Home | Articles | 

jintochittilappilly.in
Posted On: 09/08/20 02:11
കത്തോലിക്കാ സഭയുടെ വിശ്വാസസത്യതിരുസംഘത്തിന്റെ "ഫ്രീമേസൻസുമായുള്ള സംസർഗങ്ങളെ വിലക്കി കൊണ്ടുള്ള പ്രഖ്യാപനം"

 


ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വിശ്വാസ സത്യതിരുസംഘത്തിന്റെ തലവനായിരുന്ന കാലത്തു പുറത്തിറക്കിയ പ്രഖ്യാപനം....

തുടർന്ന് വായിക്കുക..

*ഫ്രീമേസോണിക് അസോസിയേഷനുകളെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ വിശ്വാസസത്യതിരുസംഘത്തിന്റെ പ്രഖ്യാപനം*

ഫ്രീമേസോണിക് അസോസിയേഷനുകളുമായി ബന്ധപ്പെട്ട്,മുമ്പത്തെ കാനോൻ നിയമത്തിൽനിന്നും വ്യത്യസ്തമായി, പുതിയ കാനോൻ നിയമത്തിൽ, വ്യക്തമായും പ്രത്യക്ഷമായും അവയെക്കുറിച്ച് പരാമർശിക്കുന്നില്ലാത്തതിനാൽ, സഭയുടെ തീരുമാനത്തിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യം ഉരിത്തിരിയാനിടയായത്, പുതിയ കാനോൻ നിയമത്തിൽ മറ്റ് അസോസിയേഷനുകളുടെ കാര്യത്തിലും ഒന്നും പരാമർശിക്കപ്പെട്ടിട്ടില്ലാത്ത സ്ഥിതിവിശേഷം പിന്തുടർന്നു വന്നിരുന്നതിനാലും,
മറ്റ് വിശാലമായ വിഭാഗങ്ങളിൽ‌ അടങ്ങിയിരിക്കുന്ന ഒരു സ്ഥിതിവിശേഷമായതിനാലും,
ഒരു എഡിറ്റോറിയൽ മാനദണ്ഡം മൂലമാണിത് സംഭവിച്ചതെന്ന് മറുപടി നൽകാൻ പരിശുദ്ധ കത്തോലിക്കാ സഭയുടെ വിശ്വാസസത്യതിരുസംഘത്തിന് സാധിക്കും.

ആയതിനാൽ ഫ്രീമേസോണിക് അസോസിയേഷനുമായി ബന്ധപ്പെട്ട്, അവരുടെ തത്ത്വങ്ങൾ എല്ലായ്പ്പോഴും സഭയുടെ പ്രബോധനങ്ങളുമായി പൊരുത്തപ്പെടാനാവാത്തതായി കണക്കാക്കപ്പെടുന്നതിനാൽ തിരുസഭയുടെ നിഷേധാത്മക വിധിയിൽ മാറ്റമില്ല.അക്കാരണത്താൽ, അത്തരം സംഘടനകളിൽ വിശ്വാസികൾ അംഗത്വം തേടുന്നത് നിരോധിച്ചിരിക്കുന്നു.

ഫ്രീമേസോണിക് അസോസിയേഷനുകളിൽ ചേരുന്ന വിശ്വാസികൾ മാരക പാപാവസ്ഥയിലാണ്; അവർക്ക് വിശുദ്ധ കുർബ്ബാന സ്വീകരിക്കാനാവില്ല.

ഫ്രീമേസോണിക് അസോസിയേഷനുകളുടെ സ്വഭാവത്തെക്കുറിച്ച് ഒരു വിധി പറയുന്നത് പ്രാദേശിക സഭാധികാരികളുടെ അധികാരപരിധിയിലല്ല.അങ്ങനെ പ്രാദേശികമായി തീരുമാനിക്കുന്ന പക്ഷം, മുകളിൽ ആഗോളസഭ തീരുമാനിച്ചതിനെ എതിർക്കുന്ന തരത്തിലുള്ള ഒരു അവഹേളനത്തെ അതു സൂചിപ്പിക്കും.

1981 ഫെബ്രുവരി 17ന് പുറപ്പെടുവിച്ച തിരുസഭയുടെ പ്രഖ്യാപനത്തിന് അനുസൃതമായിട്ടാണ് ഈ നിയമം ഇന്ന് സഭയിൽ നിലവിലുള്ളത്.

(cf. AAS 73 1981 pp. 240-241;9 March 1981ലെ L’Osservatore Romano,യുടെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരണം).

ഈയുള്ളവന് അനുവദിച്ച ഒരു അഭിമുഖത്തിൽ,കർദിനാൾ പ്രിഫെക്റ്റ്, പരമോന്നത പൊന്തിഫ് ജോൺ പോൾ രണ്ടാമൻ മാർപാപ്പാ, തിരുസഭയുടെ ഒരു സാധാരണ യോഗത്തിൽ തീരുമാനിച്ച ഈ പ്രഖ്യാപനം പ്രസിദ്ധീകരിക്കാൻ ഒപ്പിട്ട് ഉത്തരവിട്ടു.
======

തിരുസഭയുടെ വിശ്വാസതിരുസംഘത്തിൻ്റെ ഓഫീസിൽ നിന്ന്:

റോം, 1983 നവംബർ 26

+ കർദ്ദീനാൾ ജോസഫ് റാറ്റ്സിംഗർ.
(പ്രിഫെക്റ്റ്)

+ ഫാ. ജെറോം ഹാമർ O. P.
ലൊറിയം ദേശത്തെ നാമധാരകനായ ആർച്ചുബിഷപ്പ്

(സെക്രട്ടറി)

 
Original version in English as follows :

DECLARATION ON MASONIC ASSOCIATIONS

It has been asked whether there has been any change in the Church’s decision in regard to Masonic associations since the new Code of Canon Law does not mention them expressly, unlike the previous Code.

