ലോകത്തെ ആരാഞ്ഞ് ഇത്രയുമറിയാന്‍ കഴിഞ്ഞെങ്കില്‍ ഇവരുടെയെല്ലാം ഉടയവനെ കണ്ടെത്താന്‍ വൈകുന്നത് എന്തുകൊണ്ട്? [ജ്‌ഞാനം 13 : 9]
ദൈവത്തെക്കുറിച്ച് അറിയാന്‍ കഴിയുന്നതൊക്കെ അവര്‍ക്കു വ്യക്‌തമായി അറിയാം. ദൈവം അവയെല്ലാം അവര്‍ക്കു വെളിപ്പെടുത്തിയിട്ടുണ്ട്.
ലോകസൃഷ്‌ടിമുതല്‍ ദൈവത്തിന്‍െറ അദൃശ്യപ്രകൃതി, അതായത് അവിടുത്തെ അനന്തശക്‌തിയും ദൈവത്വവും, സൃഷ്‌ടവസ്‌തുക്കളിലൂടെ സ്‌പഷ്‌ടമായി അറിഞ്ഞിട്ടുണ്ട്. അതുകൊണ്ട്, അവര്‍ക്ക് ഒഴികഴിവില്ല. [റോമാ 1 : 19-20]
വി ജോൺ പോൾ രണ്ടാമൻ മാർപാപ്പ: "തത്ത്വശാസ്ത്രം നേടിയ സത്യവും വെളിപാടിന്റെ സത്യവും ഒന്നല്ലെന്നും അവയിൽ ഒന്ന് മറ്റൊന്നിനെ പുറംതള്ളുന്നതല്ലെന്നും ഒന്നാം വത്തിക്കാൻ സൂനഹദോസ് പഠിപ്പിക്കുന്നു:"അറിവിന്റെ രണ്ടു ക്രമങ്ങൾ ഉണ്ട്. അവ അവയുടെ ഉറവിടം കൊണ്ട് മാത്രമല്ല അവയുടെ വിഷയത്തെ സംബന്ധിച്ചും വ്യത്യസ്‌തമാണ്. ഉറവിടത്തെ സംബന്ധിച്ചു അവ വ്യത്യസ്തമാണ്; കാരണം,ഒരു ക്രമത്തിൽ നാം സ്വാഭാവികയുക്തികൊണ്ട് അറിയുന്നു. മറ്റൊരുക്രമത്തിൽ ദൈവീകവിശ്വാസം കൊണ്ട് അറിയുന്നു. വിഷയത്തെ സംബന്ധിച്ചും അവ വ്യത്യസ്തമാണ്. കാരണം, സ്വാഭാവിക യുക്തിക്ക് എത്തിച്ചേരാൻ കഴിയുന്ന കാര്യങ്ങൾക്കു പുറമെ,ദൈവത്തിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളെയും നമ്മൾ വിശ്വസിക്കാൻ വേണ്ടി നിർദ്ദേശിച്ചിരിക്കുന്നു. അവയാകട്ടെ, ദൈവീകമായി വെളിവാക്കപ്പെട്ടില്ലെങ്കിൽ അറിയപ്പെടുകയില്ല". ദൈവത്തിന്റെ സാക്ഷ്യത്തിൽ അടിസ്ഥാനമുള്ളതും പ്രകൃത്യാതീത കൃപാവരത്തിന്റെ സഹായമുള്ളതുമായ വിശ്വാസം താത്വികജ്ഞാനത്തിന്റേതിൽ നിന്ന് വ്യത്യസ്‌തമായ ക്രമത്തിൽപ്പെട്ടതാണ്. താത്വികജ്ഞാനമാകട്ടെ ഇന്ദ്രിയജ്ഞാനത്തെയും അനുഭവത്തെയും ആശ്രയിച്ചിരിക്കുന്നതും ബുദ്ധിയുടെ പ്രകാശം കൊണ്ട് മാത്രം മുന്നേറുന്നതുമാണ്. തത്വശാസ്ത്രങ്ങളും ഭൗതികശാസ്ത്രങ്ങളും സ്വാഭാവികയുക്തിയുടെ ക്രമത്തിനുള്ളിൽ പ്രവർത്തിക്കുന്നു. അതേസമയം, വിശ്വാസം, പരിശുദ്ധാരൂപിയാൽ പ്രകാശിക്കപ്പെട്ടും നയിക്കപ്പെട്ടും, "കൃപാവത്തിന്റെയും സത്യത്തിന്റെയും പൂർണ്ണതയെ [ cf : യോഹ 1 :14 ] രക്ഷയുടെ സന്ദേശത്തിൽ തിരിച്ചറിയുന്നു. ആ പൂർണ്ണതയാകട്ടെ,ദൈവം ചരിത്രത്തിൽ വെളിപ്പെടുത്താനും അത് സുനിശ്ചിതമായി തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെ വെളിപ്പെടുത്താനും നിശ്ചയിച്ചതാണ്. (cf : 1 യോഹ 5:9 ; യോഹ 5: 31-32)"
