Home | Articles | 

jintochittilappilly.in
Posted On: 09/08/20 00:56
എവിടെയൊക്കെ ഈശോമിശിഹാ സന്നിഹിതനാണോ അവിടെയൊക്കെ നമുക്ക് കത്തോലിക്ക സഭയിലുള്ളതുപോലെ

 

എല്ലാ ഛിദ്രങ്ങളും സത്യം ചെയ്‌തുപേക്ഷിക്കുക .കാരണം അവ തിൻമകളുടെ ആരംഭമത്രെ. നിങ്ങളിൽ ഓരോരുത്തരും നിങ്ങളുടെ മെത്രാനെ അനുഗമിക്കുക .ഈശോമിശിഹാ തന്റെ പിതാവിനെ അനുസരണയോടെ അനുഗമിച്ചത് പോലെ നിങ്ങൾ നിങ്ങളുടെ വൈദികരേയും അനുസരിക്കണം. ദൈവത്തിൽ നിന്ന് ഒരു കല്പന കിട്ടിയതുപോലെ നിങ്ങളുടെ ഡീക്കൻമാർക്കും അതേ അദരവ് നല്കണം.സഭയെ ബാധിക്കുന്ന ഒരു നടപടിയും മെത്രാന്റെ അംഗീകാരമില്ലാതെ നിങ്ങളിലാരും ഒരിക്കലും ചെയ്യരുത്. മെത്രാൻ തന്നെയോ അഥവാ അദ്ദേഹം അധികാരപ്പെടുത്തുന്ന വ്യക്തിയെയോ അർപ്പിക്കുന്ന ബലി മാത്രമാണ് സാധുതയുള്ള ബലിയെന്ന് നിങ്ങൾ കരുതണം. എവിടെയൊക്കെ ഈശോമിശിഹാ സന്നിഹിതനാണോ അവിടെയൊക്കെ നമുക്ക് കത്തോലിക്ക സഭയിലുള്ളതുപോലെ മെത്രാനെ എവിടെ കണ്ടെത്തുന്നുവോ അവിടെയായിരിക്കണം അദ്ദേഹത്തിന്റെ ജനങ്ങളെല്ലാവരും. മാമ്മോദീസകളോ സ്നേഹവിരുന്നുകളോ മെത്രാനെ കൂടാതെ നടത്താൻ പാടില്ല. നേരെ മറിച്ച് നിങ്ങൾ ചെയ്യുന്ന എന്തിനും മെത്രാന്റെ അംഗീകാരമുണ്ടെങ്കിൽ ദൈവത്തിന്റെ അംഗീകാരമുണ്ട് എന്ന കാര്യം അവിതർക്കിതം. നിങ്ങൾ ചെയ്യുന്ന ഓരോ കാര്യത്തിന്റെയും സാധുതയും അവികലത്വവും ഉറപ്പിക്കുന്നത് ഈ മാർഗ്ഗത്തിലൂടെയാണ്.   

 ഇപ്പോൾ മുതൽ യുക്തിസഹമായ കാര്യം നമ്മുടെ ശരിയായ മനസുകളിലേക്ക്  മടങ്ങുകയും സമയമുള്ളപ്പോൾ തന്നെ അനുതപിച്ച് ദൈവത്തിലേക്ക് തിരിയുകയുമാണ്. എല്ലാം നേരെ ചൊവ്വേ ആയിരിക്കുന്നതിന് നിങ്ങൾ ദൈവത്തേയും നിങ്ങളുടെ മെത്രാനെയും അംഗീകരിച്ചാൽ മാത്രം മതി. കാരണം തന്റെ മെത്രാനെ ബഹുമാനിക്കുന്ന ഒരു മനുഷ്യനെ ദൈവവും ബഹുമാനിക്കുന്നു. എന്നാൽ മെത്രാന് പുറന്തിരിഞ്ഞു നിൽക്കുന്നത് സാത്താന്റെ ഭൃത്യനാകുകയാണ്.   

[അപ്പസ്തോലനായ വി.യോഹന്നാന്റെ ശിഷ്യൻ - അന്ത്യോക്യയിലെ വി.ഇഗ്നേഷ്യസ് ഒന്നാം നൂറ്റാണ്ടിൽ എഴുതിയ കത്തിൽ നിന്ന് എടുത്തത്]

സഭ അവന്‍െറ ശരീരമാണ്‌; എല്ലാ വസ്‌തുക്കളിലും സകലവും പൂര്‍ത്തിയാക്കുന്ന അവന്‍െറ പൂര്‍ണതയുമാണ്‌.[എഫേസോസ്‌ 1 : 23]




Article URL:







Quick Links

എവിടെയൊക്കെ ഈശോമിശിഹാ സന്നിഹിതനാണോ അവിടെയൊക്കെ നമുക്ക് കത്തോലിക്ക സഭയിലുള്ളതുപോലെ

എല്ലാ ഛിദ്രങ്ങളും സത്യം ചെയ്‌തുപേക്ഷിക്കുക .കാരണം അവ തിൻമകളുടെ ആരംഭമത്രെ. നിങ്ങളിൽ ഓരോരുത്തരും നിങ്ങളുടെ മെത്രാനെ അനുഗമിക്കുക .ഈശോമിശിഹാ തന്റെ പിതാവിനെ അനുസരണയോടെ അനുഗമിച്ചത് പോലെ നിങ്ങൾ നിങ്ങള... Continue reading


യേശുക്രിസ്തു - കത്തോലിക്കാ സഭയ്ക്ക് പുറത്തുള്ള വ്യക്തിയല്ല, മറിച്ച് സഭസ്ഥാപകനും, സഭയിലെ ഏറ്റവും പ്രധാനപ്പെട്ട അംഗവും.

യേശുക്രിസ്തു സഭയാകുന്ന ശരീരത്തിന്റെ ശിരസ്‌സാണ്‌. അവന് ‍ എല്ലാറ്റിന്റെയും ആരംഭവും മരിച്ചവ രില് ‍ നിന്നുള്ള ആദ്യജാതനുമാണ്‌. ഇങ്ങനെ എല്ലാകാര്യങ്ങളില... Continue reading


പരിശുദ്ധ കത്തോലിക്കാ സഭ - സത്യത്തിന്റെ പൂർണത.

സഭ ക്രിസ്തുവിന്റെ ശരീരമാണ്‌; എല്ലാ വസ്‌തുക്കളിലും സകലവും പൂര് ‍ ത്തിയാക്കുന്ന അവന്റെ പൂര് ‍ ണതയുമാണ്‌.(എഫേസോസ്‌ 1 : 23); അവന്... Continue reading


"പരിശുദ്ധ കത്തോലിക്കാ സഭയെ സ്നേഹിക്കൂ! പരിശുദ്ധാരൂപിയാൽ നിറയൂ"

നമ്മുടെ ദിവ്യ രക്ഷകനായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള ശരിയായ അറിവ് ഒരുവനെ കത്തോലിക്കാ തിരുസഭയിൽ ഉറപ്പിച്ചു നിർത്തും. കാരണം, യേശുക്രിസ്തുവും കത്തോലിക്കാസഭയും രണ്ടല്ല പിന്നെയോ &l... Continue reading