Home | Articles | 

jintochittilappilly.in
Posted On: 01/07/20 12:24
സത്യവിശ്വാസം നേരിടുന്ന വെല്ലുവിളികൾ

 

 


ഈശോ മിശിഹായുടെ  അപ്പസ്തോലന്മാരിൽ നിന്ന് നമുക്ക് ലഭിച്ച വിശ്വാസനിക്ഷേപത്തെ (Deposit of Faith) തകിടം മറിക്കാൻ ശ്രമം നടക്കുന്ന ഈ കാലഘട്ടത്തിൽ , കത്തോലിക്കാ സഭയ്ക്കകത്തെ ഭൂരിപക്ഷം മേലാധികാരികൾ പോലും നിശബ്ദമായിരിക്കുമ്പോൾ...നമ്മുടെ വിശ്വാസത്തിന്റെ ഉള്ളടക്കത്തിൽ വെള്ളം ചേർക്കാൻ നടത്തുന്ന ശ്രമങ്ങളെ സത്യവിശ്വാസം ഉപയോഗിച്ച് പരസ്യമായി എതിർക്കുമ്പോൾ, അത്  സ്നേഹത്തിനെതിരായ പ്രവർത്തിയായി കാണുന്നത് വലിയ അപകടമാണ്... സ്നേഹത്തിന്റെ ക്രമം തെറ്റലും സ്നേഹത്തിന്റെ നിരസനവുമാണ് പാപമെന്നുള്ള തിരിച്ചറിവിൽ നിന്ന് കൊണ്ട് വേണം ഇത് മനസിലാക്കാൻ..."സ്നേഹത്തിൽ നിലനിൽക്കാത്തവരും സഭയുടെ മടിത്തട്ടിൽ ആന്തരികമായി നിവസിക്കാതെ ബാഹ്യമാത്രമായി കഴിഞ്ഞുകൂടുന്നവരും സഭയുടെ അംഗങ്ങളായതുകൊണ്ടു മാത്രം രക്ഷപ്രാപിക്കുകയില്ല".[Second Vatican council document, Lumen Gentium number #14]

 


പരസ്യമായി നടത്തുന്ന വിശ്വാസത്തിലെ ആശയകുഴപ്പത്തെ സത്യവിശ്വാസത്താൽ [Orthodoxy of Catholic faith] പരസ്യമായി എതിർക്കുമ്പോൾ, അത് സ്നേഹത്തിന്റെ കുറവായി കാണുന്നത് പരിശുദ്ധാത്മാവ് നൽകിയ വിശ്വാസാവബോധത്തോട് [Sensus Fidei] കാണിക്കുന്ന നീതികേടാണ്..കത്തോലിക്കാ വിശ്വാസത്തിനെതിരായുള്ള ഈ അട്ടിമറി നടക്കുന്നത് സഭയുടെ ഉയർന്ന തലങ്ങളിൽ നിന്നുമാണ് , അതും ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ.. സത്യവിശ്വാസത്തെ സ്നേഹിക്കുന്നവരുടെ ഗണം ചെറുതായാലും .. അത് ജീവന്റെ ഗണമാണ്....ചെറിയ അജഗണത്തിന് രാജ്യം നൽകാൻ തയ്യാറുള്ള ഈശോ നാഥൻ തന്റെ സഭയെ ഈ വലിയ ആശയ കുഴപ്പത്തിന്റെ അവസ്ഥയിൽ നിന്നും സത്യവിശ്വാസസംരക്ഷകരാൽ കരകയറ്റുക തന്നെ ചെയ്യും.. സത്യത്തെ കപടസ്നേഹത്താൽ തളച്ചിടുക സാധ്യമല്ല.. അത് മാധ്യമ ശ്രദ്ധ ആഗ്രഹിക്കുന്നവരുടെ ശ്രമമായി കാണുന്നതിനേക്കാൾ ഭൂരിപക്ഷത്തിന്റെ അടിച്ച്മർത്തലിലും തളരാതെ "അവസാന വരെ പിടിച്ചു നിൽക്കുന്നവൻ രക്ഷ പ്രാപിക്കുമെന്ന" ഈശോയുടെ വാക്കുകളിൽ വിശ്വാസമർപ്പിക്കുന്നവരായി കാണുന്നത് ഗുണകരമാകുമെന്ന് കരുതുന്നു. "യഹൂദന് ഇടർച്ചയും വിജാതിയന് ഭോഷത്തവുമായ" ഈശോയുടെ സഭയിൽ സത്യവിശ്വാസം പ്രഘോഷിക്കുന്നവരെ ഇടർച്ച നൽകുന്നവർ എന്ന് വിശേഷിപ്പുകയാണെങ്കിൽ അതിൽ അതിശയിക്കേണ്ട കാര്യമില്ല...കത്തോലിക്കാ വിശ്വാസം കൈകാര്യം ചെയ്യുമ്പോൾ ,സ്നേഹവും സത്യവും ഒരു നാണയത്തിന്റെ ഇരുവശമെന്ന പോലെ കാണേണ്ടത് ആവശ്യഘടകമാണ്... വിശ്വാസവിഷയത്തിൽ, സത്യമുപയോഗിച്ചു വ്യക്തികളെ ആക്രമിക്കുന്നത് അപകടമെന്നപോലെ സ്നേഹത്തിന്റെ പേരിൽ സത്യത്തെ മൂടിവയ്ക്കുന്നതും അപകടമാണ് ..

