രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഉദ്ഘാടന പ്രസംഗത്തിൽ (October 11, 1962)
"വി ജോൺ ഇരുപത്തിമൂന്നാമൻ" മാർപാപ്പ ഇപ്രകാരം പ്രസ്താവിച്ചു:
മനുഷ്യരായി പിറക്കുന്ന സകലരേയും ക്രിസ്തു തന്റെ തിരുരക്തത്താൽ രക്ഷിച്ചിട്ടുണ്ട്. എങ്കിലും ഇന്നും മനുഷ്യകുലത്തിന്റെ ഒരു വലിയഭാഗം ഈ ദൈവപ്രസാദവരത്തിന്റെ സ്രോതസ്സിൽനിന്ന് പങ്കുപറ്റുന്നില്ലെന്നത് വളരെ സങ്കടകരമായിരിക്കുന്നു. കത്തോലിക്കാസഭയിലാണ് ഈ സ്രോതസ്സു സ്ഥിതിചെയ്യുന്നത്. സഭയുടെ പ്രകാശമാണ് സകലത്തെയും പ്രകാശിപ്പിക്കുന്നത്.അതിസ്വാഭാവികൈക്യത്തിൽ സഭയ്ക്കുള്ള ശക്തിയാണു മനുഷ്യരാശിയുടെ മുഴുവൻ നന്മയ്ക്കായി പരിണമിക്കുന്നത്. ഈ സഭയെപ്പററി വി. സിപ്രിയൻ വളരെ മനോഹരമായി പാടിയിട്ടുണ്ട്. "നാഥന്റെ സഭ പ്രകാശാവൃതയായ സഭ, ലോകം മുഴുവനിലും പ്രകാശക്കതിരുകൾ കോരിച്ചൊരിയുന്നു. ഒന്നേയുള്ളു ഈ പ്രകാശം. അത് എല്ലായിടത്തും വ്യാപിക്കുന്നു, ശരീരത്തിന്റെ ഐക്യത്തിനു ഹാനിയൊന്നും വരുത്താതെ അവളുടെ ഫലസമ്പന്നമായ ശാഖകൾ ലോകം മുഴുവനിലും വിരിഞ്ഞത്തുന്നു. ധാരാളതയോടെ അവൾ തന്റെ നീരരുവികൾ ഭൂമിയിലെങ്ങും ഒഴുക്കുന്നു. പക്ഷേ ഇതിനെല്ലാംകൂടി ശിരസ്സൊന്നേയുള്ളു. ഉറവിടവും ഒന്നുതന്നെ. മാതാവും ഒന്നുമാത്രം;ഫലപൂർണ്ണയായൊരു മാതാവ്. അവളുടെ ഉദരത്തിൽനിന്നു നാം ജനിക്കുന്നു; അവളുടെ പാലുകുടിച്ചു നാം വളരുന്നു. അവളിൽ നിന്നു ചൈതന്യമാർജ്ജിച്ച് നാം ജീവിക്കുന്നു".(കത്തോലിക്കാ സഭയുടെ ഐക്യം, നമ്പർ 5).
അന്ന് ജീവജലം ജറുസലെമില്‍ നിന്നു പുറപ്പെട്ട് പകുതി കിഴക്കേ കടലിലേക്കും പകുതി പടിഞ്ഞാറേ കടലിലേക്കും ഒഴുകും. അത് വേനല്‍ക്കാലത്തും ശീതകാലത്തും ഒഴുകിക്കൊണ്ടിരിക്കും.കര്‍ത്താവ് ഭൂമി മുഴുവന്റെയും രാജാവായി വാഴും. അന്ന് കര്‍ത്താവ് ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവിടുത്തേക്ക് ഒരു നാമം മാത്രവും.(സഖറിയാ 14 : 8-9)
എന്നാല്‍, പരിശുദ്‌ധാത്‌മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്‌തിപ്രാപിക്കും. ജറുസലെമിലുംയൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്‌ഷികളായിരിക്കുകയും ചെയ്യും.(അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 8)
ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്‌തു.
ഇത്, യേശുവിന്റെ നാമത്തിനു മു മ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും,യേശുക്രിസ്‌തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്.(ഫിലിപ്പി 2 : 9-11)
"വിശ്വാസത്തിന്റെ സ്വർഗ്ഗീയ ദാനത്താൽ കത്തോലിക്കാ സത്യം സ്വീകരിച്ചവരുടെ അവസ്ഥ, ഒരു തരത്തിലും മനുഷ്യരുടെ അഭിപ്രായങ്ങളാൽ നയിക്കപ്പെടുന്ന, തെറ്റായ മതം പിന്തുടരുന്നവരുടെ അവസ്ഥയ്ക്ക് തുല്യമല്ല"[ഒന്നാം വത്തിക്കാൻ കൗൺസിൽ ഡോഗ്മാറ്റിക് കോൺസ്റ്റിട്യൂഷൻ “ ദേയി ഫിലിയസ് ”, അധ്യായം 3]
"സ്വാഭാവിക മതങ്ങളിൽ പ്രശംസാർഹമായ പല ആവിഷ്കാരണങ്ങളും കാണുവാൻ സാധിക്കുമെങ്കിലും, സുവിശേഷവത്കരണത്തിലൂടെ സഭ പ്രഘോഷിക്കുന്ന ക്രിസ്തുവിന്റെ മതത്തിൽ മാത്രമേ ദൈവത്തിന്റെ സംവിധാനമനുസരിച്ചുള്ള വസ്തുനിഷ്ഠമായ ദൈവീക ബന്ധം സ്ഥാപിക്കുവാൻ മനുഷ്യന് സാധിക്കുകയുള്ളൂ എന്നും അവിടുത്തെ സജീവ സാന്നിധ്യവും പ്രവർത്തനവും അതിൽ മാത്രമേ അനുഭവപ്പെടുകയുള്ളൂ എന്നുമുള്ള വസ്തുതയാണ് സഭ ചൂണ്ടിക്കാണിക്കുന്നത്. ഇപ്രകാരം മനുഷ്യവർഗ്ഗത്തിലേക്ക് കാരുണ്യപൂർവ്വം ഉറ്റുനോക്കികൊണ്ടിരിക്കുന്ന ദൈവത്തിന്റെ പിതൃത്വരഹസ്യം സഭ നമുക്ക് മനസ്സിലാക്കിത്തരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ക്രിസ്തുമതം ദൈവത്തോടുള്ള യഥാർത്ഥവും സജീവവുമായ ബന്ധം ഫലപ്രദമായി സംസ്ഥാപിക്കുന്നു മറ്റു മതങ്ങൾക്കൊന്നിനും അതു സാധ്യമല്ല. അവയുടെ അനുയായികളും സ്വർഗ്ഗത്തിലേക്ക് കൈകളുയർത്തി പ്രാർത്ഥിക്കുമെന്നു മാത്രം".[ഏവൻഗേലി നുൺഷ്യാന്തി, നമ്പർ 53, ഡിസംബർ 1975]
സമാധാനത്തിന്റെ ബന്‌ധത്തില്‍ ആത്‌മാവിന്‍െറ ഐക്യം നിലനിര്‍ത്താന്‍ ജാഗരൂകരായിരിക്കുവിന്‍.
ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ ഒരു ശരീര വും ഒരു ആത്‌മാവുമാണുള്ളത്.
ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്‌ഞാനസ്‌നാനവുമേയുള്ളു.സകലതിലുമുപരിയും സകലതിലൂടെയും സകലതിലും വര്‍ത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവന്‍ മാത്രം. (എഫേസോസ് 4 : 3-6)
സമാധാനം നമ്മോടുകൂടെ !