Home | Articles | 

jintochittilappilly.in
Posted On: 09/08/20 01:00
“ഇന്റർ-റിലീജിയസ് പ്രാർത്ഥന”-വിവിധ മതങ്ങളുടെ അനുയായികൾ പൊതുവായ പ്രാർത്ഥനയിൽ പങ്കുചേരുന്നത് ഒഴിവാക്കണം

 

*ദൈവത്തെക്കുറിച്ചുള്ള പൊതുധാരണയിൽ മതങ്ങൾ തമ്മിൽ വ്യത്യാസമുള്ളതിനാൽ - “ഇന്റർ-റിലീജിയസ് പ്രാർത്ഥന”-വിവിധ മതങ്ങളുടെ അനുയായികൾ പൊതുവായ പ്രാർത്ഥനയിൽ പങ്കുചേരുന്നത് ഒഴിവാക്കണം
[വത്തിക്കാൻ]*

*പ്രാർത്ഥനയും പ്രതീകാത്മക ചേഷ്ഠകളും [Prayer and symbolic gestures]*

81. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം “ മനസ്സും ഹൃദയവും ദൈവത്തിങ്കലുയർത്തുന്നതും നന്മകള്‍ക്കായി  ദൈവത്തോടുള്ള അപേക്ഷയുമാണ് പ്രാർത്ഥന. ഇതു ദൈവത്തിന്റെ ദാനമാണ്, സ്വയം വെളിപ്പെടുത്തുന്ന ദൈവത്തോടുള്ള നമ്മുടെ പ്രതികരണവും ഐക്യവും വാഗ്ദാനവുമാണ്". ക്രൈസ്തവാധിഷ്ടിതമായിട്ടുള്ള പ്രാർത്ഥനകളെല്ലാം പരിശുദ്ധാത്മാവിൽ പ്രേരിതമായി ക്രിസ്തു വഴി പിതാവായ ദൈവത്തിന് അര്‍പ്പിക്കപെടുന്നു. “നമ്മള്‍ക്കുവേണ്ടി നിരന്തരം മാദ്ധ്യസ്ഥ്യംവഹിക്കുന്ന ... അവാച്യമായ നെടുവീര്‍പ്പുകളൊടെ നമ്മുടെ ഉള്ളില്‍ പ്രാർത്ഥനകളെ ഉയര്‍ത്തുന്ന .... നമ്മുടെ ഹൃദയങ്ങളെ അന്വേഷിക്കുകയും നമ്മുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും അറിയുന്ന ..... പരിശുദ്ധാത്മാവ് വഴി". (റോമാ 8:26-27).

82. മതാന്തര കൂട്ടായ്മയുടെ സന്ദർഭത്തിൽ,സമൂഹത്തിന്‍റെ പ്രത്യേകമായ ഒരു ആവശ്യത്തിനായി ഒരുമിച്ചു പ്രാർത്ഥിക്കുവാനുള്ള ഒരവസരം സംജാതമാകും. എന്നിരുന്നാലും,ഒരുമിച്ചു പ്രാർത്ഥിക്കുവാനായി ദൈവം ആരാണു എന്ന ഒരു പൊതുധാരണ അനിവാര്യമാണെന്നു മനസ്സിലാക്കേണ്ടത് പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. ദൈവത്തെക്കുറിച്ചുള്ള പൊതുധാരണയിൽ മതങ്ങൾ തമ്മിൽ വ്യത്യാസമുള്ളതിനാൽ - “ഇന്റർ-റിലീജിയസ് പ്രാർത്ഥന”-വിവിധ മതങ്ങളുടെ അനുയായികൾ പൊതുവായ പ്രാർത്ഥനയിൽ പങ്കുചേരുന്നത് ഒഴിവാക്കണം എന്നാണ് ഇതിനർത്ഥം.

[സത്യത്തിലും സ്നേഹത്തിലുമുള്ള സംവാദം -മതാന്തര സംവാദങ്ങൾക്കുള്ള അജപാലന നിർദ്ദേശങ്ങൾ, നമ്പർ #81, 82;വത്തിക്കാനിലുള്ള "മതാന്തര സംവാദങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിൽ" പുറപ്പെടുവിച്ച അജപാലന നിർദ്ദേശം ,19 മെയ് 2014 - റോം]

In English,

Paragraph :81. For Catholics, prayer “is the raising of one’s mind and heart to God or the requesting of good things from God.”  It is God’s gift, a covenant, a communion, and a response to God’s self-revelation. Every Christian prayer is through Christ, under the influence of the Spirit “who intercedes insistently for us... because we do not even know how to pray as we ought”, but he prays in us “with unutterable groaning” and “the one who searches hearts knows what are the desires of the Spirit” (Romans 8:26-27).

