കത്തോലിക്കാ സഭയുടെ ആഗോള മിഷൻ പ്രവർത്തനങ്ങളുടെ രണ്ട് മധ്യസ്ഥരിൽ ഒരാളായ വി. ഫ്രാൻസിസ് സേവ്യർ തൻറെ മിഷൻ പ്രവർത്തനത്തിന് വേണ്ടി മാർപാപ്പയുടെ അനുമതിയുമായി പോർട്ടുഗലിൽ നിന്ന് പുറപ്പെട്ടപ്പോൾ അദ്ദേഹം തൻറെ കരങ്ങളിൽ എടുത്ത മൂന്ന് പുസ്തകങ്ങളാണ് . അത് ആരാധനാക്രമ പ്രാർത്ഥനകൾ അടങ്ങിയ ഒരു പുസ്തകം, കാറ്റിസം അഥവാ മതബോധനഗ്രന്ഥം (16 ആം നൂറ്റാണ്ടിലെ), പിന്നെ പ്രൊട്ടസ്റ്റന്റ് വിപ്ലവത്തെ ചെറുക്കാൻ വേണ്ടി ഒരു ക്രൊയേഷ്യക്കാരൻ എഴുതിയ പുസ്തകവും. അദ്ദേഹം തൻറെ മിഷൻ പ്രവർത്തനത്തിന് വേണ്ടി ഗോവയിൽ എത്തിചേർന്നപ്പോൾ ആദ്യ 5 മാസം ആശുപത്രിയിൽ സുവിശേഷപ്രഘോഷണവും രോഗി ശുശ്രൂഷയുമാണ് ചെയ്തത്. പിന്നീട് ഗോവൻ തെരുവുകളിൽ ഒരു മണിയും കിലുക്കി കൊണ്ട് കുട്ടികളെ വിളിച്ചു കൂട്ടുകയുംവചനം പങ്കുവെയ്ക്കുകയും അവരെ ദൈവാലയത്തിലേക്കു കൂട്ടി കൊണ്ട് പോയി കാറ്റിസം പഠിപ്പിക്കുകയും ചെയ്തിരുന്നു. വിശുദ്ധൻ പടിഞ്ഞാറൻ ഇന്ത്യൻ തീരമേഖലകളിലൂടെ സഞ്ചരിച്ചു വചനം പങ്കുവെയ്ക്കുമ്പോൾ കത്തോലിക്ക വിശ്വാസം അതിൻറെ പൂർണതയിൽ മതബോധന ഗ്രന്ഥം ഉപയോഗിച്ച് പഠിപ്പിച്ചിരുന്നു.
ആദ്യ നൂറ്റാണ്ടുകളിൽ കത്തോലിക്ക സഭ വിജാതീയരെ സുവിശേഷ വത്കരിക്കുമ്പോൾ മൂന്ന് കാര്യങ്ങൾ നിർബന്ധമായും പിൻചെന്നിരുന്നു. ഒന്ന് സുവിശേഷം പങ്കുവെച്ച് യേശുവിലേക്ക് അവരെ മനസ് തിരിക്കും ; രണ്ട് മാനസാന്തരജീവിതത്തിലേക്ക് വന്നവരെ സഭ മതബോധന നടത്തി കത്തോലിക്ക വിശ്വാസം പഠിപ്പിക്കും മൂന്ന് അവരെ മാമ്മോദീസയിലൂടെ വിശുദ്ധ കുർബാനയിലേക്ക് കൂട്ടി കൊണ്ട് വന്ന് സ്നേഹ ഉടമ്പടിയിൽ പങ്കാളികളാക്കും . ഇത് തന്നെയാണ് ഇന്ന് കത്തോലിക്ക സഭ "നവസുവിശേഷവത്കരണം" അഥവാ "സ്നേഹ സംസ്കാരം" എന്ന് പഠിപ്പിക്കുന്നത്.
