Home | Articles | 

jintochittilappilly.in
Posted On: 18/08/20 23:54
"കത്തോലിക്കാ വിശ്വാസവും ഓണം കുർബാനയും" - ഉണർത്തുപാട്ട്

 


വേദപാരംഗതനായ വി ഫ്രാൻസിസ് ദി സലാസ് പഠിപ്പിക്കുന്നു: "ദൈവത്തിന്റെയും സഭയുടെയും പ്രഖ്യാപിക്കപ്പെട്ട ശത്രുക്കളെ ഞാൻ ഇവിടെ ഒഴിവാക്കുന്നു. എന്തെന്നാൽ പാഷണ്ഡികളെയും, സഭയിൽ ഭിന്നത ഉളവാക്കുന്നവരെയും അവരുടെ നേതാക്കളെയും പരസ്യമായി കുറ്റപ്പെടുത്തുക തന്നെ വേണം. ആട്ടിൻ കൂട്ടത്തിലേക്ക് ചെന്നായ് വരുമ്പോൾ, അതെവിടെയായാലും അക്കാര്യം വിളിച്ചു പറയുന്നത് ഉപവിയാണ് (സ്നേഹപ്രവർത്തിയാണ്)".

വിശുദ്ധൻ കത്തോലിക്കാ സഭയിലെ അത്മായർക്കു വേണ്ടി രചിച്ച "ഭക്ത ജീവിത പ്രവേശികയിൽ" നിന്നും എടുത്തതാണ് മുകളിൽ കൊടുത്തിരിക്കുന്നത്. യേശു ക്രിസ്തു പാപിയെ സ്നേഹിക്കുന്നു പാപത്തെ വെറുക്കുന്നു. "ദൈവം സ്നേഹമാണ്"; എന്നിരുന്നാലും ദൈവം പാപത്തെ വെറുക്കുന്നു; കാരണം അത് ദൈവത്തിൽ നിന്നും അന്യമാണ്. സ്നേഹത്തി ന്റെ നിരസനം പാപം.

മനുഷ്യന് ദൈവവുമായുള്ള സുദൃഢവും സജീവവുമായ ബന്ധം വിസ്മരിക്കപ്പെടാം, അവഗണിക്കപ്പെടാം; പ്രകടമായി നിഷേധിക്കപെടുക പോലും ചെയ്യാം, അതിൽ ഒരു മുഖ്യ കാരണമായി കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് - "കത്തോലിക്കാ വിശ്വാസികളുടെ ദുർമാതൃക നിമിത്തമുണ്ടാകുന്ന ഉതപ്പ്" (സി സി സി 29 വായിക്കുക). യേശു ശിഷ്യരോട് പറഞ്ഞു : "ദുഷ്പ്രേരണകൾ ഉണ്ടാകാതിരിക്കുക അസാധ്യം. എന്നാൽ ആര് മൂലം അത് ഉണ്ടാകുന്നുവോ അവനു ദുരിതം! (ലൂക്കാ 17 : 1 ) സ്നേഹം തന്നെയായ യേശുക്രിസ്തു തന്റെ ശിഷ്യരെ നേരിട്ട് പഠിപ്പിച്ച വാക്കുകളാണ്.

"ഒരു കത്തോലിക്കൻ ഏതെങ്കിലും ഒരു പാഷണ്ഡത മുറുകെപ്പിടിക്കുന്നുവോ ,എന്നാൽ അവൻ ഒരു കത്തോലിക്കൻ അല്ല" എന്ന് വി അഗസ്തീനോസ് പഠിപ്പിക്കുന്നു.

ഓണകുർബാന അർപ്പകർക്കും വിശ്വാസികൾക്കും ഒരുണർത്തു പാട്ട് !

2014,2016,2017 വർഷങ്ങളിലെ ഓണകാലത്തു കേരളക്കരയിൽ കത്തോലിക്കാ ദൈവാലയങ്ങളിൽ നടന്ന "ഓണകുർബാന" അനേകർക്ക് ഇടർച്ചയുണ്ടാക്കാൻ കാരണമായി (അറ്റാച്ചു ചെയ്തിരിക്കുന്ന ചിത്രം  കാണുക). ഉതപ്പുളവാക്കുന്ന അത്തരം പ്രവർത്തികൾക്കെതിരായി അനേകർ മൗനമവലംഭിച്ചു. അനേകം കത്തോലിക്കാ വിശ്വാസികൾ പ്രതികരിക്കുകയും അവരുടെ പ്രതിഷേധം സോഷ്യൽ നെറ്റ്‌വർക്ക് വഴി അതിനു കാരണമായവരെ അറിയിക്കുകയും ചെയ്തത് ശ്രദ്ധിക്കാനിടയായി . അതിൽ പങ്കുകൊണ്ടവരും അത് അർപ്പിച്ച സമർപ്പിതനും , തങ്ങൾ ചെയ്ത പ്രവർത്തി ശരിയാണെന്നും ഇനിയും അത് ആവർത്തിക്കും എന്ന രീതിയിൽ മറുപടി നല്‌കുകയും സോഷ്യൽ നെറ്റ്‌വർക്ക് (Facebook) വഴി തങ്ങളുടെ പ്രവർത്തി ലോകരേ വിളിച്ചു കാണിക്കുകയും ചെയ്തു.

ഓണ കുർബാന അർപ്പിച്ച സമർപ്പിതരെയും പങ്കുകൊണ്ട വിശ്വാസികളെയും വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ തന്റെ അപ്പസ്തോലിക പ്രബോധനം വഴി തിരുത്താൻ ആഗ്രഹിക്കുന്നു. വിശ്വാസനിക്ഷേപത്തിൽ നിന്നും ഉരുത്തിരിയുന്ന നിർദ്ദേശങ്ങൾ തള്ളി കളയുന്ന കത്തോലിക്കൻ കത്തോലിക്ക സഭക്കകത്താണ് എന്ന് ചിന്തിക്കുന്നത് വിഡ്ഢിത്തമാണ്; അത് പത്രോസിന്റെ പരിശുദ്ധ സിംഹാസനത്തെ നിസാരവത്കരിക്കുന്നതിനു തുല്യം (സഭ പിതാവായ വി സിപ്രിയാന്റെ വാക്കുകൾ ഓർമ്മിക്കുന്നത് നന്ന്).

