Home | Articles | 

jintochittilappilly.in
Posted On: 09/08/20 00:37
യേശുക്രിസ്തു - കത്തോലിക്കാ സഭയ്ക്ക് പുറത്തുള്ള വ്യക്തിയല്ല, മറിച്ച് സഭസ്ഥാപകനും, സഭയിലെ ഏറ്റവും പ്രധാനപ്പെട്ട അംഗവും.

 


യേശുക്രിസ്തു സഭയാകുന്ന ശരീരത്തിന്റെ ശിരസ്‌സാണ്‌. അവന് എല്ലാറ്റിന്റെയും ആരംഭവും മരിച്ചവ രില്നിന്നുള്ള ആദ്യജാതനുമാണ്‌. ഇങ്ങനെ എല്ലാകാര്യങ്ങളിലും അവന് പ്രഥമസ്‌ഥാനീയനായി. [കൊളോസോസ്‌ 1 : 18]

സഭയും ക്രിസ്തുവും രണ്ടല്ല, ഒന്നാണ് [എഫേസോസ് 5:22-32]

സിയന്നെയിലെ വി ബെർണാർദിന്റെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട്
വി. പിയൂസ് പത്താമൻ പാപ്പ ഇപ്രകാരം പറയുന്നു: "മറിയം ശിരസ്സാകുന്ന ക്രിസ്തുവിന്റെ കഴുത്താണ്‌ ,അത് വഴി അവൾ ക്രിസ്തുവിന്റെ മൌതീക ശരീരമായി (കത്തോലിക്ക സഭയുമായി) സ്വർഗ്ഗീയ ദാനങ്ങൾ കൈ മാറുന്നു".

"എവിടെയൊക്കെ ഈശോമിശിഹാ സന്നിഹിതനാണോ അവിടെയൊക്കെ നമുക്ക് കത്തോലിക്ക സഭയിലുള്ളതുപോലെ"
[അപ്പസ്തോലനായ വി.യോഹന്നാന്റെ ശിഷ്യൻ - അന്ത്യോക്യയിലെ വി.ഇഗ്നേഷ്യസ് ഒന്നാം നൂറ്റാണ്ടിൽ എഴുതിയ കത്തിൽ നിന്ന് എടുത്തത്]

"സഭയുടെ ഹൃദയാന്തരാളത്തിൽ അപരിചിതമായി ആരെയും കരുതുവാൻ ഇല്ല. അവളുടെ ഉദ്യോഗം എല്ലാവരെയും സ്പർശിക്കുന്നതാണ്. ശത്രുക്കൾ ആയിരിക്കുവാൻ ആഗ്രഹിക്കുന്നവർ ഒഴികെ മറ്റാരും അവൾക്ക് ശത്രുവായിട്ടില്ല. "കത്തോലിക്കാ" എന്ന അവളുടെ നാമം അർത്ഥമില്ലാത്ത ഒരു സ്ഥാനപേരല്ല. ലോകത്തിൻറെ ഐക്യത്തിൽ സ്നേഹവും സമാധാനവും വളർത്തുവാനുള്ള ഭാരം വെറുതെയല്ല അവൾ കയ്യേറ്റി ഇരിക്കുന്നത്"
[ "എക്ലേസിയം സുവാം" വിശുദ്ധ പോൾ ആറാമൻ മാർപാപ്പ]

"എല്ലാ വിശ്വാസികളും കൂടി ഒറ്റ ശരീരമാകുന്നത് കൊണ്ട് ഓരോരുത്തന്റെയും നന്മ മറ്റുള്ളവർക്ക്‌ പകർന്നു നൽകപ്പെടുന്നു... തൻമൂലം നന്മകളുടെ ഒരു സംസർഗവും സഭയിലുണ്ടെന്നു വിശ്വസിക്കണം. എന്നാൽ ക്രിസ്തുവാണ് ഏറ്റവും പ്രധാനപ്പെട്ട അംഗം. കാരണം, അവിടുന്നു ശിരസ്സാണ്... അതുകൊണ്ട്, ക്രിസ്തുവിന്റെ സമ്പത്ത്‌, കൂദാശകളിലൂടെ എല്ലാ അംഗങ്ങൾക്കും നൽകപ്പെടുന്നു. ഈ സഭ ഒരേ ആത്മാവിനാൽ നയിക്കപ്പെടുന്നതുകൊണ്ട് ഈ സഭ സ്വീകരിക്കുന്ന സകല നന്മകളും ഒരു പൊതു നിക്ഷേപമായിത്തീരുന്നു". [ കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഖണ്ഡിക # 947]

