Home | Articles | 

jintochittilappilly.in
Posted On: 05/09/20 00:48
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും കമ്യുണിസത്തിന്റെ തകർച്ചയും .

 

യൂറോപ്പിൽ കമ്യൂണിസത്തിന്റെ തകർച്ചയ്ക്ക് പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ ശക്തനായ കത്തോലിക്കൻ - വിശുദ്ധ ജോൺ പോൾ രണ്ടാമൻ. പോളണ്ടിൽ ജനിച്ചു വളർന്ന ഇദ്ദേഹത്തിന് കമ്യുണിസത്തിന്റെ തെറ്റായ പ്രത്യയശാസ്ത്രവും അവരുടെ മതപീഡനവും പരിചിതമായിരുന്നു.. വീരോചിതമായ പുണ്യത്തിലൂടെ ജീവിച്ചിരുന്ന മാർപാപ്പ ഈ ചുവന്ന തിന്മയെ യൂറോപ്യൻ മണ്ണിൽ നിന്നും തുടച്ചു നീക്കുന്നതിൽ വഹിച്ച പങ്കിനെ പറ്റിയുള്ള ഡോക്യു്മെന്ററിയുടെ ട്രയ്ലർ വീഡിയോ ആണ്. .. വീഡിയോ കാണാം .

 

 

തിരിച്ചറിയുക, കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ മനസ്സുടക്കിയ കത്തോലിക്കാ സഹോദരങ്ങൾക്കു വേണ്ടിയാണ് ഈയൊരു പോസ്റ്റ്..  ഇവിടെ വ്യക്തികളെ എതിർക്കുകയല്ല ലക്‌ഷ്യം വയ്ക്കുക.. ക്രിസ്‌തുവിനേക്കാൾ മനുഷ്യനെ സ്നേഹിച്ചരുണ്ടോ? ക്രിസ്‌തുവിനേക്കാൾ മാനവികത കാട്ടിയവരുണ്ടോ? ക്രീസ്‌തിയ സ്നേഹത്തിനു നിരീശ്വരവാദത്തേക്കാൾ ശക്തിയുണ്ട്.. വ്യക്തിപരമായി, ക്രിസ്തുവാണ് പാപത്തിന്റെ പടുകുഴുയിൽ നിന്നും എന്നെ രക്ഷിച്ചത്. കമ്യൂണിസമോ നിരീശ്വരവാദമോ അല്ല.. കമ്യുണിസം വച്ച് നീട്ടുന്ന ഒരു പ്രത്യയശാസ്ത്രമാണ് - നിരീശ്വരത്വം.നിരീശ്വരവാദത്തെ അംഗീകരിക്കാൻ ഒരു യഥാർത്ഥ  ക്രൈസ്തവന് സാധ്യമല്ല;അതോടൊപ്പം,ഇത് പ്രചരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന സംവിധാനത്തിന്റെ ഭാഗമാകാനും അവൻ തുനിയുകയില്ല... തെറ്റായ പ്രത്യയ ശാസ്ത്രങ്ങളെ എതിർക്കുന്നു; വ്യക്തികളെയല്ല ഇവിടെ എതിർക്കുക...

"ഞങ്ങളെ ജഡികന്‍മാരായി കരുതുന്ന ചിലരുണ്ട്‌. അവരെ ധീരമായി നേരിടാമെന്ന ആത്‌മവിശ്വാസം എനിക്കുണ്ട്‌. എന്നാല്‍, നിങ്ങളുടെ അടുത്തുവരുമ്പോള്‍ എന്‍െറ ധൈര്യം പ്രകടിപ്പിക്കാന്‍ ഇടവരുത്തരുതേ എന്ന്‌ അഭ്യര്‍ഥിക്കുന്നു.ഞങ്ങള്‍ ജീവിക്കുന്നതു ജഡത്തിലാണെങ്കിലും ജഡികപോരാട്ടമല്ല ഞങ്ങള്‍ നടത്തുന്നത്‌.
എന്തുകൊണ്ടെന്നാല്‍, ഞങ്ങളുടെ സമരായുധങ്ങള്‍ ജഡികമല്ല; ദുര്‍ഗമങ്ങളായ കോട്ടകള്‍ തകര്‍ക്കാന്‍ ദൈവത്തില്‍ അവ ശക്‌തങ്ങളാണ്‌.ദൈവത്തെപ്പറ്റിയുള്ള അറിവിനെതിരായ വാദമുഖങ്ങളെയും ഒൗദ്‌ധത്യപൂര്‍ണമായ എല്ലാ പ്രതിബന്‌ധങ്ങളെയും ഞങ്ങള്‍ തകര്‍ക്കുകയും ക്രിസ്‌തുവിനെ അനുകരിക്കേണ്ട തിന്‌ എല്ലാ ചിന്താഗതികളെയും കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു".[2 കോറിന്തോസ്‌ 10 : 2-5]
 

നിരീശ്വരവാദ തത്വങ്ങളിൽ മുഴുകി ജീവിക്കുന്ന വിശ്വാസികളോട് തിരുസഭ മാതാവിന് പറയാൻ ഉള്ളത്..

