എമേരിത്തൂസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ദൈവശാസ്ത്രവീക്ഷണത്തിലൂടെ ഈയൊരു പ്രശ്നം വിലയിരുത്താനുള്ള ശ്രമമാണ് ചുവടെ ചേർത്തിരിക്കുന്നത് [ അദ്ദേഹം വിശ്വാസസത്യതിരുസംഘത്തിന്റെ അധ്യക്ഷനായിരുന്ന കാലത്താണ് പ്രസ്തുത അഭിമുഖം സെനിത്ത് (zenith) എന്ന കത്തോലിക്കാ മാധ്യമം പ്രസിദ്ധീകരിച്ചത്]
മറ്റു ദൈവസങ്കല്പങ്ങളിൽ വിശ്വാസമർപ്പിച്ചിരിക്കുന്ന-ഏകദൈവാധിഷ്‌ഠിതമായരോടോ [Monotheist] ബഹുദേവതാരാധകരോടോ [polytheistic] വിശ്വദേവതാവാദികളോടോ[pantheist] അല്ലെങ്കിൽ പരമജ്ഞാനവാദികളോടോ [transcendental] ചേർന്ന് ക്രൈസ്തവർക്ക് സംയുക്തമായി പ്രാർത്ഥിക്കാൻ സാധ്യമാണോ?
കർദിനാൾ ജോസഫ് റാറ്റ്സിംഗർ [എമേരിത്തൂസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ] തന്റെ ഏറ്റവും പുതിയ പുസ്തകത്തിൽ പ്രത്യുത്തീകരിക്കുന്നത് ഇപ്രകാരമാണ്.
ബഹുമത പ്രാർത്ഥനയും [multireligious] ഇന്റർ റിലീജിയസ് [interreligious] പ്രാർത്ഥനയും തമ്മിലുള്ള വേർതിരിക്കുന്ന രേഖ ഉണ്ടായിരിക്കണം എന്ന് കർദിനാൾ ജോസഫ് റാറ്റ്സിംഗർ പറയുന്നു ["Fede, verità, tolleranza — Il cristianesimo e le religioni del mondo” (വിശ്വാസം, സത്യം, സഹിഷ്ണുത - ക്രിസ്തുമതവും ലോകമതങ്ങളും), Cantagalli Publishers പ്രസിദ്ധപ്പെടുത്തിയത്].
ജോൺ പോൾ രണ്ടാമൻ അസ്സീസിയിൽ വിളിച്ചുകൂട്ടിയ സമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥനകൾ ബഹുമതാത്മകമാണ് (multireligious).പങ്കെടുത്തവരോ അവർ ഒരേ സമയത്തു എന്നാൽ വ്യതിസ്ഥസ്ഥലങ്ങളിൽ ആയിരുന്നു കൊണ്ട് പ്രാർത്ഥിച്ചു.
ഇത്തരം അവസ്ഥകളിൽ പങ്കെടുത്തവർ, "അവർ അറിയുന്നു, അവർ മനസ്സിലാക്കുന്ന ദൈവത്വവും ... അതുകൊണ്ട് അവർ വിളിച്ചപേക്ഷിക്കുന്നതും വളരെ വ്യത്യസ്തമാണ്. എന്ന് വച്ചാൽ പൊതുവായ പ്രാർത്ഥന വെറും കല്പനാസൃഷ്ടി ആണ്. അത് ഒരു സത്യം ആയിരിക്കുകയില്ല",വിശ്വാസസത്യതിരുസംഘത്തിന്റെ അധ്യക്ഷനായ കർദിനാൾ റാറ്റ്സിംഗർ എഴുതുന്നു.
മറിച്ച്, ഇന്റർ റിലീജിയസ് (interreligious) പ്രാർത്ഥന വിവിധ മതപാരമ്പര്യങ്ങളിൽ ഉള്ളവർ ഒരുമിച്ചു നടത്തുന്നു. അദ്ദേഹം വിവരിക്കുന്നു. "ഇത് നേരായും ആത്മാർത്ഥമായും ചെയ്യാൻ സാധിക്കുമോ?"
ഗ്രന്ഥകാരൻ ചോദിക്കുന്നു...ഇത് ഞാൻ ഗൗരവമായി ശങ്കിക്കുന്നു എന്ന് അദ്ദേഹം ഉത്തരം നൽകുന്നു.
ഇത്തരമൊരു ഇന്റർ റിലീജിയസ് (interreligious) പ്രാർത്ഥന സംഘടിപ്പിക്കുന്നുവെങ്കിൽ അവശ്യമായും അവർ മൂന്ന് കാര്യങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്.കർദിനാൾ റാറ്റ്സിംഗർ ഊന്നി പറയുന്നു.
ഒന്ന്, അദ്ദേഹം പറയുന്നു, ഇത് വ്യക്തമാക്കപ്പെട്ടിരിക്കണം ഒരുവൻ പ്രാർത്ഥിക്കുന്നത്
വ്യക്തിത്വത്തോട് കൂടിയ ഏകദൈവത്തോടായിരിക്കണം;
രണ്ട്, സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയ്ക്ക് ഘടകവിരുദ്ധമല്ലായെന്ന് സ്ഥാപിച്ചിരിക്കണം;
മൂന്ന്, ക്രിസ്ത്യാനികളെ സംബന്ധിച്ചെടുത്തോളം യേശുക്രിസ്തു സകലർക്കും വേണ്ടിയുള്ള ഏകരക്ഷകനാണെന്ന് ഊന്നി പറഞ്ഞിരിക്കണം.
ബെനഡിക്ട് എമേരിത്തൂസ് പതിനാറാമൻ മാർപാപ്പയുടെ വാക്കുകൾ എടുത്തിരിക്കുന്നത് :
ROME, SEPT. 28,2003 (Zenith. Org)