ഒരു അവയവം വേദനയനുഭവിക്കുമ്പോള് എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു. ഒരു അവയവം പ്രശംസിക്കപ്പെടുമ്പോള് എല്ലാ അവയവങ്ങളും സന്തോഷിക്കുന്നു.
നിങ്ങള് ക്രിസ്‌തുവിന്െറ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്‌.
[1 കോറിന്തോസ്‌ 12 : 26-27]

*കത്തോലിക്കർ : അതുകൊണ്ട്‌ ഒന്നാമതായി കത്തോലിക്കാ വിശ്വാസികളിലേയ്ക്ക്‌ പരി. സൂനഹദോസ്‌ [രണ്ടാം വത്തിക്കാൻ കൗൺസിൽ] ശ്രദ്ധ തിരിക്കുകയാണ്. നിത്യരക്ഷയ്ക്ക്‌ ഈ തീർത്ഥാടകസഭ അത്യാവശ്യമാണെന്നാണ് വിശുദ്ധലിഖിതങ്ങളും പാരമ്പര്യവും അടിസ്ഥാനമാക്കി സൂനഹദോസ്‌ പഠിപ്പിക്കുന്നത്‌. കാരണം ഒരു മദ്ധ്യസ്ഥനേയുള്ളൂ. രക്ഷയുടെ വഴിയും ഒന്നുമാത്രം;അതാണ് ക്രിസ്തു. അവിടുന്ന് സഭയാകുന്ന തന്റെ ശരീരത്തിലൂടെ നമ്മുടെ ഇടയിൽ സന്നിഹിതനാകുന്നു. അവിടന്നുതന്നെ സ്പഷ്ടമായ വാക്കുകളിൽ വിശ്വാസത്തിന്റെയും ജ്ഞാനസ്നാനത്തിന്റെയും ആവശ്യകത വ്യക്തമാക്കിയതോടുകൂടിത്തന്നെ (മർക്കോ 16:16 , യോഹ 3:5 ) തിരുസഭയുടെ ആവശ്യകതയും സ്ഥിരീകരിച്ചിട്ടുണ്ട്‌. ഒരു കവാടത്തിലൂടെയെന്നപോലെ മാമ്മോദീസാവഴി മനുഷ്യർ ഇതിലെ അംഗങ്ങളാകുന്നു. അതുകൊണ്ട്‌ തിരുസഭയെ രക്ഷയ്ക്കുള്ള അവശ്യഘടകമായി [See Footnote: 01], ക്രിസ്തു വഴി ദൈവം സ്ഥാപിച്ചിരിക്കുന്നു എന്ന പരമാർത്ഥം മനസിലാക്കിയിട്ടും അതിൽ പ്രവേശിക്കുകയോ നിലനിൽക്കുകയോ ചെയ്യാത്ത മനുഷ്യൻ രക്ഷപ്രാപിക്കുകയില്ല.