വി ജോൺ പോൾ രണ്ടാമൻ മാർപാപ്പ : "വി കുർബാന അർപ്പണത്തിനുള്ള നിബന്ധനകൾ വലിയ വിശ്വസ്തതയോടെ പാലിക്കപ്പെടണമെന്ന് അടിയന്തരമായി അഭ്യർത്ഥിക്കേണ്ടത് എന്റെ കടമയാണെന്നു ഞാൻ കരുതുന്നു. ഈ നിബന്ധനകൾ വി കുർബാനയുടെ സഭാസ്വഭാവത്തിലൂന്നിയ സഭയുടെ ആധികാരികവും മൂർത്തവുമായ ആവിഷ്ക്കാരങ്ങളാണ്.ഇതാണ് അവയുടെ ഏറ്റവും ആഴമുള്ള അർത്ഥവും....

തുടർന്ന്:

"ആരാധനക്രമം ആരുടെയും സ്വകാര്യസ്വത്തല്ല,അർപ്പിക്കുന്ന വൈദീകന്റെയോ രഹസ്യം കൊണ്ടാടുന്ന വിശ്വാസി സമൂഹത്തിന്റെയോ പോലും അല്ല". നമുക്ക് നല്കപ്പെട്ടിരിക്കുന്ന രഹസ്യത്തെ വില കുറച്ചു കാണിക്കുവാൻ ആർക്കും അനുമതിയില്ല. ലാഘവത്തോടെ കൈകാര്യം ചെയാനും, അതിന്റെ വിശുദ്ധിയേയും സാർവ്വത്രികതയേയും അവഗണിക്കാനും ആർക്കും തോന്നാത്തവിധം അത്ര മഹത്താണ് അത്.

വീണ്ടും വി ജോൺ പോൾ രണ്ടാമൻ മാർപാപ്പ നമ്മേ ഓർമിപ്പിക്കുന്നു: "ആരാധനക്രമം സഭയുടെ ജീവന്റെ കേന്ദ്രമാണ്".

ചിന്തിക്കണേ ..ആരാധനാക്രമത്തെ വികലമാക്കുന്നവർ സഭക്കകത്തു നിന്ന് കൊണ്ട് തന്നെ സഭയെ നശിപ്പിക്കാൻ ശ്രമിക്കുന്നവരല്ലേ???

വി കുർബാനയിലെ "സാംസ്കാരിക അനുരൂപണത്തെ "പറ്റി വീണ്ടും വി ജോൺ പോൾ രണ്ടാമൻ മാർപാപ്പ:

"ഈ ദിവ്യരഹസ്യത്തെകുറിച്ച് ഗാഢമായ അവബോധത്തോടെ സാംസ്കാരിക അനുരൂപണ പ്രവർത്തനം നിർവഹിക്കപ്പെടണം. ഈ "സമ്പത്ത്" വളരെ പ്രധാനപെട്ടതാണ്; ഇത് അർഹതയുള്ള സഭാധികാരികളുടെ ശ്രദ്ധാപൂർവ്വമായ വ്രതാവലോകനമില്ലാതെയുള്ള പരീക്ഷണങ്ങളും അനുഷ്ട്ടാനങ്ങളും കൊണ്ട് ദരിദ്രമാക്കപ്പെടാനോ വികലമാക്കപ്പെടാനോ ഇടയായേക്കാവുന്ന സാഹചര്യമുണ്ട് . എന്ന് തന്നെയല്ല വിശുദ്ധ കുർബാന രഹസ്യത്തിന്റെ കേന്ദ്രസ്ഥാനസ്വഭാവം കൊണ്ട്, ഇത്തരത്തിലുള്ള ഏതു പുനഃ പരിശോധനയും, പരിശുദ്ധ സിംഹാസനമായുള്ള പങ്കാളിത്തത്തിലെ നിർവഹിക്കപ്പെടാവു".

ഇനി വി ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഏഷ്യയിലുള്ള നമ്മോടു പറയുന്നത് ശ്രദ്ധിക്കണെ:

"ഏഷ്യയിലെ സഭ എന്ന അപ്പസ്തോലിക ഉപദേശത്തിൽ ഞാനെഴുതി, " ഈ സഹകരണം സർവ്വപ്രധാനമാണ്, എന്തെന്നാൽ വി ആരാധനക്രമം, എല്ലാവരും ഏറ്റുപറയുന്ന ഏക വിശ്വാസത്തെയാണ് സാക്ഷ്യപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ മുഴുവൻ സഭയുടെയും പൈതൃകവുമാണ്. സാർവ്വത്രിക സഭയിൽ നിന്നും വേറിട്ട് പ്രാദേശിക സഭകൾക്ക് തീരുമാനിക്കാവുന്നതല്ല".

