Home | Articles | 

jintochittilappilly.in
Posted On: 15/08/20 23:02
അപ്പസ്‌തോലന്മാരുടെ (ശ്ലീഹന്മാരുടെ) വിശ്വാസപ്രമാണം

 


"ആദിമുതൽ ഉത്ഭായിരുന്നതും ഞങ്ങൾകേട്ടതും സ്വന്തം കണ്ണുകൊത്ഭു കത്ഭതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊത്ഭു സ്പർശിച്ചതുമായ ജീവ൯റെ വചനത്തെപ്പറ്റി ഞങ്ങൾ അറിയിക്കുന്നു.ജീവൻ വെളിപ്പെട്ടു; ഞങ്ങൾ അതു കത്ഭു; അതിനു സാക്ഷ്യം നൽകുകയുംചെയ്യുന്നു. പിതാവിനോടുകൂടെ ആയിരുന്നതും ഞങ്ങൾക്കു വെളിപ്പെട്ടതുമായ നിത്യജീവൻ ഞങ്ങൾ നിങ്ങളോടുഽപഘോഷിക്കുന്നു.ഞങ്ങൾ കാണുകയുംകേൾക്കുകയും ചെയ്തതു നിങ്ങളെയും ഞങ്ങൾ അറിയിക്കുന്നു. ഞങ്ങളുമായി നിങ്ങൾക്കും കൂട്ടായ്മ ഉത്ഭാകേത്ഭതിനാണ് ഞങ്ങൾ ഇതു ഽപഘോഷിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മയാകട്ടെ, പിതാവിനോടും അവിടുത്തെ പുഽതനായ യേശുഽകിസ്തുവിനോടുമാണ്." - 1 യോഹന്നാൻ 1 : 1-3

കത്തോലിക്കർ എന്ത് വിശ്വസിക്കുന്നു എന്നതിന് ഉത്തരമാണ് - 12 വിശ്വാസ വകുപ്പുകൾ അടങ്ങിയ "അപ്പസ്‌തോലന്മാരുടെ വിശ്വാസപ്രമാണം". സഭ പാരമ്പര്യത്തിൽ ഇപ്രകാരം പറയുന്നു : "പെന്തകോസ്ത് നാളിൽ , പരിശുദ്ധ കന്യകമറിയത്തോടൊപ്പം സമ്മേളിച്ചിരുന്ന 12 അപ്പസ്തോലന്മാരുടെയും മറ്റു ശിഷ്യരുടേയും മേൽ പരിശുദ്ധാത്മാവ് ആഗതനായപ്പോൾ ; 12 അപ്പസ്തോലന്മാർ എഴുതിയ പന്ത്രണ്ടു "വിശ്വാസവകുപ്പുകൾ" അഥവാ "സത്യങ്ങൾ" ആണ് -അപ്പസ്‌തോലന്മാരുടെ വിശ്വാസപ്രമാണം.

സഭാപിതാവായ വി ആംബ്രോസ് (നാലാം നൂറ്റാണ്ട്) സാക്ഷ്യം വഹിച്ചിട്ടുള്ള ഒരു പ്രാചീന പാരമ്പര്യമനുസരിച്ചു അപ്പസ്‌തോലന്മാരുടെ സംഖ്യ വഴി അപ്പസ്തോലിക വിശ്വാസത്തിന്റെ പൂർണത പ്രതീകാത്മകമായി ആവിഷ്കരിക്കുവാൻ വേണ്ടി വിശ്വാസപ്രമാണത്തിൽ പന്ത്രണ്ട് വകുപ്പുകൾ ഉണ്ട് (സി സി സി 191).

ഏറ്റവും പ്രാചീനമായ റോമൻ മതബോധനഗ്രന്ഥം - അപ്പസ്‌തോലന്മാരുടെ വിശ്വാസപ്രമാണം (സി സി സി 196).