പൂർണ്ണമായ വിധത്തിൽ സഭയുടെ അംഗങ്ങളാകുന്നവരുടെ ലക്ഷണങ്ങൾ ഇവയാണ്; അവർക്ക്‌ ക്രിസ്തുവിന്റെ ചൈതന്യം ഉണ്ടായിരിക്കണം; സഭയുടെ സകലനിബന്ധനകളും നിത്യരക്ഷയ്ക്കായി അതിൽ ഏർപ്പെടുത്തിയിട്ടുള്ള മാർഗ്ഗങ്ങളും സ്വീകരിക്കണം; അവളുടെ ദൃശ്യഘടനവഴി ക്രിസ്തുവിനോട്‌ ഐക്യപ്പെട്ടിരിക്കണം. മാർപ്പാപ്പായും മെത്രാന്മാരുംവഴി സഭയെ ഭരിക്കുന്നതവിടന്നാണ് എന്ന കാര്യം അംഗീകരിക്കണം. വിശ്വാസപ്രഖ്യാപനത്തിന്റെയും കൂദാശകളുടെയും സഭയുടെ ഭരണഘടനയുടെയും പരസ്പരൈക്യത്തിന്റെയും ശൃഖലകളാൽ [See Footnote: 02] അവർ യോജിച്ചിരിക്കണം. സ്നേഹത്തിൽ നിലനിൽക്കാത്തവരും സഭയുടെ മടിത്തട്ടിൽആന്തരികമായി നിവസിക്കാതെ ബാഹ്യമാത്രമായി കഴിഞ്ഞുകൂടുന്നവരും സഭയുടെ അംഗങ്ങളായതുകൊണ്ടു മാത്രം രക്ഷപ്രാപിക്കുകയില്ല. തങ്ങളുടെ ഉന്നതമായ ഈ സ്ഥാനത്തിനു കാരണം തങ്ങളുടെ യോഗ്യതയല്ല, പ്രത്യുത ക്രിസ്തുവിന്റെ യോഗ്യതകളാണെന്ന പരമാർത്ഥം സഭയുടെ സന്താനങ്ങൾ ശരിയായി അറിഞ്ഞിരിക്കട്ടെ. ഈ അനുഗ്രഹത്തോട്‌ വിചാരത്താലും, വചനത്താലും പ്രവർത്തിയാലും സഹകരിക്കാത്തവർ രക്ഷ പ്രാപിക്കുകയില്ലെന്നു മാത്രമല്ല, കഠിനമായ വിധിക്കു പാത്രമാവുകകൂടി ചെയ്യും. പരിശുദ്ധാരൂപിയാൽ പ്രേരിതരായി തിരുസഭയിലംഗങ്ങളാകാനുള്ള സ്പഷ്ടമായ ആഗ്രഹത്തോടുകൂടി പാർത്തിരിക്കുന്ന വിശ്വാസാർത്ഥികൾ ഈ ആഗ്രഹത്താൽത്തന്നെ തിരുസഭയുമായി ഐക്യത്തിൽപ്പെടുന്നു. തിരുസഭാമാതാവ്‌ അവരെ തന്റെ സ്വന്തമായി കരുതി സ്നേഹത്തോടും താൽപര്യത്തോടുംകൂടി ആലിംഗനം ചെയ്യുന്നു.[Second Vatican council document , Lumen Gentium number #14]

Lumen Gentium number #14, Footnote 01: മനുഷ്യനു സഭയുമായുള്ള ഐക്യത്തിന്റെ പ്രാധാന്യം കാണിക്കാൻ വേണ്ടി, നിത്യരക്ഷ പ്രാപിക്കാൻ സഭയുടെ ആവശ്യകതയെപ്പറ്റിയുള്ള പരമ്പരാഗതമായ പ്രബോധനം ആവർത്തിക്കുന്നു.
രണ്ടുതരത്തിൽ സഭ നിത്യരക്ഷയ്ക്കാവശ്യമാണ്.
(1) ക്രിസ്തുവിന്റെ സഭയിൽ പ്രവേശിക്കണമെന്നുള്ള കൽപനയിൽനിന്ന്
(2) അധികൃതമായ ക്രിസ്തീയജീവിതം നയിക്കാൻ സഭ നിർദ്ദേശിക്കുന്ന മാർഗ്ഗങ്ങളുടെ കാര്യക്ഷമതയിൽനിന്ന്, പ്രത്യേകിച്ചും വിശ്വാസപ്രഖ്യാപനത്തിൽ നിന്നും, മാമ്മോദീസായുടെ സ്വീകരണത്തിൽനിന്നും.