എന്ത് കാണിച്ചാലും, ഉടനെ രണ്ടാം വത്തിക്കാൻ കൗൺസിലിനെ പറയുന്നവർ താഴേ വി ജോൺ പോൾ രണ്ടാമൻ മാർപാപ്പ പഠിപ്പിക്കുന്നത് സ്വീകരിക്കണം:

"ആരാധനക്രമ പരിഷ്കരണങ്ങൾ, പ്രത്യേകിച്ചും രണ്ടാം വത്തിക്കാൻ കൗൺസിലിന് തുടർന്നുണ്ടായവയിൽ, സൃഷ്ട്ടിപരതയെയും സാംസ്കാരിക അനുരൂപണത്തെയും കുറിച്ചുള്ള അബദ്ധധാരണകൾ മൂലം ധാരാളം അപഭ്രംശങ്ങൾ സംഭവിച്ചതും അതുമൂലം ധാരാളം പേർക്ക് ക്ലേശമുണ്ടായതും ഖേദകരമാണ്. "നിയതരൂപത്തോടുള്ള ഒരുതരം എതിർപ്പ്" എന്ന മട്ടിൽ ചിലർ, പ്രത്യേകിച്ചും ചില പ്രദേശങ്ങളിൽ സഭയുടെ മഹത്തായ ആരാധന ആരാധനാക്രമപാരമ്പര്യവും പ്രബോധനാധികാരവും ആംഗീകരിച്ച രീതികൾ ബാധകമല്ലെന്ന് കരുതുകയും പലപ്പോഴും സത്യത്തിനു നിരക്കാത്തതും അംഗീകാരമില്ലാത്തതുമായ മാറ്റങ്ങൾ നടപ്പാക്കുകയും ചെയ്തു".( വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പ്രബോധനം "സഭയും വിശുദ്ധ കുർബാനയും" എന്ന ചാക്രിക ലേഖനത്തിൽ നിന്ന്)

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പറയുന്നതു നമുക്ക് ശ്രദ്ധിക്കാം:

"നമ്മുടെ ലിറ്റർജിയുടെ (ആരാധനാക്രമത്തിന്റെ) രൂപ മാതൃകയിൽ തെറ്റായ പ്രവണത കടന്നു കൂടിയിട്ടുണ്ട്. "സാംസ്കാരികാനുരൂപണം" എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. അത്യാധുനിക ലോകവുമായി ആരാധനാക്രമത്തെ (ലിറ്റർജിയെ) കൂട്ടിക്കെട്ടാനുള്ള ശ്രമമാണത്. അപ്പോൾ,ലിറ്റർജിയുടെ സമയം വളരെ ലഘൂകരിക്കേണ്ടതായി വരുന്നു. മനസ്സിലാക്കാൻ പ്രയാസമുള്ള ഘടകങ്ങളെല്ലാം എടുത്തുമാറ്റുന്നു. സാധാരണ "നാട്ടിൻപുറത്തെ ഭാഷയിലേക്കു" അതിനെ പറിച്ചു നടുന്നു.. പുതിയ ലിറ്റർജി കമ്മീഷനുകളല്ല ഈ പുതുമകൾ കണ്ടെത്തി നടപ്പാക്കേണ്ടത്. അങ്ങനെയായാൽ ലിറ്റർജി കമ്മീഷനുകൾ റോമിലോ എറണാകുളത്തോ ന്യൂഡൽഹിയിലോ എവിടെ കൂടിയാലും നാം നിർമിക്കുന്ന എന്തോ ആയി അധഃപതിക്കും ലിറ്റർജി. അതിനു പകരം ലിറ്റർജിക്കു വേണ്ടത് പൈതൃക തുടർച്ചയാണ്. അതിലൂടെ ഞാൻ സഹസ്രാബ്ദങ്ങളെ സ്പർശിക്കുന്നു. അപ്പോൾ അത് നിത്യത്വത്തെയും സ്പർശിക്കുകയാണ്. ലിറ്റർജിയുടെ ആഘോഷത്തിലൂടെ ദൈവീക സംയോഗത്തിലേക്കു ഞാൻ പ്രവേശിക്കുകയാണ്".

കത്തോലിക്കാ സഭ ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നത് കൊണ്ട് വ്യത്യസ്ത റീത്തുകൾ അവളിൽ ഉൾകൊള്ളുന്നു.ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പഠിപ്പിക്കുന്നു: "റീത്തുകൾ വിവിധ സംസ്കാരങ്ങളിൽ നിന്നും വളരെയധികം ഘടകങ്ങൾ സ്വീകരിച്ചീട്ടുണ്ട്. എന്നിരുന്നാൽ പോലും അവ സാംസ്കാരികാനുരൂപണത്തിന്റെ ഉല്പന്നങ്ങളല്ല.അവ ശ്ലൈഹീക പാരമ്പര്യത്തിന്റെ രൂപങ്ങളും പാരമ്പര്യത്തിന്റെ മഹാദേശങ്ങളിലെ അതിന്റെ ഇതൾ വിരിയലുമാണ്.. വിശ്വാസത്തിന്റെ പാരമ്പര്യത്തോടു ബന്ധിക്കപ്പെട്ടതാണ് മാർപാപ്പയുടെ അധികാരം, ഇത് ആരാധനക്രമത്തിന്റെ കാര്യത്തിലും ബാധകമാണ്. അധികാരികൾ മെനഞ്ഞുണ്ടാക്കുന്ന ഒന്നല്ല ഇത്. മാർപാപ്പയ്ക്ക് പോലും ഇതിന്റെ നിയമപരമായ വികാസത്തിന്റെയും നിലനിൽക്കുന്ന സമഗ്രതയുടെയും അനന്യതയുടെയും എളിയ ദാസനായിരിക്കുവാനേ സാധിക്കുകയുള്ളു.മാർപാപ്പയുടെ അധികാരം അപരിമിതമല്ല'; അത് വിശുദ്ധ പാരമ്പര്യത്തിന് ശുശ്രൂഷ ചെയ്യുന്നതാണ്. ആത്മപ്രചോദിതമായ ഒരു തല്കാലരചനയിലേക്ക് തരം താണ് പോകുന്ന നിർമാണത്തിനുള്ള ഏതെങ്കിലും തരത്തിലുള്ള പൊതു സ്വാതന്ത്ര്യം വിശ്വാസത്തിന്റെയും ആരാധനക്രമത്തിന്റെയും സത്തയോട് ഒട്ടും തന്നെ യോജിച്ചു പോവുകയില്ല".

