Home | Articles | 

jintochittilappilly.in
Posted On: 07/07/20 00:08
കത്തോലിക്കാ സഭയിലെ അഴിമതികൾക്ക് കാരണം

 

കത്തോലിക്കാ സഭയിലെ അഴിമതികൾക്ക് കാരണം - "ആരാധനക്രമ വൈകൃതങ്ങളും പരിശുദ്ധ കുർബാനയോടുള്ള അനാദരവും"

[REASONS FOR SCANDALS INSIDE THE CATHOLIC CHURCH - Liturgical abuses and Irreverence towards the blessed sacrament].

"ആരാധനക്രമ വൈകൃതങ്ങൾ" എന്ന വിഷയത്തിൽ നാം അഭിമുഖീകരിക്കേണ്ടി വരിക കത്തോലിക്കാ സഭയുടെ ആരാധനാക്രമത്തിന്റെ യഥാർത്ഥ വ്യാജവൽക്കരണത്തെയാണ് (real falsification).
വി തോമസ് അക്വിനാസ് തന്റെ സുമ്മ തീയോളജിയയിൽ ഇപ്രകാരം പറയുന്നു : "സഭയുടെ ഭാഗത്തു നിന്ന് ഒരുവൻ ദൈവത്തിനർപ്പിക്കുന്ന ആരാധന, ദൈവം നൽകിയ അധികാരത്തോടെ സഭ നിശ്ചയിച്ചിട്ടുള്ളതും സഭയിൽ പതിവുള്ളതുമായ ആരാധനാ രീതികൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഏതൊരാളും വ്യാജവൽക്കരണത്തിനു കുറ്റക്കാരനാണ്".

ഇവയ്‌ക്കൊന്നും നല്ല ഫലങ്ങൾ പുറപ്പെടുവിക്കാൻ കഴിയില്ല...!
സഭയിലെ വിശ്വാസത്തിന്റെയും ദൈവാരാധനയുടെയും ഐക്യത്തിനു വരുന്ന ഹാനി, വിശ്വാസതത്ത്വങ്ങളിലെ അനിശ്ചിതത്വം, ദൈവജനത്തിനിടയിലെ അപവാദങ്ങളും പരിഭ്രമങ്ങളും, അക്രമാസക്തമായ പ്രതികരണങ്ങളുടെ അനിവാര്യത എന്നിവയാണ് ഇത്തരം ആരാധനക്രമ വൈകൃതങ്ങളുടെ അനന്തരഫലങ്ങള് ----അതല്ലാതാവാതിരിക്കാനാവില്ല...!

കത്തോലിക്കാ വിശ്വാസികളുടെ അവകാശമാണ് സഭ യഥാർത്ഥത്തിൽ ആഗ്രഹിക്കുകയും നിശ്ചയിക്കുകയും ചെയ്തതുമായ ആരാധനാക്രമം.

വി പോൾ ആറാമൻ മാർപാപ്പ ഇപ്രകാരം നിർദ്ദേശിക്കുന്നു : "ഏകപക്ഷീയമായ പരീക്ഷണങ്ങളിൽ ഏർപ്പെട്ടു കൊണ്ട് ആരാധനക്രമ പരിഷ്കരണത്തിനായി യത്നിക്കുന്ന ഏതൊരാളും ഊർജ്ജം പാഴാക്കുകയും സഭാത്മകതയെ വ്രണപ്പെടുത്തുകയും ചെയ്യുന്നു".

[വി.ജോൺ പോൾ രണ്ടാമൻ മാർപാപ്പ അംഗീകരിച്ചു ഒപ്പുവെച്ച‌, 1980-ൽ വത്തിക്കാനിലെ പരിശുദ്ധ ആരാധനയുടെയും കൂദാശകളുടെയും തിരുസംഘം പുറപ്പെടുവിച്ച "INAESTIMABILE DONUM" എന്ന പരിശുദ്ധ കുർബാനയെ സംബന്ധിച്ച നിർദ്ദേശത്തിൽ നിന്ന് എടുത്തത്]

ആരാധനക്രമ വൈകൃതങ്ങൾ - ഓണകുർബാന, ഇന്ത്യൻ കുർബാന, കുർബാനയിൽ നൃത്തം, അക്രൈസ്തവ രീതികളും പദപ്രയോഗങ്ങളും ദിവ്യബലിയിൽ ഉപയോഗിക്കുക, വൈദികന്റെ ഇഷ്ടപ്രകാരം കുർബാനയിൽ മാറ്റം വരുത്തുക, തക്സയിലെ പുരോഹിതന്റെ ഭാഗം സമൂഹത്തെകൊണ്ട് ചൊല്ലിക്കുക, വൈദീകന്റെയും ഇടവക നേതൃത്വത്തിന്റെയും സ്വയംകൃത നിലപാടുകൾ (posture, gestures) ദിവ്യബലിയിൽ ഉൾകൊള്ളിക്കുക തുടങ്ങിയവ.