Lumen Gentium number #14,Footnote 02:കത്തോലിക്കർമാത്രം പൂർണ്ണമായി സഭയോടു ചേർക്കപ്പെടുന്നു എന്ന് സൂനഹദോസ്‌ വ്യക്തമാക്കുന്നു. ഭാഗ്യസ്മരണാർഹനായ 12-ാം പീയൂസ്മാർപ്പാപ്പയുടെ 'മൗതികശരീരം' എന്ന വിശ്വാസലേഖനത്തിൽ കത്തോലിക്കർ മാത്രമേ സഭയുടെ യഥാർത്ഥത്തിലുള്ള (real) അംഗങ്ങളാകുന്നുള്ളൂ എന്ന് രേഖപ്പെടുത്തിയിരുന്നു. യഥാർത്ഥത്തിലുള്ള എന്നതിനു പകരം പൂർണ്ണമായ (full) എന്നു മാറ്റുകയാണ് കൗൺസിൽ ചെയ്തത്. തന്മൂലം അകത്തോലിക്കർക്കുള്ള അംഗത്വം അപൂർണ്ണമെങ്കിലും നിഷേധിക്കാനാവുന്നതല്ല. കൂദാശകൾ, സഭാധികാരത്തോടുള്ള ഐക്യം അനുസരണം ഇവയാണ് സഭയിലെ അംഗത്വത്തെ പൂർണ്ണമാക്കുന്നത്‌. ആ നിലയിൽ കത്തോലിക്കർക്കാണ് പൂർണ്ണമായ അംഗത്വമുള്ളത്‌. [End Quote]

"സഭയും ദൈവരാജ്യവും തമ്മിലുള്ള ബന്ധം രഹസ്യാത്മകവും സങ്കീർണവുമാണ്. രണ്ടാം വത്തിക്കാൻ സൂനഹദോസ് പഠിപ്പിക്കുന്നത് പോലെ "ദൈവരാജ്യം ഒന്നാമതായി ക്രിസ്തു എന്ന വ്യക്തിയിൽ തന്നെയാണ് വെളിവാക്കപ്പെട്ടിരിക്കുന്നത്". എന്നാലും കർത്താവായ യേശുവിൽ നിന്ന് ദൈവരാജ്യത്തെ പറ്റി പ്രഘോഷിക്കാനുള്ള ദൗത്യം സ്വീകരിച്ച സഭ "ഭൂമിയിൽ ആ ദൈവരാജ്യത്തിന്റെ വിത്തും ആരംഭവുമാണ്". അതേസമയം സഭ "പക്വതയിലേക്ക് സാവധാനം വളരുകയും സമ്പൂർണമായ ദൈവാരാജ്യത്തിനായി ആഗ്രഹിക്കുകയും ചെയ്യുന്നു" (lumen gentium ,5 ). അങ്ങനെ, "ദൈവരാജ്യം സഭയിൽ നിന്ന് വേർതിരിക്കാനാവാത്തതാണ്.എന്തെന്നാൽ അവ രണ്ടും യേശുവിന്റെതന്നെ വ്യക്തിത്വത്തിൽ നിന്നും പ്രവർത്തിയിൽനിന്നും വേർതിരിക്കാൻ പാടില്ലാത്തതാണ്‌. അതുകൊണ്ട്,സഭയെ ദൈവാരാജ്യത്തിൽനിന്ന്,വേർതിരിക്കാൻ സാധ്യമല്ല.സഭ ചരിത്രത്തിന്റെ അപൂർണ മണ്ഡലത്തിൽ മാത്രമാണുള്ളതെന്നപോലെയും ദൈവരാജ്യം ദൈവികരക്ഷാപദ്ധതിയുടെ യുഗാന്തപരമായ തികഞ്ഞപൂർണതയായിരുന്നാലെന്നപോലെയും വേർതിരിക്കാൻ പാടില്ല". [മതാന്തര സംവാദവും സുവിശേഷപ്രഘോഷണവും No: 34, കത്തോലിക്കാസഭയുടെ പ്രമാണരേഖ].

