Home | Articles | 

jintochittilappilly.in
Posted On: 20/08/20 23:54
അനുരഞ്ജനകൂദാശ അഥവാ കുമ്പസാരം:

 



വേദപാരംഗതയായ വി. അമ്മത്രേസ്യ പറയുന്നു: "ദൈവചൈതന്യം മനുഷ്യാത്മാവിൽ അനസ്യൂതം നിലനിൽക്കുക ഈ ഭൗമികജീവിതത്തിൽ സാധ്യമല്ല". ആയതിനാൽ, നമ്മിൽ നിക്ഷേപിക്കപെട്ട ദൈവാത്മാവുമായി നിരന്തരസഹകരണം ആവശ്യഘടകമാണ്. ഈ നിരന്തരസഹകരണം ദൈവവുമായ മനുഷ്യന്റെ പ്രാർത്ഥനബന്ധത്തെ ആശ്രയിച്ചിരിക്കുന്നു. കാരണം പരിശുദ്ധാത്മാവാണു നമ്മെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നതു. പരിശുദ്ധാത്മാവിന്റെ സഹകരണം കൂടാതെ ദൈവത്തോട് പ്രാർത്ഥിക്കാൻ നമുക്ക് സാധ്യവുമല്ല (റോമ 8:26). ദൈവാത്മാവുമായുള്ള മനുഷ്യന്റെ സഹകരണം കുറയുമ്പോൾ ആ ബന്ധത്തിന് മങ്ങലേൽക്കും. ദൈവവുമായുള്ള മനുഷ്യന്റെ ബന്ധതകർച്ചയാണ് പാപം.കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ,ഖണ്ഡിക 1263
"ദൈവത്തിൽ നിന്നുള്ള വേർപെടലാണ് പാപത്തിന്റെ ഘോരഫലം".ഈ ബന്ധം പുനഃസ്ഥാപിക്കപ്പെടുന്നത് ദൈവവുമായുള്ള അനുരഞ്ജനം വഴിയാണ്.ദൈവവുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ആഗ്രഹത്തോടെ കൂടി അനുതാപത്തോടെ അണയുന്ന മനുഷ്യന് പാപക്ഷമ കൊടുത്തു തന്നോട് അനുരഞ്ജിപ്പിക്കാൻ ദൈവം ആഗ്രഹിക്കുന്നു. ദൈവത്തിന് മാത്രമേ മനുഷ്യന്റെ പാപങ്ങൾ ക്ഷമിക്കാൻ അധികാരമുള്ളൂ. ദൈവപുത്രനായ യേശു തന്റെ ജീവിതകാലത്തു മനുഷ്യരുടെ പാപങ്ങൾക്ക് മോചനം കൊടുത്തിരുന്നതും ഈ പ്രവർത്തിയെ എതിർത്തിരുന്ന യഹൂദരെയും (യഹൂദ മതവിശ്വാസപ്രകാരം പാപക്ഷമ നൽകാൻ ദൈവത്തിന് മാത്രമേ അധികാരമുള്ളൂ ,യേശുവിനെ ദൈവപുത്രനായ മിശിഹായായി ഉൾകൊള്ളാൻ അവർക്കു സാധിച്ചിരുന്നില്ല) നമുക്ക് സുവിശേഷത്തിൽ കാണാൻ സാധിക്കും. മരകുരിശിൽ സകലമനുഷ്യരുടേയും പാപപരിഹാരമായി ജീവനർപ്പിച്ച യേശുനാഥൻ മരിച്ചു മൂന്നാം ദിവസം ഉയിർത്തശേഷം താൻ തന്നോട് കൂടെ മാത്രമായിരിക്കാൻ വിളിച്ചിരുന്ന അപ്പസ്തോലന്മാർക്കു  പ്രത്യക്ഷപ്പെട്ടു ഈ പാപമോചനഅധികാരവും അവർക്കു നൽകുകയും;നിരന്തരം അവരോടുകൂടെ താൻ സന്നിഹിതനായിരിക്കുമെന്ന് യേശു വാഗ്ദാനം ചെയ്യുകയും ചെയ്തു. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ,ഖണ്ഡിക 1577 : "മാമ്മോദീസ സ്വീകരിച്ചിട്ടുള്ള പുരുഷന് മാത്രമേ സാധുവായ വിധത്തിൽ തിരുപ്പട്ടം സ്വീകരിക്കാനാവൂ. പന്ത്രണ്ടു അപ്പസ്തോലന്മാരുടെ ഗണത്തിലേക്ക് കർത്താവായ യേശു പുരുഷന്മാരെ തിരഞെടുത്തു. തങ്ങളുടെ ശുശ്രൂഷയുടെ പിന്തുടർച്ചക്കാരായി സഹപ്രവർത്തകരെ തിരഞ്ഞെടുത്തപ്പോൾ അപ്പസ്തോലന്മാരും അതുതന്നെയാണ് ചെയ്തത്. മെത്രാൻസംഘം - വൈദീകർ പൗരോഹിത്യത്തിലൂടെ ഇവരുമായി ഐക്യപ്പെട്ടു നിൽക്കുന്നു - അപ്പസ്തോലസംഘത്തെ ക്രിസ്തുവിന്റെ പുനരാഗമനംവരെ നിത്യം സന്നിഹിതമാക്കുകയും പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്നു. കർത്താവു തന്നെ നടത്തിയ ഈ തിരഞ്ഞെടുപ്പ് അംഗീകരിക്കാൻ താൻ ബാധ്യസ്ഥയാണെന്നു സഭ മനസിലാക്കുന്നു". 