ഇത്രയും ശ്രേഷ്ടമായ "വിശുദ്ധ കുർബാനയെയാണ്" പുരാണ സംബന്ധിയായ ആഘോഷമായി സാമ്യപ്പെടുത്തിയിരിക്കുന്നത് . പ്രത്യേകം,ഈ ഫോട്ടോകളിൽ ശ്രദ്ധിക്കേണ്ടതുമായ ഒരുകാര്യം - വി കുർബാനയുടെ കേന്ദ്രഭാഗത്തു ഓണം കുർബാനയർപ്പിക്കുന്ന വൈദീകൻ കൂദാശസ്ഥാപന വചനം ഉച്ചരിക്കുന്ന സമയത്തു ഇരുന്നുകൊണ്ട് (posture) തിരുവോസ്തി ഉയർത്തിപിടിച്ചിരിക്കുന്നതായി കാണാൻ സാധിക്കും. ഇനി ഒറ്റകാലിലാണോ എന്നറിയില്ല; കത്തോലിക്കാ ആരാധനാക്രമത്തിൽ ഏതു റീത്തിൽ പെട്ടതായാലും ഇങ്ങനെ ഒരു രീതി (Posture/Gesture) കാണുമെന്നു തോന്നുന്നില്ല. "ഇത് എന്റെ ശരീരമാണ്" എന്ന യേശു ക്രിസ്തുവിന്റെ കൂദാശസ്ഥാപന വചനം (Eucharistic Prayer) ആവർത്തിക്കുമ്പോൾ; അപ്പം ക്രിസ്തുവായി "സത്തമാറ്റം" (Transubstantiation) സംഭവിച്ചിരിക്കുന്ന അതിവിശിഷ്ട്ടമായ സമയത്തു ഇരുന്നു കൊണ്ട് തിരുവോസ്തി ഉയർത്തിപ്പിടിക്കുന്നത് പരിശുദ്ധ കുർബാനയോടുള്ള ഗുരുതരമായ അനാദരവാണ്‌..

"ഇന്ന് നമ്മുടെ ആരാധനാപരമായ നിലപാടുകളിൽ പലവിധത്തിലുള്ള കലർപ്പുകളും അനുരൂപണങ്ങളും നടക്കുന്നതായി കാണാം. ചിലയിടങ്ങളിൽ ഇരിപ്പ്  ഇപ്പോൾ പത്മാസനം ആയി മാറിയിട്ടുണ്ട്. ഇന്ത്യൻ സന്യാസികൾ ധ്യാനത്തിന് പറ്റിയ നിലപാടായി (poster) പരിഗണിച്ചിരുന്നതാണ് പത്മാസനം. ക്രിസ്ത്യാനികൾ ഈ രീതി ഉപയോഗികരിക്കരുതെന്ന് ഞാൻ വിലക്കുകയല്ല.പക്ഷെ സഭയുടെ ലിറ്റർജിയിൽ പത്മാസനത്തിന് എന്തെങ്കിലും സ്ഥാനമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല. ഓരോ ശാരീരിക ചേഷ്ടയുടെയും ആന്തരികാർത്ഥം മനസ്സിലാക്കിയാൽ മാത്രമേ അതിന്റെ ഉത്ഭവവും ആദ്ധ്യാത്മികോദ്ദേശ്യവും എന്താണെന്നു ഗ്രഹിക്കാൻ പറ്റൂ" (ബെനഡിക്ട് പതിനാറാമൻ മാർപാപ്പ;"ലിറ്റർജിയുടെ ചൈതന്യം,പേജ് 205")

ഓണാഘോഷം ഒരു ഹിന്ദു പുരാണവുമായി ബന്ധപ്പെട്ട ആഘോഷമാണ് . പുരാണമെന്നാൽ - "കെട്ടുകഥ അഥവാ കാല്പനികകഥ" എന്നർത്ഥം. ഒരു ചരിത്രത്തിന്റെയും അടിസ്ഥാനമില്ലാത്ത സങ്കല്പമെന്നും പറയാം. കേരളം ഭരിച്ചിരുന്നു ഒരു അസുരനാണ് മഹാബലി. സുരൻ എന്നാൽ ഹിന്ദു വിശ്വാസപ്രകാരം ദേവൻ ; അസുരൻ എന്നാൽ ഹൈന്ദവ വിശ്വാസപ്രകാരം തിന്മയുടെ പ്രതീകം. ഓണാഘോഷകരായ മലയാളികൾ വർഷം തോറും  ഈ അസുരനെയാണ് സ്വാഗതം ചെയ്തുകൊണ്ട് ഓണം ആഘോഷിക്കുന്നത്. ഇന്ന് ഒരുപക്ഷേ, ഹിന്ദുമതവിശ്വാസികളെപോലും ഈ പുരാണവിശ്വാസത്തിൽ തോല്പിച്ചുകൊണ്ടു കത്തോലിക്കസഭയുടെ വിശുദ്ധബലികൾ ഓണാവത്കരിക്കുന്ന രീതികൾ ചിലയിടങ്ങളിൽ നടക്കുന്നുണ്ട് . തിരുസഭ വസ്ത്രങ്ങൾ പോലും അസുരന്റെ വസ്ത്രമാകുന്ന കാഴ്ച ഭയാനകം. നമ്മൾ വെളിപ്പെട്ട സത്യത്തെ വിശ്വസിക്കുന്നതിനു പകരം ഒരു സങ്കല്പകഥയിൽ ജീവിക്കുന്നത് നിർഭാഗ്യകരം. ഓണത്തെകുറിച്ചുള്ള മറ്റ് ചരിത്രമാനങ്ങളുണ്ട്; അത് ഇവിടെ വിഷയമാകുന്നില്ല. ഓണത്തേക്കാൾ നമ്മുടെ വിശ്വാസജീവിതത്തെയാണ് ഉന്നൽകൊടുക്കേണ്ടത് എന്നതിനാൽ മേൽപറഞ്ഞ പൗരാണികവിവരണം ഉപകാരപ്പെടുമെന്നു കരുതുന്നു.

