അവിടുന്ന് സകല മനുഷ്യർക്കും വേണ്ടി തന്റെ ഏകജാതനായ യേശുക്രിസ്തുവിനെ ഭൂമിയിലേക്ക് അയച്ചത്.

കർത്താവിനറെ ദൂതൻ ഇടയന്മാരോട് പറഞ്ഞു: "ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിനറെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു, ഇന്ന് ജനിച്ചിരിക്കുന്നു". (ലൂക്കാ 2:10-11).

"നിർബന്ധിത മതപരിവർത്തനം" എതിരായുള്ള കത്തോലിക്ക സഭയുടെ പ്രബോധനം താഴേ വായിക്കാം ; തെറ്റിധാരണകൾ ഒഴിവാക്കാം.

പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പയുടെ "മിസ്റ്റിസി കോർപോറിസ്" എന്ന ചാക്രിക ലേഖനത്തിൽ നിന്നുമുള്ള ഈ  വിഷയസംബന്ധിയായ  ഒരു പ്രബോധനം :“It is absolutely necessary that CONVERSION SHOULD COME ABOUT BY FREE CHOICE, since no man can believe unless he be willing. . . . That faith without which it is impossible to please God must be the perfectly free homage of intellect and will.SHOULD IT THEREFORE AT ANY TIME HAPPEN THAT, CONTRARY TO THE UNVARYING TEACHING OF THIS APOSTOLIC SEE, a person is compelled against his will to embrace the Catholic faith, we cannot in conscience withhold our censure”.(ക്ഷമിക്കണം ഇതിന്റെ മലയാളം വിവർത്തനം ലഭ്യമല്ല  എന്ന് അറിയിക്കുന്നു)

രണ്ടാം വത്തിക്കാൻ കൗൺസിലെ “മതസ്വാതന്ത്ര്യം” എന്ന പ്രമാണരേഖയിലൂടെ കത്തോലിക്ക സഭ നമ്മെ പഠിപ്പിക്കുന്നു:

എന്താണ് മതസ്വാതന്ത്ര്യം ?

വ്യക്തികളിൽ നിന്നോ,സമുദായവിഭാഗങ്ങളിൽ നിന്നോ ഉണ്ടായേക്കാവുന്ന സമ്മർദ്ദങ്ങളിൽ  നിന്ന് എല്ലാ മനുഷ്യരും വിമുക്തരായിരിക്കുക എന്നതിലാണ് ഈ മതസ്വാതന്ത്ര്യം  അടങ്ങിയിരിക്കുന്നത്*. (മതസ്വാതന്ത്ര്യം, നമ്പർ 2)

* "മത സ്വാതന്ത്ര്യം" എന്നതിൽ രണ്ടു കാര്യങ്ങൾ അടങ്ങുന്നു :  ഒരുവൻ വിശ്വസിക്കുന്നതനുസരിച്ചു പ്രവർത്തിക്കുന്നതിൽ നിന്നവനെ തടയുകയോ വിശ്വസിക്കുന്നതിനെതിരായി പ്രവർത്തിക്കാൻ നിർബന്ധിക്കുകയോ   ചെയ്യരുത്. (മതസ്വാതന്ത്ര്യം, നമ്പർ രണ്ടിന്റെ ഫുട്ട്നോട്ട്)

