Home | Articles | 

jintochittilappilly.in
Posted On: 23/10/20 23:22
യൂണിവേഴ്‌സലിസം എന്ന പാഷണ്ടതയ്‌ക്കെതിരെ ! (ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ)

 

മനുഷ്യരുടെ ഭാഗത്തുനിന്നു വ്യക്തിപരമായ സമ്മതം ആവശ്യമില്ലെന്നും നമ്മുടെ കർത്താവായ യേശുക്രിസ്തു തൻ്റെ സ്വതന്ത്രമനസ്സിൽ ദൈവത്തോടു ' അതെ (Yes) ' പറഞ്ഞുകൊണ്ട് എല്ലാ മനുഷ്യരെയും രക്ഷിച്ചതിനാൽ ആരും നരകത്തിലേക്കു പോകില്ല എന്നും ചിന്തിക്കുന്നവർ പാഷാണ്ഡതയാണ് [Heresy] പ്രചരിപ്പിക്കുന്നത്. (ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ)


ചോദ്യം :
 
മനുഷ്യൻ്റെ സ്വതന്ത്രമനസിനെയും (free will) കൃപയെയും (grace) സംബന്ധിച്ചാണെങ്കിൽ ചില കത്തോലിക്കരുടെ വാദം ഇങ്ങനെയാണ്. ആദം ആദ്യപാപം ചെയ്യുകയും അതു (ഭൗതികതിന്മയും ധാർമികതിന്മയും) മനുഷ്യവംശത്തെ മുഴുവനും ബാധിക്കുകയും ചെയ്തു. പാപം ചെയ്യാൻ 'സമ്മതം കൊടുത്തത്' ആദവും ഹവ്വയും മാത്രമായിരുന്നു. അതിൻ്റെ ഫലമായി മനുഷ്യവംശം മുഴുവനും സഹിക്കേണ്ടിവരുന്നു. ഒരു മനുഷ്യൻ്റെ സ്വതന്ത്രമായ തെരഞ്ഞെടുപ്പു സകലമനുഷ്യരുടേയും പതനത്തിനു കാരണമായെങ്കിൽ മറ്റൊരു മനുഷ്യൻ്റെ (മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ യേശുവിൻ്റെ) സ്വതന്ത്രമായ തീരുമാനം നിത്യജീവൻ കൊണ്ടുവന്നു. അതുകൊണ്ടു മനുഷ്യരുടെ ഭാഗത്തുനിന്നു വ്യക്തിപരമായ സമ്മതം ആവശ്യമില്ല എന്ന് അവർ വാദിക്കുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തു തൻ്റെ സ്വതന്ത്രമനസ്സിൽ ദൈവത്തോടു 'അതെ (Yes) ' പറഞ്ഞുകൊണ്ട് എല്ലാ മനുഷ്യരെയും രക്ഷിച്ചു. അതിനാൽ ആരും നരകത്തിലേക്കു പോകില്ല. എന്നാണ് അവരുടെ വാദം (യൂണിവേഴ്‌സലിസം).ഇത്തരം സിദ്ധാന്തങ്ങളെ , ഒരു കത്തോലിക്കാ മെത്രാനെന്ന നിലയിൽ അങ്ങ് എങ്ങനെ വിലയിരുത്തുന്നു ?
 
ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ (ഉത്തരം) :
 
മനുഷ്യരുടെ ഭാഗത്തുനിന്നു വ്യക്തിപരമായ സമ്മതം ആവശ്യമില്ലെന്നും നമ്മുടെ കർത്താവായ യേശുക്രിസ്തു തൻ്റെ സ്വതന്ത്രമനസ്സിൽ ദൈവത്തോടു ' അതെ (Yes) ' പറഞ്ഞുകൊണ്ട് എല്ലാ മനുഷ്യരെയും രക്ഷിച്ചതിനാൽ ആരും നരകത്തിലേക്കു പോകില്ല എന്നും ചിന്തിക്കുന്നവർ പാഷാണ്ഡതയാണ് [Heresy] പ്രചരിപ്പിക്കുന്നത്. കാരണം മനുഷ്യാത്മാവിനു നിത്യശിക്ഷ ലഭിക്കാനുള്ള സാധ്യത എന്നതു ദൈവികമായി വെളിപ്പെടുത്തപ്പെട്ട സത്യമാണ്. സഭ ഇക്കാര്യം അപ്രമാദിത്വത്തോടെ ‌ വ്യക്തമായും കൃത്യമായും പഠിപ്പിക്കുന്നുമുണ്ട്. " നരകം എന്നൊന്നുണ്ട്. അനുതപിക്കാത്ത മാരകപാപങ്ങൾ മൂലം നരകശിക്ഷയ്ക്കു വിധിക്കപ്പെടുന്നവർ ദൈവനീതിയാൽ അവിടെ നിത്യകാലം ശിക്ഷിക്കപ്പെടുന്നു (മത്തായി 25: 46 കാണുക).
 