"യേശു ക്രിസ്തുവിന്റെ രക്ഷാകര മധ്യസ്ഥതയുടെ ഏകത്വവും സാർവത്രികവുമായി ബന്ധപ്പെടുത്തി, അവിടുന്ന് സ്ഥാപിച്ച സഭയുടെ ഏകത്വത്തെ കത്തോലിക്ക വിശ്വാസത്തിന്റെ ഒരു സത്യമായി ഉറച്ചു വിശ്വസിക്കണം. ഒരു ക്രിസ്തുവേ ഉള്ളു . അതുപോലെ തന്നെ ക്രിസ്തുവിനറെ ഒറ്റ ശരീരമേ ഉള്ളു. ക്രിസ്തുവിനറെ ഒരു മണവാട്ടിയെ ഉള്ളു "ഏക കാതോലിക ശ്ലൈഹിക സഭ". കൂടാതെ,താൻ തന്റെ സഭയെ കൈവിടുകയില്ലെന്നു ക്രിസ്തു വാഗ്ദാനം ചെയ്തു ( മത്തായി 16:18, 28:20). തന്റെ ആത്മാവ് വഴി അതിനെ നയിക്കുമെന്നും അവിടുന്ന് വാഗ്ദാനം ചെയ്തു (യോഹ 16:13). കത്തോലിക്ക വിശ്വാസം അനുസരിച്ചു അതിനറെ അർത്ഥം സഭയുടെ ഏകത്വവും ഐക്യവും സഭയുടെ സമഗ്രതയുടേതായ മറ്റ് എന്തിനെയും പോലെ ഒരിക്കലും ഇല്ലാതാവുകയില്ല എന്നാണ്. ക്രിസ്തു സ്ഥാപിച്ച സഭയും കത്തോലിക്ക സഭയും തമ്മിൽ ശ്ലൈഹിക പിൻഗാമിത്വത്തിൽ വേരുറച്ച ചരിത്രപരമായ തുടർച്ചയുണ്ടെന്ന് ഏറ്റു പറയാൻ കത്തോലിക്ക വിശ്വാസികൾ കടപ്പെട്ടിരിക്കുന്നു. കത്തോലിക്ക സഭ ക്രിസ്തുവിന്റെ ഏക സഭയാണ്". ["ഡൊമിനസ് യെസൂസ് അഥവാ കർത്താവായ യേശു" No # 16,കത്തോലിക്കാസഭയുടെ പ്രമാണരേഖ]

യഥാര്ത്ഥ മതം എന്ന പ്രശ്‌നം കൈകാര്യം ചെയ്തു കൊണ്ട് രണ്ടാം വത്തിക്കാന് കൗണ്സിലിലെ പിതാക്കന്മാര് ഇങ്ങനെ പഠിപ്പിച്ചു. 'ഈ ഏക സത്യമതം കാതോലികവും ശ്ലൈഹീകവുമായ സഭയില് അതിന്റെ അസ്ഥിത്വം തുടരുന്നുവെന്ന് നമ്മള് വിശ്വസിക്കുന്നു. എല്ലാ ജനതകളിലേക്കും അത് വ്യാപിപ്പിക്കാനുള്ള കടമ കര്ത്താവായ യേശു സഭയെ ഏല്പ്പിക്കുകയും ചെയ്തു. അങ്ങനെ അവിടുന്ന് ശ്‌ളീഹന്മാരോട് പറഞ്ഞു. ആകയാല് നിങ്ങള് പോയി എല്ലാ ജനതകളേയും ശിഷ്യപ്പെടുത്തുവിന്.പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാതാ്മാവിന്റെയും നാമത്തില് ജ്ഞാനസ്‌നാനം നല്കുവിന്.ഞാന് നിങ്ങളോട് കല്പ്പിച്ചവയെല്ലാം അനുസരിക്കാന് അവരെ പഠിപ്പിക്കുവിന്' (മത്തായി 28:19-20) പ്രത്യേകിച്ച് ദൈവത്തെയും അവിടുത്തെ സഭയെയും സംബന്ധിച്ച കാര്യങ്ങളില്,എല്ലാ മനുഷ്യരും സത്യം അന്വേഷിക്കാന് കടപ്പെട്ടിരിക്കുന്നു.അവര് സത്യമറിയുമ്പോള് അതിനെ മുറുകെ പിടിക്കുകയും വേണം. ["ഡൊമിനസ് യെസൂസ് അഥവാ കർത്താവായ യേശു" No # 23,കത്തോലിക്കാസഭയുടെ പ്രമാണരേഖ]