അപ്പസ്‌തോലന്മാരുടെ വിശ്വാസപ്രമാണത്തിന്റെ സവിശേഷമായ ആധികാരികതയ്ക്ക് അടിസ്ഥാനപരമായ വസ്തുത ഇതാണ് : "സഭാപിതാവായ വി ആംബ്രോസ് (നാലാം നൂറ്റാണ്ട്) പഠിപ്പിക്കുന്നു - അപ്പസ്തോലന്മാരിൽ പ്രഥമനായ വിശുദ്ധ പത്രോസിന്റെ സിംഹാസനമായ റോമസഭയിൽ വിശ്വസിക്കുന്നതെന്തോ അതാണ് വിശ്വാസപ്രമാണം. അതിനോടാണ് പൊതുവായ വിശ്വാസം ബന്ധപെടുത്തിയിരിക്കുന്നത്". (സി സി സി 194).

സഭാപിതാവായിരുന്ന വി ഇരേണെവൂസ് (രണ്ടാം നൂറ്റാണ്ട്) ഇപ്രകാരം പഠിപ്പിക്കുന്നു: "എന്തെന്നാൽ റോമസഭയോട്,അതിനറെ പ്രാമുഖ്യം മൂലം,മുഴുവൻ സഭയും - അതായത് എല്ലായിടത്തുമുള്ള വിശ്വാസികൾ - നിർബന്ധപൂർവം ഐക്യപെട്ടിരിക്കണം. കാരണം അതിൽ അപ്പസ്തോലന്മാരുടെ പാരമ്പര്യം എന്നും സംരക്ഷിച്ചിട്ടുണ്ട്".

മൂന്നാം നൂറ്റാണ്ടിൽ ജനിച്ച പൗരസ്ത്യ സഭ പിതാവായ വി അത്തനേഷ്യസ് ഇപ്രകാരം പറയുന്നു " റോമിനെയാണ് (റോമൻ സഭയെയാണ്) അപ്പസ്തോലിക സിംഹാസനം എന്ന് വിളിക്കുന്നത്".

വീണ്ടും സഭാപിതാവായ വി ആംബ്രോസ് (നാലാം നൂറ്റാണ്ട്) : "ഈ വിശ്വാസപ്രമാണം ആത്മീയമുദ്രയാണ്; നമ്മുടെ ഹൃദയത്തിനറെ ധ്യാനമാണ്; എപ്പോഴും ജാഗ്രതയായിരിക്കുന്ന കാവൽക്കാരനുമാണ്; ഇത് നിസ്സംശയം നമ്മുടെ ആത്മാവിനറെ നിക്ഷേപമാണ്". (സി സി സി 197).

സഭാപിതാവായ വി അഗസ്റ്റിൻ (നാലാം നൂറ്റാണ്ട്) : " വിശ്വാസപ്രമാണം നിനക്ക് ഒരു കണ്ണാടി പോലെയായിരിക്കട്ടെ. നീ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്നതെല്ലാം യഥാർത്ഥത്തിൽ വിശ്വസിക്കുന്നുണ്ടോയെന്നറിയാൻ നീ അതിൽ നിന്നെതന്നെ നോക്കുക. ഓരോ ദിവസവും നിനറെ വിശ്വാസത്തിൽ സന്തോഷിക്കുകയും ചെയ്യുക".

സഭാപിതാവായ വി അഗസ്റ്റിൻ (നാലാം നൂറ്റാണ്ട്) : " വിശ്വാസികൾ വിശ്വാസപ്രമാണത്തിലെ വകുപ്പുകൾ വിശ്വസിക്കണം ; വിശ്വസിച്ചു കൊണ്ട് അവർ ദൈവത്തിന് വിധേയരാകാനും വിധേയരായിക്കൊണ്ട് നന്നായി ജീവിക്കാനും,നന്നായി ജീവിച്ചു കൊണ്ട് തങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കാനും, ശുദ്ധീകരിക്കപ്പെട്ട ഹൃദയത്തോടെ വിശ്വസിക്കുന്നത് മനസിലാക്കാനും വേണ്ടിയാണത്".

നമ്മുടെ ആധ്യാത്മിക ജീവിതവും വിശ്വാസ സത്യങ്ങളും തമ്മിൽ ഒരു ഘടനാത്മക ബന്ധമുണ്ട് ( സി സി സി 89).
 