ഇന്നും മനുഷ്യമക്കൾക്കു ഇതുസാധ്യമാകുന്നത് ക്രിസ്തു സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിന്റെ പാപമോചനാധികാരത്തിന്റെ വാഗ്ദാനമുള്ള അവിടുന്ന് സ്ഥാപിച്ച പരിശുദ്ധകത്തോലിക്കാസഭയിലാണ്. പരിശുദ്ധത്രീത്വമായി (പിതാവ് പുത്രൻ പരിശുദ്ധാത്മാവ്) നിരന്തരമായി ഐക്യപ്പെട്ടു ഏകസമൂഹവും ഏകകുടുംബവുമായി ഈ ഭൂമിയിൽ വസിക്കാൻ നിയോഗിക്കപ്പെട്ട മനുഷ്യൻ ആദിപാപം ചെയ്യുക വഴി ദൈവവുമായുള്ള ഐക്യവും പരസ്പര ഐക്യവും നഷ്ട്ടമാക്കി.ദൈവം ഇപ്രകാരം പരസ്പരം ഭിന്നിച്ച മനുഷ്യകുലത്തെ തന്റെ പുത്രനിലൂടെ സ്ഥാപിച്ച ഏക സത്യസഭ വഴി അവരെ വീണ്ടും ഏക സമൂഹവും ഏക കുടുംബവുമായി പുനഃസ്ഥാപിച്ചു.അതോടൊപ്പം, മനുഷ്യർക്ക് പരിശുദ്ധത്രീത്വമായി നിരന്തരം ഐക്യപ്പെട്ടു ജീവിക്കാൻ യേശുക്രിസ്തു തന്റെ സഭയിൽ ഏഴു കൂദാശകൾ സ്ഥാപിച്ചു. നിരന്തരമായ കൂദാശകളുടെ സ്വീകരണം നമ്മെ ദൈവവുമായി ഐക്യപ്പെടുത്തുന്നു. “ആത്യന്തികമായി ക്രിസ്തു തന്നെയാണ് തിരുപ്പട്ടം സ്വീകരിച്ച ശുശ്രൂഷകനിലൂടെ പ്രവർത്തിക്കുകയും രക്ഷ സാധ്യമാക്കുകയും ചെയ്യുന്നത്‌". [CCC 1584] ദൈവത്തിന്റെ നിത്യമായ ഈ സ്നേഹം മനുഷ്യമക്കൾ അനുഭവിച്ചറിയാൻ അവിടുന്ന് അതിയായി ആഗ്രഹിക്കുന്നു. ദൈവഹിതത്തോടു / ദൈവത്തിനറെ ആഗ്രഹത്തോടു അനുരൂപരാകുക എല്ലാ മനുഷ്യന്റെയും ജീവിതലക്ഷ്യമാണ് ; കാരണം ദൈവത്തിന്റെ ഹിതത്തോടു വിരുദ്ധമായി മനുഷ്യൻ ജീവിച്ചാൽ ദൈവൈക്യം പ്രാപിക്കുക അസാധ്യമാവുകയും മരണശേഷം ദൈവം ആഗ്രഹിക്കാത്ത അവസ്ഥയിലേക്ക് അഥവാ സ്ഥലത്തേക്ക് പോകാൻ മനുഷ്യൻ വിധിക്കപ്പെടുകയും ചെയ്യും (റോമ 8:1).
 