 
വിശുദ്ധഗ്രന്ഥം പഠിപ്പിക്കുന്നതനുസരിച്ച് നിപതിച്ച മാലാഖമാർ മാത്രമല്ല മനുഷ്യാത്മാക്കളും നിത്യശിക്ഷയിലേക്ക് പോകുന്നുണ്ട് ( 2 തെസ. 1:9, 2 പത്രോ. 3:7 കാണുക). കൂടാതെ നിത്യശിക്ഷയ്ക്കു വിധിക്കപ്പെട്ട മനുഷ്യർ ഒരിക്കലും ഇല്ലായ്മ ചെയ്യപ്പെടുന്നില്ല. കാരണം അവരുടെ ആത്മാക്കൾ അനശ്വരങ്ങളാണ്.അഞ്ചാം ലാറ്ററൻ എക്യൂമെനിക്കൽ കൗൺസിൽ സെഷൻ എട്ടിൽ ഇക്കാര്യം സഭ അപ്രമാദിത്വത്തോടെ പഠിപ്പിക്കുന്നുണ്ട്,
[Furthermore, the eternally damned human beings will not be annihilated, since their souls are immortal according to the infallible teaching of the Church (see Fifth Lateran Council, sess. 8)]
 
 
കത്തോലിക്കാ സഭയുടെ മതബോധനം പഠിപ്പിക്കുന്നു: " അനുതപിച്ചു ദൈവത്തിൻ്റെ കരുണാർദ്രമായ സ്നേഹം സ്വീകരിക്കാതെ മാരകപാപത്തിൽ മരിക്കുക എന്നതിനർത്ഥം നമ്മുടെ സ്വന്തം തീരുമാനമനുസരിച്ചു നിത്യകാലത്തേയ്ക്ക് ദൈവത്തിൽ നിന്നു വേർപെട്ടിരിക്കുക എന്നതാണ്. ദൈവത്തോടും വിശുദ്ധരോടുമുള്ള ബന്ധത്തിൽ നിന്നു സ്വയം തീരുമാനിച്ചെടുക്കുന്ന വ്യക്തമായ വേർപെടൽ ആണ് നരകം........ നരകത്തിൻ്റെ അസ്‌തിത്വത്തെയും അതിൻ്റെ നിത്യതയെയും കുറിച്ച് സഭാപഠനങ്ങൾ ഉറപ്പായി പ്രഖ്യാപിക്കുന്നുണ്ട്.
മാരകപാപത്തിൻ്റെ അവസ്ഥയിൽ മരിക്കുന്ന വ്യക്തികളുടെ ആത്മാക്കൾ മരണനിമിഷത്തിൽ തന്നെ നരകത്തിലേക്കു നിപതിക്കുന്നു. അവിടെ അവർ നരകശിക്ഷ - നിത്യാഗ്നി- അനുഭവിക്കുന്നു. നരകത്തിലെ മുഖ്യമായ ശിക്ഷ എന്നത് ദൈവത്തിൽ നിന്നുള്ള നിത്യമായ വേർപാടാണ്, ദൈവത്തിൽ മാത്രമാണല്ലോ മനുഷ്യനു ജീവനും സന്തോഷവും അനുഭവിക്കാൻ കഴിയുന്നത്. അതിനുവേണ്ടിത്തന്നെയാണ് അവൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതും അതിനുവേണ്ടിത്തന്നെയാണ് അവൻ ആഗ്രഹിക്കുന്നതും ( നമ്പർ 1033, 1035).
 