Paragraph :82. Often in the context of interreligious relationships,there comes a desire to pray together for a particular need of the society. It is important, however,to understand that being able to pray in common requires a shared understanding of who God is? . Since religions differ in their understanding of God,“interreligious prayer”, meaning the joining together in common prayer by followers of various religions,is to be avoided.

Read the link

https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&ved=2ahUKEwiP6si6w-npAhW2A2MBHaGXAewQFjAAegQIAxAB&url=https%3A%2F%2Fwww.pcinterreligious.org%2Fdownload%2F330&usg=AOvVaw2n__FrnXNTL0fFR74N1kZU




Article URL:







Quick Links

“ഇന്റർ-റിലീജിയസ് പ്രാർത്ഥന”-വിവിധ മതങ്ങളുടെ അനുയായികൾ പൊതുവായ പ്രാർത്ഥനയിൽ പങ്കുചേരുന്നത് ഒഴിവാക്കണം

*ദൈവത്തെക്കുറിച്ചുള്ള പൊതുധാരണയിൽ മതങ്ങൾ തമ്മിൽ വ്യത്യാസമുള്ളതിനാൽ - “ഇന്റർ-റിലീജിയസ് പ്രാർത്ഥന”-വിവിധ മതങ്ങളുടെ അനുയായികൾ പൊതുവായ പ്രാർത്ഥനയിൽ പങ്കുചേരുന്നത് ഒഴിവാക്കണം [വത്തിക്കാൻ]* *... Continue reading


വിഗ്രഹങ്ങളിൽ നിന്നും അകന്നിരിക്കുവിൻ

വിഗ്രഹങ്ങളിൽ നിന്നും അകന്നിരിക്കുവിൻ ദൈവശാസ്ത്രത്തിലെ പാണ്ഡിത്യമല്ല വിശ്വാസപക്വത; സ്നേഹമാണ് വിശ്വാസപക്വത. എന്റെ അറിവ് മറ്റൊരു സഹോദരന് പാപത്തിനു കാരണമായെങ്കിൽ , ആ അറിവ് വച്ച് ഞാൻ എന്ത്... Continue reading


ദൈവത്തെക്കുറിച്ചുള്ള കത്തോലിക്കരുടെയും മുസ്ലിംകളുടെയും വിശ്വാസം ഒന്നല്ല, കത്തോലിക്കർക്ക് മുസ്ലിംകളുമായി ചേർന്ന് പൊതുവായ ഒരു ആരാധനയുമില്ല.

മുസ്ലിം സഹോദരങ്ങൾ വിശ്വസിക്കുന്ന "ഏക ദൈവവും (അള്ളാഹു)" ക്രൈസ്തവർ വിശ്വസിച്ചു ഏറ്റുപറയുന്ന "ഏക ദൈവവും  (പരിശുദ്ധ ത്രീത്വം - പിതാവ് പുത്രൻ പരിശുദ്ധാത്മാവ്)" ഒന്നല്ല. ക്രൈസ്തവ വിശ്വാസപ്രകാ... Continue reading


ബഹുമത പ്രാർത്ഥനയും [multireligious] ഇന്റർ റിലീജിയസ് [Inter-religious ] പ്രാർത്ഥനയും സാധ്യമോ?

  എമേരിത്തൂസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ദൈവശാസ്ത്രവീക്ഷണത്തിലൂടെ ഈയൊരു പ്രശ്നം വിലയിരുത്താനുള്ള ശ്രമമാണ് ചുവടെ ചേർത്തിരിക്കുന്നത്  [ അദ്ദേഹം വിശ്വാസസത്യതിരുസംഘത്തിന്റെ അധ്യക്ഷന... Continue reading


വി യോഹന്നാൻ ക്രൂസും വി അമ്മത്രേസ്യയും "ക്രിസ്ത്യൻ യോഗ" പരിശീലിച്ചിരുന്നോ???

#Falseinculturation "ദേവാലയത്തിന്റെ അകത്തളത്തിലേക്ക് അവിടുന്ന് എന്നെ കൊണ്ടുപോയി. കര്‍ത്താവിന്റെ ആലയത്തിന്റെ വാതില്‍ക്കല്‍, പൂമുഖത്തിനും ബലിപീഠത്തിനും നടുവില്‍, ഇരുപത്തിയഞ്ചോളം പ... Continue reading