പരിശുദ്ധ കുർബാനയോടുള്ള അനാദരവ് - കുർബാന സ്വീകരണരീതിയെക്കുറിച്ചുള്ള അജ്ഞത, അതായത് "കരങ്ങളിൽ സ്വീകരിക്കുന്ന രീതിയിൽ പലർക്കും തിരുവോസ്തിയുടെ ശ്രേഷ്ഠത മനസിലാവാതെയും, തിരുവോസ്‌തിയിലെ ഓരോ ചെറിയ തരിയും മുഴുവൻ ക്രിസ്തുവാണെന്ന ബോധ്യമില്ലാതെ വരുമ്പോൾ സംഭവിക്കുന്ന ഗുരുതരമായ അനാദരവ്".. തുടങ്ങിയവ..

"കുർബാനക്രമം ഇഷ്ടംപോലെ വെട്ടിച്ചുരുക്കുക, ലിറ്റർജിയിൽ സ്വയംപ്രേരിത പ്രാര്ത്ഥനകളും അനുഷ്ഠാനങ്ങളും ഉപയോഗിക്കുക, വി.കുർബാന ചമ്രംപടഞ്ഞിരുന്ന് ചൊല്ലുക തുടങ്ങിയ രീതികള് രണ്ടാം വത്തിക്കാൻ കൗണ്സില് തീരുമാനങ്ങള്ക്ക് പാടേ വിരുദ്ധമാണ്". -മാർ ജോസഫ് പൗവ്വത്തിൽ [Courtesy : Karunikan Magazine, 15/2/2017]

വിശുദ്ധകുർബാനയിലെ കൂദാശാവചനങ്ങൾ ഗാനമേളയാക്കുന്നവരോട് ഒരു വാക്ക്.


വി ജോൺ പോൾ രണ്ടാമൻ മാർപാപ്പ നമ്മെ ഓർമപെടുത്തുന്നു : "ആരാധനക്രമം (ലിറ്റർജി) സഭയുടെ ജീവന്റെ കേന്ദ്രമാണ്".

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ലിറ്റർജിയുടെ ചൈതന്യത്തിൽ ഇപ്രകാരം പഠിപ്പിക്കുന്നു: "വി കുർബാന പരികർമം ചെയ്യുകയെന്നാൽ കുരിശും ഉത്ഥാനവും വഴി സാദ്ധ്യമായ തുറവിലേക്ക് ,സ്വർഗ്ഗവും ഭൂമിയും ആശ്ലേഷിക്കുന്ന ദൈവമഹത്വീകരണത്തിന്റെ തുറവിലേക്ക്, പ്രവേശിക്കുക എന്നാണർത്ഥമാക്കുന്നത്" .

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ, സ്നേഹത്തിന്റെ കൂദാശ,നമ്പർ 6 ൽ ഇപ്രകാരം നമ്മെ ഉദ്ബോധിപ്പിക്കുന്നു : "ഇക്കാരണത്താൽ,അൾത്താരയിലെ കൂദാശ എന്നും സഭയുടെ ജീവിതത്തിന്റെ കേന്ദ്രമാണ്.കുർബാന വഴി സഭ എന്നും നവമായി വീണ്ടും ജനിക്കുന്നു"

ഒരു കത്തോലിക്കാ വിശ്വാസിയുടെ ജീവിതത്തിന്റെ കേന്ദ്രമാണ് വി കുർബാന.

ഇനി, ഇവയെങ്ങനെ പരികർമം ചെയ്യണമെന്ന് കത്തോലിക്കാ സഭ നിർദ്ദേശിക്കുന്നത് വായിക്കാം:

"ആരാധനക്രമം ആരുടെയും സ്വകാര്യസ്വത്തല്ല,അർപ്പിക്കുന്ന വൈദീകന്റെയോ രഹസ്യം കൊണ്ടാടുന്ന വിശ്വാസി സമൂഹത്തിന്റെയോ പോലും അല്ല".(വി ജോൺ പോൾ രണ്ടാമൻ മാർപാപ്പ ,"സഭയും വിശുദ്ധ കുർബാനയും" നമ്പർ 52)