മുഴുവൻ മനുഷ്യകുലത്തെയും (ആദ്യമനുഷ്യൻ മുതൽ അവസാനമനുഷ്യനെ വരെ) തന്റെ കാൽവരിമലയിലെ പാപപരിഹാരബലിയോട് യേശു നിത്യമായ സ്നേഹത്താൽ ഐക്യപ്പെടുത്തി.ഇന്നും ഈ ബലിയോട് ഐക്യം പ്രഖ്യാപിക്കാനും ഈ ബലിയെ നമ്മുടെ ജീവിതവുമായി പൂർണ സ്വന്തന്ത്ര്യത്തോടെ ഐക്യപ്പെടുത്താനും മനുഷ്യർക്ക് സാധ്യമാകുന്നത് കത്തോലിക്കസഭയിലെ വിശുദ്ധ ബലിയിൽ യോഗ്യതപൂർവം പങ്കുകൊള്ളുകവഴിയാണ് (അർപ്പിക്കുക വഴി). ക്രിസ്തുവിനറെ പാപപരിഹാരബലിയാണ് വി കുർബാന. വി കുർബാനയിൽ അഥവാ വി ബലിയിൽ ഇന്ന് ഭൂമുഖത്തു ജീവിച്ചിരിക്കുന്ന സകലരെയും ഐക്യപ്പെടുത്തുന്നതിനാൽ; ബലിയർപ്പണത്തിനു അണയുന്ന വിശ്വാസി സകലമനുഷ്യരുമായി ഐക്യത്തിലായിരിക്കണം. ഈ ഐക്യം സാധ്യമാവുക അനുരഞ്ജനകൂദാശ അഥവാ കുമ്പസാരം വഴിയാണ്; കാരണം പാപം ദൈവവും മറ്റുമനുഷ്യരുമായുള്ള ബന്ധവിച്ഛേദമാണ്. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ എഴുതിയ ചാക്രിക ലേഖനത്തിൽ ഇപ്രകാരം പഠിപ്പിക്കുന്നു :"ക്രിസ്തുവിനോടുള്ള ഐക്യം അവിടുന്ന് തന്നെത്തന്നെ നൽകുന്നവരോടെല്ലാമുള്ള ഐക്യമാണ്. എനിക്കുവേണ്ടിമാത്രം ക്രിസ്തുവിനെ സ്വന്തമാക്കാനെനിക്കാവില്ല. അവിടുത്തെ സ്വന്തമായിത്തീർന്നവരും,സ്വന്തമായിത്തീരേണ്ടവരുമായ സകലരോടുമുള്ള ഐക്യത്തിലൂടെ മാത്രമേ എനിക്ക് അവിടുത്തേതായിത്തീരാൻ കഴിയൂ.ദിവ്യകാരുണ്യം എന്നെ എന്നിൽ നിന്നും അങ്ങിലേയ്ക്കടുപ്പിക്കുന്നു; അതുപോലെ എല്ലാ ക്രൈസ്തവരോടുമുള്ള ഐക്യത്തിലേക്കും. ഏകാസ്ഥിത്വത്തിൽ പൂർണമായും ഒന്നിപ്പിക്കപ്പെട്ട നാം "ഒരു ശരീരമായി" ത്തീരുന്നു. ദൈവസ്നേഹവും പരസ്നേഹവും ഇപ്പോൾ യഥാർത്ഥത്തിൽ ഐക്യപ്പെടുന്നു. അവതരിച്ച ദൈവം നമ്മെ തന്നിലേയ്ക്ക് അടുപ്പിക്കുന്നു".( "ദൈവം സ്നേഹമാകുന്നു" ;നമ്പർ, 14)
 