ചിലർ, ഈശോ നിത്യം ദൈവത്വത്തോടും മനുഷ്യത്വത്തോടും കൂടെ വാഴുന്ന സക്രാരിയുള്ള ആലയങ്ങൾ (ഗൾഫ് രാജ്യങ്ങളിലെ ദൈവാലയങ്ങൾക്ക് പകരം ഉപയോഗിക്കുന്ന ബേസ്മെന്റുകൾ/ഹാളുകൾ) പൂക്കളവും മറ്റു ഓണാഘോഷങ്ങളും നടത്താൻ ഉപയോഗിച്ചതായി കേൾക്കാനിടയായിട്ടുണ്ട്. ഒരുവൻ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് ഒരു കാരണത്തിൽ നിന്നാണ്. ഒരുവൻ ജനിച്ച ദിനത്തിന്റെ ഓർമയ്ക്കായി ജന്മദിനം ആഘോഷിക്കുന്നു. അതിനാൽ ഒരുവന്റെ ജന്മദിനമാഘോഷം അദ്ദേഹത്തിനറെ ജന്മദിനത്തെ അനുസ്മരിപ്പിക്കുന്നു. അതേപോലെ ഓണാഘോഷം ഒരു അസുരന്റെ (തിന്മയുടെ പ്രതീകത്തെ) വർഷംതോറുമുള്ള സന്ദർശനത്തെ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു കെട്ടുകഥയിൽ നിന്നും ഉത്ഭവിച്ചതാണ്. ദൈവാലയം ചിലസ്ഥലങ്ങളിൽ "ദേവാലയം" (ദേവന്റെ പര്യായം ദൈവമെന്നും പഠിച്ചീട്ടുണ്ട് ) എന്ന് പൊതുവേ എഴുതാറുണ്ട്. അതിനർത്ഥം ദേവന്റെ ആലയം എന്നർത്ഥം. സുരൻ ദേവനാണ്. അസുരൻ ദേവനല്ല ;മറിച്ചു ദേവന്റെ ശത്രുവാണ്.അതിനാൽ അസുരൻ തിന്മയുടെ സങ്കല്പമാണ്. പൂക്കളം ഈ അസുരരാജാവിനെ വരവേൽക്കാൻ ഒരുക്കുന്ന മറ്റൊരു സങ്കല്പമാണ്.ചില ദൈവാലയങ്ങളുടെ മോണ്ടോപത്തിൽ വലിയ പൂക്കളങ്ങൾ ഒരുക്കുന്ന കാഴ്ച വിരളമല്ല. ചിന്തിക്കണം !! വർഷത്തിൽ നിരവധി ധ്യാനങ്ങൾ കൂടുന്ന മലയാളികൾ എന്ത് മാത്രം വിശ്വാസജീവിതത്തിൽ മുന്നേറുന്നുണ്ടെന്ന് ഇതിൽ നിന്നും വ്യക്തം.

നമുക്ക് തിരഞ്ഞെടുക്കാം - ഓണം പുരാണമോ ?? അത് കത്തോലിക്കാവിശ്വാസമോ ???

സാംസ്കാരികാനുരൂപണം കത്തോലിക്ക സഭ പ്രോത്സാഹിപ്പിക്കുന്നു. മറ്റു മത ആചാരങ്ങളെയോ മറ്റു മതങ്ങളുടെ വിശ്വാസങ്ങളെയോ ആരാധന രീതിയെയോ കടമെടുക്കാൻ കത്തോലിക്ക സഭ പഠിപ്പിക്കുന്നില്ല. അത് ആ മതവിശ്വാസങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്. കത്തോലിക്ക സഭ മറ്റു മതവിശ്വാസങ്ങളെ പരിഹസിക്കാൻ പഠിപ്പിക്കുന്നില്ല.

"സംസ്ക്കാരികാനുരൂപണനം ഹൃദയപരിവർത്തനം ആവശ്യപ്പെടുന്നുണ്ട്.അത്യാവശ്യം വന്നാൽ കത്തോലിക്കാവിശ്വാസത്തിന് ചേരാത്ത പൂർവികരുടെ ആചാരമര്യാദകളും ഉപേക്ഷിക്കേണ്ടിവരും. ഇതിനു ദൈവശാസ്ത്രത്തിലും ചരിത്രത്തിലും സംസ്കാരത്തിലുമുള്ള ഗൗരവാർഹമായ പരിശീലനം ആവശ്യമാണ്". - വി ജോൺ പോൾ രണ്ടാമൻ മാർപാപ്പ.