കത്തോലിക്കാ വിശ്വാസികളുടെ അവകാശവും മെത്രാൻറെ കടമയും:

"ക്രിസ്തീയവിശ്വാസികൾക്ക് ലിറ്റർജിപരമായ കർമ്മങ്ങൾ, പ്രത്യേകിച്ച്, പരി. കുർബാന, സഭ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്ന വിധത്തിലും ക്രമാനുഷ്ഠാന ഗ്രന്ഥങ്ങളിലെ അനുഷ്ഠാനങ്ങൾക്കും മറ്റു നിയമങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായും ശുശ്രൂഷിച്ചു കിട്ടുവാൻ അവകാശമുണ്ട്". ("രക്ഷയുടെ കൂദാശ ,നമ്പർ 12";വത്തിക്കാനിലെ വിശുദ്ധ ആരാധന സംഘത്തിൻറെ കുർബാനയെ കുറിച്ചുള്ള നിർദ്ദേശങ്ങളടങ്ങിയ രേഖ)

"വിശ്വാസികളുടെതന്നെ അവകാശമാണ് തങ്ങളുടെ രൂപതാദ്ധ്യക്ഷൻ സഭാനിയമങ്ങൾ പാലിക്കുന്നതിൽ - പ്രത്യേകിച്ച് , ദൈവവചനശുശ്രൂഷ, കൂദാശകളുടെയും കൂദാശാനുകരങ്ങളുടെയും അനുഷ്ഠാനം, ദൈവാരാധന, വിശുദ്ധരോടുള്ള വണക്കം എന്നീ വിഷയങ്ങളിൽ - ക്രമക്കേടുകൾ കടന്നുകൂടാതിരിക്കുവാൻ ശ്രദ്ധിക്കുക എന്നത് " ("രക്ഷയുടെ കൂദാശ ,നമ്പർ 24";വത്തിക്കാനിലെ വിശുദ്ധ ആരാധന സംഘത്തിൻറെ കുർബാനയെ കുറിച്ചുള്ള നിർദ്ദേശങ്ങളടങ്ങിയ രേഖ)

"ലിറ്റർജി ആണ് മുഴുവൻ ക്രൈസ്തവ ജീവിതത്തിൻറെയും ദൗത്യത്തിൻറെയും ഉറവിടവും പരമ കോടിയും"
ഈ സഹകരണം സർവ്വപ്രധാനമാണ്, എന്തെന്നാൽ വി ആരാധനക്രമം, എല്ലാവരും ഏറ്റുപറയുന്ന ഏക വിശ്വാസത്തെയാണ് സാക്ഷ്യപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ മുഴുവൻ സഭയുടെയും പൈതൃകവുമാണ്. സാർവ്വത്രിക സഭയിൽ നിന്നും വേറിട്ട് പ്രാദേശിക സഭകൾക്ക് തീരുമാനിക്കാവുന്നതല്ല".(വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ "ഏഷ്യയിലെ സഭ ,നമ്പർ 22")

"വിശുദ്ധ കുർബാനയ്ക്ക് അർഹിക്കുന്ന പ്രാധാന്യം നൽകുന്നതിലൂടെ , അതിൻറെ ഒരു മാനങ്ങളുടെയോ നിബന്ധനകളുടെ വിലകുറയ്ക്കാതെ സൂക്ഷിക്കുന്നതിലൂടെ,ഈ ദാനത്തിൻറെ മഹത്വത്തെക്കുറിച്ച് നാം യഥാർത്ഥത്തിൽ ബോധവാന്മാരാകുന്നവെന്ന് തെളിയിക്കുകയാണ്. ഈ "സമ്പത്ത്" കാത്തുസൂക്ഷിക്കുന്നതിൽ ഒന്നാം നൂറ്റാണ്ട് മുതലുള്ള ക്രൈസ്തവർ പുലർത്തിയ ജാഗ്രതയുടെ ഇടമുറിയാത്ത പാരമ്പര്യം അതിന് നമ്മെ ഉത്സുകരാക്കുന്നു.സ്നേഹത്താൽ പ്രചോദിതമായി, വിശുദ്ധ കുർബാന രഹസ്യത്തെക്കുറിച്ചുള്ള അവളുടെ വിശ്വാസവും പഠനവും യാതൊരു ന്യൂനതയും ഇല്ലാതെ വരാനിരിക്കുന്ന ക്രൈസ്തവ തലമുറകൾക്ക് കൈമാറുന്നതിൽ തിരുസഭ ജാഗ്രത പുലർത്തുന്നു. ഈ രഹസ്യത്തെക്കുറിച്ചുള്ള നമ്മുടെ ശ്രദ്ധ അധികമാകുമെന്ന് ഭീതിവേണ്ട. കാരണം, "ഈ കൂദാശയിലാണ് നമ്മുടെ രക്ഷാകര രഹസ്യം മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്".( വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ " സഭയും വിശുദ്ധ കുർബാനയും, നമ്പർ 61")