ഇതിൽ നിന്നും "കാറ്റിസം അഥവാ മതബോധനഗ്രന്ഥത്തിൻറെ" പ്രാധാന്യം മനസിലാക്കാൻ സാധിക്കും. ഇന്ന് കേരളത്തിൽ ബിഷപ് കോൺഫെറെൻസ് സുവിശേഷകരോട് "കാറ്റിസം ഓഫ് കാത്തലിക്ക് ചർച് (സി സി സി )" ബൈബിളിന് ഒപ്പം കൊണ്ട് നടക്കാനും പഠിപ്പിക്കാനും പറയുന്നതിനറെ കാരണം ഇതാണ്. പലരും പറയുന്നത് സി സി സി വച്ച് പാവപ്പെട്ടവരെ എങ്ങനെ പഠിപ്പിക്കും മുക്കുവനും കൂലി തൊഴിലാളിക്കും മറ്റും വിദ്യാഭ്യാസം കുറവുള്ളവർക്കും - "എന്ത് സി സി സി ????" . അത് പഠിപ്പുള്ളവന് മാത്രം ഉപയോഗിക്കാനുള്ളതാണ്. യേശു തൻറെ സഭയെ ഭരമേല്പിച്ചതു് ഒരു മുക്കുവനായ പത്രോസിനാണ്. എന്ത് കൊണ്ട് നിയമജ്ഞരെയോ ഫരിസേയരെയോ ഏല്പിച്ചില്ല ??? . മാനുഷിക ബുദ്ധിയെ ആശ്രയിക്കുന്നവരാണ് ഇപ്രകാരം ഒഴികഴിവു പറയുന്നതും പരിഹസിക്കുന്നതും . സി സി സിയെക്കുറിച്ചു പറയുമ്പോൾ എതിർക്കുന്ന കത്തോലിക്കരും ഇന്ന് കേരളത്തിൽ ഉണ്ട്. കത്തോലിക്ക സഭ പരിശുദ്ധാത്മാവിൻറെ ആലയമാണ് ; അതേ ആത്മാവിന്റെ പ്രേരണയാലാണ് കത്തോലിക്ക സഭ "സി സി സി" ദൈവ ജനത്തിന് നൽകിയിരിക്കുന്നത്. അതിനാൽ അത് വായിക്കാനും പ്രചരിപ്പിക്കാനും ഒരു കത്തോലിക്കന് കടപ്പാടുണ്ട്.
വി ജോൺ പോൾ രണ്ടാമൻ പാപ്പ 1992 ൽ സി സി സി യ്ക്ക് അംഗീകാരം നൽകി ദൈവ ജനത്തിന് നൽകിയപ്പോൾ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ് : "സി സി സി വായിക്കുമ്പോൾ ദൈവരഹസ്യത്തിൻറെ ആശ്ചര്യകരമായ ഐക്യം, അവിടുത്തെ രക്ഷാകരപദ്ധതി, അത്പോലെ തന്നെ യേശുക്രിസ്തുവിനുള്ള മുഖ്യസ്ഥാനം എന്നിവ ഗ്രഹിക്കാം കഴിയും".
വീണ്ടും വി.ജോൺ പോൾ രണ്ടാമൻ പാപ്പ 1997 ൽ : "കത്തോലിക്കർ ഇതിനെ വിശിഷ്ട്ടമായ ഒരു ദാനമായി സ്വീകരിക്കാനും അങ്ങനെ വിശ്വാസത്തിനറെ അക്ഷയമായ സമ്പത്ത് വീണ്ടും കണ്ടെത്തുന്നതിന് വേണ്ടി ഉപയോഗിക്കണമെന്ന് നാം ശക്തമായി ആഹ്വനം ചെയ്യുന്നു. പരിശുദ്ധ ത്രീത്വത്തിന്റെ ഐക്യത്തിൽ സ്വന്തം ഉറവിടവും മാതൃകയും കണ്ടെത്തുന്ന വിശ്വാസത്തിന്റെ ഐക്യം ശക്തിപ്പെടുകയും ഭൂമിയുടെ അതിർത്തികൾ വരെ വ്യാപിക്കുകയും ചെയ്യുന്നതിന് വേണ്ടി,എല്ലാ തലങ്ങളിലുമുള്ള ദൈവജനത്തിന്റെ സംയുക്തവും പരസ്പരപൂരകവുമായ പരിശ്രമങ്ങളിലൂടെ ഈ മതബോധന ഗ്രന്ഥം എല്ലാവരാലും അറിയപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നുവെങ്കിൽ എന്ന് ആശിക്കുന്നു"
വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ഈ ആഗ്രഹം ഓരോ കത്തോലിക്കന്റെയും ആശയാകട്ടെ എന്ന് ആശംസിക്കുന്നു.
സമാധാനം നമ്മോടുകൂടെ!