 

ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അപ്പസ്തോലിക ലേഖനം  "വിശ്വാസത്തിന്റെ കവാടം, നമ്പർ 14" ൽ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു : സ്നേഹം കൂടാതെയുള്ള വിശ്വാസം ഫലം പുറപ്പെടുവിക്കില്ല ; വിശ്വാസം കൂടാതെയുള്ള സ്നേഹമാകട്ടെ നിരന്തരം സംശയത്തിന്റെ ദാക്ഷിണ്യത്തിൽ കഴിയുന്ന ഒരു വികാര പ്രകടനം മാത്രമായിരിക്കും. വിശ്വാസത്തിനും സ്നേഹത്തിനും പരസ്പരം ആവശ്യമുണ്ട്. ഒന്ന് മറ്റൊന്നിനെ അതിന്റെ പാതയിൽ മുന്നേറുവാൻ അനുവദിക്കുന്നു. 


"വിശുദ്ധ പാരമ്പര്യത്തോട് വിശ്വസ്തരായ കത്തോലിക്കർ ഒരു ചെറിയ ഗണമായി ചുരുങ്ങിയാലും, അവരാണ് യേശുക്രിസ്തുവിന്റെ സത്യസഭ" അലക്സാണ്ഡ്രിയയിലെ വി അത്തനേഷ്യസ്

 


"ഒരു കത്തോലിക്കൻ ഏതെങ്കിലും ഒരു പാഷണ്ഡത മുറുകെപ്പിടിക്കുന്നുണ്ടോ,എന്നാൽ അവൻ ഒരു കത്തോലിക്കനേ അല്ല " എന്ന് വി അഗസ്തീനോസ് പഠിപ്പിക്കുന്നു.

 


നിത്യസത്യവും നിത്യസ്നേഹവുമായ ഈശോയെ അങ്ങേയ്ക്ക് സ്തുതി.




Article URL:







Quick Links

സത്യവിശ്വാസം നേരിടുന്ന വെല്ലുവിളികൾ

  ഈശോ മിശിഹായുടെ  അപ്പസ്തോലന്മാരിൽ നിന്ന് നമുക്ക് ലഭിച്ച വിശ്വാസനിക്ഷേപത്തെ (Deposit of Faith) തകിടം മറിക്കാൻ ശ്രമം നടക്കുന്ന ഈ കാലഘട്ടത്തിൽ , കത്തോലിക്കാ സഭയ്ക്കകത്തെ ഭൂരിപക്ഷം മേലാധി... Continue reading


വിശ്വാസസത്യപ്രബോധനങ്ങളും (Dogmas) വിശ്വാസതത്വങ്ങളും (doctrines) - കത്തോലിക്കാ വിശ്വാസം

ദൈവത്തിൽ വിശ്വസിക്കുന്ന ഒരുവൻ ദൈവത്തെ കൂടുതൽ അറിയുന്നതിനും അവിടുന്നു വെളിപ്പെടുത്തിയ സത്യങ്ങൾ കൂടുതൽ ആഴത്തിൽ മനസിലാക്കുന്നതിനും ആഗ്രഹിക്കുക സ്വാഭാവികമാണ്. വിശ്വാസ വിഷയങ്ങളിൽ കൂടുതൽ ആഴമായ അറിവു ദൃഢത... Continue reading


"കത്തോലിക്കാസഭയുടെ ഐക്യം"

  "ഉയിർപ്പിനുശേഷം തന്റെ സഭയെ പത്രോസിൻമേൽ പണിതുകൊണ്ടു അവനോടു പറയുന്നു : "എന്റെ ആടുകളെ മേയിക്കുക" ( യോഹന്നാൻ 21:15) മേയിക്കുവാനായി തന്റെ ആടുകളെ പത്രോസിനെയാണ് ഭരമേല്പിച്ചത്. എല്ലാവർക്കും ക്രിസ്... Continue reading


സെക്യൂലരിസം (secularism), ഡീക്രിസ്റ്റനൈസെഷൻ (de-christanization), വിശ്വാസതത്വങ്ങളിലെ ആശയകുഴപ്പങ്ങൾ (doctrinal confusion) എന്നീ വിഷയങ്ങളെക്കുറിച്ച് ബിഷപ്പ് അത്തനേഷ്യസ് ഷനീഡർ.

സെക്യൂലരിസം (secularism), ഡീക്രിസ്റ്റനൈസെഷൻ (de-christanization), വിശ്വാസതത്വങ്ങളിലെ ആശയകുഴപ്പങ്ങൾ (doctrinal confusion) എന്നീ വിഷയങ്ങളെക്കുറിച്ച് ബിഷപ്പ് അത്തനേഷ്യസ് ഷനീഡർ. ആനുകാലിക സാഹ... Continue reading