REASONS FOR SCANDALS INSIDE THE CATHOLIC CHURCH:[In these (Liturgical Abuses) cases we are face to face with a real falsification of the Catholic Liturgy.St Aquinas wrote in Summa Theologia :"One who offers worship to God on the Church's behalf in a way contrary to that which is laid down by the Church with God-given authority and which is customary in the Church is guilty of falsification."None of these things can bring good results.The consequences are—and cannot fail to be—the impairing of the unity of Faith and worship in the Church, doctrinal uncertainty, scandal and bewilderment among the People of God, and the near inevitability of violent reactions.The faithful have a right to a true Liturgy, which means the Liturgy desired and laid down by the Church. Pope Paul vi :Anyone who takes advantage of the reform to indulge in arbitrary experiments is wasting energy and offending the ecclesial sense]

തുടർന്ന് വായിക്കാൻ താഴെ കൊടുത്തിട്ടുള്ള വെബ്സൈറ്റ് ലിങ്ക് കാണുക -


https://www.newadvent.org/library/docs_dw80id.htm

https://www.catholic.com/magazine/print-edition/the-ten-most-common-liturgical-abuses




Article URL:







Quick Links

കത്തോലിക്കാ സഭയിലെ അഴിമതികൾക്ക് കാരണം

കത്തോലിക്കാ സഭയിലെ അഴിമതികൾക്ക് കാരണം - "ആരാധനക്രമ വൈകൃതങ്ങളും പരിശുദ്ധ കുർബാനയോടുള്ള അനാദരവും" [REASONS FOR SCANDALS INSIDE THE CATHOLIC CHURCH - Liturgical abuse... Continue reading


മാർപാപ്പമാരുടെയും സാർവ്വത്രിക സൂനഹദോസുകളുടെയും തെറ്റാവരത്തിന് (Infallible teachings) ചില നിബന്ധനകൾ

ഒന്നാം വത്തിക്കാൻ കൗൺസിൽ ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നു : "പത്രോസിന്റെ  പിൻഗാമികൾക്ക് പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തിരിക്കുന്നത് അവിടുത്തെ വെളിപ്പെടുത്തൽ വഴി അവർ പുതിയ സിദ്ധാന്തം അവതരിപ്പിക്ക... Continue reading


സഭ : [അടിസ്ഥാന കത്തോലിക്കാ വിശ്വാസം]

  എന്താണ് സഭ എന്ന വാക്കിനർത്ഥം ? എന്താണ് "എക്ലേസിയ" എന്നാൽ? - ഡോ പീറ്റർ ക്രീഫ്റ്റ് ( പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ നിന്നും  മാനസാന്തരപെട്ട്   കത്തോലിക്കാ സഭയിലേക്ക് വന്ന ക്രിസ്ത്യ... Continue reading


കത്തോലിക്കാ സഭയുടെ സാർവ്വത്രിക മതബോധനഗ്രന്ഥങ്ങൾ :

സഭയിലെ ഒന്നാമത്തെ സാർവ്വത്രിക മതബോധനഗ്രന്ഥത്തെക്കുറിച്ചു പറയുകയാണെങ്കിൽ, ലോകമെമ്പാടുമുള്ള സഭയുടെ ഉപയോഗത്തിനായി ഒരു പൊതുമതബോധനഗ്രന്ഥം തയ്യാറാക്കണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത് ട്രെൻ്റ് (1545-1563... Continue reading


വിശ്വാസസത്യപ്രബോധനങ്ങളും (Dogmas) വിശ്വാസതത്വങ്ങളും (doctrines) - കത്തോലിക്കാ വിശ്വാസം

ദൈവത്തിൽ വിശ്വസിക്കുന്ന ഒരുവൻ ദൈവത്തെ കൂടുതൽ അറിയുന്നതിനും അവിടുന്നു വെളിപ്പെടുത്തിയ സത്യങ്ങൾ കൂടുതൽ ആഴത്തിൽ മനസിലാക്കുന്നതിനും ആഗ്രഹിക്കുക സ്വാഭാവികമാണ്. വിശ്വാസ വിഷയങ്ങളിൽ കൂടുതൽ ആഴമായ അറിവു ദൃഢത... Continue reading