Home | Articles | 

jintochittilappilly.in
Posted On: 09/08/20 02:01
സഭ : [അടിസ്ഥാന കത്തോലിക്കാ വിശ്വാസം]

 

 

എന്താണ് സഭ എന്ന വാക്കിനർത്ഥം ? എന്താണ് "എക്ലേസിയ" എന്നാൽ? - ഡോ പീറ്റർ ക്രീഫ്റ്റ് ( പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ നിന്നും  മാനസാന്തരപെട്ട്   കത്തോലിക്കാ സഭയിലേക്ക് വന്ന ക്രിസ്ത്യൻ തത്ത്വചിന്തകൻ).

https://www.facebook.com/jinto.antony.750/posts/10220886832032145

"കർത്താവായ യേശുക്രിസ്തു  സ്വന്തം രക്തത്താൽ നേടിയെടുത്ത ദൈവത്തിന്റെ  സഭ"  - [അപ്പസ്തോല പ്രവർത്തനങ്ങൾ 20:28]

" നിങ്ങള്‍ ലോകത്തിന്‍േറ തായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്‍േറതല്ലാത്തതുകൊണ്ട്‌, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തെരഞ്ഞെടുത്തതുകൊണ്ട്‌, ലോകം നിങ്ങളെ ദ്വേഷിക്കുന്നു". [യോഹന്നാന്‍ 15 : 19]

[What is church? What is the meaning of word "Ecclesia"? - Dr. Peter Kreeft (Ex Protestant , Now a Catholic Apologist, Christian Philosopher and theological writer)

"The church of God that Jesus  acquired with his own blood" - Acts 20:28

Jesus Said: "If you belonged to the world, the world would love its own; but because you do not belong to the world, and I have chosen you out of the world, the world hates you". - John 15:19.]

തിന്മ നിറഞ്ഞ ഈ ലോകക്രമത്തിൽ നിന്നും ഈശോ തന്റെ രക്തത്താൽ നേടിയെടുത്ത "വിളിച്ചുകൂട്ടപ്പെട്ട  സമൂഹമാണ്" തിരുസഭ.. എന്നാൽ, സഭയിലുള്ള ചിലർ, അതും ഉന്നതതലത്തിൽ നിന്നുള്ളവർ തിരുസഭയെ  എവിടെനിന്നും ഈശോ  വിളിച്ചു കൊണ്ട് വന്നുവോ ആ തെറ്റായ ക്രമങ്ങളിലേക്ക് തിരികെ കൂട്ടികൊണ്ട് പോകുവാനും ആ ക്രമം തെറ്റലുകളെ തിരുസഭയ്ക്കകത്തേക്കു കൊണ്ട് വരാനുമുള്ള [കുത്തിത്തിരുകാനുമുള്ള] തീവ്രശ്രമവും കാണാനിടയാകുന്നതു സങ്കടകരം.. അതുമൂലം,അനേകം വിശ്വാസികൾക്കും  അവിശ്വാസികൾക്കും ഉതപ്പ്‌ നൽകുന്ന അവസ്ഥയാണ്  നിലവിലിരിക്കുന്നതു.. വിശ്വാസപരവും ധാർമികപരവും ആരാധനക്രമപരവുമായ കാര്യങ്ങളിൽ  വരുത്തുന്ന ഗൗരവമേറിയ വീഴ്ചകൾ  അനേകരിൽ  "തിരുസഭ" മാതാവിനെ കുറിച്ച് തെറ്റിദ്ധാരണയുളവാക്കുന്നതിലും   വിശ്വാസത്യാഗത്തിനും വരെ ഇടയാക്കുന്നു..

വേദപാരംഗതനായ വി ഫ്രാൻസിസ് ദി സലാസ് പഠിപ്പിക്കുന്നു: "ദൈവത്തിന്റെയും സഭയുടെയും പ്രഖ്യാപിക്കപ്പെട്ട ശത്രുക്കളെ ഞാൻ ഇവിടെ ഒഴിവാക്കുന്നു. എന്തെന്നാൽ പാഷണ്ഡികളെയും, സഭയിൽ ഭിന്നത ഉളവാക്കുന്നവരെയും അവരുടെ നേതാക്കളെയും പരസ്യമായി കുറ്റപ്പെടുത്തുക തന്നെ വേണം. ആട്ടിൻ കൂട്ടത്തിലേക്ക് ചെന്നായ് വരുമ്പോൾ, അതെവിടെയായാലും അക്കാര്യം വിളിച്ചു പറയുന്നത് ഉപവിയാണ് (സ്നേഹപ്രവർത്തിയാണ്)".

