Home | Articles | 

jintochittilappilly.in
Posted On: 15/08/20 23:42
തിരസ്കരിക്കപ്പെട്ട സ്നേഹം

 

സകല മനുഷ്യരെയും സ്നേഹിക്കാനും ശുശ്രൂഷിക്കാനുമായി ലോകത്തിലേക്ക് വന്ന യേശുനാഥൻ... സ്വന്തം ജനമായ യഹൂദരാൽ തിരസ്കരിക്കപ്പെടുന്നത് അവിടുത്തെ കുരിശ് മരണത്തിൽ നമുക്ക് ദർശിക്കാവുന്നതാണ്.. ഒരു മനുഷ്യന് ഏറ്റവും വേദന നൽകുന്നത് സ്വന്തം എന്ന് കരുതുന്നവരാൽ  തിരസ്കരിക്കപ്പെടുന്നതാണ്.. ഈ വേദന ക്രിസ്തുനാഥനോളം  ആർക്കും ലഭിച്ചു കാണില്ല... കാരണം, തന്റെ സ്നേഹത്താലും ആഗ്രഹത്താലും സൃഷ്ട്ടിക്കപെട്ട മനുഷ്യർ പൂർണമായും ക്രിസ്തുവിനെ നിഷേധിക്കുന്നത് കുരിശിൽ കാണാം.. നീ എത്ര തകർന്നവനായാലും തിരസ്കരിക്കപ്പെട്ടവനായാലും  ക്രിസ്തുവിന് നിന്നെ സ്നേഹത്തോടെ മനസിലാക്കാനും സ്വീകരിക്കാനും അംഗീകരിക്കാനും സാധിക്കും...യേശു ഇന്നും ജീവിക്കുന്നു എന്ന് ഘോരം ഘോരം പ്രഘോഷിക്കുമെങ്കിലും നമ്മിൽ എത്ര പേർക്ക്  അവനെ ഇന്നും  ഒരു വ്യക്തിയായി കാണാൻ സാധിക്കും?... ഗ്ദ്ധസമനിലെ ക്രിസ്തുവിന്റെ വേദനയുടെ ആഴം മനസിലാക്കിയവന് ആരെയും ഹൃദയപരമാർത്ഥതയോടെ സ്നേഹിക്കാൻ സാധിക്കും..ഏദൻതോട്ടത്തിലെ  വേദന ഗ്ദ്ധസമെൻ തോട്ടത്തിൽ അനുഭവിക്കുന്ന ക്രിസ്തു.... എൻറെ ആത്മാവ് മരണത്തോളം  ദുഃഖിതമായിരിക്കുന്നു എന്ന് വേദനയോടെ പറഞ്ഞ നമ്മുടെ സ്നേഹനാഥൻ.... അവനോളം ആർക്കു മനുഷ്യനെ സ്നേഹിക്കാൻ സാധിക്കും??നമ്മുടെ പല സ്നേഹബന്ധങ്ങളും ഉലഞ്ഞതാണ്.. പലതിലും സന്തോഷം കണ്ടെത്താൻ സാധിക്കാത്തതാണ്.. ഇത് സ്നേഹിക്കുന്നവരുടെയോ സ്നേഹിക്കപെടുന്നവരുടെയോ പ്രശ്നമല്ല , മറിച്ച് ക്രിസ്തുവിന്റെ ഒരിക്കലും അസ്തമിക്കാത്ത സ്നേഹം കണ്ടെത്താനുള്ള മുന്നോടി മാത്രം...

സ്നേഹിക്കുന്നവർക്കെ തിരസ്കരണത്തിന്റെ വേദനയറിയൂ! സ്നേഹിക്കുന്നവർക്കേ തിരസ്കരിക്കപ്പെട്ടവരെ സ്വീകരിക്കാനും അംഗീകരിക്കാനും   മനസിലാക്കാനും സ്നേഹിക്കാനും സാധിക്കൂ.

സ്നേഹം ഒരിക്കലും  അവസാനിക്കുന്നില്ല.. (1 കോറിന്തോസ് 13:8)




Article URL:







Quick Links

തിരസ്കരിക്കപ്പെട്ട സ്നേഹം

സകല മനുഷ്യരെയും സ്നേഹിക്കാനും ശുശ്രൂഷിക്കാനുമായി ലോകത്തിലേക്ക് വന്ന യേശുനാഥൻ... സ്വന്തം ജനമായ യഹൂദരാൽ തിരസ്കരിക്കപ്പെടുന്നത് അവിടുത്തെ കുരിശ് മരണത്തിൽ നമുക്ക് ദർശിക്കാവുന്നതാണ്.. ഒരു മനുഷ്യന് ഏറ്റവു... Continue reading


*"സ്നേഹം" / "Love" - ഭാഷ പ്രശ്നവും, വ്യത്യാസവും ഐക്യവും*

  [ 'Eros' and 'Agape' - Explained,  10 minutes read ] * Part 1 ,  "സ്നേഹം" - ഒരു ഭാഷാ  പ്രശ്നം ദൈവത്തിനു നമ്മോടുള്ള സ്നേഹം നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനമാണ്. ദൈവം ആരാണെന്ന... Continue reading


സ്നേഹവും സത്യവും (വിശ്വാസ ശകലം)

ഹൃദയത്തിന്റെ സ്വതന്ത്രമായ ആത്മ ദാനമാണ് സ്നേഹം.സ്നേഹപൂർണമായ ഒരു ഹൃദയം ഉണ്ടായിരിക്കുക  എന്നതിന്റെ അർത്ഥമിതാണ്  : "തന്നിൽ നിന്നുണർന്ന് ഒരു വസ്തുവിന് സ്വയം സമർപ്പിക്കാൻ തക്കവിധം ആ വസ്തുവിൽ പ്ര... Continue reading


പരിപൂർണമായ സ്നേഹം

ആദ്ധ്യാത്മികമായ സ്നേഹം എന്തെന്നു ഗ്രഹിക്കുവാനും അതു വിവരിക്കുവാനും ദൈവം എന്നെ സഹായിക്കട്ടെ. സ്നേഹം എപ്പോൾ തികച്ചും ആദ്ധ്യാത്മികമെന്നും എപ്പോൾ അതിൽ സുഖലോലുപതയുടെ കലർ പ്പുണ്ടായിരിക്കുമെന്നും അതേപ്പ... Continue reading


സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല'

  "എനിക്ക് പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും  ഞാൻ ഗ്രഹിക്കുകയും ചെയ്താലും സകല വിജ്ഞാനവും മലകളെ മാറ്റാൻ തക്ക വിശ്വാസവും എനിക്കുണ്ടായാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല" (1 കോറിന... Continue reading