രണ്ടാം വത്തിക്കാൻ കൗൺസിലിന് ഏതാനും വർഷങ്ങൾക്ക് മുൻപ് [1956] നൽകിയ വീഡിയോ സന്ദേശം..
രണ്ടാം വത്തിക്കാൻ കൗൺസിൽ "ഒരു പുതിയ സഭ" തുടങ്ങി എന്ന് പറയുന്ന രണ്ടു വിഭാഗങ്ങൾ ഉണ്ട്..
ഒരു വിഭാഗം - രണ്ടാം വത്തിക്കാൻ കൗൺസിനെ നിരാകരിക്കുന്നവർ
മറ്റൊരു വിഭാഗം - രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖകളെ തെറ്റായി വ്യാഖ്യാനിച്ചു കൊണ്ട് സഭയ്ക്കകത്തു വിശ്വാസപരവും, ആരാധനാക്രമപരവും, അജപാലനപരവുമായ ഗൗരവ വീഴ്ചകൾ വരുത്തുന്നവർ
കത്തോലിക്കാസഭയുടെ വിശ്വാസസത്യതിരുസംഘം "ഡൊമിനിസ് യെസൂസ് അഥവാ കർത്താവായ യേശു, നമ്പർ 7" എന്ന പ്രമാണരേഖ രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനങ്ങളിൽ അടിസ്ഥാനപെടുത്തി "മതസൗഹാർദ്ദപരമായ" നടപടികളിൽ മനസിലാക്കിയിരിക്കേണ്ട കത്തോലിക്കാ പ്രബോധനം:
"പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിലല്ലാതെ മറ്റാരിലും നാം വിശ്വാസമർപ്പിക്കരുത്". ഇക്കാരണത്താൽ, ദൈവശാസ്ത്രപരമായ വിശ്വാസവും മറ്റു മതങ്ങളിൽ കാണുന്ന തമ്മിലുള്ള വ്യത്യാസവും ഉറപ്പിച്ചു പറയണം. ദൈവശാസ്ത്രപരമായ വിശ്വാസമെന്നത് വെളിവാക്കപ്പെട്ട സത്യത്തെ കൃപാവരത്തിൽ സ്വീകരിക്കലാണ്. "രഹസ്യത്തെ സമഗ്രമായി ഗ്രഹിക്കാൻ കഴിയത്തക്കവിധം അതിലേക്കു കടന്നുചെല്ലാൻ നമ്മെ സഹായിക്കുന്നു". മറ്റു മതങ്ങളിലെ വിശ്വാസ സംഹിതയാകട്ടെ, അനുഭവത്തിന്റെയും ചിന്തയുടെയും ആകത്തുകയാണ്. അത് ജ്ഞാനത്തിന്റെ മാനുഷികനിക്ഷേപവും മതാത്മകമായ അഭിനിവേശവുമാണ്; മനുഷ്യൻ അവന്റെ സത്യാന്വേഷണത്തിൽ മനസിലാക്കുകയും ദൈവത്തോടും കേവലസത്തയോടുമുള്ള ബന്ധത്തിൽ ഫലിപ്പിക്കുകയും ചെയ്തതാണ്. ഇക്കാലത്തെ ദൈവശാസ്ത്രപരിചിന്തനത്തിൽ ഈ വ്യത്യാസം ഇപ്പോഴും അനുസ്മരിക്കുന്നില്ല. അങ്ങനെ ഏകത്രീയേക ദൈവം വെളിപ്പെടുത്തിയ സത്യത്തിന്റെ അംഗീകാരണമാകുന്ന ദൈവശാസ്ത്രപരമായ വിശ്വാസവും മറ്റു മതങ്ങളിലുള്ള വിശ്വാസവും ഒന്നാണെന്ന് പലപ്പോഴും പറയുന്നു. മറ്റു മതങ്ങളിൽ കാണുന്ന വിശ്വാസം വാസ്തവത്തിൽ മതപരമായ ഒരനുഭവമാണ്. അത് ഇപ്പോഴും കേവല സത്യത്തെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തന്നെത്തന്നെ വെളിപ്പെടുത്തുന്ന ദൈവത്തോടുള്ള സമ്മതപ്രകടനം അതിന് ഇപ്പോഴുമില്ല. എന്നിട്ടും അവയെ ഒന്നായികാണുന്നു. ചില സന്ദർഭങ്ങളിൽ, ക്രിസ്തുമതവും മറ്റു മതങ്ങളും തമ്മിലുള്ള വ്യത്യാസം അപ്രത്യക്ഷമാകത്തക്കവിധം ചുരുക്കി കളയാനുള്ള പ്രവണത കാണിക്കുന്നതിന്റെ ഒരു കാരണമിതാണ്".
യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്‍െറ അടുക്കലേക്കു വരുന്നില്ല.
[യോഹന്നാന്‍ 14 : 6]
Step 1:
പൗലോസ് അവരെയും പ്രതീക്‌ഷിച്ച് ആഥന്‍സില്‍ താമസിക്കവേ, നഗരം മുഴുവന്‍ വിഗ്രഹങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നതുകണ്ട് അവന്‍െറ മനസ്‌സില്‍ വലിയ ക്‌ഷോഭമുണ്ടായി.
[അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 16]
Step 2:
അരെയോപ്പാഗസിന്‍െറ മധ്യത്തില്‍ നിന്നുകൊണ്ട് പൗലോസ് ഇപ്രകാരം പ്രസംഗിച്ചു: ആഥന്‍സ് നിവാസികളേ, എല്ലാ വിധത്തിലും മതനിഷ്‌ഠയുള്ളവരാണ് നിങ്ങള്‍ എന്നു ഞാന്‍ മനസ്‌സിലാക്കുന്നു.
ഞാന്‍ ഇതിലെ കടന്നുപോയപ്പോള്‍ നിങ്ങളുടെ ആരാധനാവസ്‌തുക്കളെ നിരീക്‌ഷിച്ചു. അജ്‌ഞാതദേവന് എന്ന് എഴുതിയിട്ടുള്ള ഒരു ബലിപീഠം ഞാന്‍ കണ്ടു. നിങ്ങള്‍ ആരാധിക്കുന്ന ആ അജ്‌ഞാതനെക്കുറിച്ചു തന്നെയാണ് ഞാന്‍ നിങ്ങളോടു പ്രസംഗിക്കുന്നത്.[അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 22-23]
Step 3:
എന്തെന്നാല്‍, അവിടുന്നില്‍ നാം ജീവിക്കുന്നു; ചരിക്കുന്നു; നിലനില്‍ക്കുന്നു. നാം അവിടുത്തെ സന്താനങ്ങളാണ് എന്ന് നിങ്ങളുടെതന്നെ ചില കവികള്‍ പറഞ്ഞിട്ടുണ്ടല്ലോ.നാം ദൈവത്തിന്‍െറ സന്താനങ്ങളാകയാല്‍ മനുഷ്യന്‍െറ ഭാവനയും ശില്‍പവിദ്യയും ചേര്‍ന്ന് സ്വര്‍ണത്തിലും വെള്ളിയിലും കല്ലിലും കൊത്തിയെടുക്കുന്ന പ്രതിമപോലെയാണ് ദൈവരൂപമെന്ന് വിചാരിക്കരുത്.അജ്‌ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. എന്നാല്‍, ഇപ്പോള്‍ എല്ലായിടത്തുമുള്ള സകല ജനങ്ങളും പശ്‌ചാത്തപിക്കണമെന്ന് അവിടുന്ന് ആജ്‌ഞാപിക്കുന്നു.എന്തെന്നാല്‍, താന്‍ നിയോഗിച്ചിരിക്കുന്ന ഒരു മനുഷ്യന്‍ വഴി ലോകത്തെ മുഴുവന്‍ നീതിയോടെ വിധിക്കാന്‍ അവിടുന്ന് ഒരു ദിവസം നിശ്‌ചയിച്ചിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചുകൊണ്ട് അവിടുന്ന് ഇതിന് ഉറപ്പു നല്‍കിയിട്ടുമുണ്ട്.
മരിച്ചവരുടെ പുനരുത്‌ഥാനത്തെപ്പറ്റി കേട്ടപ്പോള്‍ ചിലര്‍ അവനെ പരിഹസിച്ചു. എന്നാല്‍, ചിലര്‍ പറഞ്ഞു: ഇവയെക്കുറിച്ച് നിന്നില്‍നിന്നു ഞങ്ങള്‍ പിന്നീടൊരിക്കല്‍ കേട്ടുകൊള്ളാം.
അങ്ങനെ പൗലോസ് അവരുടെയിടയില്‍ നിന്നു പോയി.എന്നാല്‍, കുറെയാളുകള്‍ അവനോടു ചേര്‍ന്ന് വിശ്വാസം സ്വീകരിച്ചു. അരയോപ്പാഗസുകാരന്‍ ഡയനീഷ്യസും ദമാറിസ് എന്നു പേരുള്ള സ്‌ത്രീയും മറ്റു ചിലരും അക്കൂട്ടത്തിലുണ്ടായിരുന്നു.[അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 28-34]