Home | Articles | 

jintochittilappilly.in
Posted On: 20/08/20 23:09
"ദൈവം മനുഷ്യനെ സൃഷ്ടിച്ചത് സത്യത്തിനു വേണ്ടിയാണ്" - ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ

 

സത്യമായും സുന്ദരമായതും ഒന്നിച്ചു നിലകൊള്ളുന്നു. എന്തെന്നാൽ, ദൈവമാണ് സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും ഉറവിടം.(YOUCAT 461)

നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെത്തും.(ജറെമിയാ 29 : 13)

നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.(യോഹന്നാന്‍ 8 : 32)

യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.(യോഹന്നാന്‍ 14 : 6)

അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്‌ടികള്‍ക്കും മുമ്പുള്ള ആദ്യജാതനുമാണ്‌.
കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്‌തുക്കളും സൃഷ്‌ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്‌തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ്‌ സൃഷ്‌ടിക്കപ്പെട്ടത്‌.അവനാണ്‌ എല്ലാറ്റിനും മുമ്പുള്ളവന്‍; അവനില്‍ സമസ്‌തവും സ്‌ഥിതിചെയ്യുന്നു.(കൊളോസോസ്‌ 1 : 15-17)

"ദൈവപുത്രൻ തന്റെ മനുഷ്യാവതാര വേളയിൽ സ്വീകരിച്ച് ഈ 'യേശു'എന്ന പേരിൽ എല്ലാം അടങ്ങിയിരിക്കുന്നു. ദൈവനാമം മനുഷ്യാധരങ്ങൾക്ക് അവാച്യമാണ്, എങ്കിലും മനുഷ്യസ്വഭാവം സ്വീകരിക്കുക വഴി ദൈവവചനം അത് നമുക്ക് കൈമാറുന്നു. തന്മൂലം നമുക്ക് ആ പേര് വിളിച്ച് അപേക്ഷിക്കാം. "യേശു", "യാഹ്‌വേ രക്ഷിക്കുന്നു". "യേശു" എന്ന പേര് എല്ലാം ഉൾക്കൊള്ളുന്നു. ദൈവവും മനുഷ്യനും, സൃഷ്ടിയുടെയും രക്ഷയുടെയും പദ്ധതി മുഴുവനും അതിലടങ്ങിയിരിക്കുന്നു. "യേശു"വിനെ വിളിച്ച് അപേക്ഷിക്കുക എന്നതിനർത്ഥം അവിടുത്തെ വിളിച്ച് അപേക്ഷിക്കുക, നമ്മുടെ ഉള്ളിൽ വസിക്കുന്ന അവിടുത്തെ വിളിക്കുക എന്നതാണ്. അത് അർത്ഥമാക്കുന്ന സാന്നിധ്യത്തെ ഉൾക്കൊള്ളുന്ന ഏക നാമം അവിടുത്തേതാണ്. യേശു ഉയിർത്തെഴുന്നേറ്റവനാണ്. അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുന്നവൻ തന്നെ സ്നേഹിക്കുകയും തനിക്ക് വേണ്ടി സ്വയം അർപ്പിക്കുകയും ചെയ്ത ദൈവപുത്രനെ സ്വാഗതം ചെയ്യുന്നു". ( കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, ഖണ്ഡിക #2666)

സ്‌നേഹത്താല്‍ പരസ്‌പരബദ്‌ധമായ നിങ്ങളുടെ ഹൃദയങ്ങള്‍ക്ക്‌ ആശ്വാസവും സുനിശ്‌ചിതമായ ബോധ്യത്തിന്റെ പൂര്‍ണസമ്പത്തും ദൈവത്തിന്റെ രഹസ്യമായ ക്രിസ്‌തുവിനെക്കുറിച്ചുള്ള സമ്പൂര്‍ണമായ അറിവും ലഭിക്കുന്നതിനുവേണ്ടിയാണ്‌ ഞാനിതു ചെയ്യുന്നത്‌.ജ്‌ഞാനത്തിന്റെയും അറിവിന്റെയും നിധികള്‍ അവനിലാണ്‌ ഒളിഞ്ഞുകിടക്കുന്നത്‌.(കൊളോസോസ്‌ 2 : 2-3)

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

 

 
 

... .. ...