രണ്ടാം വത്തിക്കാൻ സൂനഹദോസിൽ സമ്മേളിച്ച പിതാക്കന്മാർ യേശുവിനെ വെളിപ്പെടുത്തുന്നവനായി കരുതികൊണ്ട് ചരിത്രത്തിലെ ദൈവീക വെളിപാടിന്റെ രക്ഷാകര സ്വഭാവത്തെ ഊന്നിപ്പറയുന്നു. താഴെ കാണുന്ന വാക്കുകളിൽ അത് വിവരിച്ചു കൊണ്ട് അപ്രകാരം ചെയ്തു: " ഈ വെളിപാടിൽ,അദൃശ്യനായ ദൈവം (cf: കൊളോ 1:15 ; 1 തിമോ 1:17 ) തന്റെ സ്നേഹത്തിന്റെ സമൃദ്ധിയിൽനിന്ന് സ്ത്രീ പുരുഷന്മാരോട് സുഹൃത്തുക്കളോടെന്ന പോലെ സംസാരിക്കുന്നു. (cf പുറപ്പാട് 33:11, യോഹന്നാൻ 15:14-15); അവരുടെയിടയിൽ വസിക്കുകയും ചെയ്യുന്നു. (Cf :ബാറൂക്ക് 3 : 37) അവരെ തന്നോടുള്ള സംസർഗ്ഗത്തിലേക്ക് ക്ഷണിക്കാനും സ്വീകരിക്കാനും വേണ്ടിയാണത്. വെളിപാടിന്റെ ഈ പദ്ധതി ആന്തരികമായ ഐക്യമുള്ള പ്രവർത്തികളും വാക്കുകളും വഴി യാഥാർഥ്യങ്ങളെയും സ്ഥിരീകരിക്കുന്നു. വാക്കുകളാകട്ടെ, പ്രവർത്തികളെ പറ്റി പ്രഘോഷിക്കുന്നു. അവയിൽ ഉൾക്കൊണ്ടിരിക്കുന്ന രഹസ്യത്തെ വ്യക്തമാക്കുകയും ചെയ്യുന്നു. അപ്പോൾ, ഈ വെളിപാട് വഴി ദൈവത്തെയും മനുഷ്യരക്ഷയെയും സംബന്ധിച്ച ഏറ്റവും ആഴത്തിലുള്ള സത്യം യേശുക്രിസ്തുവിൽ നമുക്ക് വ്യക്തമാക്കി തന്നിരിക്കുന്നു. യേശു ക്രിസ്തുവാകട്ടെ, ഏക മധ്യസ്ഥനും അതേസമയം സകല വെളിപാടിന്റെയും പൂർണതയുമാണ്". [വിശ്വാസവും യുക്തിയും, നമ്പർ 9, 10]
യോഹന്നാന്‍ പ്രതിവചിച്ചു: സ്വര്‍ഗത്തില്‍നിന്നു നല്‍കപ്പെടുന്നില്ലെങ്കില്‍ ആര്‍ക്കും ഒന്നും സ്വീകരിക്കാന്‍ സാധിക്കുകയില്ല.ഉന്നതത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്...ഭൂമിയില്‍നിന്നുള്ളവന്‍ ഭൂമിയുടേതാണ്. അവന്‍ ഭൗമികകാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്നു. സ്വര്‍ഗത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്...അവന്‍ കാണുകയും കേള്‍ക്കുകയും ചെയ്‌തതിനെപ്പറ്റി സാക്‌ഷ്യപ്പെടുത്തുന്നു; എങ്കിലും, അവന്റെ സാക്‌ഷ്യം ആരും സ്വീകരിക്കുന്നില്ല...