 വിശുദ്ധൻ കത്തോലിക്കാ സഭയിലെ അത്മായർക്കു വേണ്ടി രചിച്ച "ഭക്ത ജീവിത പ്രവേശികയിൽ" നിന്നും എടുത്തതാണ് മുകളിൽ കൊടുത്തിരിക്കുന്നത്. യേശു ക്രിസ്തു പാപിയെ സ്നേഹിക്കുന്നു പാപത്തെ വെറുക്കുന്നു. "ദൈവം സ്നേഹമാണ്"; എന്നിരുന്നാലും  ദൈവം  പാപത്തെ വെറുക്കുന്നു; കാരണം അത് ദൈവത്തിൽ നിന്നും അന്യമാണ്. സ്നേഹത്തിന്റെ നിരസനം പാപം.

മനുഷ്യന് ദൈവവുമായുള്ള സുദൃഢവും സജീവവുമായ ബന്ധം വിസ്മരിക്കപ്പെടാം, അവഗണിക്കപ്പെടാം; പ്രകടമായി നിഷേധിക്കപെടുക പോലും ചെയ്യാം, അതിൽ ഒരു മുഖ്യ കാരണമായി കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് - "കത്തോലിക്കാ വിശ്വാസികളുടെ ദുർമാതൃക നിമിത്തമുണ്ടാകുന്ന ഉതപ്പ്" (സി സി സി 29  വായിക്കുക).

യേശു ശിഷ്യരോട് പറഞ്ഞു : "ദുഷ്പ്രേരണകൾ ഉണ്ടാകാതിരിക്കുക അസാധ്യം. എന്നാൽ ആര് മൂലം അത് ഉണ്ടാകുന്നുവോ അവനു ദുരിതം! (ലൂക്കാ 17  : 1 ) സ്നേഹം തന്നെയായ യേശുക്രിസ്തു  തന്റെ ശിഷ്യരെ നേരിട്ട് പഠിപ്പിച്ച വാക്കുകളാണ്.

"ഒരു കത്തോലിക്കൻ  ഏതെങ്കിലും ഒരു പാഷണ്ഡത മുറുകെപ്പിടിക്കുന്നുവോ ,എന്നാൽ അവനൊരു കത്തോലിക്കൻ ആയിരിക്കുക സാധ്യമല്ല " എന്ന് വി അഗസ്തീനോസ് പഠിപ്പിക്കുന്നു.

ആയതിനാൽ, തിരുസഭയെന്താണ്  എന്ന അടിസ്ഥാന വിശ്വാസം ഓർമപെടുത്തുകയാണ് ഇവിടെ  ലക്‌ഷ്യം വയ്ക്കുക.

സഭ - ദൈവത്തിന്റെ പദ്ധതിയിൽ

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഖണ്ഡിക 751:

"സഭ" (ലത്തീനിൽ ecclesia ‘പുറത്തേക്കു വിളിച്ചു വരുത്തുക' എന്നർത്ഥമുള്ള ek-kalein എന്ന ഗ്രീക്കുക്രിയയിൽ നിന്ന്) എന്ന വാക്കിനു വിളിച്ചുകൂട്ടപ്പെട്ട സമൂഹം എന്നാണർത്ഥം.  സാധാരണയായി അത്‌ ജനത്തിന്റെ മതപരമായ സ്വഭാവമുള്ള സമ്മേളനത്തെ സൂചിപ്പിക്കുന്നു.  ഗ്രീക്കുഭാഷയിലുള്ള പഴയനിയമ ഗ്രന്ഥത്തിൽ ഈ പദം തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ ദൈവതിരുമുമ്പിലെ സമ്മേളനത്തെ സൂചിപ്പിക്കുവാൻ കൂടെക്കൂടെ ഉപയോഗിക്കുന്നുണ്ട്‌.  സർവ്വോപരി, ഇസ്രായേൽജനം നിയമം സ്വീകരിക്കുകയും  ദൈവത്താൽ അവിടുത്തെ വിശുദ്ധജനമായി സ്ഥാപിക്കപ്പെടുകയും ചെയ്ത സീനായ്മലയിലെ അവരുടെ സമ്മേളനത്തെ സൂചിപ്പിക്കാൻ അത്‌ ഉപയോഗിച്ചിട്ടുണ്ട്‌.  ക്രൈസ്തവ വിശ്വാസികളുടെ ആദിമസമൂഹം "സഭ"എന്നു സ്വയം വിളിച്ചുകൊണ്ട്‌, ആ സമ്മേളനത്തിന്റെ പിന്തുടർച്ചാവകാശിയായി തന്നെത്തന്നെ അവരോധിച്ചു.  സഭയിൽ, ദൈവം ലോകത്തിന്റെ എല്ലാ സീമകളിൽനിന്നും തന്റെ ജനത്തെ "വിളിച്ചുകൂട്ടുന്നു".  സഭ എന്ന പദത്തിനു തുല്യമായ ഗ്രീക്കുപദമാണ് Kyriake; "കർത്താവിനുള്ളത്‌ " എന്ന അർത്ഥമുള്ള ഈ പദത്തിൽനിന്നാണു Church എന്ന ഇംഗ്ലീഷുപദവും  Kirche എന്ന ജർമ്മൻ പദവുമുണ്ടായത്‌.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഖണ്ഡിക 752:

ക്രൈസ്തവപാരമ്പര്യത്തിൽ "സഭ" എന്ന പദം ആരാധനാസമ്മേളനത്തെയോ പ്രാദേശികമായ ഒരു സമൂഹത്തെയോ വിശ്വാസികളുടെ സാർവത്രിക സമൂഹത്തെയോ സൂചിപ്പിക്കുന്നു. ഈ മൂന്ന് അർത്ഥങ്ങളും വേർതിരിക്കാനാവാത്തവയാണ്. "സഭ" എന്നത് ലോകമെമ്പാടും ദൈവം ഒരുമിച്ച് കൂട്ടുന്ന ജനമാണ്. അവൾ പ്രാദേശിക സമൂഹങ്ങളിലായി നിലനിൽക്കുന്നു. ആരാധനപരമായ, പ്രത്യേകിച്ചും ദിവ്യകാരുണ്യപരമായ, സമൂഹമെന്നനിലയിലാണ് സഭ യാഥാർഥ്യമാക്കപ്പെടുന്നത്. അവൾ ക്രിസ്തുവിൻ്റെ വചനത്തിൽനിന്നും ശരീരത്തിൽ നിന്നും ജീവൻ സ്വീകരിക്കുന്നു. അങ്ങനെ അവൾ ക്രിസ്തുവിൻ്റെ ശരീരമായിത്തീരുകയും ചെയ്യുന്നു.

സഭ - ദൈവജനം, ദൈവജനത്തിന്റ പ്രത്യേകതകൾ

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഖണ്ഡിക 782 : ദൈവജനം ചില പ്രത്യേകതകളാൽ ചരിത്രത്തിലെ മതപരമോ വംശപരമോ രാഷ്ട്രപരമോ സാംസ്കാരികമോ ആയ മറ്റു സമൂഹങ്ങളിൽനിന്നു സുവ്യക്തമായി വ്യത്യാസപ്പെട്ടിരിക്കുന്നു [ The People of God is marked by characteristics that clearly distinguish it from all other religious, ethnic, political, or cultural groups found in history] :

- അതു ദൈവത്തിന്റെ ജനമാണ്. ദൈവം ഏതെങ്കിലും ഒരു ജനതയുടെ സ്വകാര്യ സ്വത്തല്ല. എന്നാൽ മുൻപ് ഒരു ജനമല്ലാതിരുന്നവരിൽ നിന്ന് അവിടുന്ന് തനിക്കു വേണ്ടി ഒരു ജനത്തെ നേടി. അത് ഒരു തിരഞ്ഞെടുക്കപ്പെട്ട ജനവും രാജകീയ പുരോഹിതഗണവും വിശുദ്ധ ജനതയുമാണ്.

- ഈ ജനത്തിൽ ഒരാൾ അംഗമായിത്തീരുന്നതു ശാരീരികമായ ജനനം വഴിയല്ല. പിന്നെയോ "ഉന്നതത്തിൽ നിന്നു ജനിച്ചു കൊണ്ടാണ് ", ജലത്താലും ആത്മാവിനാലുമുള്ള ഒരു ജനനമാണത്. അതായത് ക്രിസ്തുവിലുള്ള വിശ്വാസം വഴിയും മാമ്മോദീസാവഴിയുമാണ്.

- ഈ ജനത്തിന് അതിന്റെ ശിരസ്സായി യേശുക്രിസ്തു (അഭിഷിക്തൻ,  മിശിഹാ) ഉണ്ട്. കാരണം ഒരേ അഭിഷേകം, പരിശുദ്ധാത്മാവ്, ശിരസ്സിൽനിന്നു ശരീരത്തിലേക്ക് ഒഴുകുന്നു. അങ്ങനെ ഇത് ഒരു "മെസ്സയാനികജന"മാണ്.