 

സമാധാനം നമ്മോടുകൂടെ !
Article URL:Quick Links

കത്തോലിക്കാ സഭയുടെ പ്രബോധനാധികാരത്തിന്റെ (മാർപ്പാപ്പ, സാർവ്വത്രിക സൂനഹദോസുകൾ.. ) യഥാർത്ഥ അർത്ഥവും പരിമിതികളും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചില പ്രഖ്യാപനങ്ങൾ തിരുത്തപ്പെടാനുള്ള സാധ്യതയും.

ആഗോളകത്തോലിക്കാ സഭയിൽ കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിക്കുന്ന അനേകരുടെ പ്രതീക്ഷയാണ് ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ.. ചിലയിടങ്ങളിൽ പുരോഗമനവാദത്തിന്റെ (liberalism) മേധാവിത്തം സഭയിൽ വിശ്വാസ പ്രത... Continue reading


കത്തോലിക്കാ സഭയുടെ സാർവ്വത്രിക മതബോധനഗ്രന്ഥങ്ങൾ :

സഭയിലെ ഒന്നാമത്തെ സാർവ്വത്രിക മതബോധനഗ്രന്ഥത്തെക്കുറിച്ചു പറയുകയാണെങ്കിൽ, ലോകമെമ്പാടുമുള്ള സഭയുടെ ഉപയോഗത്തിനായി ഒരു പൊതുമതബോധനഗ്രന്ഥം തയ്യാറാക്കണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത് ട്രെൻ്റ് (1545-1563... Continue reading


യൂണിവേഴ്‌സലിസം എന്ന പാഷണ്ടതയ്‌ക്കെതിരെ ! (ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ)

മനുഷ്യരുടെ ഭാഗത്തുനിന്നു വ്യക്തിപരമായ സമ്മതം ആവശ്യമില്ലെന്നും നമ്മുടെ കർത്താവായ യേശുക്രിസ്തു തൻ്റെ സ്വതന്ത്രമനസ്സിൽ ദൈവത്തോടു ' അതെ (Yes) ' പറഞ്ഞുകൊണ്ട് എല്ലാ മനുഷ്യരെയും രക്ഷിച്ചതിനാൽ ആരും നര... Continue reading


വത്തിക്കാനിൽ നടന്ന പച്ചമാമ വണക്കത്തെ തള്ളിപ്പറയുന്നത് സഭാത്മക നിലപാടല്ലേ? (മറുപടി നൽകുന്നു ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ)

"യഥാർത്ഥത്തിൽ ഒന്നാം വത്തിക്കാൻ കൗൺസിൽ മാർപാപ്പയെ ഒരു നിരപേക്ഷ പരമാധികാരിയായി നിർവ്വചിച്ചിട്ടില്ല;മറിച്ച് ,വെളിപ്പെടുത്തപ്പെട്ട വചനത്തോടുള്ള അനുസരണം ഉറപ്പുവരുത്തുന്നയാൾ ആയിട്ടാണ് അവതരിപ്പിച്ചി... Continue reading


രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ സാധുവായതിനാൽ (valid), അതിലെ ചില പ്രസ്താവകളിൽ തെറ്റുണ്ടെന്ന് എങ്ങനെ ഒരുവന് പറയാൻ സാധിക്കും? വിശിഷ്യാ, ലുമെൻ ജെൻസിയം പോലുള്ള ഡോഗ്മറ്റിക് കോൺസ്റ്റിറ്റ്യുഷന്റെ (Dogmatic constitution) കാര്യത്തിൽ ?

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ സാധുവായതിനാൽ (valid),  അതിലെ  ചില  പ്രസ്താവകളിൽ  തെറ്റുണ്ടെന്ന് എങ്ങനെ ഒരുവന് പറയാൻ സാധിക്കും?  വിശിഷ്യാ,  ലുമെൻ ജെൻസിയം പോലുള്ള ഡ... Continue reading