അവന്‍െറ സാക്‌ഷ്യം സ്വീകരിക്കുന്നവന്‍ ദൈവം സത്യവാനാണ് എന്നതിനു മുദ്രവയ്‌ക്കുന്നു.
[യോഹന്നാന്‍ 3 :27 31-33]
"സത്യത്തെക്കുറിച്ചുള്ള ധ്യാനത്തിലേക്ക് മനുഷ്യമനസ്സിന് പറന്നുയരാനുള്ള രണ്ടു ചിറകുകൾ പോലെയാണ് വിശ്വാസവും യുക്തിയും. സത്യത്തെ അറിയുന്നതിനുള്ള - ഒറ്റവാക്കിൽ പറഞ്ഞാൽ തന്നെ ത്തന്നെ അറിയുന്നതിനുള്ള - ഒരാഗ്രഹം ദൈവം മനുഷ്യമനസ്സിൽ സ്ഥാപിച്ചിട്ടുണ്ട്. ദൈവത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്തുകൊണ്ട് മനുഷ്യർ തങ്ങളെപ്പറ്റിത്തന്നെയുള്ള സത്യത്തിന്റെ പൂർണതയിലേക്ക് എത്തിച്ചേരാൻ വേണ്ടിയാണത് " - വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ("വിശ്വാസവും യുക്തിയും" എന്ന ചാക്രിക ലേഖനത്തിൽ നിന്ന്)
``വിശ്വാസം യുക്തിയേക്കാള്‍ ഉന്നതമാണെങ്കിലും വിശ്വാസവും യുക്തിയും തമ്മില്‍ യഥാര്‍ത്ഥമായ അകല്‍ച്ച ഉണ്ടായിരിക്കാന്‍ സാധ്യമല്ല. കാരണം, രഹസ്യങ്ങളെ വെളിവാക്കുകയും വിശ്വാസമാകുന്ന ദാനം നല്‍കുകയും ചെയ്യുന്ന അതേ ദൈവം മനുഷ്യചൈതന്യത്തില്‍ യുക്തിയുടെ വെളിച്ചം സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്.'' - (ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍,)
``വിശ്വസിക്കുക എന്നത് സമ്മതത്തോടുകൂടി ചിന്തിക്കുകയല്ലാതെ മറ്റൊന്നുമല്ല. വിശ്വാസികള്‍ ചിന്തകന്മാര്‍ കൂടിയാണ്. വിശ്വസിക്കുമ്പോള്‍ അവര്‍ ചിന്തിക്കുന്നു. ചിന്തിക്കുമ്പോള്‍ അവര്‍ വിശ്വസിക്കുന്നു. വിശ്വാസം ചിന്തിക്കുന്നില്ലെങ്കില്‍ അതൊന്നുമല്ല.'' -നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സഭാപിതാവായ വി. ആഗസ്തീനോസ്
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അനേകം പ്രവാചകന്‍മാരും നീതിമാന്‍മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചു, എങ്കിലും കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചു, എങ്കിലും കേട്ടില്ല.
[മത്തായി 13 : 17]
ഞാന്‍ ഉപമകള്‍ വഴി സംസാരിക്കും, ലോകസ്‌ഥാപനം മുതല്‍ നിഗൂഢമായിരുന്നവ ഞാന്‍ പ്രസ്‌താവിക്കും എന്ന പ്രവാചക വചനം പൂര്‍ത്തിയാകാനായിരുന്നു ഇത്.
[മത്തായി 13 : 35]
Amen