 
വേദപാരംഗതയായ വി അമ്മത്രേസ്യ നൽകുന്ന ഉപദേശം:"പ്രാർത്ഥനജീവിതം ആരംഭിക്കുന്നവർ സർവ്വപ്രധാനമായി ശ്രദ്ധിക്കേണ്ടതെന്തെന്നു പറയാം: അത് നിങ്ങളൊരിക്കലും മറക്കരുത്; സ്വന്തം മനസ്സ് ദൈവതിരുമനസ്സിനു വിധേയമാക്കുവാൻ ദൃഢനിശ്ചയത്തോടെ പരിശ്രമിക്കുക; അതിനുവേണ്ട സന്നദ്ധത സമ്പാദിക്കുവാൻ കഴിയുന്നത്ര പരിശ്രമിക്കുക. ആത്മീയജീവിതത്തിൽ സമ്പാദിക്കാവുന്ന പരമോന്നതമായ പരിപൂർണത ഇതിലാണടങ്ങിയിരിക്കുന്നതെന്നു നിങ്ങൾ ഉറപ്പായി വിശ്വസിച്ചുകൊള്ളുക".

സമാധാനം നമ്മോടുകൂടെ !



Article URL:







Quick Links

അനുരഞ്ജനകൂദാശ അഥവാ കുമ്പസാരം:

വേദപാരംഗതയായ വി. അമ്മത്രേസ്യ പറയുന്നു: "ദൈവചൈതന്യം മനുഷ്യാത്മാവിൽ അനസ്യൂതം നിലനിൽക്കുക ഈ ഭൗമികജീവിതത്തിൽ സാധ്യമല്ല" . ആയതിനാൽ, നമ്മിൽ നിക്ഷേപിക്കപെട്ട ദൈവാത്മ... Continue reading


*അനുരഞ്ജനകൂദാശ - ചില പൗരസ്ത്യ കാനോനകൾ* CCEO *(അറിവിന്റെ വെട്ടം)*

കാനോന 722 : *§1.* അനുരഞ്ജനകൂദാശയുടെ കാർമ്മികൻ വൈദികൻ മാത്രമാണ്. *§2.* നിയമസാധുതയെ സംബന്ധിച്ച് ഒരു രൂപതാമെത്രാൻ പ്രത്യേക സാഹചര്യത്തിൽ വ്യക്തമായി എതിർക്കുന്നില്ലാത്തപക്ഷം എല്ലാ മെത്രാന... Continue reading


കുമ്പസാരക്കാരനെതിരെ പരാതിയുണ്ടായാൽ...? കുമ്പസാരക്കാരൻ മര്യാദകേടായി പെരുമാറിയാൽ എന്താണ് പരിഹാര മാർഗ്ഗം ?

കരുണാർദ്രതയോടെ പാപങ്ങൾ ക്ഷമിക്കുന്ന ഈശോയുടെ സ്ഥാനത്തിരുന്ന് കുമ്പസാരക്കാരൻ അനുരഞ്ജന കൂദാശ പരികർമ്മം ചെയ്യും എന്നാണ് സഭ പ്രതീക്ഷിക്കുന്നത്. അഥവാ ഏതെങ്കിലും തരത്തിൽ കുമ്പസാരക്കാരൻ അനുതാപികളോട് മര്യാദ... Continue reading


പുതിയ സുവിശേഷവത്കരണം (New Evangelization) - മുഴുവൻ സഭയുടെയും ഉത്തരവാദിത്വം

(5 min read) കർത്താവിനാൽ വിളിക്കപ്പെടുകയും അയയ്ക്കപ്പെടുകയും ചെയ്യുകയെന്നത് എന്നും പ്രസക്തമായ കാര്യമാണ്. എന്നാൽ, സമകാലീന ചരിത്രസാഹചര്യത്തിൽ അതിനു പ്രത്യേക പ്രാധാന്യമുണ... Continue reading


കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം:

കത്തോലിക്കാ സഭയുടെ ആഗോള മിഷൻ പ്രവർത്തനങ്ങളുടെ രണ്ട് മധ്യസ്ഥരിൽ ഒരാളായ വി. ഫ്രാൻസിസ് സേവ്യർ തൻറെ മിഷൻ പ്രവർത്തനത്തിന് വേണ്ടി മാർപാപ്പയുടെ അനുമതിയുമായി പോർട്ടുഗലിൽ നിന്ന് പുറപ്പെട്ടപ്പോൾ അദ്ദേഹം തൻറെ... Continue reading