നിരീശ്വരവാദം :

[കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഖണ്ഡിക 2123 മുതൽ 2126 വരെ കാണുക]

നമ്മുടെ സമകാലീനരിൽ ധാരാളംപേർ.. മനുഷ്യനു ദൈവത്തോടുള്ള ഗാഢവും ജീവാത്മകവുമായ ഈ ബന്ധത്തെ ഒട്ടും തന്നെ ഗ്രഹിക്കാതിരിക്കുകയോ സ്പഷ്ട്ടമായി പരിത്യജിക്കുകയോ ചെയ്യുന്നു. അതുകൊണ്ടു നിരീശ്വരവാദം നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ഗൗരവാവഹമായ പ്രശ്നങ്ങളിൽ ഒന്നായി എണ്ണപ്പെടണം.

നിരീശ്വരപരമായ മാനുഷികതവാദം മനുഷ്യൻ അവനിൽതന്നെ ഒരു ലക്ഷ്യമാണെന്നും, സ്വന്തം ചരിത്രത്തിന്റെ ഏകവിധാതാവും നിയന്താവും ആണെന്നുമുള്ള മിഥ്യാബോധം പുലർത്തുന്നു. സമകാലീന നിരീശ്വരവാദത്തിന്റെ മറ്റൊരു രൂപം സാമ്പത്തികവും സാമൂഹികവുമായ വിമോചനത്തിലൂടെ മനുഷ്യന്റെ വിമോചനത്തെ അന്വേഷിക്കുന്നു. "ഭാവി ജീവിതത്തെക്കുറിച്ചുള്ള മനുഷ്യന്റെ പ്രതീക്ഷയെ തട്ടിയുണർത്തി അവനെ വഞ്ചിച്ചുകൊണ്ടും, ഒരു ഭൗമിക നഗരം പണിതുയർത്തുന്നത്‌ നിരുത്സാഹപ്പെടുത്തിക്കൊണ്ടും മതം പ്രകൃത്യാ അത്തരം വിമോചനത്തെ തടഞ്ഞുനിറുത്തുന്നു എന്ന് അത് വാദിക്കുന്നു.

നിരീശ്വരവാദം, ദൈവത്തിൻ്റെ അസ്തിത്വത്തെ തള്ളിക്കളയുകയോ നിഷേധിക്കുകയോ ചെയ്യുന്നതുകൊണ്ട്, മതാത്മകത എന്ന സുകൃതത്തിന് എതിരായുള്ള ഒരു പാപമാണ്. ഈ കുറ്റത്തിൻ്റെ ഗൗരവം ഉദ്ദേശ്യങ്ങളും സാഹചര്യങ്ങളുംകൊണ്ട് ശ്രദ്ധേയമായ തോതിൽ കുറയ്ക്കാൻ സാധിക്കാം. "നിരീശ്വരവാദത്തിൻ്റെ ആവിർഭാവത്തിലും വ്യാപനത്തിലും വിശ്വാസികൾക്ക് അനൽപമായ പങ്കുണ്ടാകാൻ സാധ്യതയുണ്ട്. വിശ്വാസം പരിശീലിപ്പിക്കുന്നതിലുള്ള അശ്രദ്ധയോ, അതിൻ്റെ പ്രബോധനത്തിൻ്റെ തെറ്റായ അവതരണമോ, തങ്ങളുടെ മതപരവും ധാർമികവും സാമൂഹികവുമായ ജീവിതത്തിലെ പാളിച്ചകളോ ദൈവത്തിൻ്റെയും മതത്തിൻ്റെയും യഥാർത്ഥ മുഖം വെളിപ്പെടുത്തുന്നതിനു പകരം മറയ്ക്കുകയാണ് ചെയ്യുന്നതെന്ന് പറയേണ്ടിയിരിക്കുന്നു".