പിശാചിനെ ഓടിക്കാൻ വേണ്ടി മാത്രമുള്ള പ്രാർത്ഥനയെന്ന് ചിലർ തെറ്റിദ്ധരിച്ചിരിക്കുന്ന "അപ്പസ്‌തോലന്മാരുടെ (ശ്ലീഹന്മാരുടെ) വിശ്വാസപ്രമാണം" എന്താണെന്ന് ഓരോ കത്തോലിക്കനും മുകളിൽ കൊടുത്തതിൽ നിന്നും തിരിച്ചറിയാനും ഉപകരിക്കട്ടെ എന്നും ആശംസിക്കുന്നു.

"എന്തെന്നാൽ, ദൈവത്തിൽനിന്നു ജനിച്ച ഏവനും ലോകത്തെ കീഴടക്കുന്നു. ലോകത്തിൻമേലുളള വിജയം ഇതാണ് - നമ്മുടെ വിശ്വാസം." - 1 യോഹന്നാൻ 5 : 4

"ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാൻ ഞങ്ങൾക്ക് സാധ്യമല്ല"
(അപ്പസ്തോലപ്രവർത്തനങ്ങൾ 4 :20)

"ശിഷ്യന്മാർ യേശുവിനെ പൂർണഹൃദയത്തോടെ വിശ്വസിച്ചു അതുപോലെ ക്രൈസ്തവൻ ജീവനിലേക്കുള്ള വഴിയെപ്പറ്റി ചോദിക്കുമ്പോൾ അവനു സഭയെ പൂർണമായി വിശ്വസിക്കാം. സഭ നൂറ്റാണ്ടുകളിലൂടെ ഒരു സജീവസത്യം സംവഹിക്കുന്നു അത് സഭയേക്കാൾ വലുതാണ്. വിശ്വാസ നിക്ഷേപം (depositum fidei) സംബന്ധിച്ച് നാം പറയുന്നു.സംരക്ഷിക്കപ്പെടേണ്ട വിശ്വാസ നിക്ഷേപമാണത്." [യുവജന മതബോധനഗ്രന്ഥം ,ചോദ്യം 13]

യേശു പറഞ്ഞ വാക്കുകൾ ശ്രവിച്ച അപ്പസ്തോലന്മാർ പൂർണ്ണഹൃദയത്തോടെ അത് വിശ്വസിച്ചു. അതിൽ അടിയുറച്ച് ജീവിച്ച അവരുടെ വിശ്വാസത്തെയാണ് അപ്പസ്തോലന്മാരുടെ വിശ്വാസം [Apostolic Faith] എന്ന് പറയുക .

ഈ വിശ്വാസത്തിൽ നിന്നുള്ള വീഴ്ചയാണ് ഇന്ന് ലോകത്ത് കാണുന്ന പല സഭാ വിഭാഗങ്ങളുടെയും സഭാ സമൂഹങ്ങളുടെയും ഉത്ഭവത്തിന് കാരണം. പരിപൂർണ സത്യമായ ക്രിസ്തുവിൻറെ വാക്കുകളെ തെറ്റിദ്ധരിക്കുകയും അവിടുത്തെ പ്രിയ അപ്പസ്തോലന്മാരുടെ വിശ്വാസത്തിൽ നിന്നുമുള്ള വ്യതിചലനമാണ് വിഭാഗീയതയ്ക്ക് പ്രധാന കാരണമായി തീർന്നത്. ഇത് നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻറെ ഹൃദയവേദനയാണ്. ക്രിസ്തു സ്ഥാപിച്ച ഏക സഭയെക്കുറിച്ച് അന്വേഷിക്കാൻ ഓരോ ക്രൈസ്തവനും കടമയുണ്ട്.

ഇതാണ് അപ്പസ്‌തോലന്മാരുടെ (ശ്ലീഹന്മാരുടെ) വിശ്വാസപ്രമാണം

(1)സര്വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയിടുയെയും സ്രഷ്ടാവുമായ ദൈവത്തില് ഞാന് വിശ്വസിക്കുന്നു.

(2)അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്ത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു.