 
ഒറിജിനൽ ഇംഗ്ലീഷ് ലേഖനം വായിക്കാൻ, താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
 
Note : കത്തോലിക്കരുടെ ഇടയിൽ ഈ പാഷണ്ടത പ്രചരിക്കുന്നുണ്ട്.. സൂക്ഷിക്കുക...
 
Related Article:
 




Article URL:







Quick Links

കത്തോലിക്കാ സഭയുടെ പ്രബോധനാധികാരത്തിന്റെ (മാർപ്പാപ്പ, സാർവ്വത്രിക സൂനഹദോസുകൾ.. ) യഥാർത്ഥ അർത്ഥവും പരിമിതികളും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചില പ്രഖ്യാപനങ്ങൾ തിരുത്തപ്പെടാനുള്ള സാധ്യതയും.

ആഗോളകത്തോലിക്കാ സഭയിൽ കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിക്കുന്ന അനേകരുടെ പ്രതീക്ഷയാണ് ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ.. ചിലയിടങ്ങളിൽ പുരോഗമനവാദത്തിന്റെ (liberalism) മേധാവിത്തം സഭയിൽ വിശ്വാസ പ്രത... Continue reading


സെക്യൂലരിസം (secularism), ഡീക്രിസ്റ്റനൈസെഷൻ (de-christanization), വിശ്വാസതത്വങ്ങളിലെ ആശയകുഴപ്പങ്ങൾ (doctrinal confusion) എന്നീ വിഷയങ്ങളെക്കുറിച്ച് ബിഷപ്പ് അത്തനേഷ്യസ് ഷനീഡർ.

സെക്യൂലരിസം (secularism), ഡീക്രിസ്റ്റനൈസെഷൻ (de-christanization), വിശ്വാസതത്വങ്ങളിലെ ആശയകുഴപ്പങ്ങൾ (doctrinal confusion) എന്നീ വിഷയങ്ങളെക്കുറിച്ച് ബിഷപ്പ് അത്തനേഷ്യസ് ഷനീഡർ. ആനുകാലിക സാഹ... Continue reading


രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ സാധുവായതിനാൽ (valid), അതിലെ ചില പ്രസ്താവകളിൽ തെറ്റുണ്ടെന്ന് എങ്ങനെ ഒരുവന് പറയാൻ സാധിക്കും? വിശിഷ്യാ, ലുമെൻ ജെൻസിയം പോലുള്ള ഡോഗ്മറ്റിക് കോൺസ്റ്റിറ്റ്യുഷന്റെ (Dogmatic constitution) കാര്യത്തിൽ ?

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ സാധുവായതിനാൽ (valid),  അതിലെ  ചില  പ്രസ്താവകളിൽ  തെറ്റുണ്ടെന്ന് എങ്ങനെ ഒരുവന് പറയാൻ സാധിക്കും?  വിശിഷ്യാ,  ലുമെൻ ജെൻസിയം പോലുള്ള ഡ... Continue reading


യൂണിവേഴ്‌സലിസം എന്ന പാഷണ്ടതയ്‌ക്കെതിരെ ! (ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ)

മനുഷ്യരുടെ ഭാഗത്തുനിന്നു വ്യക്തിപരമായ സമ്മതം ആവശ്യമില്ലെന്നും നമ്മുടെ കർത്താവായ യേശുക്രിസ്തു തൻ്റെ സ്വതന്ത്രമനസ്സിൽ ദൈവത്തോടു ' അതെ (Yes) ' പറഞ്ഞുകൊണ്ട് എല്ലാ മനുഷ്യരെയും രക്ഷിച്ചതിനാൽ ആരും നര... Continue reading


കത്തോലിക്കാ സഭയുടെ സാർവ്വത്രിക മതബോധനഗ്രന്ഥങ്ങൾ :

സഭയിലെ ഒന്നാമത്തെ സാർവ്വത്രിക മതബോധനഗ്രന്ഥത്തെക്കുറിച്ചു പറയുകയാണെങ്കിൽ, ലോകമെമ്പാടുമുള്ള സഭയുടെ ഉപയോഗത്തിനായി ഒരു പൊതുമതബോധനഗ്രന്ഥം തയ്യാറാക്കണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത് ട്രെൻ്റ് (1545-1563... Continue reading