This Sacred Congregation is in a position to reply that this circumstance in due to an editorial criterion which was followed also in the case of other associations likewise unmentioned inasmuch as they are contained in wider categories.

Therefore the Church’s negative judgment in regard to Masonic association remains unchanged since their principles have always been considered irreconcilable with the doctrine of the Church and therefore membership in them remains forbidden. The faithful who enrol in Masonic associations are in a state of grave sin and may not receive Holy Communion.

It is not within the competence of local ecclesiastical authorities to give a judgment on the nature of Masonic associations which would imply a derogation from what has been decided above, and this in line with the Declaration of this Sacred Congregation issued on 17 February 1981 (cf. AAS 73 1981 pp. 240-241; English language edition of L’Osservatore Romano, 9 March 1981).

In an audience granted to the undersigned Cardinal Prefect, the Supreme Pontiff John Paul II approved and ordered the publication of this Declaration which had been decided in an ordinary meeting of this Sacred Congregation.

Rome, from the Office of the Sacred Congregation for the Doctrine of the Faith, 26 November 1983.

Joseph Card. RATZINGER
Prefect

+ Fr. Jerome Hamer, O.P.
Titular Archbishop of Lorium
Secretary




Article URL:







Quick Links

കത്തോലിക്കാ സഭയുടെ വിശ്വാസസത്യതിരുസംഘത്തിന്റെ "ഫ്രീമേസൻസുമായുള്ള സംസർഗങ്ങളെ വിലക്കി കൊണ്ടുള്ള പ്രഖ്യാപനം"

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വിശ്വാസ സത്യതിരുസംഘത്തിന്റെ തലവനായിരുന്ന കാലത്തു പുറത്തിറക്കിയ പ്രഖ്യാപനം.... തുടർന്ന് വായിക്കുക.. ... Continue reading


വിശ്വാസസത്യപ്രബോധനങ്ങളും (Dogmas) വിശ്വാസതത്വങ്ങളും (doctrines) - കത്തോലിക്കാ വിശ്വാസം

ദൈവത്തിൽ വിശ്വസിക്കുന്ന ഒരുവൻ ദൈവത്തെ കൂടുതൽ അറിയുന്നതിനും അവിടുന്നു വെളിപ്പെടുത്തിയ സത്യങ്ങൾ കൂടുതൽ ആഴത്തിൽ മനസിലാക്കുന്നതിനും ആഗ്രഹിക്കുക സ്വാഭാവികമാണ്. വിശ്വാസ വിഷയങ്ങളിൽ കൂടുതൽ ആഴമായ അറിവു ദൃഢത... Continue reading


രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ സാധുവായതിനാൽ (valid), അതിലെ ചില പ്രസ്താവകളിൽ തെറ്റുണ്ടെന്ന് എങ്ങനെ ഒരുവന് പറയാൻ സാധിക്കും? വിശിഷ്യാ, ലുമെൻ ജെൻസിയം പോലുള്ള ഡോഗ്മറ്റിക് കോൺസ്റ്റിറ്റ്യുഷന്റെ (Dogmatic constitution) കാര്യത്തിൽ ?

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ സാധുവായതിനാൽ (valid),  അതിലെ  ചില  പ്രസ്താവകളിൽ  തെറ്റുണ്ടെന്ന് എങ്ങനെ ഒരുവന് പറയാൻ സാധിക്കും?  വിശിഷ്യാ,  ലുമെൻ ജെൻസിയം പോലുള്ള ഡ... Continue reading


മാർപാപ്പമാരുടെയും സാർവ്വത്രിക സൂനഹദോസുകളുടെയും തെറ്റാവരത്തിന് (Infallible teachings) ചില നിബന്ധനകൾ

ഒന്നാം വത്തിക്കാൻ കൗൺസിൽ ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നു : "പത്രോസിന്റെ  പിൻഗാമികൾക്ക് പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തിരിക്കുന്നത് അവിടുത്തെ വെളിപ്പെടുത്തൽ വഴി അവർ പുതിയ സിദ്ധാന്തം അവതരിപ്പിക്ക... Continue reading


സഭയുടെ നിർവചനം ഇതാണ്: കർത്താവായ യേശു പാപികളോടൊപ്പം ഒരേ മേശയിൽ ഇരിക്കുന്നു - [കർദിനാൾ ജോസഫ് റാറ്റ്സിങ്ങർ]

സഭയുടെ നിർവചനം ഇതാണ്: കർത്താവായ യേശു പാപികളോടൊപ്പം ഒരേ മേശയിൽ ഇരിക്കുന്നു....എല്ലാ മാർപാപ്പാമാരിലും മഹാന്മാരായ വിശുദ്ധരെ നാം പ്രതീക്ഷിക്കരുതെന്ന് അവിടുന്ന് ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്-അവരിൽ പാപികളും... Continue reading