"ആത്യന്തികമായ അപഗ്രഥനത്തിൽ നാം കയ്യടക്കുന്ന ഒരു വസ്തുവല്ല 'സത്യം'.അതൊരു വ്യക്തിയാണ്. ആ വ്യക്തിയാൽ ഗ്രഹിക്കപ്പെടാൻ നാം നമ്മെത്തന്നെ അനുവദിക്കണം"["മതാന്തര സംവാദവും പ്രേഷിതപ്രവർത്തനവും"നമ്പർ 49 റോമൻ കാര്യാലയത്തിൽ നിന്നുള്ള രേഖ,1991]
യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്‍െറ അടുക്കലേക്കു വരുന്നില്ല. (യോഹന്നാന്‍ 14 : 6)
"ക്രിസ്തുമതം, സത്യമാർഗ്ഗത്തെയും നിത്യസത്യത്തെയും നിത്യജീവനെയും നിത്യസ്നേഹത്തെയും ഒരു ശക്തിയായോ വസ്തുവായോ ആശയമായോ അല്ല കണക്കാക്കുന്നത് ; മറിച്ച് ഒരു വ്യക്തിയായായാണ് . ആ വ്യക്തി യേശു ക്രിസ്തുവാണ്. "വഴിയും സത്യവും ജീവനും ഞാനാകുന്നു" എന്ന ക്രിസ്തുനാഥൻറെ വാക്കുകൾ ഇത് ശരിവയ്ക്കുന്നു. "ദൈവം സ്നേഹമാകുന്നു" (ref :യോഹ 14:6, 1 യോഹ 4:8,16).
ക്രൈസ്തവ വിശ്വാസപ്രകാരം, "ക്രിസ്തുവെന്ന വ്യക്തിയിൽ നിന്നുമുള്ള വേർപാട് സത്യവിശ്വാസത്തിൽനിന്നുമുള്ള അധപതനമാണ്, അത് നിത്യമരണമാണ്". കാരണം നമ്മുടെ വിശ്വാസം ഇതാണ് "യേശു ക്രിസ്തു ഏക സത്യ രക്ഷകൻ , മറ്റാരിലും രക്ഷയില്ല".(ref : അപ്പസ്തോലപ്രവർത്തനങ്ങൾ 4:12).
കത്തോലിക്കാ സഭ : ദൈവാരാജ്യവും ക്രിസ്തുരാജ്യവും
ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തെക്കുറിച്ചു എല്ലാ ജനതകളോടും പ്രസംഗിക്കാനും എല്ലാ ജനതകളിലും അത് സ്ഥാപിക്കാനുമുള്ള ദൗത്യമാണ് സഭയ്ക്കുള്ളത്.സഭ ഭൂമിയിൽ ആ രാജ്യത്തിന്റെ വിത്തും ആരംഭവുമാണ്. ഒരു വശത്ത് സഭ ഒരു "കൂദാശയാണ് - അതായത് ദൈവവുമായുള്ള ദൃഡൈക്യത്തിന്റെയും മുഴുവൻ മനുഷ്യവംശത്തിന്റെ ഐക്യത്തിന്റെയും അടയാളവും ഉപകരണവുമാണ്.മറുവശത്ത്, "പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നിവരുടെ ഐക്യത്താൽ സംഭരിക്കപ്പെട്ട ജനതയാണ് സഭ".അതുകൊണ്ട് അവൾ,രഹസ്യത്തിൽ പണ്ടേ നിലനിൽക്കുന്ന ക്രിസ്തുരാജ്യമാണ്, അതിന്റെ വിത്തും ആരംഭവുമാണ്. യഥാർത്ഥത്തിൽ, ദൈവാരാജ്യത്തിനു യുഗാന്ത്യപരമായ ഒരു മാനമുണ്ട്. അതായത്, സമയത്തിൽ സന്നിഹിതമായിരിക്കുന്ന ഒരു യാഥാർഥ്യമാണത്. പക്ഷെ, അതിന്റെ പൂർണ്ണത ,ചരിത്രത്തിന്റെ പൂർണ്ണതയിലേ യാഥാർഥ്യമാകുകയുള്ളു.
സ്വർഗ്ഗരാജ്യം, ദൈവരാജ്യം, ക്രിസ്തുരാജ്യം എന്നിങ്ങനെ വിശുദ്ധ ലിഖിതങ്ങളിലും സഭാപിതാക്കന്മാരുടെ എഴുത്തുകളിലും സഭയുടെ പ്രബോധനാധികാരത്തിന്റെ രേഖകളിലും കാണുന്ന പ്രയോഗങ്ങൾക്ക് എപ്പോഴും ഒരേ അർത്ഥമല്ല ഉള്ളത്. സഭയുമായുള്ള അവയുടെ ബന്ധവും എപ്പോഴും ഒരുപോലെയല്ല. സഭയുമായുള്ള ബന്ധം ഒരു രഹസ്യമാണ്. മാനുഷിക ധാരണാശക്തിക്ക് അതിനെ പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയുകയില്ല.അതുകൊണ്ട് ഈ പ്രയോഗങ്ങളെ സംബന്ധിച്ചു ദൈവശാസ്ത്രപരമായ വിവിധ വിശദീകരണങ്ങൾ ഉണ്ടാകാം. എന്നിരുന്നാലും, സാധ്യമായ ഈ വ്യാഖ്യാനങ്ങൾക്കൊന്നിനും ക്രിസ്തു, രാജ്യം, സഭ എന്നിവ തമ്മിലുള്ള ദൃഡബന്ധത്തെ നിഷേധിക്കാനോ ഇല്ലാതാക്കാനോ സാധ്യമല്ല.