- "ഈ ജനത്തിന് ദൈവമക്കളുടെ മഹത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയുമായ പദവിയുണ്ട്. അവരുടെ ഹൃദയങ്ങളിൽ പരിശുദ്ധാത്മാവ് ഒരു ആലയത്തിലെന്ന പോലെ വസിക്കുന്നു."
[End quote]

യേശു അവരോടു പറഞ്ഞു: വിശു ദ്‌ധ ലിഖിതങ്ങളോ ദൈവത്തിന്‍െറ ശക്‌തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത്‌? [മര്‍ക്കോസ്‌ 12 : 24]

ആത്‌മാവില്‍ ആരംഭിച്ചിട്ട്‌ ഇപ്പോള്‍ ശരീരത്തില്‍ അവസാനിപ്പിക്കുവാന്‍മാത്രം ഭോഷന്‍മാരാണോ നിങ്ങള്‍?[ഗലാത്തിയാ 3 : 3]

ഫാത്തിമ പ്രാർത്ഥന താഴെ കൊടുക്കുന്നു.

ഓ എന്റെ ഈശോയേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ. നരകാഗ്നിയിൽനിന്നു ഞങ്ങളെ രക്ഷിക്കേണമേ. എല്ലാ ആത്മാക്കളെയും, പ്രത്യേകിച്ച്, അങ്ങേ കാരുണ്യം ഏറ്റവും കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലേക്ക് ആനയിക്കേണമേ, ആമേൻ.
Article URL:Quick Links

സഭ : [അടിസ്ഥാന കത്തോലിക്കാ വിശ്വാസം]

  എന്താണ് സഭ എന്ന വാക്കിനർത്ഥം ? എന്താണ് "എക്ലേസിയ" എന്നാൽ? - ഡോ പീറ്റർ ക്രീഫ്റ്റ് ( പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ നിന്നും  മാനസാന്തരപെട്ട്   കത്തോലിക്കാ സഭയിലേക്ക് വന്ന ക്രിസ്ത്യ... Continue reading


സഭയുടെ ദൈവീകമാനം (Divine element) മാനുഷീകമാനം (Human element) പിന്നെ സഭാസ്നേഹവും - വിശ്വാസവിചാരം

(5 min read) ആനുകാലിക സാഹചര്യത്തിൽ കേരളം മുഴുവൻ പ്രചരിച്ച ഒരു തത്ത്വം ഇപ്രകാരമാണ് - "അപ്പൻ എത്ര മാരകമായ തെറ്റ് ചെയ്‌താലും അത് മറച്ചുവയ്ക്കുക മക്കളുടെ കടമയാണ്". അതായത്,  സഭാധികാരികൾ എത്ര ... Continue reading


എങ്ങനെ ജീവിച്ചാലും എല്ലാവരും തന്നെ സ്വർഗ്ഗത്തിൽ പോകുമോ?

എങ്ങനെ ജീവിച്ചാലും എല്ലാവരും തന്നെ സ്വർഗ്ഗത്തിൽ പോകുമോ?   കത്തോലിക്കാ വിശ്വാസവിചാരം എന്‍െറ പ്രിയപ്പെട്ടവരേ, നിങ്ങള്‍ എപ്പോഴും അനുസരണയോടെ വര്‍ത്തിച്ചിട്ടുള്ള തുപോലെ, എന്... Continue reading


പൊതുവെളിപാടും സ്വകാര്യവെളിപാടും - കത്തോലിക്കാ വിശ്വാസവിചാരം

ദൈവീക പൊതുവെളിപാട്  അടങ്ങിയിരിക്കുന്ന വിശുദ്ധ ഗ്രന്ഥത്തിലെ പുതിയനിയമത്തിൽ   27 പുസ്തകങ്ങൾ കാനോനികമെന്ന് എന്ന് അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തത് കത്തോലിക്കാ തിരുസഭയാണ് (എ ഡി 3... Continue reading


വി യോഹന്നാൻ ക്രൂസും വി അമ്മത്രേസ്യയും "ക്രിസ്ത്യൻ യോഗ" പരിശീലിച്ചിരുന്നോ???

#Falseinculturation "ദേവാലയത്തിന്റെ അകത്തളത്തിലേക്ക് അവിടുന്ന് എന്നെ കൊണ്ടുപോയി. കര്‍ത്താവിന്റെ ആലയത്തിന്റെ വാതില്‍ക്കല്‍, പൂമുഖത്തിനും ബലിപീഠത്തിനും നടുവില്‍, ഇരുപത്തിയഞ്ചോളം പ... Continue reading