*കത്തോലിക്കാ തിരുസഭ - "നല്ല വിത്തും കളകളും കലർന്നു വളരുന്ന വയൽ": പാപികളെ തന്റെ മാറോടണയ്ക്കുന്ന സഭ പരിശുദ്ധയും അതേസമയം എപ്പോഴും വിശുദ്ധീകരിക്കപ്പെടേണ്ടവളാണ് ! അവൾ പ്രായശ്ചിത്തത്തിന്റെയും നവീകരണത്തിന്റെയും പാത നിരന്തരം പിൻതുടരുന്നു.സഭയുടെ എല്ലാ അംഗങ്ങളും അവളുടെ ശുശ്രൂഷകർ ഉൾപ്പെടെ,തങ്ങൾ പാപികളാണെന്ന് അംഗീകരിക്കണം. സമയത്തിന്റെ അന്ത്യംവരെ ഓരോരുത്തരിലും സുവിശേഷത്തിലെ "നല്ല ഗോതമ്പിനോടൊപ്പം,പാപത്തിന്റെ കളകളും" കലർന്നിരിക്കും.അതുകൊണ്ട്, ക്രിസ്തുവിന്റെ രക്ഷയിൽ പ്രവേശിച്ചവരും എന്നാൽ ഇനിയും വിശുദ്ധിയുടെ പാതയിൽ സഞ്ചരിക്കുന്നവരുമായ പാപികളെ സഭ ഒന്നിച്ചു ചേർക്കുന്നു: അതുകൊണ്ടു സഭ,അവളിൽ പാപികളുണ്ടെങ്കിലും വിശുദ്ധയാണ്. കാരണം,അവൾക്കു കൃപാവരത്തിന്റെ ജീവനല്ലാതെ മറ്റു ജീവനില്ല. അവളുടെ അംഗങ്ങൾ അവളുടെ ജീവിതം നയിച്ചാൽ അവർ വിശുദ്ധരാക്കപ്പെടും.അവളുടെ ജീവിതത്തിൽ നിന്ന് അവർ അകന്നുപോയാൽ, അവളുടെ വിശുദ്ധിയുടെ പ്രസരണത്തെ തടയുന്ന പാപങ്ങളിലേക്കും ക്രമക്കേടുകളിലേക്കും അവർ വീഴും.അതുകൊണ്ടാണ് അവൾ സഹിക്കുകയും ആ പാപങ്ങൾക്ക് പ്രായശ്ചിത്തമനുഷ്ഠിക്കുകയും ചെയ്യുന്നത്.ആ പാപങ്ങളിൽ നിന്ന് തന്റെ മക്കളെ ക്രിസ്തുവിന്റെ രക്തത്തിലൂടെയും പരിശുദ്ധാത്മാവിന്റെ ദാനത്തിലൂടെയും വിമോചിപ്പിക്കാൻ അവൾക്ക് അധികാരമുണ്ട്.... സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസമേറിയ നിമിഷങ്ങളിൽ വിശുദ്ധന്മാരും വിശുദ്ധകളും എന്നും നവീകരണത്തിന്റെ ഉറവിടവും ഉത്പത്തിയുമായി നിലകൊണ്ടിട്ടുണ്ട്.[കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഖണ്ഡിക # 827,828]