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഇപ്രകാരം പഠിപ്പിക്കുന്നു : "ഇന്ന് ലിറ്റർജി (ആരാധക്രമം. ഉദാ - വി കുർബാനയിലെ പ്രാത്ഥനകൾ, ജപമാല ആരാധനാക്രമമല്ല ) എവിടെയും സാംസ്കാരികാനുരൂപണത്തിനുള്ള ഒരു പരീക്ഷണശാലയായി മാറിയിരിക്കുകയാണ്. സംസ്ക്കാരികാനുരൂപണനം
എന്ന് കേൾക്കുമ്പോൾ തന്നെ അതിനെ ലിറ്റർജിയുമായി മാത്രം ബന്ധപ്പെടുത്തുവാനാണ് ആളുകൾ ശ്രമിക്കുന്നത്.അതിന്റെ ഫലമായി ലിറ്റർജിയിൽ ദൗർഭാഗ്യകരമായ പല വൈകൃതങ്ങളും കടന്നുകൂടുന്നു. തങ്ങൾക്കുവേണ്ടിയാണ് ഈ വൈകൃതങ്ങൾ വന്നുഭവിക്കുന്നതെങ്കിലും വാസ്തവത്തിൽ ആരാധനാസമൂഹം അതിന്റെ പേരിൽ വിഷമിക്കുകയാണ്. കേവലം ബാഹ്യമായ രൂപഭാവങ്ങളിലുള്ള മാറ്റം സംസ്ക്കാരികാനുരൂപണനം അല്ലെന്നു മാത്രമല്ല, സംസ്ക്കാരികാനുരൂപണണമെന്ന വിഷയത്തെ പറ്റി ഏറെ തെറ്റിധാരണയ്ക്കു തന്നെ അത് വഴിതെളിക്കുകയും ചെയ്യും. മാത്രമല്ല തികച്ചും ബാഹ്യവും ഉപരിപ്ലവുമായ രീതിയിലാണ് ആരാധനാരൂപങ്ങൾ കടമെടുത്തിരിക്കുന്നത്. ആ മത- സാംസ്കാരികസമൂഹങ്ങളെ ഇത് വഴിയായി അവഹേളിക്കുക കൂടെയായിരിക്കും ചെയ്യുക".

വെളിപ്പെട്ട സത്യമായ (യോഹന്നാൻ 14:6) യേശുക്രിസ്തുവാഴുന്ന ദൈവാലയം - പരിശുദ്ധമാണ് അതിനെ പുരാണവത്കരിക്കരുതേ... യേശു ഏകരക്ഷകൻ (നടപടി 4:12, യോഹന്നാൻ 17:3, 1 തിമോത്തി 2:4) എന്ന ക്രൈസ്തവവിശ്വാസത്തിൽ നിന്നും വ്യതിചലിക്കുമ്പോൾ ആരംഭിക്കുന്ന വൈകൃതങ്ങളാണ് ഇതെല്ലാം.

"എന്റെ ജനം വിഡ്ഢികളാണ്; അവര് എന്നെ അറിയുന്നില്ല. അവര് ബുദ്ധിയില്ലാത്ത കുട്ടികളാണ്; അവര്ക്ക്‌ യാതൊരു ജ്ഞാനവുമില്ല. തിന്മ പ്രവർത്തിക്കാൻ അവര് സമര്ഥരാണ്. നന്മ ചെയ്യേണ്ടത് എങ്ങനെ എന്ന് അറിവില്ല". (ജറെമിയാ 4:22)

"വയലിലെ മൃഗങ്ങളേ, വന്യ മൃഗങ്ങളേ, വന്നു ഭക്ഷിക്കുവിൻ. എന്റെ ജനത്തിന്റെ കാവല്ക്കാർ അന്ധരാണ്. അവർ ഒന്നും അറിയുന്നില്ല. അവർ മൂകരായ നായ്ക്കളാണ്; അവർക്കു കുരയ്ക്കാനാവില്ല. അവർ കിടന്നു സ്വപ്നം കാണുന്നു; നിദ്രപ്രിയരാണവർ.ആത്തിപിടിച്ച നായ്ക്കളാണവ; അവക്കു തൃപ്തിവരില്ല; ഇടയന്മാരും ഒന്നും അറിയുന്നില്ല. സ്വാഥലാഭത്തിനുവേണ്ടി അവ സ്വന്തം വഴി നോക്കുന്നു.അവ പറയുന്നു: വരൂ, പോയി വീഞ്ഞുകൊണ്ടുവരാം; നമുക്കു ലഹരിപാനീയങ്ങള് നിറയെ കുടിക്കാം; നാളെയും അളവില്ലാതെ കുടിക്കാം". (ഏശയ്യാ 56:9-12)

"ഭഗവത് ഗീതയിലും ഉപനിഷത്തുകളിലും നിന്ന് ചില വാക്യങ്ങളും കീർത്തനങ്ങളും കടമെടുത്തു കൂട്ടിചേർത്ത് സങ്കരരൂപത്തിൽ രണ്ടു ആരാധനാക്രമങ്ങൾ രചിക്കപ്പെട്ടു - ഒന്ന്, ലത്തീൻക്രമം അനുസരിച്ചു ലത്തീൻ സഭയ്ക്കുവേണ്ടി ; മറ്റേതു ധർമ്മാരാം കോളേജിലെ ചില വൈദീകർ ചേർന്ന് സീറോമലബാർ സഭയെ ഉദ്ദേശിച്ചും. അനുരൂപണത്തിന്റ കാര്യത്തിൽ രണ്ടിനും സാമ്യമുണ്ടായിരുന്നു. ഈ സംരംഭത്തിന് ചില വൈദികാധ്യക്ഷന്മാരുടെ പ്രോത്സാഹനവും ലഭിക്കുകയുണ്ടായി. പരീക്ഷണാർത്ഥം എന്ന് പറഞ്ഞു രണ്ടു ചുരുങ്ങിയ വൃത്തങ്ങളിൽ ഉപയോഗിച്ച് തുടങ്ങുകയും ചെയ്തു. ലത്തീൻ സഭയെ കരുതി നിർമിച്ച ക്രമത്തിന്റെ ഉപയോഗം 1975 ൽ ലത്തീൻ റീത്തിനുവേണ്ടിയുള്ള റോമൻ കാര്യാലയം നിരോധിച്ചു." (ബിഷപ്പ് അബ്രഹാം മറ്റത്തിന്റെ "തിരുസഭയും മിശിഹാരഹസ്യവും " Page 59)

"ഒരു ഭാരതീയ കുർബാനക്രമം കർദിനാൾ ജോസഫ് പാറേക്കാട്ടിലിന്റെ നേതൃത്വത്തിൽ എറണാകുളത്തും,മറ്റൊന്നു ധർമ്മാരാം കോളേജിന്റെ ആഭിമുഖ്യത്തിൽ ബാംഗ്ലൂരിലും പരീക്ഷണാർത്ഥം ഉപയോഗിക്കുകയുണ്ടായി. സീറോ മലബാർ സഭയിലെ ഈ പരീക്ഷണം റോമിന്റെ നിർദ്ദേശപ്രകാരം 1980 ൽ നിർത്തലാക്കപ്പെട്ടു". (സത്യദീപം, ഡോ ആന്റണി നരികുളം 24 ഓഗസ്റ്റ് 2016).