നിരീശ്വരവാദം പലപ്പോഴും മനുഷ്യന്റെ സ്വയംഭരണാധികാരത്തെ സംബന്ധിച്ച തെറ്റായ ധാരണയിൽ അധിഷ്ഠിതമാണ്.  ഇത്‌ ദൈവത്തിലുള്ള ആശ്രയം തിരസ്കരിക്കുന്ന വിധത്തിലുള്ളതാണ്. " എന്നാലും ദൈവത്തെ അംഗീകരിക്കുക എന്നത്‌ മനുഷ്യമാഹാത്മ്യത്തിന് ഒരു വിധത്തിലും എതിരല്ല.  കാരണം, അത്തരം മാഹാത്മ്യം ദൈവത്തിൽ അടിയുറപ്പിക്കപ്പെട്ടതും പരിപൂർണമാക്കപ്പെടുന്നതുമാണ്.." "തന്റെ സന്ദേശം മനുഷ്യഹൃദയത്തിന്റെ ഏറ്റവും നിഗൂഡമായ ആഗ്രഹങ്ങൾക്കു ചേരുന്നതാണെന്ന് സഭയ്ക്ക് നന്നായിട്ട്‌ അറിയാം". (end quote)

"ഭൂമിയില്‍ ഒരു ഭാഷയും ഒരു സംസാര രീതിയും മാത്രമേ ഉണ്ടായിരുന്നുള്ളു.
കിഴക്കുനിന്നു വന്നവര്‍ ഷീനാറില്‍ ഒരു സമതലപ്രദേശം കണ്ടെണ്ടത്തി, അവിടെ പാര്‍പ്പുറപ്പിച്ചു.
നമുക്ക്‌ ഇഷ്‌ടികയുണ്ടാക്കി ചുട്ടെടുക്കാം എന്ന്‌ അവര്‍ പറഞ്ഞു. അങ്ങനെ കല്ലിനു പകരം ഇഷ്‌ടികയും കുമ്മായത്തിനു പകരം കളിമണ്ണും അവര്‍ ഉപയോഗിച്ചു.
അവര്‍ പരസ്‌പരം പറഞ്ഞു: നമുക്ക്‌ ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും തീര്‍ത്തു പ്രശസ്‌തി നിലനിര്‍ത്താം. അല്ലെങ്കില്‍, നാം ഭൂമുഖത്താകെ ചിന്നിച്ചിതറിപ്പോകും.
മനുഷ്യര്‍ നിര്‍മി  ച്ചനഗരവും ഗോപുരവും കാണാന്‍ കര്‍ത്താവ്‌ ഇറങ്ങിവന്നു.
അവിടുന്നു പറഞ്ഞു: അവരിപ്പോള്‍ ഒരു ജനതയാണ്‌; അവര്‍ക്ക്‌ ഒരു ഭാഷയും. അവര്‍ ചെയ്യാനിരിക്കുന്നതിന്‍െറ തുടക്കമേ ആയിട്ടുള്ളു. ചെയ്യാന്‍ ഒരുമ്പെടുന്നതൊന്നും അവര്‍ക്കിനി അസാധ്യമായിരിക്കയില്ല.
നമുക്ക്‌ ഇറങ്ങിച്ചെന്ന്‌ അവരുടെ ഭാഷ, പരസ്‌പരം ഗ്രഹിക്കാനാവാത്തവിധം ഭിന്നിപ്പിക്കാം.
അങ്ങനെ കര്‍ത്താവ്‌ അവരെ ഭൂമുഖത്തെല്ലാം ചിതറിച്ചു. അവര്‍ പട്ടണംപണി ഉപേക്‌ഷിച്ചു.
അതുകൊണ്ടാണ്‌ ആ സ്‌ഥലത്തിനു ബാബേല്‍ എന്നു പേരുണ്ടായത്‌. അവിടെവച്ചാണ്‌ കര്‍ത്താവ്‌ ഭൂമിയിലെ ഭാഷ ഭിന്നിപ്പി  ച്ചതും അവരെ നാടാകെ ചിതറിച്ചതും".[ഉല്‍പത്തി 11 : 1-9]

ആ രാജാക്കന്‍മാരുടെ നാളുകളില്‍, ഒരിക്കലും നശിപ്പിക്കപ്പെടാത്തതും പരമാധികാരം മറ്റൊരു ജനതയ്‌ക്കും വിട്ടുകൊടുക്കാത്തതുമായ ഒരു രാജ്യം സ്വര്‍ഗസ്‌ഥനായ ദൈവം പടുത്തുയര്‍ത്തും. മേല്‍പറഞ്ഞരാജ്യങ്ങളെ എല്ലാം തകര്‍ത്ത്‌, ഇല്ലാതാക്കി, അത്‌ എന്നേക്കും നിലനില്‍ക്കും.[ദാനിയേല്‍ 2 : 44]

ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌; ഈ പാറമേല്‍ എന്‍െറ സഭ ഞാന്‍ സ്‌ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല.
സ്വര്‍ഗരാജ്യത്തിന്‍െറ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.
മത്തായി 16 : 18-19

ഇപ്പോള്‍ ഇത്‌ എഴുതുന്നതാകട്ടെ, എനിക്കു താമസം നേരിട്ടാല്‍, ജീവിക്കുന്ന ദൈവത്തിന്റെ സഭയും സത്യത്തിന്റെ തൂണും കോട്ടതുമായ ദൈവഭവനത്തില്‍ ഒരുവന്‍ പെരുമാറേണ്ടതെങ്ങനെയെന്നു നിന്റെ അറിവിനായി നിര്‍ദേശിക്കാനാണ്‌,നമ്മുടെ മതത്തിന്റെ രഹസ്യം ശ്രഷ്ടമാണെന്നു ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. ശരിരത്തില്‍ പ്രത്യക്ഷപ്പെട്ടവന്‍ ആത്മാവില്‍ നീതികരിക്കപ്പെട്ടു; ദൂതന്മാര്‍ക്കു ദൃശ്യനായി; ജനപദങ്ങളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു; ലോകം അവനില്‍ വിശ്വസിച്ചു. മഹത്വത്തിലേക്ക്‌ അവന്‍ സംവഹിക്കപ്പെടുകയും ചെയ്‌തു.
[1 തിമോത്തേയോസ്‌ 3 : 15-16]

 

സമാധാനം നമ്മോടുകൂടെ ! 




Article URL:







Quick Links

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും കമ്യുണിസത്തിന്റെ തകർച്ചയും .

യൂറോപ്പിൽ കമ്യൂണിസത്തിന്റെ തകർച്ചയ്ക്ക് പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ ശക്തനായ കത്തോലിക്കൻ - വിശുദ്ധ ജോൺ പോൾ രണ്ടാമൻ. പോളണ്ടിൽ ജനിച്ചു വളർന്ന ഇദ്ദേഹത്തിന് കമ്യുണിസത്തിന്റെ ത... Continue reading


കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം:

കത്തോലിക്കാ സഭയുടെ ആഗോള മിഷൻ പ്രവർത്തനങ്ങളുടെ രണ്ട് മധ്യസ്ഥരിൽ ഒരാളായ വി. ഫ്രാൻസിസ് സേവ്യർ തൻറെ മിഷൻ പ്രവർത്തനത്തിന് വേണ്ടി മാർപാപ്പയുടെ അനുമതിയുമായി പോർട്ടുഗലിൽ നിന്ന് പുറപ്പെട്ടപ്പോൾ അദ്ദേഹം തൻറെ... Continue reading


ആരാധനക്രമം അക്രൈസ്തവമാക്കരുത്

"കത്തോലിക്ക ആരാധനാക്രമങ്ങളില്‍ പങ്കുചേരാന്‍ മറ്റു മതങ്ങളിലെ പ്രതിനിധികള്‍ ക്ഷണിക്കപ്പെടുമ്പോൾ, അവരുടെ മതപരമായ പ്രാർത്ഥനകൾ പ്രാർത്ഥിക്കുവാനോ അവരുടെ ആരാധനാക്രമങ്ങൾ നടത്തുവാനോ ആയി ക്ഷണിക്കു... Continue reading


കത്തോലിക്കാ സഭയിലെ അഴിമതികൾക്ക് കാരണം

കത്തോലിക്കാ സഭയിലെ അഴിമതികൾക്ക് കാരണം - "ആരാധനക്രമ വൈകൃതങ്ങളും പരിശുദ്ധ കുർബാനയോടുള്ള അനാദരവും" [REASONS FOR SCANDALS INSIDE THE CATHOLIC CHURCH - Liturgical abuse... Continue reading


കത്തോലിക്കാ മിഷനറിയുടെ ആധ്യാത്മികത (വിശ്വാസ വിചിന്തനം)

  പൗലോസ് അപ്പസ്തോലൻ ആത്മാവിൽ പൂരിതനായി ഇപ്രകാരം എഴുതിവച്ചു: "ക്രിസ്തുവിനെയാണ്‌ ഞങ്ങള് ‍ പ്രഖ്യാപിക്കുന്നത്‌. എല്ലാ മനുഷ്യരെയും ക്രിസ്‌തുവില് ‍ പക്വത പ്രാപിച്ചവരാക... Continue reading