*കത്തോലിക്കർ സ്വയം പരിശോധിക്കണം: കത്തോലിക്കാ സഭ ആവിഷ്കൃതമായ എല്ലാ ദൈവികസത്യങ്ങളാലും പ്രസാദവരത്തിന്റെ എല്ലാ ദാനങ്ങളാലും അലംകൃതയാണ്. എങ്കിലും അവളുടെ മക്കൾ തങ്ങൾക്കു യോഗ്യമായ സർവ്വതീഷ്ണതയോടും കൂടി ജീവിക്കുന്നതിൽ പരാജയമടയുന്നു. അതുകൊണ്ടു വേർപെട്ടുനിൽക്കുന്ന നമ്മുടെ സഹോദരങ്ങളുടെയും പൊതുവെ ലോകത്തിന്റെയും നോട്ടത്തിൽ സഭയുടെ സൗന്ദര്യത്തിന്റെ വളർച്ച മുരടിക്കുന്നു. തന്മൂലം എല്ലാ കത്തോലിക്കരും ക്രിസ്തീയപരിപൂർണ്ണതയ്ക്കായി അവിശ്രമം പരിശ്രമിക്കണം. ക്രിസ്തുവിന്റെ എളിമയും ആശാനിഗ്രഹവും സ്വശരീരത്തിൽ സംവഹിക്കുന്ന സഭ അനുദിനം കൂടുതൽ നവീകൃതവും വിശുദ്ധീകൃതവുമാകാൻ വേണ്ടി അവനവന്റെ സാഹചര്യം അനുവദിക്കുന്നതിനനുസരണമായി ഓരോ കത്തോലിക്കനും പരിശ്രമിക്കണം. ചുളിവും, കളങ്കവുമില്ലാതെ മഹത്വപൂർണ്ണയായി ക്രിസ്തു അവളെ ഉയർത്തുന്നതുവരെ ഈ പരിശ്രമം തുടരേണ്ടതാണ്.[രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖ "സഭൈക്യം" നമ്പർ 04]

വിശുദ്ധ പോൾ ആറാമൻ പാപ്പ :"സഭയെ കൂടാതെ ക്രിസ്തുവിൽ ജീവിക്കാം,സഭയ്ക്ക് പുറത്ത് ക്രിസ്തുവിനെ അനുഗമിക്കാം, സഭയെ സ്നേഹിക്കാതെ ക്രിസ്തുവിനെ സ്നേഹിക്കാം" എന്ന് ഒരുവൻ ചിന്തിക്കുന്നത് വിവേകശൂന്യമായ വിഭജനമാണ്"

സഭ അവന്റെ ശരീരമാണ്‌; എല്ലാ വസ്‌തുക്കളിലും സകലവും പൂര്ത്തിയാക്കുന്ന അവന്റെ പൂര്ണതയുമാണ്‌. [എഫേസോസ്‌ 1 : 23]

"സഭ ചരിത്രത്തിലാണ്, എന്നാൽ അതേസമയം അവൾ അതിന് അതീതയുമാണ്. അവളുടെ ദൃശ്യമായ യാഥാർഥ്യത്തിൽ, ദൈവിക ജീവന്റെ സംവാഹകയായ അവളുടെ ആധ്യാത്മിക യാഥാർഥ്യം കാണാൻ വിശ്വാസത്താൽ പ്രകാശിതമായ മനസ്സിനെ കഴിയൂ" (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഖണ്ഡിക# 770)