(3)ഈ പുത്രന് പരിശുദ്ധാത്മാവിനാല് ഗര്ഭസ്ഥനായി കന്യകാമറിയത്തില് നിന്നും പിറന്നു,

(4)പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഢകള് സഹിച്ചു കുരിശില് തറയ്ക്കപ്പെട്ട് മരിച്ച് അടക്കപ്പെട്ടു, പാതാളങ്ങളില് ഇറങ്ങി

(5)മരിച്ചവരുടെ ഇടയില് നിന്ന് മൂന്നാംനാള് ഉയിര്ത്തു;

(6)സ്വര്ഗ്ഗത്തിലേയ്ക്കെഴുന്നള്ളി സര്വ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടുന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന് വരുമെന്നും ഞാന് വിശ്വസിക്കുന്നു.

(7)പരിശുദ്ധാത്മാവിലും ഞാന് വിശ്വസിക്കുന്നു.

(8) വിശുദ്ധ കത്തോലിക്കാ സഭയിലും

(9)പുണ്യവാന്മാരുടെ ഐക്യത്തിലും

(10)പാപങ്ങളുടെ മോചനത്തിലും

(11)ശരീരത്തിന്റെ ഉയിര്പ്പിലും

(12)നിത്യമായ ജീവിതത്തിലും

ഞാന് വിശ്വസിക്കുന്നു. ആമ്മേന്.



Article URL:







Quick Links

അപ്പസ്‌തോലന്മാരുടെ (ശ്ലീഹന്മാരുടെ) വിശ്വാസപ്രമാണം

"ആദിമുതൽ ഉത്ഭായിരുന്നതും ഞങ്ങൾകേട്ടതും സ്വന്തം കണ്ണുകൊത്ഭു കത്ഭതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊത്ഭു സ്പർശിച്ചതുമായ ജീവ൯റെ വചനത്തെപ്പറ്റി ഞങ്ങൾ അറിയിക്കുന്നു.ജീവൻ വെളിപ്പെട്ടു; ഞങ്ങൾ അതു കത... Continue reading


പൊതുവെളിപാടും സ്വകാര്യവെളിപാടും - കത്തോലിക്കാ വിശ്വാസവിചാരം

ദൈവീക പൊതുവെളിപാട്  അടങ്ങിയിരിക്കുന്ന വിശുദ്ധ ഗ്രന്ഥത്തിലെ പുതിയനിയമത്തിൽ   27 പുസ്തകങ്ങൾ കാനോനികമെന്ന് എന്ന് അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തത് കത്തോലിക്കാ തിരുസഭയാണ് (എ ഡി 3... Continue reading


പരമാധികാരവും റോമാമാർപാപ്പയും

Reference: പൗരസ്ത്യ കത്തോലിക്കാ സഭകളുടെ കാനോനകൾ,  CCEO ആമുഖം: അപ്പസ്തോലന്മാരുടെ പിൻഗാമികളെന്ന നിലയിൽ മാർപാപ്പയ്ക്കും, മാർപാപ്പ തലവനായുള്ള മെത്രാൻ സംഘത്തിനും സഭയെ നയിക്കുന്നതിനും പഠിപ്പി... Continue reading


കത്തോലിക്കാ സഭയുടെ സാർവ്വത്രിക മതബോധനഗ്രന്ഥങ്ങൾ :

സഭയിലെ ഒന്നാമത്തെ സാർവ്വത്രിക മതബോധനഗ്രന്ഥത്തെക്കുറിച്ചു പറയുകയാണെങ്കിൽ, ലോകമെമ്പാടുമുള്ള സഭയുടെ ഉപയോഗത്തിനായി ഒരു പൊതുമതബോധനഗ്രന്ഥം തയ്യാറാക്കണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത് ട്രെൻ്റ് (1545-1563... Continue reading


പരിശുദ്ധ കത്തോലിക്കാ സഭ

"ഏകവും വിശുദ്ധവുമായ കത്തോലിക്കാസഭയിലും" എന്ന സത്യത്തെ പറ്റി അവശേഷിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാം... സഭ കത്തോലിക്കാസഭ എന്ന് വിളിക്കപ്പെടുന്നു.കാരണം ഭൂമിയുടെ ഒരറ്റം മുതൽ മറ്റേഅറ്റം വരെ, ലോകം മുഴുവൻ ... Continue reading