1980 ൽ സീറോ മലബാർ സഭയുടെ "ഭാരതീയപൂജ പരീക്ഷണം" റോമിലെ പൗരസ്ത്യ സഭയുടെ കാര്യാലയം നിരോധിച്ചതായി - ബിഷപ്പ് അബ്രഹാം മറ്റത്തിന്റെ "തിരുസഭയും മിശിഹാരഹസ്യവും "-എന്ന ഗ്രന്ഥത്തിൽ കാണാവുന്നതാണ്.

"കുർബാനക്രമം ഇഷ്ടംപോലെ വെട്ടിച്ചുരുക്കുക, ലിറ്റർജിയിൽ സ്വയം പ്രേരിത പ്രാര്‍ത്ഥനകളും അനുഷ്ഠാനങ്ങളും ഉപയോഗിക്കുക, വി.കുർബാന ചമ്രംപടഞ്ഞിരുന്ന് ചൊല്ലുക തുടങ്ങിയ രീതികള്‍ രണ്ടാം വത്തിക്കാൻ കൗണ്‍സില്‍ തീരുമാനങ്ങള്‍ക്ക് പാടേ വിരുദ്ധമാണ്". -മാർ ജോസഫ് പൗവ്വത്തിൽ [Courtesy : Karunikan Magazine, 15/2/2017]


വിമർശനമല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം ; മറിച്ചു തിരിച്ചറിവിന് വേണ്ടിയുള്ളതാണ്. സഭദൈവശാസ്ത്രവും അൽമായദൈവശാസ്ത്രവും എന്നല്ല കത്തോലിക്കാ സഭയുടെ മറ്റെല്ലാ ദൈവശാസ്ത്രശാഖയുടെയും ഗ്രന്ഥങ്ങളും സുലഭമായ ഇന്ന് ഇത്തരം വികല രീതികൾ കാണിക്കുന്നവരും അത് പ്രോത്സാഹിപ്പിക്കുന്നവരും തീർത്തും ബാലിശമായാണ് വർത്തിക്കുന്നത്. ആരേയും വിധിക്കുകയല്ല;  അവരുടെ വികല രീതിയെ കുറ്റപ്പെടുത്തുകയാണ് ഇവിടെ ചെയ്യുക .സമാധാനം നമ്മോടുകൂടെ !!

ആമേൻ.

Note : നല്ല സദ്യ കഴിക്കുന്നതിനും മറ്റു മതസ്ഥരുടെ ഭവനങ്ങളിൽ ഓണസദ്യക്കു അവർ ക്ഷണിക്കുമ്പോൾ സദ്യകഴിക്കാൻ പോകുന്നതിനും സൗഹൃദം പങ്കുവയ്ക്കുന്നതിനും കുടുംബങ്ങളുടെ കൂടിച്ചേരലിനും മുകളിലെ ലേഖനം എതിര് നിൽക്കുന്നില്ല.. മഹാബലിയെന്ന പൗരാണിക സങ്കല്പത്തെ (Myth) ഒരു യാഥാർഥ്യമായി അംഗീകരിക്കാൻ കത്തോലിക്ക വിശ്വാസിയെന്ന നിലയിൽ സാധ്യമല്ല.

Following catholic church teachings for your reference:


1. “Liturgy is the centre of the Church's life and cannot be substituted by, or placed on a par with, any other form of religious expression”. (Excerpts from congregation for divine worship and the discipline of the sacraments - "DIRECTORY ON POPULAR PIETY AND THE LITURGY -PRINCIPLES AND GUIDELINES";December 2001)

2. Pope Benedict XVI wrote in "Spirit of the liturgy" : "Here and there, sitting has become very like the lotus position of Indian religiosity, which is regarded as the proper ... However, I DO NOT BELIEVE IT HAS ANY PLACE IN THE LITURGY".

3. FINALLY, IT IS STRICTLY TO BE CONSIDERED AN ABUSE TO INTRODUCE INTO THE CELEBRATION OF HOLY MASS ELEMENTS THAT ARE CONTRARY TO THE PRESCRIPTIONS OF THE LITURGICAL BOOKS AND TAKEN FROM THE RITES OF OTHER RELIGIONS".(Excerpts from - "Redemptionis Sacramentum #79" ,Congregation for Divine Worship and Discipline of the Sacraments, CHAPTER III,The proper celebration of Mass, Paragraph 4. On the Joining of Various Rites with the Celebration of Mass).

4. "Delicts against the faith as well as graviora delicta committed in the celebration of the Eucharist and the other Sacraments are to be referred without delay to the Congregation for the Doctrine of the Faith, which “examines [them] and, if necessary, proceeds to the declaration or imposition of canonical sanctions according to the norm of common or proper law”. (Cf. Pope John Paul II, Apostolic Constitution, Pastor bonus, art. 52: AAS 80 (1988) p. 874.)

5. Complaints Regarding Abuses in Liturgical Matters

[183.] In an altogether particular manner, let everyone do all that is in their power to ensure that the Most Holy Sacrament of the Eucharist will be protected from any and every irreverence or distortion and that all abuses be thoroughly corrected. This is a most serious duty incumbent upon each and every one, and all are bound to carry it out without any favouritism.