"മത സ്വാതന്ത്ര്യം മനുഷ്യന്റെ വ്യക്തിത്വത്തിനു ചേർന്നതാണ് ; ദൈവാവിഷ്കൃത സത്യങ്ങൾക്കനുരൂപമാണ്. ഈ വിധത്തിൽ മത സ്വാതന്ത്ര്യത്തെ കത്തോലിക്ക സഭ അംഗീകരിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. ഈ വസ്തുത അംഗീകരിക്കുമ്പോൾ ക്രിസ്തുവിന്റെയും അപ്പസ്തോലന്മാരുടെയും കാലടികളെയാണ് സഭ പിന്തുടരുന്നത്. ഇത് തികച്ചും സുവിശേഷ സത്യങ്ങളോട് വിശ്വസ്തമായ നിലപാടാണ്. ദിവ്യഗുരുവും അവിടുത്തെ അപ്പസ്തോലന്മാരും പഠിപ്പിച്ച സത്യങ്ങൾ എക്കാലവും സഭ സുരക്ഷിതമായി കാത്തുസൂക്ഷിക്കുകയും കൈമാറുകയും ചെയ്തീട്ടുണ്ട് . ഉയർച്ചകളും താഴ്ചകളും ചേർന്നതാണ് മനുഷ്യചരിത്രം. ഈ ചരിത്രത്തിന്റെ വഴിയിലൂടെ തന്നെയാണ് ദൈവജനത്തിന്റെ  പ്രയാണം. ഈ പ്രയാണത്തിനിടയ്ക്ക് സുവിശേഷ ചൈതന്യത്തോടും പൂർണമായി യോജിക്കാത്ത,അല്ലെങ്കിൽ അതിനു വിരുദ്ധമായ സംഭവങ്ങൾ തന്നെ ഉണ്ടായിട്ടുണ്ട്. എങ്കിലും ക്രിസ്തീയ വിശ്വാസം സ്വീകരിക്കാൻ "ആരെയും നിർബന്ധിച്ചുകൂടാ" എന്നുള്ള സഭയുടെ പഠനം എന്നും പാലിക്കപ്പെട്ടീട്ടുണ്ട്". (മതസ്വാതന്ത്ര്യം, നമ്പർ 12)

മറ്റു മത വിശ്വാസികളെയോ അകത്തോലിക്ക സഹോദരങ്ങളെയോ പരിഹസിക്കുന്നതോ വെറുക്കുന്നതോ കത്തോലിക്ക വിശ്വാസത്തിനു ചേർന്നതല്ല. മനസ്സിൽ അവരെ പുച്ഛിക്കുന്നത് പോലും കുമ്പസാരത്തിൽ ഏറ്റുപറയേണ്ട പാപമാണ്.ഒരു കത്തോലിക്കൻ മറ്റു മതവിശ്വാസികളെ കാണുമ്പോഴും അതോടൊപ്പം അവരുടെ മാനുഷീകആവശ്യങ്ങൾക്ക് അവഗണന മനോഭാവവും വർഗ്ഗീയവിവേചനം കാണിക്കുന്നതും കത്തോലിക്കാ വിശ്വാസത്തിനു എതിരാണ്. മറ്റു മതവിശ്വാസങ്ങളെ, ആ മതത്തിൽപെട്ട വ്യക്തികളുടെ സ്വതന്ത്രമനസ്സിനെ പരിഗണിച്ചു പരിഹസിക്കാതിരിക്കാനും കത്തോലിക്കാ സഭ പഠിപ്പിക്കുന്നു.

സമാധാനം നമ്മോടുകൂടെ.

ആമേൻ




Article URL:







Quick Links

"നിർബന്ധിത മതപരിവർത്തനം കത്തോലിക്കാ തിരുസഭയുടെ അജണ്ടയോ ???"

ദൈവം മനുഷ്യന് "സ്വതന്ത്രമനസ്സ്" നൽകിയിട്ടുണ്ട്. അതിൽ മനുഷ്യന് തന്റെ "സ്വതന്ത്ര തെരഞ്ഞെടുപ്പുകൾ" നടത്താം. ദൈവം അതിനെ ബഹുമാനിക്കുകയും പൂർണ സ്വാതന്ത്ര്യവും നല്കിയീട്ടുണ്ട്. നന്മയോ തിന്മയോ , ജീവനോ മരണമോ... Continue reading


ആയുധം ഉപയോഗിച്ചല്ല മത വിശ്വാസം പ്രചരിപ്പിക്കേണ്ടത്!

കര്‍ത്താവ്‌ സെറുബാബേലിനോട്‌ അരുളിച്ചെയ്യുന്നു: സൈന്യബലത്താലല്ല, കരബലത്താലുമല്ല, എന്റെ ആത്‌മാവിനാലാണ്‌ - സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. (സഖറിയാ 4 : 6... Continue reading


പരിശുദ്ധ കത്തോലിക്കാ സഭ - സത്യത്തിന്റെ പൂർണത.

സഭ ക്രിസ്തുവിന്റെ ശരീരമാണ്‌; എല്ലാ വസ്‌തുക്കളിലും സകലവും പൂര് ‍ ത്തിയാക്കുന്ന അവന്റെ പൂര് ‍ ണതയുമാണ്‌.(എഫേസോസ്‌ 1 : 23); അവന്... Continue reading