വിജാതീയരോട്‌ ക്രിസ്‌തുവിന്റെ ദുര്ഗ്രഹമായ സമ്പന്നതയെക്കുറിച്ചുപ്രസംഗിക്കാനും
സകലത്തിന്റെയും സ്രഷ്‌ടാവായ ദൈവത്തില്യുഗങ്ങളോളം നിഗൂഢമായി സ്‌ഥിതിചെയ്‌തിരുന്ന രഹസ്യത്തിന്െറ പ്രവര്ത്തനം എല്ലാവര്ക്കും വ്യക്‌ത മാക്കിക്കൊടുക്കാനുമുതകുന്ന വരം വിശുദ്‌ധരില് ഏറ്റവും നിസ്‌സാരനായ എനിക്കു നല്കപ്പെട്ടു. സ്വര്ഗീയ ഇടങ്ങളിലുള്ള ശക്‌തികള്ക്കും അധികാരങ്ങള്ക്കും സഭയിലൂടെ ദൈവത്തിന്റെ ബഹുമുഖ ജ്‌ഞാനം വ്യക്‌ത മാക്കി കൊടുക്കാന്വേണ്ടിയാണ്‌ അവിടുന്ന്‌ ഇപ്രകാരം ചെയ്‌തത്‌.ഇതു നമ്മുടെ കര്ത്താവായ യേശുക്രിസ്‌തുവില് സാക്‌ഷാത്‌കരിക്കപ്പെട്ട അവിടുത്തെനിത്യമായ ഉദ്‌ദേശ്യത്തിനനുസൃതമാണ്‌.അവനിലുള്ള വിശ്വാസംമൂലം ആത്‌മധൈര്യവും ദൈവത്തെ സമീപിക്കാന് സാധിക്കുമെന്ന പ്രത്യാശയും നമുക്കുണ്ട്‌. [എഫേസോസ്‌ 3 : 8-12]

സമാധാനം നമ്മോടുകൂടെArticle URL:Quick Links

എന്റെ സഭ.. പരിശുദ്ധ കത്തോലിക്കാ സഭ

ഞാൻ മനസ്സിലാക്കിയിരിക്കുന്നത് .. പുരോഹിതൻ മാത്രമല്ല സഭ സന്യാസി മാത്രമല്ല സഭ അല്മായൻ മാത്രമല്ല സഭ.. നാമെല്ലാവരും ചേർന്നതാണ്  സഭ ശരീരമാകുന്ന സഭയുടെ ശിരസ്സാണ് ക്രിസ്തു.. ക്രിസ്തുവും സഭയും ഒന... Continue reading


യേശുക്രിസ്തു - കത്തോലിക്കാ സഭയ്ക്ക് പുറത്തുള്ള വ്യക്തിയല്ല, മറിച്ച് സഭസ്ഥാപകനും, സഭയിലെ ഏറ്റവും പ്രധാനപ്പെട്ട അംഗവും.

യേശുക്രിസ്തു സഭയാകുന്ന ശരീരത്തിന്റെ ശിരസ്‌സാണ്‌. അവന് ‍ എല്ലാറ്റിന്റെയും ആരംഭവും മരിച്ചവ രില് ‍ നിന്നുള്ള ആദ്യജാതനുമാണ്‌. ഇങ്ങനെ എല്ലാകാര്യങ്ങളില... Continue reading


പരമാധികാരവും റോമാമാർപാപ്പയും

Reference: പൗരസ്ത്യ കത്തോലിക്കാ സഭകളുടെ കാനോനകൾ,  CCEO ആമുഖം: അപ്പസ്തോലന്മാരുടെ പിൻഗാമികളെന്ന നിലയിൽ മാർപാപ്പയ്ക്കും, മാർപാപ്പ തലവനായുള്ള മെത്രാൻ സംഘത്തിനും സഭയെ നയിക്കുന്നതിനും പഠിപ്പി... Continue reading


തിരുസ്വരൂപങ്ങളോടുള്ള കത്തോലിക്കാ വിശ്വാസിയുടെ മനോഭാവം - വിശ്വാസ വിചാരം

കത്തോലിക്ക വിശ്വാസികളുടെ ചോദ്യങ്ങൾക്ക് സഭയുടെ മൗതിക വേദപാരംഗതനായ (മിസ്റ്റിക്കൽ ഡോക്ടർ) വി. യോഹന്നാൻ ക്രൂസ് ഉത്തരം നൽകുന്നു.  ചില മാർപാപ്പാമാർ  തങ്ങളുടെ ആധ്യാത്മിക പിതാവായും മിസ്റ്റി... Continue reading