[184.] Any Catholic, whether Priest or Deacon or lay member of Christ’s faithful, has the right to lodge a complaint regarding a liturgical abuse to the diocesan Bishop or the competent Ordinary equivalent to him in law, or to the Apostolic See on account of the primacy of the Roman Pontiff.It is fitting, however, insofar as possible, that the report or complaint be submitted first to the diocesan Bishop. This is naturally to be done in truth and charity.

(Excerpts from - "Redemptionis Sacramentum #183-184" ,Congregation for Divine Worship and Discipline of the Sacraments).

6. Although the gravity of a matter is to be judged in accordance with the common teaching of the Church and the norms established by her, objectively to be considered among grave matters is anything that puts at risk the validity and dignity of the Most Holy Eucharist: namely, anything that contravenes what is set out above in nn. 48-52, 56, 76-77, 79, 91-92, 94, 96, 101-102, 104, 106, 109, 111, 115, 117, 126, 131-133, 138, 153 and 168. Moreover, attention should be given to the other prescriptions of the Code of Canon Law, and especially what is laid down by canons 1364, 1369, 1373, 1376, 1380, 1384, 1385, 1386, and 1398.
(Excerpts from - "Redemptionis Sacramentum #173" ,Congregation for Divine Worship and Discipline of the Sacraments, CHAPTER III,The proper celebration of Mass, Paragraph 4. On the Joining of Various Rites with the Celebration of Mass).


7."Others have promoted outlandish innovations, departing from the norms issued by the authority of the Apostolic See or the bishops, thus disrupting the unity of the Church and the piety of the faithful and even on occasion contradicting matters of faith". (APOSTOLIC LETTER VICESIMUS QUINTUS ANNUS #11)

8. Side by side with these benefits of the liturgical reform, one has to acknowledge with regret deviations of greater or lesser seriousness in its application.On occasion there have been noted illicit omissions or additions, rites invented outside the framework of established norms; postures or songs which are not conducive to faith or to a sense of the sacred; abuses in the practice of general absolution; confusion between the ministerial priesthood, linked with Ordination, and the common priesthood of the faithful, which has its foundation in Baptism.It cannot be tolerated that certain priests should take upon themselves the right to compose Eucharistic Prayers or to substitute profane readings for texts from Sacred Scripture. Initiatives of this sort, far from being linked with the liturgical reform as such, or with the books which have issued from it, are in direct contradiction to it, disfigure it and deprive the Christian people of the genuine treasures of the Liturgy of the Church.It is for the bishops to root out such abuses, because the regulation of the Liturgy depends on the bishop within the limits of the law (61) and because “the life in Christ of his faithful people in some sense is derived from and depends on him”. (APOSTOLIC LETTER VICESIMUS QUINTUS ANNUS #13)Article URL:Quick Links

"ഭാരത കത്തോലിക്കാ സഭയിലെ തെറ്റായ സാംസ്കാരികാനുരൂപണത്തിന്റെ (False Inculturation or Paganism) വക്താക്കളുടെ ന്യായങ്ങൾ ?? "

ഇന്ത്യയിലെ കത്തോലിക്കാ സഭയിൽ തെറ്റായ സാംസ്കാരികാനുരൂപണത്തിനറെ വാക്താക്കൾ ഉണ്ടെന്നുള്ളതിന്റെ തെളിവാണ് അഭിവന്ദ്യ അബ്രഹാം മറ്റം പിതാവിനറെ ഈ വെളിപ്പെടുത്തലുകൾ. "കമ്മ്യൂണിറ്റി ബൈബിളും ,ഓണം കുർബാനയും ,&n... Continue reading


കത്തോലിക്കാ സഭയിലെ അഴിമതികൾക്ക് കാരണം

കത്തോലിക്കാ സഭയിലെ അഴിമതികൾക്ക് കാരണം - "ആരാധനക്രമ വൈകൃതങ്ങളും പരിശുദ്ധ കുർബാനയോടുള്ള അനാദരവും" [REASONS FOR SCANDALS INSIDE THE CATHOLIC CHURCH - Liturgical abuse... Continue reading


വിശ്വാസത്തിന്റെ അനുസരണം

വിശ്വാസംമൂലം അബ്രാഹം തനിക്ക്‌ അവകാശമായി ലഭിക്കാനുള്ള സ്‌ഥലത്തേക്കു പോകാന്‍ വിളിക്കപ്പെട്ടപ്പോള്‍ അനുസരിച്ചു. എവിടേക്കാണു പോകേണ്ടതെന്നറിയാതെതന്നെയാണ്‌ അവന്‍ പുറപ്പെട്ടത... Continue reading


അക്രൈസ്തവ സഹോദരങ്ങളോടുള്ള ക്രൈസ്തവരുടെ സമീപനമേന്താകണം? ക്രിസ്തു മതവും മറ്റു മത വിശ്വാസങ്ങളും തമ്മിലുള്ള വ്യത്യാസം? - ആർച്ചു ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ.

      രണ്ടാം വത്തിക്കാൻ കൗൺസിലിന് ഏതാനും വർഷങ്ങൾക്ക് മുൻപ് [1956] നൽകിയ വീഡിയോ സന്ദേശം.. രണ്ടാം വത്തിക്കാൻ കൗൺസിൽ "ഒരു പുതിയ സഭ" തുടങ്ങി എന്ന് പറയുന്ന രണ്ടു വിഭാഗങ്ങൾ ... Continue reading


പരിശുദ്ധ കുർബാന - കൂദാശകളുടെ കൂദാശ.

എന്റെ ശരീരം ഭക്‌ഷിക്കുകയും എന്റെ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവന് ‍ എന്നിലും ഞാന് ‍ അവനിലും വസിക്കുന്നു.[യോഹന്നാന് ‍ 6 : 56] വി ... Continue reading