യഥാർത്ഥത്തിൽ, നാം വെളിപാടിൽ നിന്ന് അറിയുന്ന ദൈവാരാജ്യത്തെ "ക്രിസ്തുവിൽനിന്നോ സഭയിൽ നിന്നോ വേർപെടുത്താനാവുകയില്ല. രാജ്യം യേശുവിൽനിന്ന് വേർപെടുത്തപ്പെടുമ്പോൾ, അത് അവിടുന്ന് വെളിപ്പെടുത്തിയ ദൈവരാജ്യമായിരിക്കുകയില്ല. രാജ്യത്തിന്റെ അർത്ഥം തലകീഴ്മറിക്കുന്നതായിരിക്കും അതിന്റെ ഫലം. കേവലം മാനുഷികമോ പ്രത്യയശാസ്ത്രപരമോ ആയ ഒരു ലക്ഷ്യമായി അതിനെ പരിണമിപ്പിക്കുകയെന്ന അപകടസാധ്യതയുമുണ്ട്. ഒരിക്കൽ എല്ലാ വസ്തുക്കളും ആർക്കുവിധേയമായിരിക്കേണ്ടതാണോ ആ കർത്താവായ അവിടുന്ന് കാണപ്പെടാതാകും( cf: 1 കോറി 15 :27 ). അതുപോലെ തന്നെ രാജ്യത്തെ സഭയിൽ നിന്നും വേർപെടുത്താൻ പാടില്ല. സഭ അതിൽ തന്നെ ഒരു ലക്ഷ്യമല്ലെന്നത് സത്യമാണ്. കാരണം, അതു ദൈവരാജ്യത്തെ ലക്‌ഷ്യം വയ്ക്കുന്ന ഒന്നാണ്. അവൾ ദൈവരാജ്യത്തിന്റെ വിത്തും അടയാളവും ഉപകരണവുമാണ്. എന്നാലും, ക്രിസ്തുവിൽ നിന്നും രാജ്യത്തിൽ നിന്നും വ്യത്യസ്തമായി നിലനിന്നുകൊണ്ട് സഭ ക്രിസ്തുവിനോടും രാജ്യത്തോടും അവിഭാജ്യമാം വിധം ഒന്നിക്കപ്പെട്ടിരിക്കുന്നു.
ക്രിസ്തുവും രാജ്യവും തമ്മിലുള്ള വേർപെടുത്താനാവാത്ത ബന്ധത്തെ പ്രസ്താവിക്കുമ്പോൾ മറ്റൊരു വസ്തുതയെ അവഗണിക്കരുത്. (ദൈവരാജ്യവും - അതിന്റെ ചരിത്രഘട്ടത്തിൽ പരിഗണിക്കപ്പെടുമ്പോൾ പോലും ദൈവരാജ്യവും സഭയും അവളുടെ ദൃശ്യവും സാമൂഹികവുമായ യഥാർത്ഥത്തിൽ ഒന്നല്ല എന്നതാണ് ആ വസ്തുത. യഥാർത്ഥത്തിൽ, "സഭയുടെ കാണപ്പെടാവുന്ന അതിരുകൾക്കപ്പുറത്ത് ക്രിസ്തുവും പരിശുദ്ധാത്മാവും നടത്തുന്ന പ്രവർത്തനത്തെ ഒഴിവാക്കാൻ പാടില്ല".
ദൈവരാജ്യം, ക്രിസ്തുരാജ്യം, സഭ എന്നിവ തമ്മിലുള്ള ബന്ധങ്ങളെ പരിഗണിക്കുമ്പോൾ പക്ഷപാതപരമായ ഊന്നൽ ഉപേക്ഷിക്കണം. മനഃപൂർവം രാജ്യത്തെ ഊന്നിപ്പറയുന്ന ധാരണകളുണ്ട്. "രാജ്യകേന്ദ്രികൃതം" (‘kingdom centred) എന്ന് അവയെ സ്വയം വിളിക്കുന്നു. "സഭാകേന്ദ്രികൃതത്വവാദം" (‘ecclesiocentrism') എന്ന ചിന്ത ഗതിയും പക്ഷപാതപരമായ ഊന്നൽ തന്നെയാണ്.
(കത്തോലിക്കാ സഭയുടെ വിശ്വാസസത്യതിരുസംഘത്തിന്റെ പ്രമാണരേഖ " കർത്താവായ യേശു , നമ്പർ 18 , 19 ")